നീ എന്തുവാടാ രാവിലെ പട്ടിക്ക് ഉമ്മ കൊടുക്കുന്നോ എന്ന എന്റെ സ്വന്തം ലോകത്തിലെ ഏറ്റവും വലിയ പോരാളിയുടെ അലർച്ച കേട്ടാണ് ഞാൻ കണ്ണ് തുറന്നത്…
നോക്കുമ്പോൾ വീട്ടിലെ ശ്വാന റാണി ക്ലിയോപാട്ര കട്ടിലിൽ ഫ്രോന്റിലെ രണ്ട് കാലും പൊക്കി വച്ചു ചരിഞ്ഞു കിടന്നിരുന്ന എന്റെ മുക്കിലും ചുണ്ടിലും നക്കുന്നു…
അങ്ങനെ എന്റെ വിജറംഭിച്ച (ശരിക്കും അതിന്റെ അർത്ഥം എന്ത് തേങ്ങയാണാവോ… ആഹ് എന്തേലും ആവട്ട്…) സ്വപ്നവും നായനക്കി, ദിവസം തുടങ്ങിയതും നായനക്കി….
_____________
പണി എടുക്കാതെ വീട്ടുകാരുടെ ചിലവിൽ പുട്ടടിച്ചു നടന്നിരുന്ന കാലമായിരുന്നു അത്…
ജോലി ഓക്കെ വീട്ടിൽ ഒരുപാടു ഉള്ളത് കൊണ്ട് ഞാൻ രാവിലെ തന്നെ തെണ്ടാൻ ഇറങ്ങുമായിരുന്നു.
നമ്മളോ പണി എടുക്കില്ല, പണി എടുക്കുന്ന വീട്ടുകാർക് ശല്യം ആകരുതല്ലോ, ഏത്. ഞാൻ ഒരു ചെറിയ നെന്മ മരം, അല്ലേ വേണ്ട നല്ല ഒന്നാന്തരം നെന്മ വാഴയായിരുന്നു.
അങ്ങനെ ഒരു ദിവസം പണി ഇല്ലാത്ത കൂട്ടു വാഴയായ, ശേ, കൂട്ടുകാരനായ വിനുവിന്റെ വീട്ടിലേക്കു രാവിലെ ചെന്ന് കയറിക്കൊടുത്തു.
“എന്റെ വിനു കുട്ടനെ ഇല്ലാതാക്കാൻ രാവിലെ തന്നെ വന്നു കയറിട്ടുണ്ട് നാ&*# മോൻ… “
എന്റെ മോന്തായം കണ്ടപ്പോളെ കുഴിയിലോട്ടു കാലും നീട്ടിയിരിക്കുന്ന അവന്റമ്മാമ സ്നേഹത്തോടെ തന്തക്ക് വിളിച്ചപ്പോൾ പിന്നേ ഒന്നും നോക്കിയില്ല, തള്ള ചത്തില്ലേ എന്ന് മനസ്സിൽ ഓർത്തുകൊണ്ട് അവരെ പല്ലിളിച്ചു കാണിച്ചു നേരെ അകത്തു കയറി. അവരേം പറഞ്ഞിട്ട് കാര്യമില്ല നായ നക്കിയല്ലേ തുടക്കം…
ഞാൻ വിനുവിന്റെ റൂമിൽ കയറി ചെല്ലുമ്പോൾ ഞാൻ ഇല്ലാരുന്നേൽ ഇന്ത്യൻ പ്രസിഡന്റ് ആകുമെന്ന് അവന്റെ അമ്മമ്മ വിചാരിച്ചേക്കുന്ന കൊച്ചുമോൻ മുട്ടിൽ വെയിലു തട്ടിയിട്ടും, അത് ഒരു പുതപ്പ് വച്ച് തടഞ്ഞു കുണ്ടിയും പൊക്കി കിടപ്പുണ്ട്.
