വസന്തം പോയതറിയാതെ -15 [ദാസൻ] 478

Views : 59522

ഞാനപ്പോൾ കുസൃതിയായി ചോദിച്ചു

” എന്തേ നീ വരുന്നോ എന്റെ കൂടെ ”

അപ്പോൾ അവളുടെ മുഖം നാണം കൊണ്ട് തുടുത്തു

” ഒന്ന് പോ വിനുവേട്ടാ, മനുഷ്യനെ കളിയാക്കാതെ ”

” കളിയായി പറഞ്ഞതല്ലെടി, കാര്യമായി പറഞ്ഞതാണ്. ”

അവളെ ചൊടിപ്പിക്കാൻ പറഞ്ഞതാണ്. അതനുസരിച്ച് ദേഷ്യപ്പെട്ട് അവൾ തിരിഞ്ഞു.

” എനിക്ക് വേറെ പണിയുണ്ട് ”

” ഞാൻ കളിയായി പറഞ്ഞതാണ് മോളെ, നീ ഇത്രവേഗം ദേഷ്യപ്പെട്ടോ ”

അവൾ എന്റെ നേരെ തിരിഞ്ഞു, ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.

” നീ കരയാൻ വീണ്ടും മാത്രം ഞാൻ എന്തു പറഞ്ഞു ”

” അന്ന് വിനുവേട്ടൻ പറഞ്ഞത് ഞാൻ വിശ്വസിച്ചിരുന്നെങ്കിൽ, ഏട്ടന് ഇങ്ങനെയൊരു സ്ഥിതി ഉണ്ടാവുമായിരുന്നില്ല…… ”

അവൾ കരയാനുള്ള തയ്യാറെടുപ്പ് തുടങ്ങി.

” അമ്മാവൻ വണ്ടിയിൽ ഇരുന്നു ഇത് പറഞ്ഞിരുന്നു. നീ ഇടക്കൊക്കെ ഇങ്ങനെ പറഞ്ഞു വിഷമിക്കുന്നുണ്ടെന്ന്. ഇനി നിങ്ങളുടെ ഒക്കെ ഇഷ്ടം ഞാൻ വിവാഹം കഴിച്ചു കാണാനാണെങ്കിൽ നമുക്ക് ആലോചിക്കാം. നീ തന്നെ ഒരു പെണ്ണിനെ കണ്ടു പിടിച്ചോ, അതിനെ കെട്ടാൻ ഞാൻ തയ്യാറാണ്. മുതുങ്കിയോ കിളവിയോ ആരായാലും മതി സൗന്ദര്യം ഒരു പ്രശ്നമേയല്ല, ഓക്കേ അല്ലേ. എന്നാൽ ഞാൻ ഇറങ്ങട്ടെ ”

എന്നിട്ടും അവളുടെ മുഖം തെളിഞ്ഞില്ല. ഞാൻ വണ്ടി ബാക്കിലേക്ക് എടുത്ത് റോഡിലൂടെ മുന്നോട്ടുപോയി…..

( ഗൗരിയുടെ കാഴ്ചപ്പാട്)
അന്ന് ആ യാത്രയ്ക്ക് ശേഷം ഫാം ഹൗസിൽ വന്ന് ഇന്ന് തിങ്കളാഴ്ച തിരിച്ച് വീട്ടിലെത്തി ഓഫീസിൽ പോയി തുടങ്ങിയെങ്കിലും മനസ്സ് വളരെ കലുഷമായിരുന്നു. നല്ലൊരു യാത്ര ഞാൻ മൂലം തകർന്നു പോയല്ലോ എന്നതും, യാത്രയിൽ അദ്ദേഹത്തെ ഒരുപാട് വേദനിപ്പിക്കുകയും ചെയ്തല്ലോ എന്നുള്ളതും എന്റെ മനസ്സിനെ ആകെ തളർത്തി. ഞാൻ എന്താണ് ഇങ്ങനെ ആയിപ്പോയത്, ഇപ്പോഴും എന്റെ മനസ്സിൽ നിന്നും ഈഗോ ഇറങ്ങി പോയിട്ടില്ലേ. അദ്ദേഹത്തോട് ഇപ്പോഴും മനസ്സ് തുറന്നു സംസാരിക്കാൻ എന്റെ മനസ്സ് അനുവദിക്കാത്തത് എന്ത്.

Recent Stories

The Author

ദാസൻ

39 Comments

  1. കഥയുടെ climax submit ചെയ്തിട്ടുണ്ട്.

