രുദ്ര P-4[രാവണസുരൻ(Rahul)] 108

ഞങ്ങൾക്ക് കിട്ടേണ്ടത് കിട്ടി. അവളെ ഇല്ലാതാക്കിയത് ആ ചുവന്ന കാറിൽ വന്നവരാണ് അതായത് സംസ്ഥാന പോലീസ് മേധാവിയുടെ മകനും അവന്റെ കൂട്ടുകാരും.

അവന്മാരെക്കുറിച്ച് ഞങ്ങൾ അന്വേഷണം നടത്തി അവന്മാർ ഇതുപോലെ പല കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.പോലീസുകാരന്റെ മകൻ കൂടെ ഉള്ളത് കൊണ്ട് അവരുടെ പേരിൽ ഇതുവരെ കേസ് ഒന്നും file ചെയ്തിട്ടില്ല.

അവന്മാരെ നിരീക്ഷിച്ചതിൽ അവർ സിറ്റിയിലുള്ള മുന്തിയ ഹോട്ടലിൽ ഇടയ്ക്കിടെ റൂമെടുത്ത് മദ്യപാനവും മയക്കുമരുന്ന് ഉപയോഗിക്കുകയും മറ്റു പല കലാപരിപാടികളും ഉണ്ടെന്ന് മനസ്സിലായി.പിന്നെ മിക്കവാറുമുള്ള എല്ലാ ക്ലബ്ബിലും ഇവന്മാർ മൂന്നുപേരും അംഗങ്ങളാണ്.കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ കണ്ടാൽ ഇവന്മാർക്ക് ഭ്രാന്താണ് അങ്ങനെ ഒരു ഭ്രാന്താണ് ആ പാവം ഡോക്ടറിനോടും കാണിച്ചത്.
അങ്ങനെ അവന്മാരെ ഒതുക്കത്തിൽ കിട്ടുന്ന തക്കത്തിനായി കാത്തിരുന്നു.

ഒരു ദിവസം രാത്രി മൂന്നും കൂടെ ബാറിൽ നിന്ന് കുടിച്ചു പൂസായി അവിടെ പെൺകുട്ടികളെ ഒന്നും കിട്ടാത്തത്കൊണ്ട് പുറത്ത് ഏതെങ്കിലും പെൺകുട്ടികളെ തൂക്കാം എന്ന പ്ലാനുമായി ചുവന്ന ഫോർഡ് എക്കോസ്‌പോർട്ൽ റോഡിലൂടെ ചീറിപ്പാഞ്ഞു വരുന്നുണ്ടെന്ന് അപ്പു വിളിച്ചു പറഞ്ഞു. ഞാൻ മ്മടെ എൻഫീൽഡിൽ അവന്മാരെയും കാത്ത് സിഗ്നലിന്റെ അടുത്തായി നിന്നു അവന്മാർ വരുന്നുണ്ടെന്ന് മനസ്സിലായത്തും സിഗ്നലിൽ പോയി നിന്നു. അവന്മാർ എന്റെ അടുത്തായി കൊണ്ട് വണ്ടി നിർത്തി. കാറിന്റെ വിൻഡോ തുറന്ന് അതുവഴി ഒരുത്തൻ പുറത്ത് തലയിട്ട്. ലൈംഗീക ചുവയുള്ള സംഭാഷണങ്ങൾ പറയാൻ തുടങ്ങി.

സിഗ്നൽ മാറാൻ സമയമായതും ഞാൻ ഹാൻഡിൽ അവന്റെ വണ്ടിയിൽ ഇടിപ്പിച്ചിട്ട് അവന്മാരുടെ അമ്മയ്ക്ക് പറഞ്ഞിട്ട് വണ്ടി ചീറി പായിച്ചു. അവന്മാർ പിന്നാലെ തന്നെ ഉണ്ട് പ്ലാൻ ചെയ്തത് പോലെ തന്നെ കാര്യങ്ങൾ നടക്കുന്നുണ്ട്.എൻഫീൽഡ് കൊണ്ട് അവന്മാരുടെ കാറിനോടൊപ്പം പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് മ്മക്ക് നല്ലതുപോലെ അറിയാമല്ലോ.

