എന്നെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു ഞങ്ങൾ തിരിച്ചു നാട്ടിലേക്ക് പോരാൻ നേരം എന്റെ നിർബന്ധത്തിന് വഴങ്ങി മുത്തശ്ശൻ അവനെയും കൂടെ കൂട്ടി.ഒരു വയറ്റിൽ ജനിച്ചില്ലെങ്കിലും അപ്പു എന്റെ അനിയൻ ആയി.
മുത്തശ്ശൻ ചെറുമകൾക്ക് ഇടാൻ കരുതിയിരുന്ന പേര്.ശിവപുരത്തിന്റെ എല്ലാമായ മഹാദേവന്റെ രൗദ്ര ഭാവം നിറഞ്ഞ രൂപം.രുദ്രൻ ആ പേര് തന്നെ എനിക്കും നൽകി ശിവപുരത്ത് മാളു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഞാൻ
അങ്ങനെ ഞാൻ രുദ്രയായി.എന്നെ രക്ഷിച്ച നാടോടി ചെക്കൻ ഞങ്ങടെ എല്ലാം സ്വന്തം അപ്പുവുമായി.അമ്മയുടെ മരണവും പിന്നെ നടന്നതും ഒക്കെ കൂടെ ആയപ്പോൾ അത് എന്റെ മാനസിക നിലയെ തന്നെ ബാധിച്ചു.പിന്നെ അധികം ആരോടും സംസാരിക്കാതെയായി എല്ലാത്തിനോടും എല്ലാവരോടും പേടി.
അതിനിടയ്ക്ക് അമ്മാവനും അമ്മായിയും കൊല്ലപ്പെട്ടു കണ്ണേട്ടൻ കുറ്റക്കാരനായി. പിന്നെ ഞാൻ കണ്ണേട്ടനെയും കണ്ടിട്ടില്ല.
എല്ലാം കൊണ്ടും ഒറ്റപ്പെട്ടത് പോലെ എന്നെ സ്നേഹിച്ച ഓരോരുത്തരായി എന്നെവിട്ട് പോയി. അങ്ങനെ ഞാൻ പതിയെ വിഷാദത്തിലേക്ക് വഴുതി വീണുകൊണ്ടിരുന്നു.
അങ്ങനെയാണ് മുത്തശ്ശൻ എന്നെ കളരിയുടെ ലോകത്തേയ്ക്ക് കൈപിടിച്ച് നടത്തിയത്.കളരിയും അപ്പുവും എന്നെ പഴയത് പോലെ ആക്കി.പിന്നെയും ഞാൻ പഴയത് പോലെ ആയി ഒരു വർഷത്തിന് ശേഷം പിന്നെയും പകുതിക്ക് നിർത്തിയ പഠനം പൂർത്തിയാക്കാൻ തീരുമാനിച്ചു.
കണ്ണേട്ടനെ പിന്നെയും കാണാൻ ശ്രമിച്ചെങ്കിലും കണ്ണേട്ടൻ എന്നെ കാണാൻ കൂട്ടാക്കിയില്ല.രണ്ടു വർഷം കഴിഞ്ഞപ്പോ പിന്നെയും ഒരു ദുരന്തം കൂടെ എന്നെ തേടി എത്തി എന്റെ കണ്ണേട്ടൻ ഒരു അപകടത്തിൽ മരിച്ചു.
കണ്ണേട്ടൻ എന്റെ ഒരേഒരു പ്രണയം.എന്നെ ഞാൻ മനസ്സിലാക്കിയിട്ടുള്ളതിൽ കൂടുതൽ കണ്ണേട്ടൻ മാനസ്സിലാക്കിയിട്ടുള്ളതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.
എന്റെ മനസ്സിൽ കണ്ണേട്ടനേ ഉള്ളു നിങ്ങൾക്ക് ഒക്കെയാണ് കണ്ണേട്ടൻ മരിച്ചത്.പക്ഷെ ഇപ്പോഴും ഞാൻ കണ്ണേട്ടനെ കാത്തിരിക്കുവാണ്.കണ്ണേട്ടൻ എനിക്കായ് വരുമെന്നാ എന്റെ മനസ്സ് പറയുന്നത്.
പക്ഷെ രുദ്ര അവൻ മരിച്ചു പോയി ഇനി എങ്ങനെ തിരിച്ചു വരും നന്ദേട്ടൻ ചോദിച്ചു.
