“” നീയിന്നു ജോഗിങ്ങിന് പോയില്ലേ ചെക്കാ മടി പിടിച്ചിരിക്കുവാണോ മടിയൻ?? “”
“” ഇന്ന് കുറച്ചു നേരത്തെ പോയി വന്നു “” msg അയച്ചയുടനെ അവന്റെ റിപ്ലേയും വന്നു..
“” കള്ളം.. ?””
“” മനസ്സിലായി അല്ലെ?? നീയില്ലാത്തത് കൊണ്ടൊരു മൂഡില്ല അതോണ്ടല്ലേ ?””
“” അയ്യെടാ ഞാനുള്ളപ്പോ മുടങ്ങാതെ പോകുന്ന പോലെ ?””
“” അതൊക്കെ വിട് നീ കുളിച്ചൊരുങ്ങി അടുക്കളയിൽ കയറുന്നില്ലേ അതല്ലേ ഉത്തമമരുമകളുടെ ലക്ഷണം ??””
“” ഒന്ന് പോടെർക്ക ഉത്തമ മരുമകളായി ഇവിടെ സ്ഥിരതാമസത്തിനു നിൽക്കാൻ പോകുല്ലേ ഞാൻ ?””
“” നീ എപ്പോഴത്തെ ഫ്ലൈറ്റിനാ പോരുന്നെ?? “”
“” ഈവനിങ് ഫ്ലൈറ്റ് “”
“” Hm.. Ok കിടക്കപായെന്നു എഴുന്നേറ്റപ്പടി ഇരിക്കാതെ പോയി കുളിക്കെടി..””
“” ഓ തമ്പ്രാ അടിയൻ ദാ പോകുവാ.. “”
“” ഫോൺ വെച്ചിട്ട് എഴുനേറ്റ് പോ പെണ്ണെ “”അവന്റെ റിപ്ലൈ വന്നതും ഫോൺ മാറ്റിവെച്ചു ബാഗിൽ നിന്നും ഒരു സ്ലീവ് ലെസ്സ് ടോപ്പും ഷോർട്സും എടുത്ത് ബാത്‌റൂമിലേക്ക് കയറി..
❤️❕
പേജ് kootu
???
കഥ നന്നായിട്ടുണ്ട് പക്ഷേ 4 ഉം 3 ഉം പേജ് ആയി ഇടുന്നതിലും ഭേദം കഥ പോസ്റ്റ് ചെയ്യാതെ ഇരിക്കുന്നതാണ്. പേജ് എല്ലാം കൂട്ടി വെച്ച് 15 or 20 page ആകുമ്പോ പോസ്റ്റ് ചെയ്യുന്നതല്ലെ നല്ലത്. കുറച്ചു പേജ് മൂലം വായനാത്വരം നഷ്ടപ്പെടുന്നത്കൊണ്ട് അടുത്ത പ്രാവിശ്യം പേജ് കൂട്ടി തരണം. സമയം എടുത്താലും കുഴപ്പമില്ല പേജ് കൂട്ടണെ.