വരാഹി…….? 3
Author :❤️♡വാമിക നിലാ♡❤️
“” വേണ്ട അന്കിത് എനിക്കൊന്നും കേൾക്കണമെന്നില്ല നീയെന്തു പറഞ്ഞാലും ഞാൻ കണ്ടതിനു അപ്പുറമാവില്ല ഒന്നും.. “”
“” ശെരിയാണ് ഞാൻ ചെയ്തത് തെറ്റ് തന്നെയാണ് പക്ഷെ എനിക്ക് പറയാനുള്ളത് ഒന്ന് കേട്ടൂടെ നിനക്ക്??””അവൻ പ്രതിക്ഷയോടെ എന്നെ നോക്കി..
“” എന്താ നിനക്ക് പറയാനുള്ളത് ഞാൻ കണ്ടതൊക്കെ മിഥ്യയാണെന്നോ എല്ലാം എന്റെ ഭ്രമമാണെന്നോ?? അന്ന് അവിടെ അവസാനിച്ചതാണ് നമ്മൾ തമ്മിലുള്ള എല്ലാ ബന്ധവും ഇനിയൊരിക്കലും ഞാനാ പഴയ വാഹി ആവില്ല ആവാൻ എനിക്കാവില്ല അതുകൊണ്ട് പ്ലീസ് എന്നെ എന്റെ വഴിക്ക് വിട്ടേക്ക് “” അവന് നേരെ കൈകൂപ്പി അമർഷത്തോടെ പറഞ്ഞു നിർത്തി അവൻ മറുതൊന്നും പറഞ്ഞില്ല ഞാൻ അവനെയൊന്നു നോക്കി വീണ്ടും കിടന്നു…
വിശ്വാസം അതാണ് ഏതൊരു ബന്ധത്തിന്റെയും അടിത്തറ.. അടിത്തറ നന്നാവാതെ മുകളിലേക്ക് എത്ര പടുത്തുയർത്തിയാലും അതൊരിക്കൽ തകർന്നു വീഴും… വിശ്വാസം അതൊരിക്കൽ തകർന്നാൽ പഴയതുപോലെ കൂട്ടിച്ചർക്കാനാവില്ല ഒരിക്കലും അതുപോലെ എനിക്കവനിലുള്ള വിശ്വാസവും തകർന്നതാണ് ഒരിക്കൽ ഇനി വീണ്ടുമത് കൂട്ടിച്ചർക്കാനാവില്ല ചേർത്താൽത്തന്നെ ആ ഓർമ്മകൾ എന്നുമൊരു കരടായി ഉള്ളിൽ കാണും…
പഴയ ഓർമകളിലേക്ക് വീണ്ടും സഞ്ചരിക്കാതിരിക്കാൻ കണ്ണടച്ച് മനസ്സിനെ ശാന്തമാക്കി കിടന്നു…
………..?
രാവിലെ ഉണർന്നതും ഒന്ന് ചുറ്റും നോക്കി മുറിയിൽ ഞാൻ മാത്രമേ ഉള്ളു അല്ലെങ്കിലും അത് നന്നായി രാവിലെതന്നെ എന്തിനാ എന്റെ മൂഡ് കളയുന്നെ… ടേബിളിൽ നിന്നും ഫോണെടുത്ത് നോക്കി പ്രതീക്ഷിച്ചത് പോലെത്തന്നെ ആരുവിന്റെ msg ഉണ്ട്..
“”Good morning Vaahi?””
“” morning ടാ?”” അവന് തിരികെ റിപ്ലൈ കൊടുത്തു അവൻ ഓൺലൈനിൽ ഉണ്ടായിരുന്നത് കൊണ്ട് പെട്ടന്ന് തന്നെയത് സീനായി..
❤️❕
പേജ് kootu
???
കഥ നന്നായിട്ടുണ്ട് പക്ഷേ 4 ഉം 3 ഉം പേജ് ആയി ഇടുന്നതിലും ഭേദം കഥ പോസ്റ്റ് ചെയ്യാതെ ഇരിക്കുന്നതാണ്. പേജ് എല്ലാം കൂട്ടി വെച്ച് 15 or 20 page ആകുമ്പോ പോസ്റ്റ് ചെയ്യുന്നതല്ലെ നല്ലത്. കുറച്ചു പേജ് മൂലം വായനാത്വരം നഷ്ടപ്പെടുന്നത്കൊണ്ട് അടുത്ത പ്രാവിശ്യം പേജ് കൂട്ടി തരണം. സമയം എടുത്താലും കുഴപ്പമില്ല പേജ് കൂട്ടണെ.