അവന്റെ നടുവിന് ഒരു ചവിട്ടു കൊടുത്തതും ചക്ക വെട്ടിയിട്ട പോലെ നാറി താഴെ വീണതും ഒരുമിച്ചായിരുന്നു. നടുവും തിരുമി എന്റെ പിതാശ്രീയെ സ്മരിച്ചു കൊണ്ട് അവൻ എണിറ്റു വന്നു ചോദിച്ചു –
” എന്തിനാടാ m*&# നടുവിൽ ചവിട്ടിയത്… “
” ഡാ ഭാവി ഇന്ത്യൻ പ്രസിഡന്റേ, നിന്റെ ഒണക്ക തള്ള രാവിലെ എന്റെ തന്തക്ക് വിളിച്ചെടാ… ഇതുങ്ങളെല്ലാം ഇങ്ങനെ സ്മരിച്ചാൽ അങ്ങേരു തുമ്മി തുമ്മി കാഞ്ഞുപോയാൽ നിന്റെ അപ്പൻ വന്നെനിക്ക് ചിലവിനു തരുമോ… ഞാൻ പണിക്ക് പോകേണ്ട വരില്ലേ… അയിന്റെ കലിപ്പ് തീർത്തതാ… ” ഞാൻ ഇളിച്ചു കാട്ടി…
“ഡാ വരുണെ, നിന്നെ പോലെ ഒരു പീസിനെ മാനുഫാക്ച്ചർ ചെയ്യുമ്പോൾ അങ്ങേര് ഇത് ഓർത്തില്ലല്ലോ… അപ്പോൾ ഇപ്പൊ കേൾക്കുന്നതിൽ ഒരു കുഴപ്പവുമില്ല…അയിന് നീ ഇങ്ങനെ കലിപ്പായാലോ… “
“ഡാ നിന്നെ ഞാനാ ചീത്തയാക്കുന്നത് എന്ന നിന്റെ അമ്മമ്മ പറയണേ… നീ ജനിച്ചപ്പോളെ പിഴയാ എന്ന് തള്ളക്കു പറഞ്ഞു കൊടെടാ… “
” മതി മ&$*… അവന്റെയൊരു ഓഞ്ഞ കോമഡി… “
“ഈ ഉച്ച വരെ പോത്ത് പോലെ കിടന്നു ഉറങ്ങാതെ എന്നെ പോലെ സമയത്ത് എണിറ്റു പുട്ടടിച്ചു വീട്ടിൽ ഭക്ഷണം വേസ്റ്റ് വരാതെ നോക്കിക്കൂടെ… ഇത്രേം ഉത്തരവാദിത്തമുള്ള ഞാനാ നിന്നെ ചീയാക്കുന്നത് പോലും…. “
” ഡാ അംബാനി ആശാൻ ഇത്രേം നെറ്റ് ഫ്രീ ആയി തരുമ്പോൾ ഒന്ന് രണ്ടു വിദേശ യാത്രയൊക്കെ നടത്തി കിടക്കുമ്പോൾ ലേറ്റ് ആക്കുമെടാ… “
“ഒന്ന് എണീച്ചു പോടെ… അവന്റെ ഒരു വിദേശയാത്ര… “
“ആഹ്… എണീക്കാം… വല്ലോം തിന്നിട്ട് കവലയിലേക്കു പോകാം… “
” ഡേയ്… പല്ലുതേപ്പും കുളിയും ഒന്നുമില്ലതെയാണോ ഞണ്ണാൻ പോണേ … “
“അതൊക്കെ കാരണവന്മാർ കണ്ടുപിടിച്ച അന്തവിശ്വാസമല്ലെടാ…”
“എടാ മരപ്പാഴേ… നിന്നെ ഞാൻ നശിപ്പിക്കുന്നു എന്ന്… നീ എന്നെയാണല്ലോ ദൈവമേ പിഴപ്പിക്കുന്നത്… “
” ദൈവം ആണോ നിന്നെ പിഴപ്പിച്ചേ… ഇതാണ് ഞാൻ അമ്പലത്തിൽ ഒന്നും പോവാത്തതു… “
“ഡാ… അത് പറഞ്ഞപ്പോളാ… ഇന്ന് അമ്പലത്തിൽ സപ്താഹം തുടങ്ങുവാ… ഒരുപാടു കിളികൾ വരും… അങ്ങോട്ട് വിടാം… “
