മൂന്നു ദിവസത്തിനു ശേഷമാണ് അവനു ബോധം തെളിഞ്ഞത്. അവൻ ഒരു സർക്കാർ ഹോസ്പിറ്റലിൽ ആയിരുന്നു. ആരോ അവനെ അവിടെ എത്തിച്ചതായിരുന്നു കാലിൽ ഓടിവും തലയിൽ കെട്ടുമായി രണ്ടാഴ്ചയോളം അവൻ അവിടെ കഴിഞ്ഞു തലയിലെ മുറിവ് കുറച്ചു കരിഞ്ഞപ്പോഴേക്കും മരുന്നുകൾ കൊടുത്ത് അവർ അവനെ പറഞ്ഞയച്ചു. അവൻ ഒടിഞ്ഞ കാലുമായി മുടന്തി അവർ താമസിച്ചിരുന്ന സ്ഥലത്ത് എത്തി.
അവിടെ ആരും ഉണ്ടായിരുന്നില്ല. അവൻ മായയും അവനും അവസാനമായി പോയ സ്ഥലത്തേയ്ക്ക് പോയി. അവിടെ അവന്റെ മാ ഉണ്ടായിരുന്നു അവൻ ആ ചതുപ്പിന് അടുത്തായി ഒരു മരത്തിൽ ചാരി ഇരിക്കുവായിരുന്നു.
മായയെ അവന്മാർ ചതുപ്പിൽ താഴ്ത്താൻ നേരം ആതുരി അവിടെ എത്തിയിരുന്നു പക്ഷെ ആ അമ്മയ്ക്ക് തന്റെ മകളെ രക്ഷിക്കാൻ കഴിഞ്ഞില്ല. അതോടെ അവരുടെ സമനില തെറ്റി. സമനില തെറ്റിയ അവർ തന്നെയാണ് റോഡിനു കുറുകെ നിന്ന് വാഹനം തടഞ്ഞു യാത്രക്കാരെ വിളിച്ചു അപ്പുവിനെ ഹോസ്പിറ്റലിൽ എത്തിക്കാൻ കാരണമായത്. പക്ഷെ അന്നുമുതൽ അവർ അലഞ്ഞു തിരിഞ്ഞു നടന്നു കഴിക്കാൻ എന്തെങ്കിലും ശേഖരിച്ച് അവരും കഴിച്ച് ഒരുപങ്ക് മായക്കായി ആ മരത്തിന്റെ ചോട്ടിൽ കൊണ്ടുവയ്ക്കും എന്നിട്ട് അവിടെ തന്നെ കഴിച്ചു കൂട്ടും.
അപ്പു ആതുരിയെയും കൂട്ടി വീട്ടിലേക്ക് പോയി അവൻ ഒടിഞ്ഞ കാലും വച്ച് ശില്പങ്ങൾ നിർമിച്ച് തന്നാലാകും വിധം ആ അമ്മയെ നോക്കി പക്ഷെ അവൻ ശില്പങ്ങൾ വിറ്റിട്ട് വരുമ്പോൾ എന്നും ആ അമ്മ ചതുപ്പിന് അടുത്ത് പോയിരിക്കും. അവൻ അവിടുന്ന് അവരെയും കൂട്ടി വീട്ടിലേക്ക് വരും ഒന്നര വർഷത്തോളം അവൻ ആ അമ്മയെ തന്നാലാകുംവിധം നോക്കി.
പക്ഷെ ഒരുദിവസം അവൻ ശില്പങ്ങൾ വിൽക്കാൻ പോയിട്ട് തിരിച്ചു വന്നപ്പോൾ അവരുടെ വീട്ടിലേക്ക് പോകുന്ന വഴിക്ക് അടുത്തുള്ള റോഡിൽ ആളുകൾ കൂടി നിൽക്കുന്നത് കണ്ടു അവൻ എന്താണെന്ന് അറിയാൻ അവിടേക്ക് പോയി നോക്കി അവിടെ ആതുരി വണ്ടിതട്ടി തലപൊട്ടി കിടക്കുന്നു അവരുടെ തലപൊട്ടി ഒഴുകിയ രക്തം അവിടെ തളംകെട്ടി കിടക്കുന്നു. അവനു അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.ആ അമ്മയുടെ മരണത്തോടെ അവൻ പിന്നെയും അനാഥനായി.
