റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി [അജു അച്ചു] 115

തനിക്ക് അതൊന്നും മറക്കാൻ കഴിഞ്ഞിട്ടില്ല
അതിനു ഇനിയും പറ്റുമോ അവൻ ആലോചിച്ച് നടന്നു ബസ്റ്റോപ് എത്തി
അതാ അവൻ അവിടെ നിക്കുന്നൂ

സിവജിത്ത്: എടാ അജു കുട്ടാ നി പോകുവാണോ

അജു: അതേ ഇന്ന് ഹോസ്റ്റലിൽ എത്തണം നി ഇനി പോണില്ല എന്ന് ഉറപ്പിച്ചു അല്ലേ പഠിക്കാൻ

സിവജിത്: അതെ മാൻ ഞാനിവിടെ ഇനി അച്ഛൻ്റെ കൂടെ ആണ്

അപ്പോ തന്നെ ബസ് വന്നു .

അജു: എടാ ഞാൻ ഇനി അവധിക്ക് കാണും നമ്മക്ക് വരുമ്പോ കൂടാം നി അങ്ങോട്ട് ഇറങ്ങുവാണെ എന്നോട് പറയണം

ശിവ: ശെരി മോനെ അപ്പോ കാണാം നല്ല ഡിഗ്രീ കാരൻ ആയി നിൻ്റെ ആഗ്രഹം നേടൂ

അങ്ങനെ അവനോടു യാത്ര പറഞ്ഞു ബസ് അവിടുന്ന് നീങ്ങി അവൻ പറഞ്ഞ എൻ്റെ ആഗ്രഹം മറ്റൊന്നുമല്ല ബാങ്കിൽ ഒരു മാനേജർ പോസ്റ്റ് അത് പണ്ടെ തലയിൽ കയറിയത കണക്കിനോടുള്ള ഇഷ്ടം കൊണ്ടാ. അങ്ങനെ  കോളേജ് ഹോസ്റ്റലിൽ എത്തി അവിടെ റൂമിൽ സാധനം ഒക്കെ വെച്ച്  ഒരു നല്ല ഉറക്കം പാസ്സ് ആക്കി .

രാവിലെ തന്നെ നേരത്തെ എഴുനേറ്റു കോളേജിലോട്ട് തിരിച്ചു
അങ്ങനെ സമന്യം നല്ല ഒരു ചുറ്റുപാടുള്ള മുമ്പിൽ ഒരു നല്ല ഗാർഡൻ ഒക്കെ ഉള്ള ഒരു കോളേജ് ആണ് അത് .അങ്ങനെ ക്ലാസ്സ് കണ്ട് പിടിച്ച്  അങ്ങോട്ട് കേറാൻ നിങ്കുമ്പോ തന്നെ മുമ്പിൽ ഒരുത്തൻ വന്ന് ചാടി

ഫഹദ് : എൻ്റെ പേര് ഫഹദ് നി ഇവിടെയാണോ

അജു : അതെല്ലോ

ഫഹദ് : കൊള്ളാം പെട്ടതാണോ അതോ ചോദിച്ചു മേടിച്ചതാനോ

അജു: പെട്ടതല്ല ചോദിച്ചു മേടിച്ചത് തന്നെയാ എന്താ നീ പെട്ടത്താണോ

ഫഹദ്: അല്ല പെടുത്തിയത ഒരുത്തൻ്റെ കൂടെ വന്നു പെട്ടു

അജു : ആഹ കൊള്ളാല്ലോ എന്നിട്ട് നി മാത്രേ കാണാൻ ഉള്ളെല്ലോ ഇവിടെ

ഫഹദ് : അത് അവനു വേറെ പോളി എന്തോ കിട്ടി എന്ന് പറഞ്ഞു മുങ്ങി

അജു : എന്തായാലും പോട്ടെ എൻ്റെ പേര്  അജു

ഫഹദ് : കൊള്ളാവുന്ന ചിക്ക്സ് ഒന്നുമില്ലേ അളിയാ കൊറേ നേരം ആയി നോക്കുന്നു ഒരെണ്ണം പോലും ഇങ്ങോട്ട് കേറുന്നില്ല എല്ലാം ബികോം ഒക്കെ ആണ്

അജു: നീ അതെങ്ങനെ കണ്ട്

ഫഹദ് : ഞാൻ ഒരു റൗണ്ട് നോക്കിട്ട വന്നെ

അജു: കൊള്ളാം നല്ല നാടൻ പൂവൻ തന്നെ

ഞങ്ങൾ അങ്ങനെ കൊറേ സംസാരിച്ചു നിന്ന് കുറച്ചു കഴിഞ്ഞു കുറച്ചു പെൺകുട്ടികൾ ഒക്കെ വന്നു ആൾകൊന്നും ഭോധിച്ചില്ല അങ്ങനെ കുറച്ചു അമ്പില്ലേരും അതിൽ കൂടുതൽ പെൺപിള്ളേർ ആയി ക്ലാസ്സ് തുടങ്ങി

ഞാൻ പൊതുവേ പെൺകുട്ടികളോട് മിണ്ടാൻ അതികം പോകാറില്ല എന്നാലും വന്ന കുട്ടികളെ ഒക്കെ നോക്കി ഒന്ന് രണ്ടെണ്ണം തരക്കേടില്ല എന്നുപറയാം എന്നല്ലാതെ നല്ലതൊന്നും ഇല്ല . അപ്പോ തന്നെ വാതിലിൽ ഒരു കിളിനാധം

മെ ഐ കമിൻ മിസ്സ്..

അതാ ഒരു തട്ടം ഇട്ട പെൺകുട്ടി .മുഖം അത്ര വ്യക്തമല്ല  എന്നാല്  എൻ്റെ മുമ്പിൽ ഇരുന്ന ഒരുത്തൻ വയും പൊളിച്ചു നോക്കുന്നത് കണ്ടപ്പോഴേ മനസ്സിലായി അത് കാണാൻ നല്ല ഭംഗി ഉള്ള മൊഞ്ചത്തി ആണെന്ന് അങ്ങനെ നോക്കി നിക്കവെ അവൻ തിരിഞ്ഞു എന്നോട്.

ഫഹദ്: എടാ കിട്ടിയെട ഞാൻ ഇത്ര നേരം തപ്പിയ എൻ്റെ പെണ്ണിനെ

അജു: കിട്ടിയോ എന്നാല് വിടണ്ട

8 Comments

  1. ഈ വെള്ളിയാഴ്ച ഉള്ളിൽ അടുത്ത part ഉണ്ടാകും

  2. കൊള്ളാം…. ♥♥♥♥♥

  3. Nannayittund. Wtg 4 nxt part…

  4. Starting കൊള്ളാം❕

  5. ജിന്ന് ?

    ഉഷാറായിട്ടുണ്ട് പിന്നെ ചെറിയ ചെറിയ അക്ഷരത്തെറ്റ് ഇണ്ട് അത് കൂടി ക്ലിയർ ആക്കിയാൽ മതി.നല്ലൊരു റൊമാൻസ് പ്രതീക്ഷിക്കുന്നു❤
    With Love❤
    ജിന്ന് ?

  6. Kollam bro nalla thudakam baki koode varatte waiting for next part ❤️❤️

Comments are closed.