വസന്തം പോയതറിയാതെ -10 [ദാസൻ] 698

” വന്ന കാര്യം മറന്നു എനിക്ക്, ഒരു കാര്യം അറിയാനുണ്ട് ”

” എന്താണ് മോൾക്ക് അറിയേണ്ടത്? എന്ത് സംശയമുണ്ടെങ്കിലും എന്നോട് ചോദിക്കാം, കോഴ്സിനെ പറ്റി എന്ത് സംശയം ഉണ്ടെങ്കിലും ഞാൻ പറഞ്ഞു തരാം. ”

” എനിക്ക് കോഴ്സിനെ പറ്റിയല്ല അറിയേണ്ടത്, തികച്ചും വ്യക്തിപരം. ”

” വ്യക്തിപരമോ? അതെന്ത് കാര്യമാണ് ”

” അതെ, അതിനുമുമ്പ് ഞാൻ എന്തു വിളിക്കണം എന്നുള്ള കാര്യത്തിൽ സംശയം തീർക്കണം. ഞാൻ കളക്ടർ മാഡം എന്ന് വിളിച്ചാൽ മതിയല്ലോ. ഇനി അറിയാൻ ഉള്ള കാര്യം എന്റെ അച്ഛനെ സംബന്ധിക്കുന്നതാണ് ”

” മോൾക്ക് എന്നെ ആന്റി എന്നോ അമ്മയെന്നോ വിളിക്കാം. എന്നു വിളിച്ചാലും എനിക്ക് കുഴപ്പമില്ല, കൂടുതൽ ഇഷ്ടം അമ്മയെന്നു വിളിക്കുന്നതാണ് ”

” അത് എന്തുമാകട്ടെ. എനിക്ക് എല്ലാം അറിയാം, എന്റെ അച്ഛൻ ചെയ്ത തെറ്റ് മാപ്പർഹിക്കാത്തതാണ്. അതിന് നിങ്ങളോട് രണ്ടുപേരോടും ഞാൻ ക്ഷമ ചോദിക്കുന്നു ”

” എന്ത് അറിഞ്ഞിട്ടാണ് മോളെ ഈ പറയുന്നത്. അച്ഛനെ തെറ്റിദ്ധരിച്ചാണ് സംസാരിക്കുന്നത് ”

” എന്തു തെറ്റിദ്ധാരണ. ഞാൻ അറിഞ്ഞതെല്ലാം സത്യമല്ലേ? ”

” മോള് അറിഞ്ഞത് എന്താണെന്ന് എനിക്കറിയില്ല ”

മോള് പറയുന്നത് കേട്ടപ്പോൾ ഞാൻ ആദ്യം ധരിച്ചപോലെത്തന്നെ ഈ കുട്ടിയും തെറ്റിദ്ധരിച്ചിരിക്കുന്നു. ആരാണാവോ ഈ തെറ്റിദ്ധാരണ മുഴുവൻ ഈ പെൺകുട്ടിയുടെ മനസ്സിലേക്ക് കുത്തിയിറക്കിയത്. ആ കുട്ടി പറഞ്ഞു തീരുന്നത് വരെ ഞാൻ അക്ഷമയായി കേട്ടു. പിന്നീട് ഞാൻ പറഞ്ഞു തുടങ്ങി. ആ സ്ഥലത്തിന്റെ പ്രശ്നം തുടങ്ങിയുള്ള രണ്ടു കുടുംബങ്ങളുടെ വിരോധം മുതൽ കോളേജിൽ വച്ച് ഞാൻ അധിക്ഷേപിച്ചതും ടൂർ പോയപ്പോൾ സംഭവിച്ച കാര്യം എനിക്ക് ഒന്നും സംഭവിച്ചില്ല എന്ന് മനസ്സിലാക്കിയിട്ടും അച്ഛന്റെ നിർദ്ദേശപ്രകാരം കുടുക്കി ആ സ്ഥലം തട്ടിയെടുക്കാനുള്ള പ്ലാൻ തയ്യാറാക്കിയത് വരെ പറഞ്ഞു. അതിനുവേണ്ടി വിനുവേട്ടനെ കല്യാണം കഴിക്കാൻ തയ്യാറാണെന്ന് ആ വീട്ടുകാരെ ധരിപ്പിച്ചതും വിനുവേട്ടനെ ഒഴിച്ച് ബാക്കിയുള്ളവരോട് സ്നേഹം പ്രകടിപ്പിക്കുകയും അവരുടെ പ്രീതി സമ്പാദിക്കുകയും ചെയ്തതും പറയുമ്പോൾ മോളുടെ മുഖത്തെ ഭാവ വ്യത്യാസങ്ങൾ എന്നെ ഭീതിപ്പെടുത്തുന്നുണ്ടായിരുന്നു. അച്ഛൻ എന്റെ സ്നേഹം തെറ്റിദ്ധരിച്ച് ആ വിവാദമായ സ്ഥലം എന്റെ പേരിലേക്ക് എഴുതിവെച്ചതു മുതൽ എന്നിലുണ്ടായ മാറ്റം അവർക്ക് അപ്രതീക്ഷിതമായിരുന്നു. ഞാൻ എത്രത്തോളം വിനുവേട്ടനെ ദ്രോഹിച്ചിട്ടുണ്ടെങ്കിലും തിരിച്ച് ഇതുവരെ മാനസികമായോ ശാരീരികമായോ യാതൊരുവിധ ആഘാതങ്ങളും അദ്ദേഹത്തിൽ നിന്നും എനിക്ക് ഉണ്ടായിട്ടില്ല എന്ന് പറഞ്ഞപ്പോൾ മോളുടെ കണ്ണിൽ നിന്നും കുടുകുടെ കണ്ണുനീർ ഒഴുകി. യാതൊരു തെറ്റും ചെയ്യാത്ത ആ മനുഷ്യനെ കോളേജിൽ വച്ച് എന്നെ അപമാനിക്കാൻ ശ്രമിച്ചതായി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു കോടതി കയറ്റി. അതും പോരാഞ്ഞ് അദ്ദേഹത്തെ ആളെ വിട്ട് തല്ലിച്ചു.

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.