റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി [അജു അച്ചു] 115

പിന്നെ അവള് ആർക്കും മുഖം നൽകാതെ അങ് പോയി ബാക്കിൽ ഇരുന്നു .ഞാൻ വല്യ ശ്രദ്ധ കൊടുത്തില്ല ഇനി അവൻ അത് കണ്ട് ഇനി എന്നെ ആസ്ഥാന കോഴി ആക്കും കാരണം ഞാൻ  ആ  പതവി അവനു നേരത്തെ കൊടുത്തത് ആണ്.

അങ്ങനെ അന്ന് ക്ലാസ് ഉച്ചക്ക് കഴിഞ്ഞു
ഹോസ്റ്റലിൽ വന്നു ഫുഡ് കഴിച്ചു കിടക്കാൻ പോകുമ്പോ മൊബൈലിൽ ഒരു മെസ്സേജ്

“എടാ  ഞാൻ അവളെ നാളെ എൻ്റെതാക്കുവാൻ പോകുവാ അവളെ നാളെ ഞാൻ പ്രോപോസ് ചെയ്യാൻ പോകുവാ”
ഫഹദ് ആയിരുന്നു അത് അവൻ്റെ കാര്യം ഓർത്തു ചിരി വന്നു
നാളെ തന്നെ വേണോ എന്ന് ഞാൻ ടൈപ്പ് ചെയ്തു
അപ്പോ തന്നെ 20 വർഷം ഇവളെ കാണാൻ ഞാൻ വെയ്റ്റ് ചെയ്തു ഇനി പറ്റില്ല എന്നോകെ ഫിലിം ഡയലോഗ് അടിച്ചു ആൾ
എങ്കിൽ ശെരി എന്താ പ്ലാൻ എന്നൊക്കെ പറഞ്ഞപ്പോ ആളു ” സർപ്രൈസ് നിനക്കും അവൾക്കും “എന്ന്
എങ്കിൽ ശെരി നാളെ നോക്കാം എന്ന് പറഞ്ഞു അവിടെ സംഭാഷണം അവസാനിച്ചു

അങ്ങനെ രാവിലെ കോളജിൽ എത്തി  രാവിലെ തന്നെ ക്ലാസ്സിൽ കാണുന്ന ആളെ കാണുന്നില്ല എല്ലാരും വന്ന് .ഇനി അവൻ തള്ളിയതാണോ പ്രോപോസ് എന്നൊക്കെ എന്ന് ചിന്തിച്ചിരിക്കുമ്പോ അതാ എൻ്റെ പുറകിൽ നിന്നൊരു തട്ട്

ഫഹദ്: എന്താ മച്ചാനെ സർപ്രൈസ് പ്രതിക്ഷിക്കുവാണോ എന്ന കണ്ടോ .
http://imgur.com/a/QtH0u2A

അവൻ അതുംപറഞ്ഞ് അവളുടെ അടുത്തോട്ടു പോകുന്നു അവള്  കൂട്ടുകാരുടെ ഒരു മൊബൈൽ വെച്ച് എന്തോ നോക്കുന്നു
നേരെ പോയി കയ്യിൽ നിന്ന് ഒരു ഹാർട്ട് പോപ്
ഡയറി മിൽക്ക് മിഠായി കൊടുത്തു ഒരു പ്രോപോസു കാഴ്ച വെച്ചു . ഞാൻ ഒരു അടി പ്രതീക്ഷിച്ചു എന്നാല് അവള് മിടുക്കിയാണ് എന്ന് മനസ്സിലായി .തനിക്ക് ഇതുപോലുള്ള പ്രേമം ഒന്നും ഇഷ്ടമല്ല താൻ പഠിക്കാൻ വന്നതാണ് എന്നൊക്കെ പറഞ്ഞു അവനെ ഇട്ടു അങ്ങ് കോടഞ്ഞ് .ഇതൊക്കെ കഴിഞ്ഞു വന്ന അവനോടു

” എടാ കുട്ടാ ഇത് ഞാൻ പ്രതീക്ഷിച്ചില്ല നല്ല ഉഗ്രം സർപ്രൈസ് “

ഫഹദ്: പോട അവള് അല്ലേലും എന്തിന് കൊള്ളാം അവൾക്ക് ഒന്നും എന്നെ വിധിച്ചിട്ടില്ല . പ്രേമം എന്താണെന്ന് അറിയാത്ത അവള് എന്തിന് ജീവിക്കുന്നു .

