വസന്തം പോയതറിയാതെ -10 [ദാസൻ] 698

ഞാൻ മുറിയിൽ കയറി വാതലടച്ചു ബെഡിൽ കയറി ഒന്നു കിടന്നു. വല്യയമ്മയോട് സൗകര്യം പോലെ എന്താണെന്ന് ചോദിച്ചു മനസ്സിലാക്കണം. കിടന്നപ്പോൾ സമയം പോയതറിഞ്ഞില്ല. വലിയമ്മ വന്ന് വാതിലിൽ മുട്ടിവിളിച്ചപ്പോഴാണ് അറിയുന്നത്

” മോളെ കുളി കഴിഞ്ഞില്ലേ, ദേ അവർ പോകാൻ ഇറങ്ങുന്നു മോളെ അന്വേഷിക്കുന്നുണ്ട്. ”

” ഞാൻ ദേ വരുന്നു വല്യമ്മ ”

ഞാൻ അതേ വേഷത്തിൽ തന്നെ മുറിക്ക് പുറത്തിറങ്ങിയപ്പോൾ

” മോളെ ഇത് എന്തെടുക്കുകയായിരുന്നു. ഇതുവരെ ഡ്രസ്സ് മാറി കുളിച്ചിട്ട് ഒന്നുമില്ല? ”

അപ്പോഴേക്കും ഞങ്ങളുടെ അടുത്തേക്ക് കളക്ടർ എത്തി

” മോള് കിടക്കുകയായിരുന്നോ. ഞങ്ങൾ ഇറങ്ങുകയാണ് അത് പറയാനാണ് വിളിച്ചത്. പിന്നെ ഇവിടെ വന്നപ്പോൾ ഇവർ പറഞ്ഞാണ് ഞാൻ അറിയുന്നത്, എന്റെ പേര് പറഞ്ഞ് ആങ്ങളയുടെ മകൻ ശല്യപ്പെടുത്തി എന്ന്. പോട്ടെ മോളെ, ഒരു പക്വതയില്ലായ്മ ആയി കണ്ടാൽ മതി. അവന് ഒരു അടിയുടെ ആവശ്യമുണ്ടായിരുന്നു. പക്ഷേ, മോളുടെ അച്ഛൻ ചെയ്തത് ഇത്തിരി കടന്ന കയ്യായിപ്പോയി എന്ന് തോന്നുന്നു. എന്നാലും കുഴപ്പമില്ല. മോളെ എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ, ഒരുപാട് നേരമായി ഞങ്ങൾ വന്നിട്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി ഇതാണ് എന്റെ നമ്പർ ”

എന്നു പറഞ്ഞുകൊണ്ട് അവർ, ബാഗിൽ നിന്നും വിസിറ്റിംഗ് കാർഡ് എടുത്ത് എനിക്ക് തന്നു.

വീടിന്റെ സിറ്റൗട്ട് വരെ ചെന്നു. പ്രായമുള്ള സ്ത്രീ എന്നോട്

” പോട്ടെ മോളെ. ഈ അടുത്തെങ്ങാനും പാലക്കാട്ടേക്ക് വരികയാണെങ്കിൽ വീട്ടിൽ വരണം”

ഇതും പറഞ്ഞു അവർ എന്റെ കവിളിൽ ഒരു ചുംബനം തന്നു. നോക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. കളക്ടർ അവരുടെ അമ്മയെ തോളിൽ ചേർത്തുപിടിച്ച് കാറിന് അടുത്തേക്ക് നടന്നു. അവർ പോയിക്കഴിഞ്ഞപ്പോൾ ഞാൻ വല്യമ്മയോട് അടുക്കളയിൽ വച്ച് ചോദിച്ചു.

” അവർ എന്തിനാണ് ഇവിടെ വന്നത്? ഞാൻ ആദ്യം കരുതിയത് ആ പയ്യനു വേണ്ടി വക്കാലത്ത് പറയാനോ ചോദ്യം ചെയ്യാനോ ആയിരിക്കുമെന്നാണ്. അതല്ല എന്ന് പിന്നീട് മനസ്സിലായി. എന്തിനാണ് വല്യമ്മ അവർ ഇവിടെ വന്നത്. ”

” ആ കളക്ടർ ഇല്ലെ അവരാണ് നിന്റെ അച്ഛൻ നശിപ്പിച്ചു എന്ന് പറയുന്ന സ്ത്രീ ”

ഞാൻ ചോദിച്ചു

” അവരെന്തിനാണ് ഇവിടെ വന്നത്? ”

” നിന്റെ അച്ഛനെയും അമ്മയെയും അപ്പുപ്പനെയും കാണാൻ ”

” എന്തിനാണ് അവരെ കാണുന്നത് ”

” അവരോട് ക്ഷമ ചോദിക്കാൻ ”

എനിക്ക് സംശയമായി

” ആ ആന്റിയോടല്ലെ അച്ഛൻ തെറ്റ് ചെയ്തത്. നമ്മളൊക്കെ അവരോടല്ലേ മാപ്പ് പറയേണ്ടത് “

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.