” ആണാ… എങ്കിൽ വിടാം… പക്ഷെ കുളിക്കാനും നനയ്ക്കാനും ഒന്നും വയ്യ…”
“പോടാ നാറി… “
” കുളിച്ചിട്ടുള്ള ഏർപ്പാടിന് ഞാനില്ല…. “
“എങ്കിൽ ആദ്യം കുളത്തിൽ വിടാം… നീന്തി ഒന്ന് എൻജോയ് ചെയ്തു സപ്താഹത്തിനു പോകാം… “
” അത് വേണോ… “
“വേണം… നീ വേഗം പോയി റെഡി ആയി വന്നേ… “
അങ്ങനെ ഒരു അര മണിക്കൂർ കൊണ്ട് അവനെയും ഒരുക്കി അവന്റെ വീട്ടുകാരുടെ വായിൽ ഇരിക്കുന്നത് ബാക്കിയുള്ളതും കേട്ട് ഞങ്ങൾ രാവിലെ സ്ഥിരം തെണ്ടലിനിറങ്ങി…
നേരെ വച്ചു പിടിച്ചത് കുളത്തിൽ…
കുളം എന്ന് പറഞ്ഞാൽ സംഭവം സ്വിമ്മിംഗ് പൂളിനെ തോല്പിക്കും… നല്ല വെളുത്ത മണ്ണാണ് അടിയിൽ… (ഇടക്ക് ഒടുക്കത്തെ കുഴിയും… )
വെള്ളമാണേൽ നല്ല ഇളം ആകാശ നീല നിറം… അടിത്തട്ടു വരെ കാണം… അത്ര തെളിച്ചം…
പിന്നെ ഒറ്റ കുഴപ്പമേ ഉള്ളു… കുളം നില്കുന്നത് ഒരാളുടെ പ്രൈവറ്റ് പ്രോപ്പർട്ടിയിൽ ആണ്… അങ്ങേരു കണ്ടു വന്നാൽ തീർന്നു….ഗേറ്റ് പൂട്ടി പട്ടിയെ വരെ അഴിച്ചു വിട്ട മുതലാണ് കുളത്തിന്റെ മുതലാളി…
പട്ടിയെ പേടിച്ചു കുളത്തിൽ കഴിഞ്ഞ പിള്ളേരെ മോചിപ്പിക്കാൻ വാർഡ് മെമ്പർ വരെ വരേണ്ടി വന്ന് എന്നതാണ് കഥ… എന്തായാലും അതോടെ കുളത്തിൽ ആരും വരാതെ ആയതോടെ അയാളുടെ ശ്രദ്ധയും കുറഞ്ഞു…
അത് കൊണ്ടാണ് ഈ വീര സാഹസം… അങ്ങേരു പൊക്കിയാൽ രക്ഷപ്പെടാനായി ഇടക്ക് ഇടക്ക് വന്ന് വീട്ടിലെ പട്ടിക്ക് ബിസ്‌ക്കറ്റും പിന്നെ ശ്വാന റാണി ക്ലിയോ മോളെ പിടിച്ചോണ്ട് അതിന്റെ മുന്നിലൂടെ നടക്കും…
ഭാഗ്യത്തിന് അങ്ങേരുടെ പട്ടി ആണാണ്…നമ്മുടെ ശ്വാന റാണി ക്ലിയോപാട്രയാണേൽ പട്ടികളുടെ ഇടയിലെ സണ്ണി ചേച്ചിയാണ് എന്ന് തോന്നുന്നു… നാട്ടിലെ സകലമാന ആണ് പട്ടിയും അവളുടെ പിന്നാലെയാണ്…
ബ്രൂണോ എന്ന വിളിപ്പേരുള്ള അങ്ങേരുടെ പട്ടിയും അവളുടെ ഫാൻ ആണ്… അങ്ങനെ ബ്രൂണോയെ ഞങ്ങൾ മയക്കി വച്ചേക്കുവാ… (ഒന്ന് കുളത്തിൽ കുളിക്കാൻ പട്ടിയുടെ വരെ മാമയാകേണ്ട വന്ന അവസ്ഥ ?)…
അങ്ങനെ എന്തായാലും അത്യാഹിതം ഒന്നുമില്ലാതെ നന്നായി നീന്തി കുളിച്ചു ഡ്രെസ്സും മാറി നേരെ അമ്പലത്തിലേക്ക് വച്ചു പിടിച്ചു…
