റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 [അജു അച്ചു] 118

സമൃദ്ധിയുടേയും ,സാഹോദര്യത്തിൻ്റെയും, ഐശ്വര്യത്തിൻ്റെയും പൊന്നോണം വന്നെത്തി
ഞങ്ങൾ എല്ലാവരും കളർ കോഡിൽ ഡ്രസ്സ് ഒക്കെ ഇടാം എന്നൊക്കെ നേരത്തെ തീരുമാനിച്ചതാണ് അങ്ങനെ കടയിൽ ചെന്ന് തയ്ക്കാൻ കൊടുത്ത ഷർട്ട് എല്ലാം മേടിച്ചു.അപ്പോ തന്നെ പൂവും മറ്റും മേടിക്കാൻ ആയി ഞാനും ദീപക്കും, ഫഹദും കൂടെ വണ്ടിയിൽ പോയി.

ഫഹദ്: എടാ ദീപക് അവൻ പൂക്കടയിൽ നിന്ന് സാധനം മേടിച്ചോളും നമ്മക്ക് ഒരിടം വരെ പോകാം

അജു: എങ്ങോട്ട്.

ഫഹദ്: കുറച്ചു കൂടെ സാധനം വാങ്ങാൻ ഉണ്ട്.നി കേറു .

അജു: ആ ശെരി

വണ്ടി അവൻ വേഗം ഒരു ബിവറേജിൻ്റെ മുമ്പിൽ നിർത്തി ഞാൻ മടിയോട് കൂടെ അവിടെ നിന്ന് അവൻ മദ്യം ഒക്കെ അടിക്കുന്ന ആളാണ് അവൻ നേരെ പോയി സാധനം എടുക്കാൻ പോയി അപ്പോ അതാ ഞങ്ങടെ കോളേജിലൂടുള്ള ബസ് അതിൽ ഒരു തട്ടം ഇട്ടവൾ എന്നെ കണ്ട് അപ്പോ തന്നെ തല തിരിച്ചു കളഞ്ഞു .അത് അവൾ തന്നെ സഭാഷ് തികഞ്ഞു.

ഇതിൻ്റെ പേരിൽ കലിപ്പിടാൻ പറ്റാത്ത കൊണ്ട് വൈകിയ പേരിൽ അവനോടു കലിപ്പിട്ടു പക്ഷേ അവൻ്റെ മുഖം കണ്ടാൽ കലിപ്പിടാൻ തോന്നുകയും ഇല്ല  അങ്ങനെ ഞാൻ എന്തൊക്കെയോ വിചാരിച്ചു ക്ലാസ്സിൽ bകയറി പൂക്കളം പകുതി ആയപ്പോ തന്നെ  അവന്മാർ കലാപരിപാടി ആരംഭിക്കാൻ തുടങ്ങി ഞങ്ങടെ അടുത്ത് തന്നെ ബോയ്സ് ബത്രൂ ആണ് അതുകൊണ്ട് എല്ലാം അവിടെ തന്നെ .ഫാഹദും ദീപക്കും 4 വാൾ വെച്ച് കഴിഞ്ഞു നിലത്ത് കിടന്നു .

ഞാൻ ഇത് കണ്ട് അവിടെ നിന്ന് പെട്ടന്ന് ഒരുത്തൻ

സുജിത്ത്: എടാ അജു നിയൊരു സഹായം ചെയ്യ്. നമ്മടെ കാറ്ററിംഗ് കാരുടെ ക്യാഷ് ഒന്ന് സെറ്റ് ചെയ്തു അതൊന്ന് അകത്തോട്ടു വെക്ക് ഞാൻ പോയാ പിന്നെ അറിയാല്ലോ

അജു: കൊറച്ച് കമത്തിയ പോരെ ബാക്കി ഇനിയും ഉണ്ടല്ലോ

സുജിത്ത് : അതിപ്പോ തീരും കുട്ടാ മുത്തെ നി ചെല്ലു.

അജു: ഞാൻ പോകാം പണി മേടിക്കാതെ നോക്കണം.

