റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 [അജു അച്ചു] 118

റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2

Author : അജു അച്ചു

 

http://imgur.com/a/MKQHdkP
അങ്ങനെ അവളെ മനസ്സിൽ ഓർത്തു ഹോസ്റ്റലിൽ കിടക്കുകയായിരുന്നു അപ്പോൾ അവളുടെ വെള്ളാരം കണ്ണ് എൻ്റെ മനസ്സിൽ
വന്നു .പിന്നെ ഇവിടെന്നോ അവളുടെ ആ അത്തറിൻ്റെ മണം .തിരിഞ്ഞു നോക്കിയപ്പളാണ് ആണ് എൻ്റെ ബാഗിൽ ഉമ്മ വെച്ച അത്തറിൻ്റെ കുപ്പി കണ്ടത്.
അതെ എൻ്റെ ഉമ്മാടെ പ്രിയപ്പെട്ട  അത്തർ ഗൾഫിൽ ഉള്ള മാമാടെ കയ്യിൽ നിന്നുള്ളതാണ്.അപ്പോ അവളുടെ ആരോ ഗൾഫിൽ കാണും ഞാൻ ഓർത്തു.

അങ്ങനെ ആ രാത്രി അവളെ ഓർത്തു ഉറങ്ങിപ്പോയി

View post on imgur.com

രാവിലെ  ഇത്തിരി താമസിച്ചു ക്ലാസ്സിൽ കയറിയത് അപ്പോ ക്ലാസ്സിൽ ആരും ഇല്ല “എന്തേ ഇന്ന് ക്ലാസ്സ് ഇല്ലെ” മനസ്സിൽ ആലോചിച്ചു.

View post on imgur.com

ഇന്ദു മിസ്സ് : അജു നി എന്താ താമസിച്ചത് 3 rd ഫ്ളോറിലോട്ട് പോകു അവിടെ ‘ഫ്രേശേഴ്സ് ഡേ ‘ തുടങ്ങി .
ഞാൻ:ശെരി മിസ്സ്.
അത്രയും പറഞ്ഞു അവർ അങ്ങോട്ട് നടന്നു .അപ്പോഴാണ് ഞാൻ ഓർക്കണത് ഇന്നലെ പറഞ്ഞതാണ് എന്നാൽ അവളെ ഓർത്തു എല്ലാം മറന്നതാണ് .നേരെ ഹാളിൽ കയറി കസേരയിൽ ഇരുന്നു അവിടെ ഫഹദ് മുമ്പിൽ ഇരുന്നു സീനിയർ ഗേൾസിൻ്റെ ഡാൻസ് ആസ്വദിച്ചു നോക്കുന്നു . സീനിയേഴ്സ് ആണ് പ്രോഗ്രാം ഒക്കെ സങ്കടിപ്പിക്കണത്.അതുകൊണ്ട് അവർ ഞങ്ങടെ കൂടെ ചെറിയ പ്രോഗ്രാം ചെയ്യുന്നു എന്നാൽ അത് മാന്യമായി മൊതലെടുക്കുകയാണ് എൻ്റെ സുഹൃത്ത് അൽ പൂവൻ ഫഹദ്.

ദീപക്: എന്താടാ അജു അവൻ ഇന്ന് വല്ലാത്ത സ്കാനിംഗ് ആണെല്ലോ മരുന്ന് മേടിക്കുവോ

അജു: മരുന്ന് കൃത്യമായി അവനു വേണേൽ അവൻ അത് മേടിച്ചു കഴിക്കട്ടെ ഡോസ് കൂടി പണി കിട്ടാതിരുന്നാൽ മതിയായിരുന്നു

ദീപക്: ഡോസ് കൂടാന സാധ്യത .

സീനിയേഴ്സ് നോട്ടം ഇട്ടു എന്ന് കണ്ടപ്പോ തന്നെ ആളു അവിടുന്ന് വലിഞ്ഞു പിന്നെ എന്നെ കണ്ടതും ഇങ്ങോട്ട് വന്നു.

അജു: ആരോ ഇന്നലെ എന്നോട് പറഞ്ഞു ഇനി കുറച്ചു ദിവസം എല്ലാം നിർത്തുന്നു എന്നൊക്കെ.

ഫഹദ് : നിർത്തി .അതിനു ഇപ്പൊ ഞാൻ എന്താ ചെയ്തേ

അജു: അറിയില്ലേ എന്നാൽ നമക്കു ആ സീനിയർ പുള്ളിയോട് ചോദിച്ചാലോ

ഫഹദ്: നി കണ്ടല്ലെ.

അജു : കണ്ട് പക്ഷേ ഞാൻ മാത്രം അല്ല കണ്ടേ

ഫഹദ്: ഹി. ഹി. ഹി..

ദീപക്:നല്ല ഊള ചിരി  .

പിന്നെ ഒരു കൂട്ട ചിരിയോട് അത് നിർത്തി .ഇതിനിടയിൽ ഞാൻ  അവളെ തിരയുകയാണ്.സാധാരണ ഒറ്റക്കാണ് നടക്കണെ ഇപ്പൊ ക്ലാസ്സിൽ ഉള്ള ഒരുത്തിയുണ്ട് മുഹ്സിൻ അവളുടെ ഒപ്പമാ
അവളൊരു കാണാൻ തരക്കേടില്ലാത്ത നല്ല കുട്ടിയായി ആണ് തോന്നിയ .ആരെയും അങ്ങനെ മുൻകൂട്ടി നിഗമിക്കരുത് എന്ന് പിന്നീട് മനസ്സിലാകുകയും ചെയ്തതാണ്.

