രുദ്ര P-4[രാവണസുരൻ(Rahul)] 108

മുത്തശ്ശി ശരിയാക്കി തരുന്ന പനികഷായം കണ്ണേട്ടനെക്കൊണ്ട് കുടിപ്പിക്കുക എന്റെ ജോലി ആയിരുന്നു ഒരിടത്ത് അടങ്ങി കിടക്കുകയോ മരുന്ന് കുടിക്കുകയോ ചെയ്യില്ല.

മാളുട്ടിയെ ഞാൻ നീന്തൽ പഠിപ്പിക്കട്ടെ കണ്ണേട്ടൻ ചോദിച്ചു.

പെൺപിള്ളേരെ നീന്തൽ പഠിപ്പിക്കാ ആള് കൊള്ളാല്ലോ.

അത് അങ്ങനെ അല്ല… അത്….പിന്നെ…
കണ്ണേട്ടാൻ വാക്കുകൾക്കായ് തപ്പി തടഞ്ഞു.

പനി മാറിയിട്ട് നമുക്ക് പഠിക്കാം ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

അടുത്ത ദിവസം മുതൽ കണ്ണേട്ടന്റെ വക നീന്തൽ പരിശീലനം.പിന്നെ
എന്റെ കൂടെ എന്തിനും ഏതിനും കണ്ണേട്ടനും കാണും. ഞങ്ങൾ കൂട്ടായത് എല്ലാവർക്കും സന്തോഷമായിരുന്നു.ഞാവൽപഴങ്ങൾ പറിച്ചു കഴിച്ചും, ചേമ്പില കുമ്പിളിൽ ഉപ്പും മുളകുപൊടിയും കുഴച്ച് അതിൽ വെള്ളരി മാങ്ങ മുക്കി കഴിച്ചു നാട് ചുറ്റി നടന്നും ഞങ്ങൾ ആ അവധിക്കാലം ആഘോഷമാക്കി.

അവധി കഴിഞ്ഞു പോകാൻ നേരം ഏറ്റവും കൂടുതൽ വിഷമം എനിക്കും കണ്ണേട്ടനുമായിരുന്നു. പിന്നെ അടുത്ത അവധികാലം വരെ ഓർമ്മകൾ മനസ്സിലിട്ടു താലോലിച്ച് അടുത്ത അവധികാലത്തിനായി മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ കാത്തിരുന്നു.

പിന്നെയും അവധിക്കാലങ്ങൾ വന്നുപോയി. ഞാനും കണ്ണേട്ടനും ഓരോ അവധിക്കാലത്തെ കണ്ടുമുട്ടലിലും കൂടുതൽ കൂടുതൽ അടുത്തു.

ആദ്യം ഞങ്ങൾ നല്ല കൂട്ടുകാരായിരുന്നു പക്ഷെ ഞങ്ങൾ വളർന്നതോടൊപ്പം ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് പുതിയ വർണ്ണങ്ങൾ വന്നു തുടങ്ങി.
സൗഹൃദത്തിൽ തുടങ്ങി പിന്നെ പറഞ്ഞറിയിക്കാനാകാത്ത എന്തോ ഒരു ആത്മബന്ധം പിന്നെ കൗമാരത്തിലേക്ക് കയറിയപ്പോൾ അത് പ്രണയമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.

പക്ഷെ പരസ്പരം രണ്ടുപേരും പറഞ്ഞില്ല ആര് ആദ്യം പറയുമെന്ന കാത്തിരിപ്പ്. അങ്ങനെ എന്റെ പത്തൊൻപതാം വയസ്സിലെ അവധിക്കാലം.അപ്പൊ ഞാൻ മെഡിസിൻ ആദ്യവർഷം പഠിക്കുവായിരുന്നു.

ഞാനും കണ്ണേട്ടനും എപ്പോഴും നാട്ടിൽ വന്നാൽ പോകുന്നതുപോലെ നാടുതെണ്ടൽ.അങ്ങനെ നാടൊക്കെ ചുറ്റികണ്ടു തിരിച്ചു വരുമ്പോൾ പെട്ടെന്ന് മഴ പെയ്തു ഞങ്ങൾ രണ്ടാളും കുളപ്പുരയിലേക്ക് കയറി മഴകൊള്ളാതെ ഒതുങ്ങി നിന്നും.

രണ്ടാളും നല്ലതുപോലെ നനഞ്ഞിട്ടുണ്ടായിരുന്നു ഞാൻ നനഞ്ഞു വിറയ്ക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അങ്ങനെ കുളത്തിൽ മഴ പെയ്യുന്നത് നോക്കി ആസ്വദിച്ചു നിൽക്കെ രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു. എന്തോ കണ്ണുകൾ മാറ്റാൻ പറ്റാത്തതുപോലെ ഞാനും കണ്ണേട്ടനും പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി നിന്നു.

