Lisayude Swantham by Niranjana
“ഇച്ചായാ.. ചായ…കഴിക്കാൻ എടുത്തുവച്ചു….”
പറഞ്ഞിട്ടു നോക്കിയപ്പോൾ ആളെ കാണുന്നില്ല..ഇതെവിടെ പോയി..പുറത്തു വണ്ടിയുടെ ശബ്ദം..ഓടി ചെന്നപ്പോഴേക്കും ഗേറ്റ് കടന്നു പോയിക്കഴിഞ്ഞു..
എനിക്കറിയാം എന്നോടുള്ള പ്രതിഷേധമാണ്…
ഞാൻ ചോദ്യം ചെയ്തതിലുള്ള പ്രതിഷേധം..
കുറച്ചു നാളുകളായി ഇച്ചായന് ഭയങ്കര മാറ്റം..
ആദ്യം എന്റെ തോന്നൽ ആണെന്ന് കരുതി..
ജോലിത്തിരക്കിന്റെ ആകുമെന്ന് സമാധാനിച്ചു..
പക്ഷേ അതൊന്നുമല്ല കാരണം..
എന്നെയും പിള്ളേരെയും ജീവനായിരുന്നു..
പുറത്തു സുഹൃത്തുക്കൾ ഒക്കെ ഉണ്ടെങ്കിലും ജോലി കഴിഞ്ഞു ഒരു ഏഴുമണിയോടെ വീട്ടിലെത്തും..കുളിയും കാപ്പികുടിയും ഒക്കെ കഴിഞ്ഞു പിള്ളേരെ പഠിപ്പിക്കാനും സന്ധ്യാ പ്രാർഥനയ്ക്കും ഒക്കെ ഒപ്പമുണ്ടാവും..
സമയമുണ്ടെങ്കിൽ എന്നെ അടുക്കളയിൽ സഹായിക്കുകയും ചെയ്യും..
മിക്ക ഞായറാഴ്ച്ചകളിലും ഞങ്ങളെയും കൊണ്ടു പുറത്തു പോകും..ഒന്നുകിൽ പിള്ളേർക്കിഷ്ടപ്പെട്ട പാർക്കിൽ,അല്ലെങ്കിൽ സിനിമയ്ക്ക്…
ഞങ്ങളുടെ എല്ലാ ഇഷ്ടങ്ങളും കണ്ടറിഞ്ഞു സാധിച്ചു തരും..ഒന്നും അങ്ങോട്ടു ആവശ്യപ്പെടേണ്ടി വന്നിട്ടില്ല…
ഇതിപ്പോൾ കുറേ നാളുകളായി എല്ലാം കീഴ്മേൽ മറിഞ്ഞിട്ട്…വീട്ടിൽ എത്തുന്നത് തന്നെ പിള്ളേര് ഉറങ്ങിക്കഴിഞ്ഞിട്ട്… ചോദിക്കുമ്പോൾ എന്തെങ്കിലും മുടന്തൻ ന്യായങ്ങൾ ഉണ്ടാവും..
കൂടുതൽ ചോദിച്ചാൽ ദേഷ്യം ..അതു കാണിക്കുന്നത് ഭക്ഷണത്തോടും.
അന്ന് പിന്നെ ഭക്ഷണം കഴിക്കില്ല..അതെനിക്ക് സഹിക്കില്ല,,അത്താഴപ്പട്ടിണി കിടക്കുന്നത്…
അതുകൊണ്ടു അധികം ചോദ്യങ്ങൾ ചോദിക്കില്ല..എന്തെങ്കിലും ആകട്ടെ എന്നു കരുതി…
ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കാതിരുന്നാൽ പിന്നെ സ്നേഹത്തിനു ഒരു കുറവുമില്ല..എന്നാലും ഞാൻ ഇച്ചായന്റെ ഭാര്യ അല്ലേ.. ഇത്രയും നാളും ഇല്ലാത്ത ഒരു മാറ്റം കാണുമ്പോൾ ചോദിച്ചു പോകില്ലേ…