അങ്ങനെ ഞാൻ നോക്കുമ്പോ അതാ ഒരു വെളുത്ത കൈ പത്തി പാതി മറക്കുന്ന ഒരു നല്ല കുപ്പായം കൂടെ അവളുടെ ഒരു ഫോറിൻ മഫ്ത അതും ഒരു വെളുത്തതു മൊത്തത്തിൽ കണ്ടാൽ ഒരു വെള്ളരിപ്രാവിൻ്റെ രൂപത്തിൽ എൻ്റെ പെണ്ണ് പ്രാവ് കുറുകുന്ന പോലെ എന്തോ കൂട്ടുകാരികളും ആയി സംസാരിക്കുന്നു.

അപ്പോ എന്തോ കുറി വീണു എൻ്റെ പേര് വിളിച്ചു അപ്പോ തന്നെ ഞാൻ സ്റ്റേജിൽ കയറി
പാട്ട് പാടുകയോ ഡാൻസ് കളിക്കുകയോ ചെയ്യാൻ പറഞ്ഞു.
മാപ്പിള പാട്ട് പാടി കൊറേ സ്റ്റേജിൽ ഫസ്റ്റ് മേടിച്ചിട്ടുള്ള കൊണ്ട് ഒരു പാട്ടാണ് പാടിയത്.അതും ഫിലിം സോങ്ങ്.ഒന്ന് മാറ്റിപ്പിടിച്ചതാണ്.

” വേണ്ണിലാവിൻ ചിറകിലേറി ഞാൻ ഉയരുമ്പോൾ..

പ്രണയ മുന്തിരി നീട്ടി എന്നെ വിളിച്ചതാരാണ്..

ആരും അറിയാതെ ആരോരുമറിയാതെ..

കവിത  പോലെന്നിൽ  നിറഞ്ഞതാരാണ്.  “.

പാട്ട് കഴിഞ്ഞു എല്ലാരും കയ്യടിച്ചു നന്നായി എന്നൊക്കെ പറഞ്ഞു പക്ഷേ എൻ്റെ കണ്ണ് പരത്തിയത് അവളെ ആണ് അപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ കയ്യിൽ കിടന്നു പിടക്കുന്ന വെള്ളരിപ്രാവിൻ്റെ കുഞ്ഞിനെ പോലെ ആണ് അവളുടെ ആ വെള്ള കയ്യുള്ള വസ്ത്രം കൊണ്ട് കയ്യടിച്ചപ്പോ  എനിക്ക് തോന്നിയത്.

View post on imgur.com

അങ്ങനെ പരിപാടി കഴിഞ്ഞു കുറെ പേരെ കൊണ്ട് എന്തൊക്കെയോ ചെയ്യിപ്പിച്ചു  അവളെ സ്റ്റേജിൽ കണ്ടില്ല അപ്പോഴാ ഫഹദ് പറഞ്ഞെ
” എടാ നിൻ്റെ പാട്ട് തന്നെയാ അവളും (ഹസീന) പാടിയത് “

ഞാൻ എന്താ ഇതെങ്ങനെ എന്ന് ആലോചിക്കുമ്പോൾ

ദീപക്: എടാ ഇവന് വട്ടാ അവള് വേറെ ഇതേ പോലെ ഉള്ള ഒരു പാട്ട് തന്നെയാ പാടിയെ പക്ഷേ ഇതൊന്നുമല്ല

“മനുഷ്യനെ വെറുതെ ആശിപ്പിക്കാൻ ആയിട്ട്” ഞാൻ മനസ്സിൽ കരുതി

ഫഹദ് : ആയിരിക്കും എനിക്ക് രണ്ടും ഒരേപോലെ തോന്നി.

അജു: ആ മരുന്ന് കിട്ടാൻ സമയം ആയി ഇവന്  പെണ്ണുങ്ങളെ നോക്കി നോക്കി റിലേ പോയി.

ദീപക്: ഹ.ഹ.. ഹ

അങ്ങനെ അവനെ കുറച്ചു കളിയാക്കി ഞങൾ ക്ലാസ്സിലേക്ക് നീങ്ങി.

ക്ലാസ്സ് ഒക്കെ ഇപ്പൊ നന്നായി പോകുന്നു .എല്ലാം അന്നന്ന് പഠിക്കുന്ന കൊണ്ട് എല്ലാം കവർ ചെയ്തു നല്ല എളുപ്പം ആയി. അങ്ങനെ ചെറിയ ചിരി  അവളിൽ നിന്നു കിട്ടും ചിലപ്പോഴൊക്കെ .ക്ലാസ്സിൽ എക്സാം ഒക്കെ ഇടും മിസ്സ് എല്ലാവരും എനിക്ക് നേരത്തെ തന്നെ റാങ്ക് പ്രതീക്ഷ ഒക്കെ വെച്ചിട്ടുണ്ട് .അങ്ങനെ ഒരു ഓണം വന്നു .

http://imgur.com/a/doaNvBC

6 Comments

  1. Nannayittund. Wtg 4 nxt part…

  2. ♥♥♥

  3. Kidlo kidlan katha katta waiting ?

  4. Waiting for next part ❤️✌?

  5. Polichu machane nice aayittund pinne chillara pani allalo kityethu nammade kutti nalla kalipil annallo ?
    Next part vekam poratte ❤️❤️

  6. ❤️

Comments are closed.