വരാഹി….?.3[❤️♡വാമിക നിലാ♡❤️] 113

 

ഞാനും പുറത്തേയ്ക്ക് നടന്നു കിച്ചണിലേക്ക് പോകാമെന്ന് കരുതി അതൊരിക്കലും ആരു പറഞ്ഞതുപോലെ നല്ല മരുമകൾ കളിക്കാനല്ല ഒരു വീട്ടിൽ നിൽക്കുമ്പോൾ എങ്ങനെയാ വെറുതെ ഇരുന്നു തിന്നുന്നെ അതുകൊണ്ട് മാത്രം…കിച്ചണിലേക്ക് ചെന്നപ്പോ മെയ്ഡ്സിനെ കൊണ്ട് ഓരോന്ന് പറഞ്ഞു ചെയ്യിപ്പിക്കുന്ന ശിവാലിഖയെ ആണ് കാണുന്നത് അപ്പൊ നമുക്ക് പ്രതെകിച്ചു പണിയൊന്നുമില്ലന്ന് സാരം..

ഞാൻ പോയി എനിക്കുള്ള ചായ എടുത്ത് കുടിച്ചുകൊണ്ട് കിച്ചൻ സ്ലാബിലേക്ക് കയറി ഇരുന്നു എന്നെക്കണ്ടതും അവന്റെ അമ്മ എന്നെ നോക്കി ചിരിച്ചു പിന്നെ ചോദിച്ചു…

 

 

“” നിങ്ങൾ ഇന്ന് തന്നെ പോവുമല്ലേ?? “”

 

പോവാനോ എവിടേക്ക്?ഞാൻ ഒന്നും മനസ്സിലാവാതെ അവരെ നോക്കി..

 

 

“” മോളോട് അവനൊന്നും പറഞ്ഞില്ലേ നിങ്ങൾ ഇന്ന് തന്നെ മുബൈക്ക് പോവുന്ന കാര്യം”” അവർ ചോദിച്ചതും ഞാൻ ഇല്ലെന്നു തലയാട്ടി.. കുരിശ് ഇനി അവനെ അവിടെയും സഹിക്കണോ ഇവൻ ഏതിനാ മുബൈക്ക് കെട്ടിയെടുക്കുന്നെ..

 

 

“” അനി അവിടത്തെ നമ്മുടെ ഹോസ്പിറ്റൽസ് ആണ് നോക്കി നടത്തുന്നെ പിന്നെ മോളും അവിടല്ലേ വർക്ക് ചെയ്യുന്നേ?? “”അവർ ചോദിച്ചതും ഞാൻ അതെ എന്ന് തലയാട്ടി പിന്നെ ചായ കുടിച്ച് കഴിഞ്ഞു കപ്പും കഴുകി വെച്ചു റൂമിലേക്ക് വന്നു ഫോണെടുത്ത് ഞാൻ ബുക്ക്‌ ചെയ്ത ഫ്ലൈറ്റ് ക്യാൻസൽ ചെയ്തു ഇനി അതിന്റെ ആവിശ്യമില്ലലോ…

 

 

…………….?

 

 

വൈകിട്ടായതും ഇവിടെന്നിനിറങ്ങി നെടുബാശ്ശേരിയിൽ നിന്നും ഫ്ലൈറ്റ് കയറി ഒരു 2 മണിക്കൂറത്തെ യാത്ര കൊണ്ട് മുബൈയിൽ എത്തി എയർപോർട്ടിൽ നിന്നും ഇറങ്ങിയതും ഞങ്ങളെയും കാത്തൊരു കാർ അവിടെ ഉണ്ടായിരുന്നു ഞാൻ ബാക്ക് സിറ്റിലേക്ക് കയറി കൂടെ അവനും ഞാൻ അവനെ മൈൻഡ് ചെയ്യാതെ ഫോണിൽ ഓരോന്ന് സ്ക്രോൾ ചെയ്തിരുന്നു…

 

 

Grand Hyatt Mumbai Hotel&Residence ഇന് മുന്നിൽ കാർ നിർത്തി അവൻ മുന്നേ നടന്നു അവന് പിറകെ ഞാനും ലിഫ്റ്റിൽ കയറി 5ത് ഫ്ലോറിൽ ഇറങ്ങി അവന്റെ ഫ്ലാറ്റിനു മുന്നിൽ ചെന്ന് അവൻ കീ എടുത്ത് ഡോർ തുറന്നു അകത്ത് കയറിയതും അവൻ അവന്റെ ലക്കേജും കൊണ്ട് ഒരു മുറിയിലേക്ക് കയറി ഞാനാ ഫ്ലാറ്റ് മൊതമൊന്നു നോക്കി ഹാളും 3ബെഡ്‌റൂമും കിച്ചനും അടങ്ങുന്ന അത്യാവശ്യം വിശാലമായ ഫ്ലാറ്റ് ഞാനും വേറൊരു മുറിയിലേക്ക് കയറി എന്റെ ബാഗൊക്കെ അവിടെ വെച്ചു ബെഡിലേക്കിരുന്നു പിന്നെ ഫോൺ എടുത്ത് ആരവിന് msg അയച്ചു..

 

 

“” I came to Mumbai and I wanna see you now””കൂടെ അവന് അഡ്രസും അയച്ചു കൊടുത്തു..

 

 

(തുടരും)

 

 

 

❤♡വാമിക നിലാ♡❤

 

 

4 Comments

  1. ❤️❕

  2. പേജ് kootu

  3. കഥ നന്നായിട്ടുണ്ട് പക്ഷേ 4 ഉം 3 ഉം പേജ് ആയി ഇടുന്നതിലും ഭേദം കഥ പോസ്റ്റ് ചെയ്യാതെ ഇരിക്കുന്നതാണ്. പേജ് എല്ലാം കൂട്ടി വെച്ച് 15 or 20 page ആകുമ്പോ പോസ്റ്റ് ചെയ്യുന്നതല്ലെ നല്ലത്. കുറച്ചു പേജ് മൂലം വായനാത്വരം നഷ്ടപ്പെടുന്നത്കൊണ്ട് അടുത്ത പ്രാവിശ്യം പേജ് കൂട്ടി തരണം. സമയം എടുത്താലും കുഴപ്പമില്ല പേജ് കൂട്ടണെ.

Comments are closed.