മോന് ഏകദേശം എല്ലാം മനസിലായിരുന്നു..
അവരുടെ മുമ്പിൽ വച്ച് ചോദിക്കേണ്ടിയിരുന്നില്ല..
”
അല്ല മോനു സത്യമാവും മമ്മിക്കറിയില്ലായിരുന്നു അതുകൊണ്ടാ മമ്മി അങ്ങനെ കുറേ ചോദിച്ചത്..മോനെന്താ,, അതു നുണയാണ്.. എന്നു പറയാൻ കാരണം..”
“സത്യമായിരുന്നേൽ പപ്പാ ഇത്രയും ദേഷ്യപ്പെടില്ലായിരുന്നു..മമ്മിയെ ചീത്തയും പറയില്ലായിരുന്നു..” ഒരു മുതിർന്ന ആളുടെ ഗൗരവത്തോടെ പറഞ്ഞിട്ടു അവൻ കൈകഴുകാൻ പോയി..
ഞാൻ അന്തംവിട്ടുപോയി…മോൻ വളർന്നിരിക്കുന്നു…തെറ്റും ശരിയുമൊക്കെ ഏകദേശം അവര് തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു…
ഇനി അവരുടെ മുമ്പിൽ വച്ച് ഒരു ചോദ്യമോ പറച്ചിലോ ഒന്നും വേണ്ട എന്നു ഞാൻ ഉറപ്പിച്ചു..
അതവിടെ കഴിഞ്ഞു ..രണ്ടു ദിവസം അതിന്റെ പേരിൽ ഇച്ചായൻ മിണ്ടാതെ നടന്നു…ഞാനും മിണ്ടാൻ പോയില്ല..മൂന്നാം ദിവസം ഇങ്ങോട്ടു വന്നു മിണ്ടി…ഒന്നും സംഭവിക്കാത്തത് പോലെ..
ഞാൻ പിന്നെ അതേക്കുറിച്ചൊന്നും പറഞ്ഞു വഷളാക്കാൻ പോയില്ല…ഞങ്ങൾ ഒന്നും രണ്ടും പറഞ്ഞു വഴക്കുണ്ടാക്കി ജയിക്കാൻ പരസ്പരം എന്തും വിളിച്ചു പറഞ്ഞേക്കാം…ഇതൊക്കെ ബാധിക്കുന്ന രണ്ടു കുഞ്ഞു ഹൃദയങ്ങൾ ഉണ്ട് ഈ വീട്ടിൽ…
അവരെ വേദനിപ്പിച്ചിട്ടു എനിക്ക് എന്തു സന്തോഷം..
ഒന്നും ചോദിക്കാത്തത് കൊണ്ടാവും ഇച്ചായനും സന്തോഷത്തിലായിരുന്നു…മൂന്നാല് ദിവസങ്ങൾ
അങ്ങനെ കടന്നുപോയി…രണ്ടു ദിവസം മുന്നേയാണ് വീണ്ടും ആ ഫോൺ കയ്യിൽ കിട്ടുന്നത്….
പതിവ് സ്നേഹപ്രകടനങ്ങൾക്കൊടുവിൽ ഇച്ചായൻ ഉറക്കമായി…തലയിണയ്ക്കടിയിൽ
വച്ചിരുന്ന ഫോൺ പതിയെ എടുത്തു..
നോക്കിയപ്പോൾ ലോക്ക് ചെയ്തിരിക്കുന്നു…
നമ്പർ ലോക്ക് ആണ്..
വെറുതെയല്ല കുറച്ചു ദിവസങ്ങളായി സന്തോഷത്തോടെ ഇരിക്കുന്നത്..ഇനി ഞാൻ ഒന്നും കണ്ടു പിടിക്കില്ലെന്ന ഉറപ്പാവും…എന്നാൽ തുറന്നിട്ടു തന്നെ കാര്യം…