അതും പറഞ്ഞു ഞാൻ പോയി സാധനം എല്ലാം വെച്ച്  പൈസ കൊടുത്ത് സാധനം അകത്തേക്ക് വെച്ചു.
അപ്പോ ഈ സമയം അവിടെ ബാത്ത്റൂമിൽ ക്ലീൻ ചെയ്യാൻ ചേച്ചി വന്നു അവന്മാരുടെ കിടപ്പ് കണ്ട് നേരെ മിസ്സിനെ വിളിച്ചു .
അങ്ങനെ hod അടക്കം എല്ലാം വന്നു അവന്മാരെ സാറുമാർ  കൊണ്ടുപോയി റൂമിൽ ഇരുത്തി .

അപ്പോ അങ്ങോട്ടേക്ക് സാധനം കൊണ്ടുവന്നു ഞാൻ കണ്ടത് എല്ലാം കൂടെ ഒരു ക്ലാസ്സ് റൂമിൽ നല്ല അടിച്ചു ഓഫ് ആയി കിടക്കുവ.അങ്ങോട്ട് പോയില്ല മുമ്പിൽ തന്നെ സർ നിപ്പുണ്ട്.
പക്ഷേ പുള്ളി എന്നെ വിളിച്ചു വരുത്തി ഊതിപ്പിച്ച് പിന്നെ പറഞ്ഞു വിട്ടു അപ്പോ ഇതൊക്കെ കണ്ട് ഒരുത്തി അവിടെ നിക്കുന്നു അവൾ എന്നെ നോക്കി ഒരു ചെറിയ പുഞ്ചിരി ഭാവത്തിൽ നിക്കുന്നു  അവിടെ ഞാൻ ചെന്നപ്പോ തന്നെ എന്നോട്.

ഹസീന : എന്താ താൻ ഇത് കഴിക്കില്ലെ?

അജു: ഇല്ലല്ലോ നമക്കു ഹറാം ആണ്

ഹസീന : എന്നിട്ട് പിന്നെ എന്തിനാ അവിടെ നിന്നത്  ആ ബാറിൽ അത് ഹറാം അല്ലേ

അജു: അതെനിക്കറിയില്ല പക്ഷേ ഞാൻ മധ്യപിക്കില്ല പിന്നെ അവിടെ പോയത് അവനു കൂട്ട് പോയതാണ്.പിന്നെ അത് ബാറല്ല ബിവറേജാണ്

ഹസീന :  ഓ പിന്നെ പഠിച്ചിട്ട് വല്യ കാര്യം ഉള്ളതാണല്ലോ.ഹറാം ആയ കൊണ്ടാണോ താൻ ഇത് കഴിക്കാത്തെ

അജു : അല്ലാ ഞാൻ എൻ്റെ ഉമ്മാക്കും വപ്പാക്കും വാക്ക് കൊടുത്തതാണ് ജീവിതത്തിൽ മദ്യം,സിഗരറ്റ് അങ്ങനെയുള്ളതൊന്നും തൊടില്ല എന്ന്.എൻ്റെ ഉമ്മാൻ്റെ വാപ്പ മരിച്ചത്
സിഗരറ്റ് വലിച്ച് ക്യാൻസർ വന്നാണ് .അത് അത്ര വല്യ വേദന ഉണ്ടാക്കുന്നതാണെന്നും ഞാൻ നേരിട്ട് കണ്ട് ഭോധ്യപെട്ടതാണ്. വലിക്കുന്ന ആൾക്കും പിന്നെ അവരുടെ വീട്ടുകാർക്കും.അതുകൊണ്ടൊക്കെ ആണ് .

അജു: എന്നാൽ താനുമൊരു കാര്യം വാക്ക് കൊടുത്തില്ലെ ഒരിക്കലും ചെയ്യില്ല എന്ന് . അത് എന്താണ്.

ഹസീന: അത് എനിക്ക് അങ്ങനെ  ഒന്നുമില്ല( അവൾ ഒരു ചെറിയ വിക്കലോട് പറഞ്ഞു)

അജു: തന്നോട് കാര്യം ഞാൻ പറഞ്ഞല്ലോ .ഇനി തനിക്ക് അത്ര പേഴ്സണൽ ആണെ കുഴപ്പമില്ല.

ഹസീന: അത് പേഴ്സണൽ ആണെടോ അതിൽ കൂടുതൽ അത് പറയുമ്പോ തന്നെ ഒരു നോവ് മനസ്സിൽ ഉണ്ടാവും അതാ .