അവൻ ദുഖത്തിന്റെയും ഏകന്തതയുടെയും മടിയിൽ വീണു വെന്തു വെണ്ണീറാകുന്നതിനിടയിൽ എപ്പോഴോ അവന്റെ സന്തോഷം തട്ടിയെറിഞ്ഞു അവനെ ഏകന്തതയിലേക്ക് തള്ളിയിട്ടവർ സന്തോഷമായി കറങ്ങി നടക്കുന്നത് അവൻ കാണാൻ ഇടയായി. ആ കാഴ്ചയും ഒറ്റയ്ക്ക് ആ വീട്ടിലുള്ള താമസവും അവന്റെ മനസ്സിൽ പതിയെ പകയുടെ പുൽനമ്പുകൾ തളിർക്കാൻ ഇടവരുത്തി.
അവന്റെ കുടുംബം ഇല്ലാതാക്കിയ ആ മൂന്നു ദുഷ്ടന്മാരോട് പകവീട്ടൻ തന്നെ അവന്റെ മനസ്സ് അവനോട് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.അവനു രാത്രി ഉറക്കമില്ലാതായി.എങ്ങനെയും ആ മൂന്നു ദുഷ്ടന്മാരെയും ഇല്ലാതാക്കണം എന്നുള്ള തീരുമാനത്തിൽ അവൻ എത്തിച്ചേർന്നു.
Adutha part udane undo bro.. Stip waiting.
കുറച്ചു തിരക്കിൽ ആണ് bro
Nxt month കഴിഞ്ഞേ കാണു.
ജോലിതിരക്ക് ഉണ്ട് പിന്നെ exam നടക്കുവാണ് രണ്ടും കൂടെ ആയപ്പോ എഴുതാൻ tym കിട്ടുന്നില്ല അതാ ☹️
റാവു എന്താ ഇപ്പാ പറയാ രുദ്രയുടെ സംഹാര താണ്ടവം ഒരു രക്ഷയില്ല ഒരേ പൊളി എന്റെ അഭിപ്രായത്തിൽ. ഇങ്ങനെ ഒക്കെ ചെയ്യുന്ന ——- ഡാഷ് മക്കൾക്കു ഇങ്ങനെയുള്ള സമ്മാനങ്ങൾ കൊടുക്കന്നത് വളരെ നല്ലതാണ്
അടുത്തത് പോന്നോട്ടെ ❤️❤️
?????
❤️❤️❤️
????
Gap ഒത്തിരി ആണ്.
തലയ്ക്കിട്ട് ഒരു കൊട്ടു കൊടുത്തിട്ട് പറഞ്ഞുവിട്ടെക് അപ്പനെ
?പണികൾ on the way
അപ്രതീക്ഷിതമാക്കാനാണ് ഞാൻ പ്ലാൻ ചെയ്യുന്നത്.
പണി പാളുമോ എന്നറിയില്ല ☹️പാളിയാൽ നുമ്മ നാട് വിടേണ്ടി വരും ?
രാഹുലെയാ … നിങ്ങൾ കുറെ കാത്തിരുത്തി എങ്കിലും ….പൊളി സാനം ….
കൊള്ളാ ട്ടാ … ഇനി അങ്ങോട്ട് വല്യ ഗാപ് ഇടരുത് …എന്നൊന്നും പറയില്ല .. ഇതുപോലെ ഹൈ – ഡോസ് സാധനം തരണം , എന്ത് വന്നാലും ….
തോനെ ഹാർട്സ്
????
Nxt രാവണസുരൻ വരും അത് വായിച്ചിട്ട് ഇവിടെയുള്ളവർ എന്നെ തല്ലി കൊന്നില്ലെങ്കിൽ രണ്ടു കഥയും തീർക്കും ?
❤❤❤
ഇനി അടുത്ത part?
?വരും.
രാവണസുരൻ കഴിഞ്ഞതും അടുത്ത പാർട്ട് വരും ?
❤❤❤
??