റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 [അജു അച്ചു] 118

ഞാൻ ഒരിക്കലും കരുതിയില്ല ഉമ്മ അങ്ങനെ ഉള്ള സ്ത്രീ ആണെന്ന് നാട്ടിൽ ഉള്ള ചിലരൊക്കെ അവർ തമ്മിൽ ഉള്ള ബന്ധം ശെരിയല്ല എന്ന് വാപ്പിയോട്  പറഞ്ഞിരുന്നു പക്ഷേ ഉമ്മയോടുള്ള പ്രണയവും വിശ്വാസവും കാരണം അത് എന്ന് ചെവി കൊണ്ടില്ല.പക്ഷേ എന്നാൽ ഉമ്മ അയാളുടെ കൂടെ പോയപ്പോ നാട്ടുകാർ വാപ്പിച്ചിയെ ആണ് കൂടുതൽ പഴി പറഞ്ഞെ അയാളും കൂടെ അറിഞ്ഞു കൊണ്ടാണ് അവള് പോയത് ഇനി മകളെ കൂടെ അയാളു ആരുടെയെങ്കിലും കൂടെ വിടും എന്നൊക്കെ .
അന്ന് മുതൽ വാപ്പിച്ചി എന്തോ കൂടുതൽ കരുതലോക്കെ എന്നോട് കാണിക്കുന്നു അപ്പോ എനിക്ക് മനസ്സിലായി വാപ്പിച്ചിക്ക് എൻ്റെ കാര്യത്തിൽ വല്യ ആശങ്ക ഉണ്ടെന്ന് .
അങ്ങനെ ഞാൻ തന്നെ ഉറപ്പിച്ചു എടുത്ത് ഞാൻ എൻ്റെ  വാപ്പിക്ക്   വാക്ക് കൊടുത്ത തീരുമാനം ആണ് ഞാൻ ആരുടെ കൂടെയും പ്രണയിച്ചു ഓടിപോകില്ല എന്ന് .പിന്നെ പ്രേമം എന്നുള്ളതിനോട് അന്ന് മുതൽ തുടങ്ങിയതാണ് ഒരു വിരക്തി.

” എന്ത് നാട്ടുകാരാണ് അവിടുത്തെ ഒരു സ്ത്രീയും വേറെ ഒരു ഇരണംകെട്ടവനും കൂടെ എന്തോ കാണിച്ചു കൂട്ടിയതിനു പാവം മകളെയും അവരെ സ്നേഹിച്ച ആ നല്ല മനുഷ്യനെ ഒക്കെ കുറ്റപ്പെടുത്തി
പുച്ചിക്കുന്നവർ  ഇവരൊക്കെ എന്ത് നാട്ടുകാർ.അപ്പോ എൻ്റെ നാട്ടുകാരെ പറ്റി ഞാൻ ഓർത്തു ഇവളെ എൻ്റെ പെണ്ണായി നാട്ടിൽ കൊണ്ടുപോകണം അവിടെ അവക്ക് ഇഷ്ടപ്പെടും ” ഞാൻ മനസ്സിൽ കരുതി

അജു: എന്തായാലും നിന്നെ കെട്ടുന്നവൻ ഭാഗ്യവാനാണ് .കാരണം സ്വന്തം വാപ്പിയെ ഇത്രയും സ്നേഹിക്കുന്ന ,വാക്കിന് വില കൊടുക്കുന്ന സുന്ദരിക്കുട്ടിയെ കിട്ടുന്നവൻ അവനു ഭാഗ്യം ഉണ്ട്.

ഹസീന : കളിയാക്കണ്ട( എന്നും പറഞ്ഞു കോക്രി കാണിച്ചു ചിരിച്ചു അങ്ങോട്ട്  നടന്ന് നീങ്ങി)

ഇവളിലോരു  പൊട്ടി പെണ്ണ്  ഉണ്ട് എന്ന് ഞാൻ അപ്പോ മനസ്സിൽ വിചാരിച്ചു  എനിക്ക് ആ പോട്ടി പെണ്ണിനെയാണ് ഇഷ്ടവും പുറത്തുള്ള
ഗൗരവകാരിയേക്കാലും ഞാൻ സ്വയം
എന്നോട് പറഞ്ഞു .

അങ്ങനെ നിന്നപ്പോ അതാ വന്നു  നമ്മടെ
ഫഹദും  ദീപക്കും എല്ലാം അവന്മാരെ കൊണ്ട്
മോരോ മറ്റോ കൊടുപ്പിച്ച് എഴുന്നെപ്പിച്ചതാണ്
ഈ കോലത്തിൽ തന്നെ വീട്ടീന്ന് വിളിപ്പിക്കാൻ

അങ്ങനെ  ഞാൻ  ഫഹദിനോട് അവൻ്റെ വീട്ടിൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോ അവൻ പറഞത് അവൻ്റെ വീട്ടിൽ ആരുമില്ല അവർ കോഴിക്കോട് കല്യാണത്തിന് പോയേക്കുവ പിന്നെ വരുന്നത് അവനെക്കാൾ വല്യ വെള്ളമടിയനും പിന്നെ കൂടാതെ ചെറിയ മയക്കു മരുന്ന്  സംഗതികൾ ഉള്ള ആളും അവൻ്റെ ഇക്ക .

അജു : കൊള്ളാം നല്ല വ്യക്തിത്വം ആണല്ലോ

ഫഹദ്: പിന്ന അതുകൊണ്ടല്ലേ ഞാൻ പുള്ളിയെ തന്നെ വിളിക്കുന്നെ.
എന്നാൽ  നീ പോയിട്ട് വാ പ്രോഗ്രാം ഇല്ലെ

അജു: വെറുതെ പണി മേടിച്ചതല്ലെ. മരിയാതക്ക് ഞാൻ പറഞ്ഞതാ പ്രോഗ്രാം കഴിഞ്ഞ് മതി എന്ന് .

