റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 [അജു അച്ചു] 118

കാരണം തന്നെ ഇത്രയും അവളുടെ ആങ്ങള
വൃത്തികെട്ട വർത്തമാനം പറഞ്ഞിട്ടും തടഞ്ഞില്ല .

അങ്ങനെ അവൾ  ക്ലാസിലോട്ട് നീങ്ങി..

(അപ്പോൾ അവിടെ  അജു പൂക്കളം ഇടുകയായിരുന്നു.
അപ്പോ അവൻ അവളെ കണ്ടു)

അവനെ നോക്കി അവൾ അവളോട് എങ്ങനെയുണ്ട് എന്ന് ചോദ്യ ഭാവത്തിൽ തൻ്റെ  വെള്ളാരം കണ്ണ് പതിപ്പിച്ച വെണ്ണക്കൽ ശിൽപ്പതിൻ്റെ ഏറ്റവും ഭംഗിയുള്ള മുഖത്ത് തൻ്റെ മാന്ത്രിക വിരൽ ഓടിച്ചു അവനോടു ചോദിച്ചു.

http://imgur.com/a/LxPI5jp
അജു അവളോട് സൂപ്പർ എന്ന് കയ് മുദ്ര കാണിച്ചു എന്നിട്ട് തട്ടം എന്തിയെ എന്ന് അംഗ്യതിൽ ചോദിച്ചു ഡാൻസ് ആണെന്ന് അവളും .
അങ്ങനെ അവിടെ അവളുടെ കൂടെയുള്ളവർ അവളെ വിളിച്ചു കൊണ്ട് പോയി എന്തോ മേക്കപ്പു ചെയ്യാൻ .

എൻ്റെ പാട്ട് ആണല്ലോ ഇനി അടുത്തത് അജു ആലോചിച്ചു. അങ്ങനെ സ്റ്റേജിൽ കയറി .അവൻ കയറിപോയി തന്നെ ജിതാഫ് കൂവൽ തുടങ്ങി . എന്നാൽ  അത് പാട്ട് തുടങ്ങുന്ന വരെ ഉള്ളായിരുന്നു .കാരണം ബാക്കി ഉള്ള പിള്ളേരുടെ കയ്യടിക്കും  ബഹളതിനും ഇടയിൽ അവൻ അങ്ങ് മൂഞ്ചി പോയി .ഞാൻ പാട്ട് അങ്ങ് തകർത്തു പാടി അതും തളപതി പാട്ട് കൂടെ ആയപ്പൊ പിള്ളേർ അങ്ങ് ആഘോഷം ആക്കി .അത് കഴിഞ്ഞ് ഞാൻ മുകളിൽ ലൈബ്രറി ബുക്ക് വെച്ചിട്ട് തിരിച്ചു വന്നപ്പോ അതാ അവളുടെ ഡാൻസ് പിന്നെ താഴെ ഇറങ്ങാൻ നിന്നില്ല അവിടെ നിന്ന് താഴെ ഉള്ള ഡാൻസ് കണ്ട്.

അവൾ ആണ് മെയിൻ ആയ character അതിൽ അവളേതോ  ദേവി രൂപം മറ്റോ ആണ് കണ്ടാൽ അവളൊരു ദേവിയെ പോലെ തന്നെയുണ്ട് . എന്നാൽ അവിടെ ഞാൻ ഒരാളെ കണ്ട് ഞെട്ടി എൻ്റെ പാട്ടിന് കൂവിയ ജിതേഷ് അവൾടെ ഡാൻസിന് മിണ്ടാതെ നിക്കുന്നു.
അപ്പോഴാണ് ഫഹദും,സുജിത്തും ,ദീപക്കും അവിടെ അവൻ്റെ മുമ്പിൽ നിക്കണത് കൂടെ ജിമ്മൻ വിഷ്ണു നിക്കണെ കണ്ടേ അപ്പോ മനസ്സിലായി കാരണം ജിതേഷിനേക്കാൾ കോളേജിലെ എല്ലാ സീനിയേഴ്സ് ജൂനിയർസ്
പിള്ളേർ ആയി അവനു കമ്പനി ആണ് അവൻ  മിസ്റ്റർ കേരളയിൽ റണ്ണർ അപ്പ് ആയിട്ടുമുണ്ട്.
പിന്നെ വെറുതെ ഒരു അടി ഉണ്ടാക്കാൻ ആരും അത്ര നോക്കാറില്ല ,പിന്നെ അവൻ്റെ സ്വഭാവം കാരണം അവൻ്റെ കൂട്ടുകാരൻമർക്കും അവനെ ഭയങ്കര ഇഷ്ടം ആണ് .

(അങ്ങനെ അവൾ ഡാൻസ് കളിച്ചു കഴിഞ്ഞപ്പോ അതാ അവിടെ കൈകൊട്ടുകൾക്കും ആരവങ്ങൾക്കും പുറമെ അതിലും ഉച്ചത്തിൽ ഒരാളുടെ ഫിസിൽ അടി.)

അവൾ നോക്കുമ്പോ അതാ അജു തൻ്റെ കൂട്ടുകാരൻ അവൾക്ക് അവൻ്റെ പ്രവർത്തിയിൽ വളരെ സന്തോഷം തോന്നി അവൾ അവൻ്റെ അരികിലോട്ട്  ചെല്ലാൻ തുടങ്ങി അവളുടെ വരവിൻ്റെ ഇരട്ടി വേഗത്തിൽ അജുവും സ്റ്റെപ് ചാടി ഇറങ്ങി .