കൃത്യം 12.30ക്കു ചോർ വിളമ്പുന്ന ടൈം തന്നെ ഞങ്ങൾ അവിടെയെത്തി…
//ഇതിന്റെ പകുതി ഉത്തരവാദിത്തം കാണിച്ചിരുന്നേൽ ഞാൻ എന്നെ സപ്പ്ളി ക്ലിയർ ചെയ്തു ബിടെക്ക് പാസ്സ് ആയേനെ എന്ന് ഉള്ളിലിരുന്നു ലവൻ ഉണ്ടല്ലോ… മനസാക്ഷി… ആ ബ്ലഡി ഫൂൾ ഗദ്ഗദപ്പെട്ടു…//
പ്ലേറ്റും പിടിച്ചു ക്യുവിന് മുന്നിൽ തന്നെ പോയി നിന്നപ്പോൾ വെപ്പുകാരൻ രാമൻ ചേട്ടൻ വന്ന് ചോദിച്ചു –
“തീറ്റിടെ കാര്യം വന്നപ്പോൾ എന്താ കൃത്യനിഷ്ഠ… അല്ലേ ഈ പരിസരത്തു കാണാൻ കിട്ടൂല….”
വിനു ഇത് കേട്ട് തട്ടി വിട്ടു – “തിന്നാനല്ലേ ചേട്ടാ ഇതൊക്കെ ഉണ്ടാക്കിയെക്കുന്നത്… അപ്പോൾ തിന്നാതെ ഇതൊക്കെ ബാക്കി വന്നാൽ ആർക്കാ ചീത്തപ്പേരു… ഇതൊക്കെ ഉണ്ടാക്കിയ ചേട്ടന്… അപ്പോൾ അടുത്ത തവണ വല്ലോം മര്യാദക്ക് ഉണ്ടാക്കാൻ അറിയാവുന്നവരെ പാചകം ഏല്പിക്കും… അപ്പോൾ ചേട്ടനല്ലേ നഷ്ടം… ഇത് ഞങ്ങൾ ചേട്ടനെ സഹായിക്കാം എന്ന് കരുതി വന്നതാ…”
അവന്റെ കൊട്ട് നന്നായി കിട്ടിയത് കൊണ്ട് പിന്നെ ഒന്നും മിണ്ടാതെ അങ്ങേരു പോയി…
പുള്ളിക്ക് പാചകം കൊള്ളില്ല എന്ന് മനസ്സിലാക്കാൻ ഞങ്ങൾ രണ്ട് ട്രിപ്പ് മാത്രമേ കഴിച്ചുള്ളൂ… ഞങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും… അല്ല പിന്നെ…
അങ്ങനെ ഫുഡും അടിച്ചു വിശ്രമത്തിനായി അമ്പലത്തിന്റെ ആൽത്തറയിൽ വന്ന് ഇരുന്നു ബേർഡ് വാച്ച് ചെയുമ്പോളാണ് രണ്ട് പെൺകുട്ടികൾ കഴിച്ചിട്ട് മടങ്ങി പോകുന്നത് കണ്ടത്…
ഒരാൾ മെലിഞ്ഞിട്ട് നല്ല വെളുത്തിട്ടാണ്… മറ്റെയാൾ ആവറേജ് ശരീരവും പൊക്കവും… ഒരുപാട് വെളുപ്പല്ല… ഗോതമ്പ് നിറം എന്ന് വേണേൽ പറയാം… ഈ ഗോതമ്പ് നിറം എന്റെ വീക്ക്‌നെസ് ആണ്…അതുകൊണ്ട് തന്നെ എന്റെ ശ്രദ്ധ അവളിലേക്ക് തന്നെ പോയി…
സാധാരണ ആദ്യം ഒരു പെണ്ണിനെ കണ്ടാൽ കാഴ്ച്ച പോകുന്നത് എവിടേക് ആണോ അവിടേക്കു തന്നെ ഈ തവണയും സൂം ചെയ്തു എങ്കിലും മുഖം കാണാൻ ഒരു കൊതി…
ഒരു നോട്ടമേ നോക്കിയുള്ളു… ഹൃദയത്തിന്റെ ഒരു മിഡി സ്കിപ് ആയത് പോലെ… ചുറ്റുമുള്ളതെല്ലാം ഒരു നിമിഷം ഒന്ന് സ്തംഭിച്ച പോലെ….എവിടെയോ കണ്ടു മറന്ന മുഖം….
