രുദ്ര P-4[രാവണസുരൻ(Rahul)] 108

അവൻ ഒരു തടികഷ്ണവുമായി അവന്മാർ സ്ഥിരമായി മദ്യപിക്കാൻ കൂടാറുള്ള സ്ഥലത്തേക്ക് പോയി. അവന്മാരിൽ ഒരുത്തന്റെ കാലിൽ അടിച്ചു രണ്ടാമത് അടിക്കാനായി കയ്യൊങ്ങിയപ്പോൾ ഒരുവൻ ആ തടികഷ്ണം പിടിച്ചു വാങ്ങി മറ്റൊരുത്തൻ അപ്പുവിന്റെ നെഞ്ചിൽ ചവിട്ടി താഴെയിട്ടു.എന്നിട്ട് അവന്മാർ മൂന്നുപേരും ചേർന്ന് അവനെ തല്ലി ചതച്ചു.

അവന് അടുത്ത ദിവസമാണ് ബോധം തെളിഞ്ഞത് ഒരു കയ്യുടെ എല്ല് സ്ഥാനമാറ്റം സംഭവിച്ചിരുന്നു കാല് തറയിൽ കുത്താൻ കഴിയാത്തവിധം പരിക്ക് പറ്റിയിരുന്നു.അവൻ മുടന്തി മുടന്തി ഹോസ്പിറ്റലിൽ പോയി വണ്ടി തട്ടിയതാണെന്ന് പറഞ്ഞു ചികിൽസിച്ചു.ഒരുമാസം കടന്നുപോയി. എങ്ങനെ ആ ദുഷ്ടന്മാരെ ഇല്ലാതാക്കാം എന്നത് മാത്രമായി അവന്റെ ചിന്ത.

ഏകന്തതയിൽ രാത്രികളിൽ അവനു ഉറക്കമില്ലാതായി. അവൻ രാത്രികളിൽ റോഡിലൂടെ ചീറിപ്പാഞ്ഞു പോകുന്ന ലോറികളെ നോക്കി ഇരിക്കും. രണ്ടുമാസമായപ്പോൾ അവന്റെ പരിക്കുകൾ എല്ലാം ഭേദമായി. അവൻ എല്ലാ ദിവസവും രാവിലെ ആ മൂവർ സംഘം ഒത്തുകൂടാറുള്ള സ്ഥലം നിരീക്ഷിക്കാൻ കുറച്ചു സമയം മാറ്റിവച്ചു.ആ അമ്മയെ പോലെ തന്നെ അവനും സ്ഥിരമായി ആ ചതുപ്പിന്റെ അടുത്തുള്ള മരത്തിന്റെ കീഴിൽ താൻ കഴിക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് കൊണ്ട് വയ്ക്കാൻ തുടങ്ങി.

ശില്പങ്ങൾ നിർമ്മിച്ചു വിറ്റ് ആഹാരത്തിനുള്ള വക കണ്ടെത്തി.അവന് നേരിട്ട് ആ ദുഷ്ടന്മാരെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലായി. അവൻ അവർ അറിയാതെ അവരെ നിരീക്ഷിച്ച് അവസരം നോക്കിയിരുന്നു. ഒരുദിവസം സ്ഥിരം സ്ഥലത്ത് ആ മൂവർ സംഘത്തിൽ ഒരുത്തൻ കുറച്ചു നേരത്തെ എത്തി.

അപ്പു അവൻ അറിയാതെ അവനെ പിൻതുടരുന്നുണ്ടായിരുന്നു. അവൻ സ്ട്രീറ്റ് ലൈറ്റിന്റെ കീഴിൽ അവർ ഒത്തുകൂടാറുള്ള സ്ഥിരം സ്ഥലത്ത് എത്തി കുറച്ചു സമയം മറ്റുള്ളവർക്കായ് കാത്തു നിന്നു. ഇതുതന്നെയാണ് സമയമെന്ന് മനസ്സിലാക്കിയ അപ്പു ഒരു കല്ലെടുത്ത് അവന്റെ തലയ്ക്ക് എറിഞ്ഞു എന്നിട്ട് അവിടെ നിന്ന് ഇരുട്ടിലേക്ക് ഓടി.അവൻ അപ്പുവിനെ കണ്ടതും പിന്നാലെ ഓടി.

ഓടി ഓടി അവർ ആ ചതുപ്പിന്റെ അടുത്തെത്തി.അപ്പു ചതുപ്പിന് മുകളിൽ നേരത്തെ തന്നെ പുൽ ചെടികൾ വിതറി ഇട്ടിരുന്നു. അപ്പു ചതുപ്പ് കഴിഞ്ഞുള്ള മരത്തിന്റെ താഴെയ്യായി വീണു കിടക്കുംപോലെ കിടന്നു. പിന്നാലെ വന്നവൻ അപ്പു വീണു കിടക്കുന്നത് കണ്ടപ്പോൾ അവനെ അടിക്കാനുള്ള ആവേശത്തിൽ വേഗത്തിൽ ഓടി നേരെ പുൽച്ചെടികൾ വിതറിയിട്ടിരുന്ന ചതുപ്പിലേക്ക് വീണു അവിടെ കിടന്നു കൈകലുകളിട്ട് അടിക്കാനും കരയിലേക്ക് കയറാനും ശ്രമിച്ചു. പക്ഷെ അപ്പോഴേക്കും നെഞ്ചുവരെയുള്ള ഭാഗം ചതുപ്പിൽ താണിരുന്നു.