നന്ദേട്ടാ പ്ലീസ്.ഞാൻ പറഞ്ഞു നിങ്ങൾക്ക് ഒക്കെയാണ് അങ്ങനെ എനിക്ക് അങ്ങനെ അല്ല.കണ്ണേട്ടൻ വരും അഥവാ വന്നില്ലെങ്കിലും മരണം വരെയും ഞാൻ കണ്ണേട്ടന്റെ പെണ്ണായി ജീവിച്ചു മരിക്കും.
പക്ഷെ കണ്ണേട്ടൻ വരും അങ്ങനെ ഈ മാളൂട്ടിയെ കളഞ്ഞിട്ട് പോകാൻ എന്റെ കണ്ണേട്ടന് കഴിയില്ല.
സോറി നന്ദേട്ടാ മുത്തശ്ശനോട് ഈ വിവാഹത്തിന് സമ്മതമല്ലെന്ന് ഒന്ന് പറഞ്ഞേക്കുവോ പ്ലീസ്.
ശരി രുദ്ര ഞാൻ പറയാം നന്ദേട്ടൻ പറഞ്ഞു.
ശരി നന്ദേട്ടൻ പൊയ്ക്കോ ഇതൊക്കെ പറയാനാ ഞാൻ കാണണമെന്ന് പറഞ്ഞത്.ഞാൻ കുറച്ചു നേരം ഇവിടെ ഒറ്റയ്ക്ക് ഇരുന്നിട്ട് പോകും.
നന്ദേട്ടൻ പോയി.ഞാൻ പിന്നെയും കണ്ണേട്ടനുമായി ചിലവഴിച്ച നിമിഷങ്ങൾ ആലോചിച്ചു കുറയെ നേരം ആ കുളക്കടവിൽ ഇരുന്നു.കുറച്ചു കഴിഞ്ഞപ്പോ എന്നെ കാണാഞ്ഞിട്ട് മ്മടെ പിള്ളേര് അന്വേഷിച്ചു വന്നു.വേറാരുമല്ല അപ്പുവും പാത്തുവും കുഞ്ഞനും.പിന്നെ അവരോടൊപ്പം കളിയും ചിരിയുമായി സമയം കളഞ്ഞു തിരിച്ചു വീട്ടിൽ കേറി.
Adutha part udane undo bro.. Stip waiting.
കുറച്ചു തിരക്കിൽ ആണ് bro
Nxt month കഴിഞ്ഞേ കാണു.
ജോലിതിരക്ക് ഉണ്ട് പിന്നെ exam നടക്കുവാണ് രണ്ടും കൂടെ ആയപ്പോ എഴുതാൻ tym കിട്ടുന്നില്ല അതാ ☹️
റാവു എന്താ ഇപ്പാ പറയാ രുദ്രയുടെ സംഹാര താണ്ടവം ഒരു രക്ഷയില്ല ഒരേ പൊളി എന്റെ അഭിപ്രായത്തിൽ. ഇങ്ങനെ ഒക്കെ ചെയ്യുന്ന ——- ഡാഷ് മക്കൾക്കു ഇങ്ങനെയുള്ള സമ്മാനങ്ങൾ കൊടുക്കന്നത് വളരെ നല്ലതാണ്
അടുത്തത് പോന്നോട്ടെ ❤️❤️
?????
❤️❤️❤️
????
Gap ഒത്തിരി ആണ്.
തലയ്ക്കിട്ട് ഒരു കൊട്ടു കൊടുത്തിട്ട് പറഞ്ഞുവിട്ടെക് അപ്പനെ
?പണികൾ on the way
അപ്രതീക്ഷിതമാക്കാനാണ് ഞാൻ പ്ലാൻ ചെയ്യുന്നത്.
പണി പാളുമോ എന്നറിയില്ല ☹️പാളിയാൽ നുമ്മ നാട് വിടേണ്ടി വരും ?
രാഹുലെയാ … നിങ്ങൾ കുറെ കാത്തിരുത്തി എങ്കിലും ….പൊളി സാനം ….
കൊള്ളാ ട്ടാ … ഇനി അങ്ങോട്ട് വല്യ ഗാപ് ഇടരുത് …എന്നൊന്നും പറയില്ല .. ഇതുപോലെ ഹൈ – ഡോസ് സാധനം തരണം , എന്ത് വന്നാലും ….
തോനെ ഹാർട്സ്
????
Nxt രാവണസുരൻ വരും അത് വായിച്ചിട്ട് ഇവിടെയുള്ളവർ എന്നെ തല്ലി കൊന്നില്ലെങ്കിൽ രണ്ടു കഥയും തീർക്കും ?
❤❤❤
ഇനി അടുത്ത part?
?വരും.
രാവണസുരൻ കഴിഞ്ഞതും അടുത്ത പാർട്ട് വരും ?
❤❤❤
??