വരാഹി….?.3[❤️♡വാമിക നിലാ♡❤️] 113

 

കുളിച്ചിറങ്ങിയതും കണ്ണാടിക്ക് മുന്നിൽ വന്നുനിന്നു അത്യാവിശം ഒരുങ്ങാൻ വേണ്ട സാധങ്ങളൊക്കെ മിററിനു അടുത്തുള്ള ഡ്രോയെറിൽ തന്നെയുണ്ട് ഞാൻ ഡ്രൈയർ എടുത്ത് മുടിയുണക്കി കെട്ടി വെക്കാതെ വെറുതെ വാരി അഴിച്ചിട്ടു ഡ്രൈയർ തിരികെ വെക്കാൻ നോക്കിയപ്പോഴാണ് അതിലിരിക്കുന്ന സിന്ദൂരചെപ്പ് കാണുന്നത് ഞാനത് എടുക്കാൻ പോയില്ല അല്ലെങ്കിലും വെറുതെ അത് തൊട്ടിട്ട് എന്ത് കാര്യം ആ താലിയും സിന്ദൂരവും ചാർത്തിത്തന്ന ആളെ മനസ്സുകൊണ്ട് സ്നേഹിക്കുന്നുണ്ടെങ്കിലല്ലേ ഇതിലൊക്കെ ഒരു അർത്ഥമുള്ളു..

 

 

കണ്ണാടിക്ക് മുന്നിൽ ഒന്നുടെ സ്വയമൊന്നു നോക്കിയിട്ട് തിരിഞ്ഞ ഞാൻ കാണുന്നത് എന്നെ നോക്കി ദേഷ്യത്തിൽ കൈകെട്ടി നിൽക്കുന്ന അന്കിതിനെയാണ് ഇനി ഇവനെന്താണാവോ കുരിശ്.

 

 

“” വാഹി… “” അവനെ നോക്കാതെ പുറത്തേയ്ക്ക് പോകാനൊരുങ്ങിയതും അവന്റെ വിളി വന്നു..

 

 

“” എന്താ…?? “”

 

 

“” എന്ത് കോലമാ വാഹി ഇത് നിനക്കൊന്നു മാന്യമായി ഡ്രസ്സ്‌ ചെയ്തൂടെ ഇതെല്ലാം കാണിച്ചോണ്ട് “”അവനെന്നെ അടിമുടി നോക്കി പറഞ്ഞതും എനിക്കെന്തെന്നില്ലാത്ത ദേഷ്യം ഇറച്ചുകയറി..

 

 

“” ഞാൻ എനിക്ക് comfortable ആയി തോന്നുന്ന എന്ത് വസ്ത്രവും ധരിക്കും അത് ചോദ്യം ചെയ്യാൻ നിങ്ങളാര?? എന്ത് ധരിക്കണം ധരിക്കണ്ട എന്നൊക്കെയുള്ളത് എന്റെ ഇഷ്ടമാണ് അതിൽ തലയിടാൻ ഞാൻ ആർക്കും അധികാരം കൊടുത്തിട്ടില്ല ഇനിയൊട്ട് കൊടുക്കാനും പോകുന്നില്ല… പിന്നെ മാന്യത ഇതിനൊരു മാന്യതകുറവുള്ളതായി എനിക്ക് തോന്നിയിട്ടില്ല ഒന്നുമില്ലേലും നിന്നെപോലെ പകൽ മാന്യൻ കളിക്കാൻ ഞാൻ നിന്നില്ലലോ “”ഞാൻ പുച്ഛത്തോടെ പറഞ്ഞു നിർത്തി…

 

 

“” വാഹി… “”അവൻ ദേഷ്യത്തോടെ വിളിച്ചു..

 

 

“” അലറണ്ട എന്താ ഞാൻ പറഞ്ഞതിൽ തെറ്റ് വെല്ലതുമുണ്ടോ?? ” ഒരു പുച്ഛചിരിയോടെ ചോദിച്ചുകൊണ്ട് ഞാൻ പോകാനൊരുങ്ങിയതും അവനെന്നെ അവന്റടുത്തേക്ക് ചേർത്ത് പിടിച്ച് എന്റെ കൈരണ്ടും ബാക്കിൽ ലോക്കാക്കി ഞാൻ അവനെ കൂർപ്പിച്ചു നോക്കി അതവൻ കാര്യമാക്കാതെ ഡ്രോയെറിൽ നിന്നും സിന്ദൂരചെപ്പെടുത്ത് അതിലെ സിന്ദൂരം എന്റെ നെറ്റിയിൽ ചാർത്തി.. അവൻ എന്നിലെ പിടിവിട്ടതും അത് തുടച്ചു കളയാൻ കൈ പൊക്കിയതും അവനെന്നെ തടഞ്ഞു…

 

 

“” ഇതിട്ടില്ലങ്കിൽ അമ്മ ചോദിക്കും നിന്നെ കാണുമ്പോ “”അവൻ അതും പറഞ്ഞു എന്നെ വിട്ട് പുറത്തേയ്ക്ക് പോയി ഞാനും പിന്നെ മായിക്കാൻ ഒന്നും നിന്നില്ല എന്തിനാ വെറുതെ ഒരു ചോദ്യം ഉണ്ടാക്കുന്നെ…

 

4 Comments

  1. ❤️❕

  2. പേജ് kootu

  3. കഥ നന്നായിട്ടുണ്ട് പക്ഷേ 4 ഉം 3 ഉം പേജ് ആയി ഇടുന്നതിലും ഭേദം കഥ പോസ്റ്റ് ചെയ്യാതെ ഇരിക്കുന്നതാണ്. പേജ് എല്ലാം കൂട്ടി വെച്ച് 15 or 20 page ആകുമ്പോ പോസ്റ്റ് ചെയ്യുന്നതല്ലെ നല്ലത്. കുറച്ചു പേജ് മൂലം വായനാത്വരം നഷ്ടപ്പെടുന്നത്കൊണ്ട് അടുത്ത പ്രാവിശ്യം പേജ് കൂട്ടി തരണം. സമയം എടുത്താലും കുഴപ്പമില്ല പേജ് കൂട്ടണെ.

Comments are closed.