ഫഹദ് : പോട്ടെട പോയാ ബുദ്ധി ആന പിടിച്ചാലും വരില്ല.

അജു: എന്ന നീ ഇത് കഴിഞ്ഞ് വന്നേക്കു ഞാൻ അവിടെ കാണും സ്റ്റേജിൻ്റെ സൈഡിൽ

അതും പറഞ്ഞു ഞാനവിടുന്ന് പോയി അപ്പോ അതാ അവിടെ ഒരുത്തി തട്ടം ഒക്കെ മാറ്റി തൻ്റെ ഡാൻസിന് വേണ്ടി സാരി ഉടുത്ത് വരുന്നു ഒരു മുല്ലപ്പൂ ഒക്കെ വെച്ച് വരുന്നു എന്നാൽ സൂര്യൻ അവളുടെ കാർകൂന്തൽ.
സ്പർശിച്ചു ഞാനവളുടെ മുഖം ലക്ഷ്യമാക്കി എൻ്റെ കണ്ണ് ചലിപ്പിച്ചപ്പോൾ അവളുടെ മുഖം മുഴുവനും സൂര്യൻ മറച്ചു അവൾ നടന്നു നീങ്ങി  വന്നോണ്ടിരിക്കുന്നു . ഞാൻ പെട്ടന്ന് ക്ലാസ്സിൽ പൂക്കളം തീർക്കാൻ കയറി .അല്ലേലും അങ്ങനെ നോക്കി നിന്ന് വില കളയണ്ട എന്തായാലും ഇങ്ങോട്ടല്ലേ വന്നെ ഇത്തിരി ജാഡ ഒക്കെ നല്ലതാ.

അപ്പോ അതാ അവളുടെ മുമ്പിൽ തന്നെ ജിതാഫ് ഞരമ്പൻ
അവൻ ആ പാര  മുഹിസിനായുടെ  ആങ്ങള ആണ് അവളാണെങ്കിൽ ഹസീനയെ കൂട്ടുപിടിച്ച് നടക്കണത് അവളെ അവനു സെറ്റ് ആക്കാൻ ആണ് .
അങ്ങനെ  അവൻ അവളുടെ മുമ്പിൽനിന്നു

ജിതാഫ്: അവിടെ നിക്കടി പോന്നു മോളെ ഞാൻ നിന്നെ ഇഷ്ടമാണ് എന്നു പറഞ്ഞപ്പോ നിനക്ക് പ്രേമം വെറുപ്പാണ് മൈരാണ് എന്നൊക്കെ  (ഇപ്പൊ മനസ്സിലായില്ലേ ആദ്യം ഫഹദ് പറഞ്ഞ ആളു .അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞ സീനിയർ )ഇപ്പൊ നിനക്ക് ആ പഠിപ്പി അജു എന്നവനെ കാണുമ്പോ ഇളക്കം എന്ന അതെന്ന പ്രേമം അവൻ്റെ എടുത്തു വെറുത്തില്ലെ .
അതോ ഇനി അത് പ്രേമം അല്ലാതെ കാമം ആണോ എന്താടി .

വീണു കൈ അവൻ്റെ മുഖത്ത്
(ഇവന് അടി വാങ്ങാൻ വേണ്ടി ജനിച്ചാതാണോ എന്ന് തോന്നും ,പേടിക്കണ്ട അവൻ ഇതിലൊന്നും തൃപ്തി പെടാത്തവൻ ആണ് .
എന്നാലും അവൻ ഒരു സാദാ ഞെരമ്പൻ മാത്രം അല്ലതാനും)
ഹസീന : അത് എൻ്റെ ഇഷ്ടം. അവൻ എൻ്റെ ആരാണു എന്ന് തന്നെ ഭോധ്യപ്പെടുതണ്ട .
പിന്നെ നിനക്ക് പെണ്ണുങ്ങൾ മിണ്ടി നടക്കുന്നവരോട് അവർക്ക് പ്രേമം ആണോ കാമം ആണോ എന്ന് അറിയണം എങ്കിൽ നി നിൻ്റെ ഉമ്മയോട് അന്വേഷിക്കൂ അവരും ഒരു സ്ത്രീ അല്ലേ എല്ലാവരോടും ഇടപഴകുന്ന സ്ത്രീ.

അതോടെ അവൻ ഒന്നും മിണ്ടാതെ നാണം കേട്ട് അവിടുന്ന് മാറി മുഹ്സിനയുടെ മുഖവും മങ്ങി അവളും അവിടെന്നു മാറി .( കാരണം ഉണ്ട് അവരുടെ ഉമ്മ ഒരു പൊതു പ്രവർത്തക ആയിരുന്നു എന്നാൽ പാർട്ടി പ്രവർത്തക അല്ല നല്ല ഗൾഫിലെ ഫേമസ് ബാർ ഡാൻസർ  കം കോൾഗേൾ.)അവളെ എന്നാൽ ഹസീന തിരിച്ചു വിളിച്ചില്ല .

6 Comments

  1. Nannayittund. Wtg 4 nxt part…

  2. ♥♥♥

  3. Kidlo kidlan katha katta waiting ?

  4. Waiting for next part ❤️✌?

  5. Polichu machane nice aayittund pinne chillara pani allalo kityethu nammade kutti nalla kalipil annallo ?
    Next part vekam poratte ❤️❤️

  6. ❤️

Comments are closed.