വസന്തം പോയതറിയാതെ – 4[ദാസൻ] 278

വസന്തം പോയതറിയാതെ – 4

Author :ദാസൻ

  വൈകിയതിൽ ക്ഷമിക്കുക

ജോലിത്തിരക്കുമൂലമാണ് ഇത്രയും വൈകിയത് ഇനിയുള്ള ഭാഗങ്ങൾ വേഗത്തിൽ പോസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും. എല്ലാവരോടും ക്ഷമ ചോദിച്ചു കൊണ്ട് കഥയിലേക്ക് …..

 

വണ്ടിയെടുത്ത് വീട്ടിലേക്ക് പോകുന്ന വഴി ഞാൻ ഒരു ഉറച്ച തീരുമാനമെടുത്തു. വീടെത്തുമ്പോൾ അമ്മാവൻ്റ കാർ പുറത്ത് കിടപ്പുണ്ട്. ആൾ നേവിയിൽ നിന്ന് ക്യാപ്റ്റനായിവരമിച്ചതാണ്, അതിൻ്റേതായ ഡിസിപ്ലിൻ ജീവിതത്തിലുണ്ട്. അകത്ത് അമ്മാവൻ്റെ ശബ്ദം കേൾക്കുന്നുണ്ട്

” എൻ്റെ മോള് കെട്ടാച്ചരക്കായി വീട്ടിൽ നിൽക്കുകയില്ല, എനിക്ക് ഒരു മോളെ എൻ്റെ ഉടപ്പെറന്നവളുടെ അടുത്ത് ഏല്പിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ”

ഇത് പറഞ്ഞു തീർന്നപ്പോഴാണ് ഞാൻ കയറിച്ചെല്ലുന്നത്, എന്നെ കണ്ടപ്പോൾ

“ദേ, എൻ്റെ പുന്നാര മരുമോൻ വന്നല്ലൊ”

അമ്മാവൻ കളിയാക്കിയാണ് അത് പറഞ്ഞതെന്ന എനിക്ക് മനസ്സിലായി, അതു കാര്യമാക്കാതെ ഞാൻ

” അമ്മാവന് ഇപ്പോൾ എന്താണ് വേണ്ടത്. ഞാൻ നിഷയെ കല്യാണം കഴിക്കണം, അത്രയല്ലെയുള്ളു. ഞാൻ അതിനു തയ്യാറാണ്.”

ഇതു കേട്ടപ്പോൾ അമ്മ

“എടാ …. നീയെന്ത് വിവരക്കേടാണ് ഈ പറയുന്നത്. ആ പെൺകൊച്ചിൻ്റെ ഭാവി തകർത്തിട്ട്……. ഞാനിതിന് സമ്മതിക്കില്ല”

“അല്ല. നീ സമ്മതിച്ചാലും ഞാൻ അനുവദിക്കില്ല. ഏതോ ഒരു പെൺകുട്ടിയെ ചതിച്ചിട്ട് എൻ്റെ, മകളെ എന്ത് ധൈര്യത്തിൽ ഇവനെ ഏല്പിക്കും. എടാ….മരുമോനെ, നിന്നേക്കാളും യോഗ്യനായ ഒരുത്തനെ ഞാൻ കണ്ടു പിടിക്കും”

ഇത് കേട്ടപ്പോൾ കലികയറി ഞാൻ

” എന്നാൽ പിന്നെ ഇവിടെ വന്നിരുന്നു പരിതപിക്കുന്നതെന്തിന്? പിന്നെ ഒരു കാര്യം എനിക്ക് നിഷയെ കല്യാണം കഴിക്കണമെങ്കിൽ നിങ്ങളുടെ ആരുടേയും സമ്മതം വേണ്ട, നിഷ സമ്മതിച്ചാൽ മതി.”

അമ്മാവൻ അതു കേട്ടപ്പോൾ ഉറഞ്ഞു തുള്ളി കൊണ്ട്

“എന്നാൽ നീയൊന്ന് അവളുടെ സമ്മതം വാങ്ങി കെട്ട്, ഞങ്ങൾ കാണട്ടെ.”

അവളുടേയും ഇവരുടേയും സമ്മർദ്ദത്തിൽ ഞാൻ ഒന്നും ആലോചിക്കാതെ

” എന്നാൽ നാളെ എന്നൊരു ദിവസമുണ്ടെങ്കിൽ നിഷ ഈ വീട്ടിലുണ്ടാകും ഇല്ലായെങ്കിൽ…….”

“എന്താടാ മരുമോനെ, നീ നിർത്തിക്കളഞ്ഞത്. ബാക്കി കൂടിപ്പറയ”

“ബാക്കി പറയാനുള്ളതല്ല നിങ്ങൾ എല്ലാവരും കാണാൻ ഇരിക്കുന്നതാണ് ”

” ശാരദെ, ദേ നിൻ്റെ മോൻ ക്ഷീണിച്ച് വന്നിരിക്കുന്നത് കണ്ടില്ലെന്നു അവന്, എന്തെങ്കിലും കൊടുക്ക്. ശരി ഞാൻ ഇറങ്ങുകയാണ് ”

“ചേട്ടാ .. ഊണ് കഴിച്ചിട്ട് പോകാം ”

“വേണ്ട… ശാരദേ. നാളെ എൻ്റെ മോളുടേയും മരുമോൻ്റേയും കല്യാണ സദ്യ ഇവിടെ നിന്നാണ് ഞാൻ ഉണ്ണുന്നത്. പോട്ടേ മരുമോനെ, ഞാൻ എപ്പോഴാണ് എത്തേണ്ടത്?”

13 Comments

  1. ? നിതീഷേട്ടൻ ?

    ഓസ്കാർ കൊടുക്ക്, എന്തൊരു അഭിനയം

  2. പതിവുപോലെ തന്നെ ഈ ഭാഗവും തകർത്തു പൊളിച്ചു തിമിർത്തു….

    1. Thanks

  3. ഇതിനൊക്കെ ഉള്ള മറുപടി നല്ല വെടിപ്പായി കൊടുക്കണം??? അവളെ ആരീരാരം പാടി ഒറക്കണം??? അത്രയെ പറയാൻ ഉള്ളൂ???

    1. നോക്കാം

  4. Nice ആണ് ഒരു ആണിനെ എങ്ങനെ ഓക്ക് സ്വന്തം കുടുംബത്തിൽ നിന്ന് വെറുപ്പിക്കാം എന്ന് കാണിച്ചു തന്നു അവളോട് പ്രതികാരം ചെയ്യണം പെണ്ണുങ്ങൾക്ക് ഇത്രെയും ആഹ്ങ്കാരം padilla?‍♂️

    1. താങ്ക്സ്

    1. താങ്ക്സ്

  5. ഫസ്റ്റ്

    1. നന്ദി

Comments are closed.