റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 [അജു അച്ചു] 118

         …………………………………….

അങ്ങനെ പിറ്റേദിവസം ..
ഹസീന കോളേജിൽ നേരത്തെ എത്തുന്നു.

അവൾ നോക്കുമ്പോ അതാ അവിടെ താനും അവനും കിസ്സ് അടിക്കണ പിക്സോക്കെ ആരോ ഒട്ടിച്ചു വെച്ചിരിക്കുന്നു എന്നാൽ അത് മുഹ്സിൻ എല്ലാം പറിച്ചു കളയുന്നു അത് കണ്ടവൾ അവളുടെ അടുത്തോട്ട് ചെന്ന്

ഹസീന : ആരാ ഇതൊക്കെ ചെയ്തേ നീ എന്താ ചെയ്യുന്നേ

മുഹ്സിൻ: ഞാൻ ഇതൊക്കെ നശിപ്പിക്കുന്നു
എന്തായാലും താഴെ ഫ്ലോറിൽ മാത്രമേ ഉള്ളൂ അത് മുഴുവൻ ഞാൻ നശിപ്പിച്ചു .പിന്നെ നമ്മളെ വേണ്ടെങ്കിലും നമ്മക്ക് നമ്മടെ സുഹൃത്തിനെ അപകടം കണ്ടാൽ സഹായിക്കാത്തിരിക്കൻ പറ്റില്ലല്ലോ . ഇതിന് പുറകിൽ അവൻ തന്നെയാ അജു .

ഹസീന: പോയേടി  അവൻ ചെയ്യില്ല .എനിക്ക് നിൻ്റെ ഇക്ക ജിതാഫിനെ ആണ് സംശയം.

മുഹ്സിൻ: നല്ലത് ചെയ്യുന്നവരെ കുറ്റം പറ
ഇക്ക കുറച്ചു മുമ്പ് വരെ എല്ലാം പറിച്ചു കളഞ്ഞതാണ് നീ വന്ന കണ്ട് പുള്ളി പോയത് ആണ് .പുള്ളിക്ക് നിന്നോട് അങ്ങനെ ഒക്കെ പറഞ്ഞതിൽ സങ്കടം ഉണ്ട് ഇതൊക്കെ കാരണം ആണ് ഇക്ക നേരത്തെ തൻ്റെ അവൻ്റെ കൂട്ട് നിർത്താൻ പറഞ്ഞെ.

ഹസീന : അജു ഒരിക്കലും ചെയ്യില്ല .പിന്നെ നിൻ്റെ ഇക്കാൻ്റെ സ്വഭാവം എനിക്കറിയാം.

മുഹ്സിൻ: അത് വിട് .നി അവനെ ഇപ്പൊ ഇവിടെ വെച്ചെങ്കിലും കണ്ടോ.

ഹസീന: ആ കമ്പ്യൂട്ടർ സെൻ്ററിൻ്റെ വാതിൽക്കൽ.

മുഹ്സിൻ: ഞാനും ഇന്നലെ കണ്ടത് ആണ് അപ്പഴെ സംശയം തോന്നിയില്ല എന്നാൽ
ഇപ്പൊ നടന്നതും ഇപ്പൊ അവൻ ഉള്ളതും ഒക്കെ കണ്ടപ്പോ  എന്തോ സംശയം ഇല്ലെ നിനക്കും.അതോ അവൻ്റെ ഫ്രണ്ട്ഷിപ്പിൽ എല്ലാം  നീ മനപ്പൂർവം എല്ലാം കണ്ടില്ലാന്നു നടിക്കുന്നോ.

ഹസീന : അവൻ ഇങ്ങു വരട്ടെ ചോദിക്കുന്നുണ്ട് ഞാൻ.

അജു അവിടെ  രാവിലെ കമ്പ്യൂട്ടർ സെൻ്ററിൽ ഇന്നലെ മേടിച്ച അവിടുത്തെ ചേട്ടൻ്റെ ബുക്ക് തിരിച്ചു കൊടുക്കാൻ വന്നതാണ് . ( അവർ ഇതറിഞ്ഞ് നേരത്തെ പ്ലാൻ ഇട്ടതാണ്)

അവൻ അത് കഴിഞ്ഞ് ക്ലാസ്സിൽ എത്തി. അപ്പോ അവൾ അവനെ നോക്കി നിക്കുന്നു കയ്യിൽ എന്തോ അവൻ നോക്കിയപ്പോ അതിൽ അവളുടെയും അവൻ്റെയും ഫോട്ടോ അതും ചുംബിക്കുന്നത്.അവനു അത് കണ്ട് അവൻ പെട്ടന്ന് എന്തോ ഓർത്തു പോയി .

എങ്ങനെ ഇതൊക്കെ ഫോട്ടോ ആയി അത് അവളുടെ കയ്യിൽ എങ്ങനെ. അപ്പോൾ അവളു പലതും ചോദിക്കുന്നു.അവനത് കേൾക്കുന്നില്ല.

ഹസീന: മനസ്സിലായി നിൻ്റെ ഈ നിൽപ്പ് തന്നെ വ്യക്തമാക്കും നിൻ്റെ കള്ളത്തരം എല്ലാം . ‘ഐ പിറ്റി മിസെൾഫ് ഫോർ ഹാവിംഗ് എ ഫ്രെണ്ട് ലൈക് യൂ’ ഇനി നിന്നോട് ഉള്ള എല്ലാ ഫ്രെണ്ട്ഷിപ്പും നിർത്തി ,ഇനി എന്നെ ശല്യപ്പെടുത്താൻ വരരുത്.

ഇതല്ലാം കേട്ട് ഒന്നും മിണ്ടാതെ എന്താണ് സംഭവിച്ചത് എന്ന് ചിന്തിച്ചിരുന്നു അജു…

താനോ ഇതൊക്കെ ചെയ്തേ ഇവളെന്താണ് പറഞ്ഞിട്ടുപോയെ അവൻ ചിന്തിച്ചു.

തുടരും……………

View post on imgur.com

അജുവും ഹസീനയും വരുന്ന മുമ്പ് ഒരു ഷോർട്ട് സ്റ്റോറി വരാൻ ചാൻസ് ഉണ്ട് സമയം ഉണ്ടേൽ ഒരുമിച്ച് ഇടാൻ നോക്കാം എല്ലാം നിങ്ങടെ സപ്പോർട്ട് അനുസരിച്ച് ഇരിക്കും .പിന്നെ ഞാൻ തെറ്റുകൾ വരാതിരിക്കാൻ പരമാവതി നോക്കുന്നുണ്ട് .
______________________
“എനിക്കായ് പിറന്ന എൻ ഹൂറി
ഞാൻ നിനക്കായ് എൻ ജന്മം നൽകാം
അകലും തോറും പെണ്ണേ
അടുക്കുന്നു നീ എൻ മനസ്സിൻ്റെ ഉള്ളിൽ”
—————————******————————-

 

6 Comments

  1. Nannayittund. Wtg 4 nxt part…

  2. ♥♥♥

  3. Kidlo kidlan katha katta waiting ?

  4. Waiting for next part ❤️✌?

  5. Polichu machane nice aayittund pinne chillara pani allalo kityethu nammade kutti nalla kalipil annallo ?
    Next part vekam poratte ❤️❤️

  6. ❤️

Comments are closed.