അവന്മാർ കാറ് എന്റെ വണ്ടിക്കൊപ്പം ഒരേ സ്പീഡിൽ ഓടിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഡ്രൈവിങ് സീറ്റിൽ ഉള്ളവൻ നടുവിരൽ ഉയർത്തി കാണിച്ചു എന്നിട്ട് വണ്ടി പെട്ടെന്ന് സൈഡിലേക്ക് കേറ്റി എന്നെ തട്ടി താഴെയിടനായി ശ്രമിച്ചു. പക്ഷെ അതിന് മുന്നേ തന്നെ ഞാൻ ബ്രേക്ക്‌ പിടിച്ചിരുന്നു കാറ് ഇടതുവശം ചേർത്ത് എന്നെ തട്ടിയിടാനുള്ള അവന്മാരുടെ പ്ലാൻ നൈസ് ആയിട്ട് അങ്ങ് 3g.

ഞാൻ വണ്ടി വളച്ച് വന്ന വഴിയേ തിരിച്ചു വിട്ടു അത് കണ്ടപ്പോൾ അവന്മാർ ഞാൻ പേടിച്ചു തിരിച്ചു പോകുന്നതാണെന്ന് കരുതി റിവേഴ്‌സ് എടുത്ത് എന്റെ പിന്നാലെ വന്നു.എന്റെ പ്ലാൻ പോലെ അവിടെ നിന്ന് കുറച്ചു ദൂരം വന്ന ശേഷം വലതുവശമുള്ള ഇടവഴിയിലൂടെ ഞാൻ വണ്ടിയെടുത്തു. അവന്മാർ അത് പ്രതീക്ഷിക്കാത്തത്കൊണ്ട് കുറച്ചു മുന്നിലായാണ് കാറ് നിർത്തിയത് അവിടുന്ന് റിവേഴ്‌സ് എടുത്ത് എനിക്ക് പിന്നാലെ വച്ചു പിടിച്ചു.

ഒരു ഇടുങ്ങിയ വഴി രണ്ടു വശവും കരിമ്പ് നട്ടുപിടിപ്പിച്ചിട്ടുണ്ട്. വീതിയുള്ള വഴിയാണ് പക്ഷെ കറക്റ്റായിട്ട് ഒരു ബൈക്ക് പോകാനുള്ള വഴി മാത്രമേ നിരപ്പുള്ളു ബാക്കി കുണ്ടും കുഴിയുമാണ് അത്കൊണ്ട് തന്നെ അവന്മാർക്ക് എന്റെ ഒപ്പം എത്താൻ കഴിയുന്നില്ല. ഞാൻ അവരെ കുറച്ചു ദൂരം കൊണ്ടു വന്നു. ഇനി പ്ലാൻ നടപ്പിലാക്കാനുള്ള സമയമാണ്.

ഈ ഉത്തർപ്രദേശ് ചെന്നായ്ക്കളെ വേട്ടയാടാൻ സമയമായി.അവന്മാർ തൊട്ട് പുറകെ തന്നെ ഉണ്ട് പെട്ടെന്ന് അവന്മാരുടെ വണ്ടിയുടെ ടയർ പഞ്ചറായ ശബ്ദം കേട്ടു. അപ്പൊ അപ്പു പണി കറക്റ്റായി തന്നെ ചെയ്തിട്ടുണ്ട്.
പക്ഷെ ടയർ പഞ്ചറായിട്ടും അവൻ വണ്ടി നിർത്തിയില്ല. ഇത് നേരത്തെ ഞാൻ കണക്ക് കൂട്ടിയിരുന്നത് തന്നെയാണ്.

ഞാൻ കുറച്ചു ദൂരം കൂടെ വണ്ടി സ്പീഡിൽ ഓടിച്ചു ഇപ്പൊ അവന്മാർക്ക് എന്റെ സ്പീഡിൽ എത്താൻ പറ്റില്ല. ഞാൻ കുറച്ചു ദൂരം മുന്നിൽ എത്തിയിട്ട് വണ്ടി കുറുകെ നിർത്തി സ്റ്റാൻഡിൽ ഇട്ടു അവന്മാർ വരാനായി കാത്തിരുന്നു.കാറ് പായിച്ചു വരുന്നുണ്ട് വരുന്ന സ്പീഡ് കണ്ടാൽ എന്നെ വണ്ടിയോടെ ഇടിച്ചു തെറിപ്പിക്കുമെന്ന തോന്നുന്നേ. അവന്മാർ സ്പീഡിൽ വന്നു പക്ഷെ എന്തു ചെയ്യാം എനിക്ക് 30അടി മുൻപിലായി അവന്മാരുടെ വണ്ടി നിന്നു
ഇപ്പോഴും നല്ലോണം race ആകുന്നുണ്ട് എന്നാൽ വണ്ടി മുന്നോട്ട് അനങ്ങുന്നില്ല.