    1. മൊഞ്ചത്തിയുടെ ഖൽബി

      Thanks man

      1. ❤️❤️❤️

    2. Ennathekk varumayirikkum chettayii

      1. അറിയില്ല, നമ്മുടെ കുട്ടേട്ടന്റെ കനിവുപോലെയിരിക്കും സഹോ. ❤️❤️❤️

        1. പുള്ളിക്കാരൻ തന്നെയാണ് ഈ ഗ്രൂപ്പിന്റെ അവസ്ഥയ്ക്കു കാരണം….

          1. അതെ, വൈക്കോലിൽ കയറികിടക്കുന്ന…… നെ പോലെ ത്തിന്നുകയുമില്ല തീറ്റിക്കുകയുമില്ല ❤️❤️❤️

          2. 🤣😂🤣

        2. അങ്ങേര് ജീവനോടെ ഉണ്ടോ? ആ കുട്ടേട്ടൻ എന്ന് പറയുന്ന മഹാന്റെ കാര്യമാണ്. Auther ആകാൻ കഴിഞ്ഞെങ്കിൽ സ്വന്തം പോസ്റ്റ്‌ ചെയ്യാമായിരുന്നു…..

      2. ദാസേട്ട ക്ലൈമാക്സ്‌ അല്ലെ എന്തേലും ചെയ്യാമോ ഒന്നും അല്ലാത്ത അവസ്ഥ ആണെല്ലോ എന്താ ഇങ്ങനെ ആയി പോയെ 🥺🥺🥺🥺🥺

  2. ❤❤❤❤❤❤❤

    1. ❤️❤️❤️

  3. ശ്രീരാഗം

    ദാസപ്പാ രണ്ടു മൂന്നുപേരുടെ വീക്ഷണത്തിൽ കഥാപറയുമ്പോൾ വായിക്കുന്നവന് റീപീറ്റേഷൻ ഫീൽ ചെയ്യും ബോർ ആയി തോന്നുകയും ചെയ്യും. താങ്കളെ കുറ്റം പറയുന്നതല്ലട്ടാ താങ്കളുടെ ഒരു രീതി വെച്ചുനോക്കുമ്പോൾ നിങ്ങൾ ഒരു കഥ പറയുകയാണ് അപ്പോൾ ആ ഫ്ലോയിൽ അങ്ങനെ തന്നെ പോണം അതിനിടയിൽ കഴിഞ്ഞുപോയ സന്ദർഭവും മറ്റും മറ്റൊരു കഥാപാത്രത്തിന്റെ വീക്ഷണത്തിൽ പറയാതെ ശ്രദ്ധിക്കുക താങ്കളാണ് എഴുതുന്നത് ഒരു കഥ പറയുന്ന ശൈലിയിൽ ആണ് താങ്കളുടെ എഴുത്ത് അപ്പൊ ആ ഒരു ഫ്ലോയിലങ് പോകുക anyway കുറ്റം പറഞ്ഞതല്ലാട്ടാ എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞു അത്രമാത്രം നല്ല തീം ആണ് വ്യത്യസ്തമാണ് എഴുതി കഴിഞ്ഞു ഒന്നു വായിച്ചും നോക്കുക.

    1. Ok സഹോ. ❤️❤️❤️

  4. കഥ അവസാനിപ്പിക്കേണ്ട സമയമായിന്ന് തോന്നുന്നു… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ❤️❤️❤️❤️❤️

  5. കഥ അവസാനിപ്പിക്കാറായി

    1. യെസ്. ❤️❤️❤️

  6. Repeat feel cheyunu time to an update
    Allathinum oru samayam indalo
    Aa time adutha partil konduvaru….

    1. ❤️❤️❤️

  7. Ee kadha kazhinja 3 part aayitu oru anakkavum vannitilla thankalkku sambavicha karyngal oke nammal kandathanu annathe vishamangalum, nirasayum oke vayichathanu athu thanne kazhinja 3 bagathilum paranjitund pinneyum athu thanne avarthikkunathu bore avunund
    Aduthathil nannavavum ennu karuthunnu ❤️

    1. ❤️🌹❤️

  8. avarude after marriage lyf…makalude future… avar pirakuna kutykakal…angane othiri moments ningalku konduvaran sadhikum.ath orikalm oru part kond teerunathala.