അജു : സോറി ടോ , ഞാൻ അങ്ങനെ ചോദിച്ചിട്ടില്ല എന്നു കരുതിക്കോ.

ഹസീന : അല്ലേൽ തന്നെ ഇങ്ങനെ ഉള്ളിൽ വെക്കുന്നതിൽ നല്ലത് പറയുന്നതാ തന്നെ എനിക്ക് വിശ്വാസമാണ്.

അവൾ അത് പറഞ്ഞപ്പോ തന്നെ എൻ്റെ മുഖം നല്ല ട്യൂബ് ലൈറ്റ്  ഇട്ട പോലെ തെളിഞ്ഞു
അവൾ പറഞ്ഞു തുടങ്ങി..

ഹസീന :  ഞാനിപ്പോ എൻ്റെ വാപ്പിടെ കൂടെയ ,എൻ്റെ വാപ്പിച്ചി ആണ് എൻ്റെ എല്ലാം ഞാൻ ഒരു കാരണവെച്ചാലും എൻ്റെ വാപ്പിയെ സങ്കടപെടുതില്ല .
എൻ്റെ വാപ്പിച്ചിക്ക് ഗൾഫിൽ ആയിരുന്നു ജോലി ഇപ്പോ നാട്ടിൽ ആണ് . ബസ്  ഉണ്ട് വാപ്പിച്ചിക്ക്  ഇപ്പൊ വാപ്പിച്ചി എനിക്ക് വേണ്ടിയാണ് ഗൾഫിലെ നല്ല ജോലി കളഞ്ഞു നിക്കുന്നു കാരണം എൻ്റെ ഉമ്മ ആണ്. ഉമ്മയുടെ കാര്യത്തിൽ പറ്റിയ അബത്തം എൻ്റെ കാര്യത്തിൽ പറ്റരുത്തെന്ന്. എൻ്റെ ഉമ്മയും വാപ്പിച്ചിയും സ്നേഹിച്ചു കല്യാണം കഴിച്ചതാണ് വാപ്പിച്ചിക്ക് ഉമ്മാനെ കാളും നിറം കുറവാണ് പക്ഷേ സുന്ദരൻ ആണ് .
അങ്ങനെ ഞങ്ങൾ പുതിയ ഒരിടത്ത് വീടുമാറി അവിടെ അടുത്തൊരു ടാക്‌സിക്കാരൻ ഇക്കയുണ്ട് ഉമ്മയേക്കാൾ ഒരു 6 വയസ്സ് ഇളയതാണ് എല്ലാ സമയവും ഉമ്മച്ചിയെ ബ്യൂട്ടി പാർലറിൽ  വാപ്പിച്ചിയാ ഇക്കാടെ കൂടെ ആണ് പോകാൻ സമ്മതിക്കുക.പുള്ളി നല്ല നിസ്കാരം ഒക്കെ ഉള്ള ഒരു വ്യക്തി ആയിരുന്നു പിന്നെ വാപ്പിച്ച് നാട്ടിൽ വരുമ്പോ പുള്ളി ആണ് എയർപോർട്ടിൽ നിന്നുകൊണ്ടുവന്നിരുന്നത് .പുള്ളി എയർപോർട്ടിൽ ആണ് ടാക്സി ഓടിക്കുന്നത് അങ്ങനെ വാപ്പിച്ചിക്കു  ഇഷ്ടപ്പെട്ടു കൂട്ടായതാണ് .
അങ്ങനെ വാപ്പിചി ഗൾഫിൽ പോകുമ്പോ പുള്ളിടെ വീട്ടിൽ നിന്നും ഭക്ഷണം ഒക്കെ കൊടുത്ത് വിടും പക്ഷേ അതിന് പകരം എൻ്റെ ഉമ്മയെ കൂടെ കൊണ്ടുപോകും എന്ന് കരുതിയില്ല .

6 Comments

  1. Nannayittund. Wtg 4 nxt part…

  2. ♥♥♥

  3. Kidlo kidlan katha katta waiting ?

  4. Waiting for next part ❤️✌?

  5. Polichu machane nice aayittund pinne chillara pani allalo kityethu nammade kutti nalla kalipil annallo ?
    Next part vekam poratte ❤️❤️

  6. ❤️

Comments are closed.