രുദ്ര P-4[രാവണസുരൻ(Rahul)] 108

അങ്ങനെ ഇരിക്കെയാണ് ഞാൻ ഏട്ടനുമായി നാട് കാണാൻ ഇറങ്ങിയത് ഞങ്ങൾ അമ്പലകുളത്തിന്റെ അവിടെ എത്തിയപ്പോൾ അന്ന് നന്ദേട്ടനും കണ്ണേട്ടനും ഇവിടെ നീന്തികുളിക്കുവായിരുന്നു.ഞാനും ഏട്ടനും പടിയിൽ നോക്കിയിരുന്നു നിങ്ങൾ രണ്ടാളും കരയ്ക്ക് കേറിയപ്പോ ഏട്ടൻ നന്ദേട്ടന്റെ കൂടെ വന്നു.അവിടെ ഞാനും കണ്ണേട്ടനും മാത്രമായി.

മാളുട്ടി വാ വീട്ടിൽ പോകാം കണ്ണേട്ടൻ പറഞ്ഞു.

ഞാൻ നിന്റെ കൂടെ വരുന്നില്ല പിന്നെ വന്നോളാം.

ഇവിടെ നിൽക്കണ്ട വാ മാളുട്ടി കണ്ണേട്ടൻ പിന്നെയും എന്റെ കൈക്ക് പിടിച്ചു വിളിച്ചു.

നീ എന്തിനാ എന്റെ കാര്യത്തിൽ ഒക്കെ ഇടപെടുന്നേ എന്റെ കാര്യം നോക്കാൻ എനിക്കറിയാം ഞാൻ കണ്ണേട്ടന്റെ കൈ തട്ടിയെറിഞ്ഞുകൊണ്ട് പറഞ്ഞു.

അത് കേട്ടപ്പോൾ കണ്ണേട്ടൻ വല്ലാണ്ടായി ഒന്നും പറയാതെ അവിടെ നിന്ന് പോയി.

ഞാൻ അവിടെ വന്നപ്പോൾ തന്നെ കുളത്തിൽ താമരപ്പൂക്കൾ നിൽക്കുന്നത് കണ്ടിരുന്നു അത് പറിക്കാൻ വേണ്ടിയാണ് എല്ലാവരും പോകുന്നത് വരെ നിന്നത്. ഞാൻ പടികൾ കയറി കണ്ണേട്ടൻ ദൂരേക്ക് പോകുന്നത് നോക്കി എന്നിട്ട് അടുത്ത് നിന്ന ചെമ്പരത്തിയിൽ നിന്ന് കമ്പ് ഓടിച്ചെടുത്ത് പടികൾ ഇറങ്ങി കുറച്ചു ദൂരെ നിന്ന ഒരു താമരപ്പൂ അടുത്തേയ്ക്ക് ആക്കി. അപ്പോഴേക്കും ആ കമ്പ് കയ്യിൽ നിന്ന് പോയിരുന്നു.

ഞാൻ എത്തി വലിഞ്ഞു താമരപ്പൂ പറിക്കാൻ ശ്രമിച്ചു പക്ഷെ കാല് വഴുതി കുളത്തിൽ വീണു പോയി. നീന്താൻ അറിയാത്തത്കൊണ്ട് കുറയെ വെള്ളം കുടിച്ചു അതോടെ ബോധം പോയി.
ബോധം തെളിഞ്ഞപ്പോൾ ഞാൻ വീട്ടിൽ എന്റെ റൂമിൽ കട്ടിലിൽ കിടപ്പുണ്ടായിരുന്നു. അടുത്തുള്ള മേശമേൽ തണ്ടോടെ രണ്ടു താമരപ്പൂവുകളും.

അപ്പോഴേക്കും രാത്രി ആയിരുന്നു ഞാൻ താഴേക്ക് പോയി മുത്തശ്ശി കണ്ണേട്ടന്റെ റൂമിൽ ഉണ്ടായിരുന്നു. കണ്ണേട്ടന് നല്ല വിറയൽ പനി തല മുറിഞ്ഞു കെട്ടി വച്ചിട്ടുമുണ്ട്.
മുത്തശ്ശി പറഞ്ഞപ്പോഴാ എനിക്ക് മനസ്സിലായത് കണ്ണേട്ടനാ എന്നെ രക്ഷിച്ചത് പക്ഷെ അതിനിടയ്ക്ക് തല എവിടെയോ ഇടിച്ചു മുറിഞ്ഞു.