    Adipoli kathayanu ith.bt epo kurach ayi ore plot thane pidikkunu.nayakanum nayikayum orupad yathrakal cheyunathalathe kadha neengunila.

    epo thonunna lag avarude kalyanathinu sheshamula karyangal parayuka anengil lag thonilayirunu.apo ethra paranjalum pineym orupad karyangal parayanula space namk kittum.

    eni gouriye lyf partner akkan patilengil ath mattulavarod kadupich parayanam.then avalod shalyamanenu paranjalm ee lag avasanipikavunathanu.

    1. Ok സഹോ. നിരാശപ്പെടുത്തുന്നതിന് ക്ഷമ ചോദിക്കുന്നു ❤️❤️❤️

  9. കഥാനായകൻ

    ദാസേട്ടോ

    മുൻപത്തെ കഥ പോലെ ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ ഉണ്ടാകോ എന്നാണ് ഞാൻ നോക്കുന്നത് 😇.

    1. നോക്കാം സഹോ. ❤️🌹❤️

      1. ദാസേട്ട ഇപ്പോഴാ വായിച്ചേ നന്നായിട്ട് ഉണ്ട് എനിക്ക് വായിക്കുമ്പോൾ ഒരു ഫീൽ കിട്ടുന്നുണ്ട് നിങ്ങളുടെ കഥ അടുത്തെ പാർട്ട്‌ ക്ലൈമാക്സ്‌ അല്ലെ അങ്ങനെ ഇതും അവസാനിക്കുകയല്ലേ 🥺 നിങ്ങൾക്ക് തരാൻ ഇതേ ഉള്ളു 💞💞💞💞❤️❤️❤️❤️

  10. പറയുന്നത് തെറ്റാണോ എന്ന് അറിയില്ല…. ആദ്യത്തെ ഭാഗമെല്ലാം വളരെ നല്ല രസത്തോടെ ആണ് വായിച്ചിരുന്നത്… ഓരോ പാർട്ടും വളരെ ശ്രദ്ധയോടെ വായിച്ചു പോന്നിരുന്നു… ഈ ഇടെ ആയിട്ട് പാർട്ടുകൾ വലിച്ചു നീട്ടൽ പോലെ തോന്നുന്നുണ്ട്… ലാഗ് feel ചെയ്യുന്നുണ്ട്… വളരെ നല്ല climax കൾക്ക് വേണ്ടി കാത്തിരിക്കുന്നു…. ♥️🥰

    1. സോറി സഹോ. ❤️❤️❤️

  11. ദാസേട്ടൻ നല്ലൊരു തുടക്കമായിരുന്നു ഈ കഥയുടേത് , പക്ഷെ ഇപ്പോൾ വളരെ ശോകമാണ് കഥ ….💔

    ലാഗിൽ നിന്നും ബോറിലേക്ക് പോവുകയാണ്. കഥയിൽ ഒരു പുരോഗതിയും കാണാൻ കഴിയുന്നില്ല. ദയവായി തീർക്കാൻ ശ്രമിക്കുക 🙏

    1. അടുത്ത പാർട്ടോടെ അവസാനിക്കും ❤️❤️🌹

      1. ദാസേട്ടാ കഥ കൊള്ളാം നന്നായിരുന്നു .പിന്നെ മറ്റൊരു കഥയുടെ താഴെ ദാസേട്ടന്റെ കാമെന്റ് കണ്ടൂ. അതോകൊണ്ടൊന്നും വിഷമിക്കരുത്. നിങ്ങളുടെ കഥക്ക് വേണ്ടി കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ഒരാളാണ് ഞാനും. തളരാതെ മുന്നോട്ട് പോവുക

        1. നന്ദി സുഹൃത്തേ ❤️❤️❤️

      2. ദാസേട്ടൻ ഞാൻ നിങ്ങളുടെ ഒരു കടുത്ത ആരാധകനാണ്. എങ്കിലും നെഗറ്റീവും പറയണമല്ലോ, അല്ലെ ?അതുകൊണ്ട് പറഞ്ഞു പോയതാണ്. ഈ അടുത്ത രണ്ടു മൂന്നു ഭാഗങ്ങൾ ഒരേപോലെ തന്നെ ആവർത്തിച്ചു വരുന്നു. കഥ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നില്ല. അവിടെ തന്നെ ഒരു പുരോഗതിയും കാണാനും ആയിട്ടില്ല അതുകൊണ്ട് പറഞ്ഞു പോയതാണ് ….

        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️🥰🥳

        1. അഭിപ്രായം പറയണം. തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണം എന്നാലേ എഴുത്ത് നന്നാവുകയുള്ളു. അഭിപ്രായത്തിന് നന്ദി ❤️❤️❤️

          1. 🙏❣️❣️❣️

  12. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com