“ആരാണവൾ….കണ്ടു പിടിക്ക്… പിന്നാലെ പോ…” ഉള്ളിലിരുന്ന് ആരോ പറഞ്ഞു….
ആ ആരോ വീണ്ടും ലവൻ തന്നെ… കുഴി ചാടിക്കൻ നടക്കുന്ന ലവൻ… ദാറ്റ് ബ്ലഡി ഗ്രാമവാസി മനസാക്ഷി…
അവനു പരീക്ഷക്ക് 2 മാസം ഉള്ളപ്പോൾ ഒരു മാസം ബാക്കി ഉള്ളപ്പോൾ പഠിക്കാം.. പിന്നെ സ്റ്റഡി ലീവിന് പഠിക്കാം…പിന്നെ ഒരാഴ്ച്ച… പിന്നെ മുന്ന് ദിവസം… പിന്നെ തലദിവസം… ലാസ്റ്റിൽ തലേന്നു രാത്രി…
തലേന്ന് രാത്രി നോക്കുമ്പോൾ ഇത് ഒത്തിരിയുണ്ട് മച്ചാനെ തീരില്ല… പോയി കിടന്നു ഉറങ്ങാമെന്ന് പറയും….കള്ള പന്നി… ഇവനെ വിശ്വസിച്ച ലെ പ്യാവം ഞാൻ…കോളേജ് വിട്ടട്ടു വർഷം മുന്നായി… ഇപ്പോളും 6 സപ്പ്ളി ???
ആഹ് എന്തായാലും ഈ തവണയും അവൻ പറയുന്നത് കേൾക്കാൻ ഞാൻ തീരുമാനിച്ചു… വിനുവിനേം വിളിച്ചു നേരെ അവളുടെ പിന്നാലെ വച്ചടിച്ചു….
തുടരും….
ഒരുപാട് നാളിനു ശേഷമാണ് എഴുത്തുന്നത്, അതിന്‍റെ പോഴയ്മകള്‍ കാണും ക്ഷമിക്കുക. കുറേ നാളുകള്‍ക്ക് മുന്‍പ് ഇത്രയും എഴുതി വച്ചിരുന്നതാണ്. ബാക്കി ഭാഗം അടുത്ത സണ്‍ഡേ തരാന്‍ ശ്രമിക്കാം. വായിച്ച് എന്തു തന്നെ ആയാലും സത്യസന്ധമായ അഭിപ്രായം പ്രതീക്ഷികുന്നു.
ഇതിലെ ആദ്യ പേജ് വായിച്ച് വായന നിർത്തി പോയതായിരുന്നു. പക്ഷേ താഴെ കമൻ്റ് ബോക്സിൽ ഒരാളുടെ കമൻ്റിനു reply ആയി ആരോ “രണ്ടാമത്തെ പേജ് വായിച്ചില്ല അല്ലേ?” എന്നു ചോദിച്ചിരുന്നത് ഓർത്ത് അപ്പോ എന്തോ കാര്യം ഉണ്ടല്ലോ എന്ന് കരുതി ആണ് വീണ്ടും വന്നത്. ഇപ്പൊൾ രണ്ടാമത്തെ പേജിലെ ആദ്യത്തെ വരി വായിച്ചപ്പോ ഒകെ ആയി. ?
Broyi? ingane aa kochine cherthakkalletto..kanmunnil kanda ale kiss cheyyanokke parayumbo..onnu explain cheyth ezhutharnnu
Kollam bakki vayich nokkatte.chelappo ival manasil ittond nadanna ideal type ayondavumayirikum le
Alla inippo ithenganum nadan swapnam kandathayirikuo?
Second page vayikku potta
♥️♥️