ഞാനും മുത്തശ്ശിയോടൊപ്പം കണ്ണേട്ടന് കൂട്ടിരുന്നു മുത്തശ്ശി ഇടയ്ക്കിടെ തുണി നനച്ചു കണ്ണേട്ടന്റെ തലയിൽ വയ്ക്കുന്നുണ്ടായിരുന്നു. അത് എന്തിനാ എന്ന് ചോദിച്ചപ്പോൾ അങ്ങനെ വച്ചാൽ പെട്ടെന്ന് പനി കുറയുമെന്ന് പറഞ്ഞു.
ഞാൻ അവിടെയിരുന്ന് ഉറങ്ങിപ്പോയി ഇടയ്ക്ക് കണ്ണ് തുറന്നപ്പോൾ മുത്തശ്ശി കണ്ണേട്ടന്റെ അടുത്തിരുന്ന് ഉറങ്ങുന്നു. കണ്ണേട്ടൻ പനിച്ചു വിറയ്ക്കുന്നുണ്ട്. ഞാൻ ആ തുണി പിന്നെയും നനച്ചു തലയിൽ വച്ചു കൊടുത്തു. പിന്നെ എപ്പോഴോ അവിടെ കിടന്ന് ഉറങ്ങിപ്പോയി.

രാവിലെ എഴുന്നേറ്റപ്പോൾ ഞാൻ കണ്ണേട്ടനേയും കെട്ടിപിടിച്ച് ഉറങ്ങുന്നു. ഉറക്കത്തിൽ കണ്ണേട്ടന്റെ പുറത്ത് കാലൊക്കെ എടുത്ത് വച്ചിട്ടുണ്ട്. പക്ഷെ കണ്ണേട്ടൻ ഇതൊന്നും അറിഞ്ഞിട്ടില്ല ആള് നല്ല ഉറക്കമാ ഞാൻ പതിയെ എഴുന്നേറ്റ് പുറത്തേയ്ക്ക് പോയി.
മുത്തശ്ശി ചുക്ക് കാപ്പി തയാറാക്കിയിരുന്നു. ഞാൻ അതും വാങ്ങി നേരെ കണ്ണേട്ടന്റെ റൂമിലേക്ക് പോയി കണ്ണേട്ടൻ കണ്ണ് തുറന്നിട്ടുണ്ട്. ആള് ഷർട്ട് ഇല്ലാതെയാ കിടന്നത് ഞാൻ കാപ്പിയും കൊണ്ട് കേറി ചെന്നപ്പോ എന്നെകണ്ട് പുതപ്പ് കഴുത്ത് വരെ പുതച്ചു.

അത് കണ്ടപ്പോ എനിക്ക് ചിരി വന്നു പക്ഷെ അത് ഒളിപ്പിച്ചു വച്ച് ഗൗരവം നടിച്ചു പോയി കാപ്പി കൊടുത്തു.

മുത്തശ്ശി ഇതിവിടെ തരാൻ പറഞ്ഞു.

കണ്ണേട്ടൻ മടിച്ചു മടിച്ച് കാപ്പി വാങ്ങി കുടിച്ചു.

എന്തിനാ എന്നെ രക്ഷിച്ചത് കണ്ണേട്ടൻ കാപ്പി കുടിച്ചിരിക്കെ ഞാൻ ചോദിച്ചു.

അത് പിന്നെ മാളുട്ടി വെള്ളത്തി വീഴുന്നത് കണ്ടപ്പോ ഞാൻ ആദ്യം കരുതി നീന്താൻ അറിയാമായിരിക്കും ചാടിയതാകും എന്നാ. കൈകാലിട്ട് അടിക്കുന്നത് കണ്ടപ്പോഴാ നീന്താൻ അറിയില്ലെന്ന് മനസ്സിലായത്. അപ്പൊ ഞാൻ പേടിച്ചു പോയി കണ്ണേട്ടൻ പറഞ്ഞു.

അല്ല ഇതെങ്ങനാ തല മുറിഞ്ഞത്.

വെള്ളത്തിൽ ചാടി മാളൂട്ടിയെ രക്ഷിക്കുന്നതിനിടെ എങ്ങനെയോ പറ്റിയതാ. മാളൂട്ടിക്ക് കുഴപ്പമൊന്നുമില്ലല്ലോ കണ്ണേട്ടൻ ചോദിച്ചു.

എനിക്ക് കുഴപ്പമൊന്നുമില്ല ഇവിടെ രക്ഷിക്കാൻ വന്നവരാ രാത്രി കിടന്ന് പനിച്ചു വിറച്ചത്.

കണ്ണേട്ടൻ മറുപടി ഒന്നും പറഞ്ഞില്ല ചുമ്മാ ചിരിച്ചതെ ഉള്ളു.

മാളൂട്ടിക്ക് താമരപ്പൂ വേണമായിരുന്നെങ്കിൽ എന്നോട് പറഞ്ഞാൽ പോരായിരുന്നോ കണ്ണേട്ടാൻ ചോദിച്ചു.