‘എന്നാൽ കുതിച്ചു  പാഞ്ഞ അവൻ്റെ മനസ്സിനു കുതിച്ചു പാഞ്ഞ അവൻ്റെ ശരീരത്തെ പിടിച്ചു നിർത്താൻ കഴിഞ്ഞെങ്കിലും ആരോ പായസം പഴം കൂട്ടി തിരുമിയിട്ട് ഇട്ട തൊലിക്ക് അവൻ്റെ കാലിനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല  അങ്ങനെ അവൻ തെന്നി നേരെ അവളുടെ നേരെ അവൾ അവനേം കൊണ്ട് ഒരു ഭിത്തിയിൽ പതിഞ്ഞു ഒപ്പം അവൻ്റെ ചുണ്ട് അവളുടെ ചെറു റോസാപ്പൂ ചുണ്ടുകളിൽ പതിഞ്ഞു.
പെട്ടെന്നുണ്ടായകൊണ്ട് അവനു എന്തോ മരവിപ്പും ശോക്കും ഒരുമിച്ച് ഫീൽ ചെയ്തു എന്നാൾ അവൾ അവനെ തള്ളി മാറ്റി പെട്ടന്ന് അവിടെന്നു  നടന്നു .കണ്ണിൽ നിന്ന് കണ്ണീർ തുടച്ചു കൊണ്ടേയിരുന്നു .അവൻ വിളിച്ചു എങ്കിലും അവൾ നിന്നില്ല .

അവൻ തന്നെ മനപ്പൂർവം ചെയ്തതല്ല എന്നറിഞ്ഞിട്ടും അവൾക്ക് അവിടെ നിക്കാൻ തോന്നിയില്ല.
…………………….
രാത്രി അവൾ ഓർത്തു താൻ കണ്ടതാണ് അവൻ വേഗം വന്നപ്പോൾ ആ തൊലിയിൽ തെന്നി വീണതാണ് .പക്ഷേ താനും എന്ത് ചെയ്യാൻ ആണ്  അവൾ ആലോചിച്ചു .

നാളെ പോയി അറിയാതെ പറ്റിയതല്ലേ പോട്ടെ  എന്ന് പറഞ്ഞു പ്രോബ്ലം സോൾവ്  ആക്കണം  എന്ന് അവൾ തീരുമാനിച്ചു .

(മുഹ്സിൻ ജിതാഫ വീട്)
മുഹ്സിൻ: ഇക്കാക്ക് പ്രന്താണ്.ഞാൻ എങ്ങനെയെങ്കിലും അവളെ വളച്ച് കുപ്പിയിലാക്കില്ലായിരുന്നോ.

ജിതാഫ്: പിന്നെ എന്നോട് മിണ്ടാതെ അവനോടു മിണ്ടുമ്പോ ഞാൻ വെറുതെ ഇരിക്കാൻ ആണോ

മുഹ്സിൻ : അവനോടു അവൾക്ക് ഫ്രണ്ട്ഷിപ്പ് ആണ് .അവൾക്ക് പ്രേമം ഇപ്പോഴും വെറുപ്പ് തന്നെയാ

ജിതാഫ്:ഇനി അവനോടു അത് പോലും ഇല്ലാതാക്കാൻ ഉള്ള പണി ഒപ്പിച്ചിട്ടുണ്ട് നീ ഒന്ന് സഹായിക്കണം.

മുഹ്സിൻ : ഇക്കാനെ സഹായിക്കാൻ അല്ലേ ഞാൻ പിന്നെ അവളെ വളച്ച് കുപ്പിലാക്കണം എന്നിട്ട് അവളുടെ അഹങ്കാരം ഇത്തിരി കുറയ്ക്കണം നമ്മളെ ഉമ്മാടെ പേരിൽ നാണം കെടുത്തിയത് ആണ് .

ജിത്താഫ്: മോളെ അവൾ എന്നെ രണ്ടു തവണ തള്ളിട് അപമാനിച്ചവൾ ആണ് അവൾക്ക് ഞാൻ കുറച്ചു പണി മാറ്റി വെച്ചിട്ടുണ്ട് .പിന്നെ അവൾടെ പുറകെ നടന്നിട്ട് അവളെ നോക്കൽ നിർത്തി ഇനി ആണ് പുതിയ കളി.

മുഹ്സിൻ: എന്താ ഇക്ക അത്.

ജിതാഫ്: ‘വെടക്കാക്കി തനിക്കാക്കുക’ എന്നൊരു ചൊല്ലുണ്ട് അത് ഞാൻ ഇവിടെ പ്രാവർത്തികമാക്കും.മോള് കണ്ടോ .

6 Comments

  1. Nannayittund. Wtg 4 nxt part…

  2. ♥♥♥

  3. Kidlo kidlan katha katta waiting ?

  4. Waiting for next part ❤️✌?

  5. Polichu machane nice aayittund pinne chillara pani allalo kityethu nammade kutti nalla kalipil annallo ?
    Next part vekam poratte ❤️❤️

  6. ❤️

Comments are closed.