ഞങ്ങൾ കുളപ്പുര വാതിലിന് ഇരുവശത്തുമായാണ് നിന്നത്.കണ്ണേട്ടൻ പതിയെ നടന്ന് എന്റെ അടുത്തേയ്ക്ക് വന്നു ഞാൻ പിന്നിലേക്ക് നീങ്ങി കണ്ണേട്ടൻ പിന്നെയും അടുത്തേയ്ക്ക് വന്നു. ഞാൻ പിന്നിലേക്ക് നീങ്ങി കുളപ്പുര മതിലിൽ തട്ടി നിന്നു കണ്ണേട്ടന്റെ ശ്വാസം എന്റെ മുഖത്ത് അടിക്കുന്നുണ്ട് എന്റെ ഹൃദയമിടിപ്പ് കൂടി.

രക്തത്തിന് ചൂട് കൂടി പുറത്ത് മഴയായിരുന്നിട്ടും നനഞ്ഞു നിന്നിട്ടും ഞാൻ വിയർത്തു. കണ്ണേട്ടൻ മുഖം എന്നിലേക്ക് അടുപ്പിച്ചു. എന്റെ കണ്ണുകൾ അടഞ്ഞു ചുണ്ടുകൾ എന്തിനോ വിറപൂണ്ടു.

ആദ്യ ചുംബനം ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ കഥപറഞ്ഞു. മഴ തോർന്നിട്ടും ഞങ്ങൾക്ക് വിട്ടുമാറാൻ തോന്നിയില്ല. ഞങ്ങൾ പരസ്പര സാമീപ്യം അത്രമേൽ ആഗ്രഹിച്ചു.

അവധിക്കാലം കഴിഞ്ഞപ്പോൾ മധുരിക്കുന്ന പ്രണയത്തിന്റെ ഓർമ്മകളുമായി ഞാൻ ബാംഗ്ലൂരിലേക്ക് തിരിച്ചു. അതാണ് ഞാൻ അവസാനമായി കണ്ണേട്ടനെ കണ്ടത്.പിന്നെ മെഡിസിൻ രണ്ടാം വർഷത്തിലേക്ക്.

15 Comments

  1. Adutha part udane undo bro.. Stip waiting.

    1. രാവണസുരൻ(Rahul)

      കുറച്ചു തിരക്കിൽ ആണ് bro
      Nxt month കഴിഞ്ഞേ കാണു.
      ജോലിതിരക്ക് ഉണ്ട് പിന്നെ exam നടക്കുവാണ് രണ്ടും കൂടെ ആയപ്പോ എഴുതാൻ tym കിട്ടുന്നില്ല അതാ ☹️

  2. റാവു എന്താ ഇപ്പാ പറയാ രുദ്രയുടെ സംഹാര താണ്ടവം ഒരു രക്ഷയില്ല ഒരേ പൊളി എന്റെ അഭിപ്രായത്തിൽ. ഇങ്ങനെ ഒക്കെ ചെയ്യുന്ന ——- ഡാഷ് മക്കൾക്കു ഇങ്ങനെയുള്ള സമ്മാനങ്ങൾ കൊടുക്കന്നത് വളരെ നല്ലതാണ്

    അടുത്തത് പോന്നോട്ടെ ❤️❤️

    1. രാവണസുരൻ(Rahul)

      ?????

  3. രുദ്ര

    ❤️❤️❤️

    1. രാവണാസുരൻ(rahul)

      ????

      1. സൂര്യൻ

        Gap ഒത്തിരി ആണ്.

  4. തലയ്ക്കിട്ട്‌ ഒരു കൊട്ടു കൊടുത്തിട്ട് പറഞ്ഞുവിട്ടെക് അപ്പനെ

    1. രാവണാസുരൻ(rahul)

      ?പണികൾ on the way

      അപ്രതീക്ഷിതമാക്കാനാണ് ഞാൻ പ്ലാൻ ചെയ്യുന്നത്.
      പണി പാളുമോ എന്നറിയില്ല ☹️പാളിയാൽ നുമ്മ നാട് വിടേണ്ടി വരും ?

  5. ഏക - ദന്തി

    രാഹുലെയാ … നിങ്ങൾ കുറെ കാത്തിരുത്തി എങ്കിലും ….പൊളി സാനം ….
    കൊള്ളാ ട്ടാ … ഇനി അങ്ങോട്ട് വല്യ ഗാപ് ഇടരുത് …എന്നൊന്നും പറയില്ല .. ഇതുപോലെ ഹൈ – ഡോസ് സാധനം തരണം , എന്ത് വന്നാലും ….

    തോനെ ഹാർട്സ്

    1. രാവണാസുരൻ(rahul)

      ????

      Nxt രാവണസുരൻ വരും അത് വായിച്ചിട്ട് ഇവിടെയുള്ളവർ എന്നെ തല്ലി കൊന്നില്ലെങ്കിൽ രണ്ടു കഥയും തീർക്കും ?

  6. ❤❤❤

    ഇനി അടുത്ത part?

    1. രാവണാസുരൻ(rahul)

      ?വരും.

      രാവണസുരൻ കഴിഞ്ഞതും അടുത്ത പാർട്ട്‌ വരും ?

    1. രാവണാസുരൻ(rahul)

      ??

Comments are closed.