എനിക്ക് നിന്നെ അല്ല കണ്ണേട്ടനെ ഇഷ്ടമല്ലല്ലോ പിന്നെ എങ്ങനാ താമരപ്പൂ പറിച്ചു തരാൻ പറയുക?

അതുകൊണ്ടായിരിക്കുമല്ലേ ബോധം പോയിട്ടും താമരപ്പൂ വിടാതിരുന്നത് കണ്ണേട്ടൻ എന്നെ കാളിയക്കി ചോദിച്ചു.

അതിന് ഞാൻ ഒരു താമരപ്പൂ അല്ലേ പറിക്കാൻ നോക്കിയത് അതും കയ്യിൽ കിട്ടിയതുപോലുമില്ല അതിനു മുന്നേ വെള്ളത്തിൽ വീണു പക്ഷെ അവിടെ രണ്ടു താമരപ്പൂ ഉണ്ടായിരുന്നല്ലോ?

ഞാൻ അത് ചോദിച്ചപ്പോ കണ്ണേട്ടൻ തപ്പി തടഞ്ഞു.

ഫ്രണ്ട്‌സ് ഞാൻ കൈനീട്ടികൊണ്ട് കണ്ണേട്ടനോട് ചോദിച്ചു. കണ്ണേട്ടൻ തിരിച്ചു കൈത്തന്നുകൊണ്ട് പറഞ്ഞു ഫ്രണ്ട്‌സ്.

15 Comments

  1. Adutha part udane undo bro.. Stip waiting.

    1. രാവണസുരൻ(Rahul)

      കുറച്ചു തിരക്കിൽ ആണ് bro
      Nxt month കഴിഞ്ഞേ കാണു.
      ജോലിതിരക്ക് ഉണ്ട് പിന്നെ exam നടക്കുവാണ് രണ്ടും കൂടെ ആയപ്പോ എഴുതാൻ tym കിട്ടുന്നില്ല അതാ ☹️

  2. റാവു എന്താ ഇപ്പാ പറയാ രുദ്രയുടെ സംഹാര താണ്ടവം ഒരു രക്ഷയില്ല ഒരേ പൊളി എന്റെ അഭിപ്രായത്തിൽ. ഇങ്ങനെ ഒക്കെ ചെയ്യുന്ന ——- ഡാഷ് മക്കൾക്കു ഇങ്ങനെയുള്ള സമ്മാനങ്ങൾ കൊടുക്കന്നത് വളരെ നല്ലതാണ്

    അടുത്തത് പോന്നോട്ടെ ❤️❤️

    1. രാവണസുരൻ(Rahul)

      ?????

  3. രുദ്ര

    ❤️❤️❤️

    1. രാവണാസുരൻ(rahul)

      ????

      1. സൂര്യൻ

        Gap ഒത്തിരി ആണ്.

  4. തലയ്ക്കിട്ട്‌ ഒരു കൊട്ടു കൊടുത്തിട്ട് പറഞ്ഞുവിട്ടെക് അപ്പനെ

    1. രാവണാസുരൻ(rahul)

      ?പണികൾ on the way

      അപ്രതീക്ഷിതമാക്കാനാണ് ഞാൻ പ്ലാൻ ചെയ്യുന്നത്.
      പണി പാളുമോ എന്നറിയില്ല ☹️പാളിയാൽ നുമ്മ നാട് വിടേണ്ടി വരും ?

  5. ഏക - ദന്തി

    രാഹുലെയാ … നിങ്ങൾ കുറെ കാത്തിരുത്തി എങ്കിലും ….പൊളി സാനം ….
    കൊള്ളാ ട്ടാ … ഇനി അങ്ങോട്ട് വല്യ ഗാപ് ഇടരുത് …എന്നൊന്നും പറയില്ല .. ഇതുപോലെ ഹൈ – ഡോസ് സാധനം തരണം , എന്ത് വന്നാലും ….

    തോനെ ഹാർട്സ്

    1. രാവണാസുരൻ(rahul)

      ????

      Nxt രാവണസുരൻ വരും അത് വായിച്ചിട്ട് ഇവിടെയുള്ളവർ എന്നെ തല്ലി കൊന്നില്ലെങ്കിൽ രണ്ടു കഥയും തീർക്കും ?

  6. ❤❤❤

    ഇനി അടുത്ത part?

    1. രാവണാസുരൻ(rahul)

      ?വരും.

      രാവണസുരൻ കഴിഞ്ഞതും അടുത്ത പാർട്ട്‌ വരും ?

    1. രാവണാസുരൻ(rahul)

      ??

Comments are closed.