വരാഹി….?.2 [❤️♡വാമിക നിലാ♡❤️] 109

 

ഫോട്ടോ സെക്ഷൻ കഴിഞ്ഞതും ഭക്ഷണം കഴിക്കാൻ കൊണ്ടുപോയി കഴിക്കുന്നതിനിടയിലാണ് ക്യാമറ മാൻ പരസ്പരം വാരികൊടുക്കാൻ ഞങ്ങളോട് പറഞ്ഞത് അത് കേട്ടതും അവന്റെ മുഖത്ത് പൂനിലാവുദിച്ചത് പോലെ ചിരി…

 

 

 

“” എനിക്കി പ്രഹസനതിനൊന്നും താല്പര്യമില്ല ചേട്ടാ… അതുകൊണ്ട് അങ്ങനെ പോസ്സ് ചെയ്യാൻ എന്നെകൊണ്ട് പറ്റില്ല “” ഞാൻ ക്യാമറ ചേട്ടനെ നോക്കി തറപ്പിച്ചു പറഞ്ഞു വീണ്ടും ഭക്ഷണം കഴിക്കാൻ തുടങ്ങി.. ഞാൻ പറഞ്ഞത് കെട്ട് ക്യാമറമാന്റെ മുഖം വിളറി അയാളെ നോക്കി അവൻ കണ്ണടച്ചു കാണിച്ചു…

 

 

 

ഭക്ഷണം കഴിക്കലൊക്കെ കഴിഞ്ഞു നാട്ടുകാരിക്ക് പ്രദർശന വസ്തുവായി നിന്നുകൊടുത്തും കുറച്ചു കഴിഞ്ഞതും അവന്റെ വീട്ടിലേക്ക് പോകാറായി എന്ന് ആരോ പറഞ്ഞു ഒരു കണ്ണീർ മഴയൊക്കെ പ്രതീക്ഷിച്ചു പലരും നോക്കുന്നുണ്ട് ഞാൻ ശിവ ശങ്കറിനെ തിരിഞ്ഞു പോലും നോക്കാതെ കാറിലേക്ക് കയറി പലരും അതുകണ്ട് അടക്കം പറയുന്നുണ്ട് എനിക്കെന്താ ഇപ്പൊ… ഞാൻ കയറിയതും അവനും കയറി എന്റെ അടുത്തിരുന്നു ഞാനത് കാര്യമാക്കാതെ പുറത്തേക്ക് നോക്കിയിരുന്നു…

 

 

 

കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം അവന്റെ വീടിന്റെ മുന്നിലെത്തി കാർ നിർത്തിയതും അവൻ ഇറങ്ങി എനിക്കിറങ്ങാനായി ഡോർ തുറന്ന് അവന്റെ കൈ നീട്ടിയെങ്കിലും ഞാനത് തട്ടി മാറ്റി പുറത്തേക്കിറങ്ങി മുന്നിൽ നടന്നു…

 

 

 

അവന്റെ അമ്മ ശിവാലിഖ എന്നെയും അവനെയും ചേർത്ത് ആരതി ഉഴിഞ്ഞു അപ്പോഴാണ് ഞാൻ അവരെ ശെരിക്കും ശ്രദ്ധിക്കുന്നത് പ്രൗടിയും ആഠ്യത്തവും നിറഞ്ഞ മുഖം… അവർ നിലവിളക്ക് തന്നതും അത് വാങ്ങി അകത്തേയ്ക്ക് നടന്നു അവർ പറഞ്ഞ വഴിയിലൂടെ ചെന്ന് പൂജമുറിയിൽ വെച്ചു കണ്ണടച്ച് നിന്നു ഒന്നും പ്രാർത്ഥിച്ചില്ല പ്രാത്ഥിക്കാനും ഒന്നുമില്ല…

 

 

 

അത് കഴിഞ്ഞതും മധുരം കൊടുപ്പായി ശെരിക്ക് പറഞ്ഞാൽ അവന്റെ കൂടെ ഇങ്ങനെ ഇരുന്നു ദേഷ്യം വരുന്നുണ്ടെങ്കിലും കടിച്ചു പിടിച്ചിരുന്നു ആ ചടങ്ങ് കഴിഞ്ഞതും അവൻ എങ്ങോട്ടോ പോയി അത്രയും ആശ്വാസം… കുറച്ചു കഴിഞ്ഞതും ഒരു കുട്ടി വന്നെനിക്ക് റൂം കാട്ടി തന്നു ആഭരണങ്ങളും മറ്റും അഴിച്ചു മാറ്റാൻ സഹായിച്ചിട്ട് ആ കുട്ടി പോയി എനിക്ക് മാറാനുള്ള ഡ്രെസ്സും കൊണ്ട് തന്നിരുന്നു…

 

 

 

ഡ്രെസ്സും എടുത്ത് ബാത്‌റൂമിൽ കയറി കണ്ണാടിക്ക് മുന്നിൽ സ്വയം ഒന്ന് നോക്കി നെറ്റിയിലെ സിന്ദൂരവും കഴുത്തിലെ താലിയും അതും താൻ ഒരിക്കൽ ആഗ്രഹിച്ചവനാൽ ചാർത്തപ്പെട്ടത് പക്ഷെ ഇന്ന് അറപ്പ് തോന്നുന്നു ഇത് രണ്ടിനോടും ഞാൻ നെറ്റിയിലെ സിന്ദൂരത്തെ പൂർണമായും തുടച്ചു നീക്കി… ശവർ ഓൺചെയ്തു അതിനടിയിലേക്ക് നിന്നു ശരീരവും മനസ്സും ഒരുപോലെ തണുത്തതു പോലെ നല്ല ആശ്വാസം തോന്നി കുളിച്ചു ഡ്രസ്സ്‌ മാറി പുറത്തേക്കിറങ്ങി..

 

 

 

ഫോണിന്റെ കാര്യം ഓർമ്മ വന്നതും അതെടുത്ത് പവർ ഓൺ ചെയ്തു ചെയ്തതും തുരു തുരാ മെസ്സേജുകൾ പ്രതീക്ഷിച്ചത് പോലെ ആരവാണ് എല്ലാം അറിഞ്ഞെന്നു സാരം ഓർത്തില്ല അതിനു മുന്നേ അവന്റെ കോളും വന്നു…

 

 

7 Comments

  1. ❤️❕

    1. ❤️♡വാമിക നിലാ♡❤️

      ❤❤

  2. തുടക്കം കൊള്ളാം.കഥ വേറൊരു സൈറ്റിൽ കണ്ടിട്ടുന്നെങ്കിലും വായിക്കാനൊത്തിട്ടില്ല. ഇനി ഇവ്ട്ന്ന് ബാക്കി വായിക്കാം. നായികയുടെ പേരിനോട് darlow വായിച്ചത് മുതൽ പ്രതേകിച്ചൊരിഷ്ടവുമുണ്ട്.

    1. ❤️♡വാമിക നിലാ♡❤️

      ❤❤

    2. ❤️♡വാമിക നിലാ♡❤️

      നായികയുടെ പേര് വരാഹിയാണ് ഡാർലോയിലെ നായികയുടെ പേര് വാരഹിയും രണ്ടും വേറെയാ ?

  3. ??????????

    1. ❤️♡വാമിക നിലാ♡❤️

      ❤❤❤

Comments are closed.