വേറൊന്നുമല്ല ഇത് മ്മടെ അപ്പുന്റെ പണിയാ ഇത്രയും ദൂരം അവന്മാരുടെ കാറ് വന്നിരുന്ന ആ കുണ്ടും കുഴിയും ഉള്ള സൈഡിലേക്കുള്ള വഴി ചെക്കൻ കുഴിച്ചു ഇപ്പൊ അവരുടെ വണ്ടി കട്ടപ്പുറത്താ. പൊട്ടന്മാർക്ക് ഇതുവരെ കാര്യം പിടികിട്ടിയില്ലെന്ന് തോന്നുന്നു പിന്നെയും നല്ലോണം race ചെയ്യുന്നുണ്ട്.

15 Comments

  1. Adutha part udane undo bro.. Stip waiting.

    1. രാവണസുരൻ(Rahul)

      കുറച്ചു തിരക്കിൽ ആണ് bro
      Nxt month കഴിഞ്ഞേ കാണു.
      ജോലിതിരക്ക് ഉണ്ട് പിന്നെ exam നടക്കുവാണ് രണ്ടും കൂടെ ആയപ്പോ എഴുതാൻ tym കിട്ടുന്നില്ല അതാ ☹️

  2. റാവു എന്താ ഇപ്പാ പറയാ രുദ്രയുടെ സംഹാര താണ്ടവം ഒരു രക്ഷയില്ല ഒരേ പൊളി എന്റെ അഭിപ്രായത്തിൽ. ഇങ്ങനെ ഒക്കെ ചെയ്യുന്ന ——- ഡാഷ് മക്കൾക്കു ഇങ്ങനെയുള്ള സമ്മാനങ്ങൾ കൊടുക്കന്നത് വളരെ നല്ലതാണ്

    അടുത്തത് പോന്നോട്ടെ ❤️❤️

    1. രാവണസുരൻ(Rahul)

      ?????

  3. രുദ്ര

    ❤️❤️❤️

    1. രാവണാസുരൻ(rahul)

      ????

      1. സൂര്യൻ

        Gap ഒത്തിരി ആണ്.

  4. തലയ്ക്കിട്ട്‌ ഒരു കൊട്ടു കൊടുത്തിട്ട് പറഞ്ഞുവിട്ടെക് അപ്പനെ

    1. രാവണാസുരൻ(rahul)

      ?പണികൾ on the way

      അപ്രതീക്ഷിതമാക്കാനാണ് ഞാൻ പ്ലാൻ ചെയ്യുന്നത്.
      പണി പാളുമോ എന്നറിയില്ല ☹️പാളിയാൽ നുമ്മ നാട് വിടേണ്ടി വരും ?

  5. ഏക - ദന്തി

    രാഹുലെയാ … നിങ്ങൾ കുറെ കാത്തിരുത്തി എങ്കിലും ….പൊളി സാനം ….
    കൊള്ളാ ട്ടാ … ഇനി അങ്ങോട്ട് വല്യ ഗാപ് ഇടരുത് …എന്നൊന്നും പറയില്ല .. ഇതുപോലെ ഹൈ – ഡോസ് സാധനം തരണം , എന്ത് വന്നാലും ….

    തോനെ ഹാർട്സ്

    1. രാവണാസുരൻ(rahul)

      ????

      Nxt രാവണസുരൻ വരും അത് വായിച്ചിട്ട് ഇവിടെയുള്ളവർ എന്നെ തല്ലി കൊന്നില്ലെങ്കിൽ രണ്ടു കഥയും തീർക്കും ?

  6. ❤❤❤

    ഇനി അടുത്ത part?

    1. രാവണാസുരൻ(rahul)

      ?വരും.

      രാവണസുരൻ കഴിഞ്ഞതും അടുത്ത പാർട്ട്‌ വരും ?

    1. രാവണാസുരൻ(rahul)

      ??

Comments are closed.