അവൻ അവസാന പ്രതീക്ഷയെന്നോണം അപ്പുവിനെ നോക്കി അപ്പു അവന്റെ മുഖത്തുനോക്കി ലക്ഷ്യം കണ്ടതിന്റെ സന്തോഷം അറിയിക്കാണെന്നോണം ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു.

നിനക്ക് തരുന്ന ശിക്ഷ കുറവാണ് പക്ഷെ എന്നെക്കൊണ്ട് ഇത് ചെയ്യാനേ പറ്റു.എന്റെ മായേച്ചിയെ കൊന്ന നിന്റെ കൂട്ടാളികളും നിനക്ക് കൂട്ടായി വരും സമാധാനമായി പൊയ്ക്കോ.അതും പറഞ്ഞു അവൻ ആ ചതുപ്പിലേക്ക് താണുപോകുന്നത് സന്തോഷത്തോടെ അപ്പു നോക്കിനിന്നു.അവൻ മരണമടഞ്ഞെന്ന് ഉറപ്പായപ്പോൾ അടുത്ത ലക്ഷ്യം നേടാനായി അവിടുന്ന് തിരിച്ചു.

15 Comments

  1. Adutha part udane undo bro.. Stip waiting.

    1. രാവണസുരൻ(Rahul)

      കുറച്ചു തിരക്കിൽ ആണ് bro
      Nxt month കഴിഞ്ഞേ കാണു.
      ജോലിതിരക്ക് ഉണ്ട് പിന്നെ exam നടക്കുവാണ് രണ്ടും കൂടെ ആയപ്പോ എഴുതാൻ tym കിട്ടുന്നില്ല അതാ ☹️

  2. റാവു എന്താ ഇപ്പാ പറയാ രുദ്രയുടെ സംഹാര താണ്ടവം ഒരു രക്ഷയില്ല ഒരേ പൊളി എന്റെ അഭിപ്രായത്തിൽ. ഇങ്ങനെ ഒക്കെ ചെയ്യുന്ന ——- ഡാഷ് മക്കൾക്കു ഇങ്ങനെയുള്ള സമ്മാനങ്ങൾ കൊടുക്കന്നത് വളരെ നല്ലതാണ്

    അടുത്തത് പോന്നോട്ടെ ❤️❤️

    1. രാവണസുരൻ(Rahul)

      ?????

  3. രുദ്ര

    ❤️❤️❤️

    1. രാവണാസുരൻ(rahul)

      ????

      1. സൂര്യൻ

        Gap ഒത്തിരി ആണ്.

  4. തലയ്ക്കിട്ട്‌ ഒരു കൊട്ടു കൊടുത്തിട്ട് പറഞ്ഞുവിട്ടെക് അപ്പനെ

    1. രാവണാസുരൻ(rahul)

      ?പണികൾ on the way

      അപ്രതീക്ഷിതമാക്കാനാണ് ഞാൻ പ്ലാൻ ചെയ്യുന്നത്.
      പണി പാളുമോ എന്നറിയില്ല ☹️പാളിയാൽ നുമ്മ നാട് വിടേണ്ടി വരും ?

  5. ഏക - ദന്തി

    രാഹുലെയാ … നിങ്ങൾ കുറെ കാത്തിരുത്തി എങ്കിലും ….പൊളി സാനം ….
    കൊള്ളാ ട്ടാ … ഇനി അങ്ങോട്ട് വല്യ ഗാപ് ഇടരുത് …എന്നൊന്നും പറയില്ല .. ഇതുപോലെ ഹൈ – ഡോസ് സാധനം തരണം , എന്ത് വന്നാലും ….

    തോനെ ഹാർട്സ്

    1. രാവണാസുരൻ(rahul)

      ????

      Nxt രാവണസുരൻ വരും അത് വായിച്ചിട്ട് ഇവിടെയുള്ളവർ എന്നെ തല്ലി കൊന്നില്ലെങ്കിൽ രണ്ടു കഥയും തീർക്കും ?

  6. ❤❤❤

    ഇനി അടുത്ത part?

    1. രാവണാസുരൻ(rahul)

      ?വരും.

      രാവണസുരൻ കഴിഞ്ഞതും അടുത്ത പാർട്ട്‌ വരും ?

    1. രാവണാസുരൻ(rahul)

      ??

Comments are closed.