ലിസയുടെ സ്വന്തം…!! 103

ഇതിന്റെ പേരിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ നഷ്ടം എന്റെ കുഞ്ഞുങ്ങൾക്കാണ്…അവർ വേദനിക്കാൻ പാടില്ല,ഒന്നുമറിയാനും..ഇച്ചായനെ നഷ്ടപ്പെടുത്താനും വയ്യ…

പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ ഇച്ചായൻ കണ്ണു തുറന്നു കിടക്കുവായിരുന്നു…കുറേ കഴിഞ്ഞപ്പോൾ അടുകളെയിലേക്കു വന്നു കസേരയിൽ ഇരുന്നു..കുട്ടികൾ എണീറ്റിട്ടില്ല…
ഇന്ന് സ്കൂളിന് അവധിയായത് കൊണ്ടു ഞാൻ വിളിച്ചുമില്ല..കുറച്ചു നേരം കൂടി ഉറങ്ങട്ടെ…

ഞാൻ കൺകോണാൽ ഇച്ചായനെ നോക്കി…
ഞാൻ കൊടുത്ത കട്ടൻകാപ്പി കുടിച്ചു കൊണ്ടു ഫേസ്ബുക് നോക്കുവാണ്..

“ഇച്ചായാ…”

“ഉം..”ഫോണിൽ നിന്നും കണ്ണെടുക്കാതെ ഇച്ചായൻ മൂളി..

“ഇച്ചായാ..”ഞാൻ വീണ്ടും വിളിച്ചു..

ഇത്തവണ “എന്തേ “എന്നുള്ള അർത്ഥത്തിൽ മുഖമുയർത്തി എന്നെ നോക്കി…ഞാൻ പുട്ടുകുറ്റിയിൽ തേങ്ങാപ്പീരയും അരിപ്പൊടി നനച്ചതും നിറക്കുന്നതിനിടയിൽ ,എന്നാൽ ഇച്ചായന്റെ മുഖത്തു ശ്രദ്ധ ചെലുത്തിക്കൊണ്ടു ചോദിച്ചു..

“ഈ ജോൺ ഇപ്പോൾ എവിടാ താമസിക്കുന്നത്..”

എന്റെ പെട്ടെന്നുള്ള ചോദ്യത്തിൽ ആ മുഖം അല്പമൊന്നു വിളറി..അതു ശ്രദ്ധിക്കാത്തത് പോലെ ഞാൻ തുടർന്നു….

“ഒരു ദിവസം അയാളെയും കുടുംബത്തെയും ഇങ്ങോട്ടു വിളിക്ക് ഇച്ചായാ..
ഒന്നു പരിചയപ്പെടാല്ലോ..ഇച്ചായന്റെ എല്ലാ കൂട്ടുകാരെയും എനിക്ക് പരിചയമുണ്ടല്ലോ..
ഇത്രയും അടുത്ത കൂട്ടുകാരനായിട്ടു ഒന്നു വീട്ടിലേക്കു വിളിച്ചില്ലേൽ മോശമല്ലേ ഇച്ചായാ…”

ആവി കയറാൻ പാകത്തിൽ പുട്ട്കുറ്റി അടുപ്പത്ത് വച്ചു കൊണ്ടു ഞാൻ ഏറുകണ്ണിട്ടു ഇച്ചായനെ നോക്കി…

ആ മുഖത്തു രക്തമയം വറ്റിയത് പോലെ..
ഞാൻ അതാസ്വദിച്ചു കൊണ്ട്,,,

“അല്ല ജോണിന്റെ ഭാര്യയുടെ പേരെന്താ ഇച്ചായാ…?”

“അത്,അത്…അർച്ചന..”