വരാഹി…….? 2
Author :❤️♡വാമിക നിലാ♡❤️
(ഭാഗം:-2)
“” ജയിച്ചെന്നു കരുതണ്ട നീ ആ പഴയ വാഹി അല്ലിത് നിന്റെ അഭിനയത്തിന് മുന്നിൽ വീഴുന്ന വാഹി മരിച്ചു.. ഇത് വരാഹിയാണ് എന്റെ വഴിക്ക് കുറുകെ വന്നാൽ നിന്റെ നാശം കണ്ടേ അടങ്ങു.. “”അവനെ തറപ്പിച്ചു നോക്കികൊണ്ട് ഞാൻ പറഞ്ഞു പറയുന്നതിനൊത്ത് അവന്റെ കൈയിലുള്ള എന്റെ പിടിയും മുറുകി…
തുടർന്നു വായിക്കു….?
അവൻ ദേയനീയമായി എന്നെ നോക്കി ആ ദേയനിയത പോലും ഒരുതരം ലഹരിയാണ് എനിക്കിപ്പോൾ… അവന്റെ ദുഃഖത്തിന് മുന്നിൽ കണ്ണ് നിറയിക്കുന്ന ഒരു വാഹി ഉണ്ടായിരുന്നു അവൾ മരിച്ചു ഇനിയാ വാഹിയിലേക്കൊരു മടക്കമില്ല…
പൂജാരി പറഞ്ഞതനുസരിച്ചു ഏഴു തവണ അഗ്നിയെ വലംവെച്ചു ഏഴു ജന്മത്തിലും കൂടെ കാണുമെന്ന വാക്ക് കൊടുക്കൽ എഴെന്നല്ല ഈ ജന്മത്തിൽ പോലും എനിക്കവനെ വേണ്ട…
വലംവെക്കൽ കഴിഞ്ഞതും മുതിർന്നവരുടെ അംഗ്രഹം വാങ്ങലായി അവന്റെ അമ്മ ശിവാലിഖയുടെയും അച്ഛൻ രഞ്ജിത് തൃവേദിയുടെയും കാലു തൊട്ടനുഗ്രഹം വാങ്ങി…
അടുത്തത് മിസ്റ്റർ ശിവ ശങ്കറിന്റെ ഊഴമായിരുന്നു അവൻ കാലിൽ തൊടാനായി കുഞ്ഞിട്ടയും ഞാൻ അങ്ങാതെ നിൽക്കുന്നതുകണ്ട് അവൻ എന്റെ കൈയിൽ പിടിച്ചു താഴേക്ക് വലിച്ചു ഞാൻ ശക്തിയിൽ അവന്റെ കൈ കുടഞ്ഞെറിഞ്ഞു അവനെ കൂർപ്പിച്ചു നോക്കി പിന്നെ ശിവ ശങ്കറിന് നേരെ തിരിഞ്ഞു ചിരിച്ചുകൊണ്ട് അയാളെ പുണർന്നു..
“” പ്ലാൻ നന്നായിരുന്നു പക്ഷെ നിങ്ങൾക്ക് ഇരയാക്കിയ ആള് മാറി പോയി “” പതിഞ്ഞ സ്വരത്തിൽ ഞാൻ അയാളുടെ ചെവിയിൽ പറഞ്ഞയാളെ വിട്ടുമാറി അയാളുടെ മുഖത്ത് വലിയ ഭാവ വ്യത്യാസമൊന്നുമില്ല..
മന്ത്രി പുത്രിയുടെ വിവാഹമായതുകൊണ്ട് ഓടിട്ടോറിയം മുഴുവൻ മീഡിയാസിനെ കൊണ്ട് നിറഞ്ഞിട്ടുണ്ട്..
പിന്നെ ഫോട്ടോ എടുക്കലായി ക്യാമറ മാൻ പറയുന്നതിനനുസരിച്ചു അവന്റെ കൂടെ പോസ്സ് ചെയ്തു കൊടുത്തു എന്റെ മുഖത്തെ അനിഷ്ടം കണ്ടിട്ടാവണം അധികം പോസ്സ് ചെയ്ത് മുഷിപ്പിക്കാൻ ആയാളും നിന്നില്ല…
❤️❕
❤❤
തുടക്കം കൊള്ളാം.കഥ വേറൊരു സൈറ്റിൽ കണ്ടിട്ടുന്നെങ്കിലും വായിക്കാനൊത്തിട്ടില്ല. ഇനി ഇവ്ട്ന്ന് ബാക്കി വായിക്കാം. നായികയുടെ പേരിനോട് darlow വായിച്ചത് മുതൽ പ്രതേകിച്ചൊരിഷ്ടവുമുണ്ട്.
❤❤
നായികയുടെ പേര് വരാഹിയാണ് ഡാർലോയിലെ നായികയുടെ പേര് വാരഹിയും രണ്ടും വേറെയാ ?
??????????
❤❤❤