ഞാൻ: എടാ എന്തായാലും നിൻ്റെ പൈസ പോയില്ലല്ലോ  മിഠായി നമക്ക് തിന്നാം

ഫഹദ്: പോടാ ..  വാപ്പാടെ  പോക്കറ്റിന്ന്  ചൂണ്ടിയതാണ് ഇതു എന്തായാലും ഒരുതിക്ക് കൊടുത്തിട്ട് ഞാൻ ഉള്ളൂ .

അതും പറഞ്ഞു അവൻ പോയി എന്നിട്ട്  കുറച്ചു സീനിയേഴ്സിൻ്റെ കൂടെ വരുന്നു

കൂടെയുള്ള സീനിയർ: ഇവന് എൻ്റെ പെണ്ണിനെ തന്നെ പ്രോപോസ് ചെയ്യണം എന്ന്

  കാര്യം എനിക്ക്  മനസ്സിലായി പുള്ളി കൊടുത്തതിൻ്റെ പാട് മുഖത്തും കാണാം

ഞാൻ: ചേട്ടാ ഇവന് ഇന്ന് ചെറിയ മരുന്ന് കഴിക്കണ്ട പ്രശ്നം ഉണ്ടായിരുന്നു ഇനി മരുന്ന് കിട്ടിയ സ്ഥിതിക്ക് അവൻ അടങ്ങി ഇരുന്നോളും

സീനിയർ: അവനെ കണ്ടിട്ട് ഇടക്ക് മരുന്ന് കൊടുക്കണം എന്ന് തോന്നുന്നു.

അവർ അതും പറഞ്ഞു അവനു താക്കീത് കൊടുത്ത് അവിടുന്ന് പോയി .
പിന്നെ പുള്ളി അധികം മിണ്ടാതെ അകത്തിരുന്ന്

ഫഹദ് : എനിക്ക് ഏന്തോ ഭാഗ്യം ഉണ്ട് ഇന്ന്.

ഞാൻ : ശെരിയ .

ഫഹദ്: അതല്ലട ഇന്ന് അവളുടെ കയ്യിൽനിന്നു രകഷപെട്ടില്ലെ അവള് ഭീഗരി ആണെട.നേരത്തെ വന്നില്ലേ  അവരുടെ  കൂടെയുള്ള ഒരുത്തൻ. അവൻ ഇവളെ പ്രോപോസൂ ചെയ്തു അവനു നല്ലരു തല്ല് കൂടെ കിട്ടി എന്നിട്ട് എന്നോട് പറഞ്ഞ അതേ ഡയലോഗ് കൂടെ

ഞാൻ:ഏതു അവള് തല്ലുകയോ ..

എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല മിണ്ടാപ്പൂച്ച അപ്പോ കലം ഉടക്കും അല്ലേ ഞാൻ മനസ്സിൽ ചിന്തിച്ചു

ഫഹദ് : ഇനി കുറച്ചു നാളത്തേക്ക് പ്രോപൊസ് ഒന്നും ഇല്ല

ഞാൻ : അതാ നല്ലത്.

8 Comments

  1. ഈ വെള്ളിയാഴ്ച ഉള്ളിൽ അടുത്ത part ഉണ്ടാകും

  2. കൊള്ളാം…. ♥♥♥♥♥

  3. Nannayittund. Wtg 4 nxt part…

  4. Starting കൊള്ളാം❕

  5. ജിന്ന് ?

    ഉഷാറായിട്ടുണ്ട് പിന്നെ ചെറിയ ചെറിയ അക്ഷരത്തെറ്റ് ഇണ്ട് അത് കൂടി ക്ലിയർ ആക്കിയാൽ മതി.നല്ലൊരു റൊമാൻസ് പ്രതീക്ഷിക്കുന്നു❤
    With Love❤
    ജിന്ന് ?

  6. Kollam bro nalla thudakam baki koode varatte waiting for next part ❤️❤️

Comments are closed.