ഈ യാത്ര എത്ര ദിവസത്തേയ്ക്ക് ആണെന്ന് അറിയില്ല പക്ഷെ പോകണം നാട്ടിൽ ചെന്നായ്ക്കൾ കൂടുമ്പോൾ അതുങ്ങളെ വേട്ടയാടി നരകിപ്പിച്ചു കൊല്ലണം.ഇല്ലേൽ ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് പെൺകുട്ടികളുടെ സ്വപ്നങ്ങൾ ആറടി മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്നത് കാണേണ്ടി വരും.അവരുടെ മാതാപിതാക്കളുടെ സ്വപ്നങ്ങൾ ആഗ്രഹങ്ങൾ പ്രതീക്ഷകൾ എല്ലാം ജീവിതാവസാനം വരെ വറ്റാത്ത കണ്ണുനീരിൽ മുങ്ങും.
ചിലപ്പോൾ നാളെ ഒരുപക്ഷെ ഞാൻ പിടിക്കപ്പെട്ടേക്കാം അങ്ങനെ പിടിക്കപ്പെടുന്നത് വരെ ഞാനിത് തുടരും. പെൺകുട്ടികളെ ഇരുട്ടിന്റെ മറവിൽ പതിയിരുന്നു പിച്ചുചീന്തുന്ന ചെന്നായ്ക്കളെ കുറ്റബോധമോ മനുഷ്യത്വമോ ഇല്ലാതെ നരകയാതന അനുഭവിപ്പിച്ചു കൊല്ലും.ഇരുട്ടിന്റെ മറവിൽ പോലും എന്റെ സഹോദരിമാരെ തൊടാൻ കയ്യ് ഉയർത്തുമ്പോൾ മരണം തേടിയെത്തും എന്ന് ഉള്ളിന്റെ ഉള്ളിൽ ഭയം ജനിക്കണം. അവളെ തൊടാൻ ഉയർത്തിയ കയ്യ് വിറയ്ക്കണം അറിയാതെ അത് താഴണം.
അതാണ് എന്റെ വിജയം
ഞാൻ പിടിക്കപ്പെട്ടില്ലെങ്കിൽ അവൾക്ക് ഏത് പാതിരാത്രിയും ഒരു ഭയവും കൂടാതെ സ്വാതന്ത്ര്യമായി നടക്കാൻ കഴിയുന്നത് വരെ ഞാനിത് തുടരും.സ്ത്രീകളെ അവളുടെ സമ്മതമില്ലാതെ തൊടാൻ ആഗ്രഹിക്കുന്ന കൈകൾ ഞാൻ മുറിച്ചു മാറ്റും. അവളുടെ ശരീരത്തിനായി വിശക്കുന്ന അവയവങ്ങൾ ഞാൻ പിഴുതെടുക്കും.അവളെ പിച്ചുച്ചീന്തനായി കാമത്തോടെ നോക്കുന്ന കണ്ണുകൾ ഞാൻ ചൂഴ്ന്നെടുക്കും.
അങ്ങനെ ഓരോ കാര്യങ്ങൾ ആലോചിച്ചും മാറിമാറി വണ്ടിയോടിച്ചും വഴക്കിട്ടും ഇടയ്ക്ക് ചില സ്ഥലങ്ങളിൽ വിശ്രമിച്ചും ഞങ്ങൾ ഉത്തർപ്രദേശ് എത്തി.
പിന്നെ അന്വേഷണം ആയിരുന്നു പല വഴികളിൽ പല രീതിയിൽ. പോലീസ് വെടിവച്ചു കൊന്ന നാലുപേരിൽ രണ്ടു ലോറി ഡ്രൈവർമാരും അവരുടെ രണ്ടു സഹായികളും.പക്ഷെ എനിക്ക് അവരുടെ പെട്ടെന്നുള്ള എൻകൗണ്ടറിൽ ആണ് സംശയം തോന്നിയത്.
ഞങ്ങൾ അന്വേഷണം നടത്തിയതിൽ വീട്ടിൽ തന്നെ പെട്ടിക്കട നടത്തുന്ന ഒരു ചേട്ടൻ വഴി അവർ അതുവഴി പോയിരുന്നു എന്ന് മനസ്സിലായി. പക്ഷെ അതിനു മുൻപ് ഒരു ചുവന്ന കാർ അതുവഴിയേ പോയിരുന്നതായി മനസ്സിലായി അത് സംസ്ഥാന പോലീസ് മേധാവിയുടെ മകനും കൂട്ടുകാരും ആണെന്ന് മനസ്സിലായി. പക്ഷെ അവർ അതുവഴി പോയിട്ടുണ്ടെന്ന് കരുതി അവർ ആകണമെന്നില്ലല്ലോ.
ഞങ്ങൾ പിന്നെയും അന്വേഷണം തുടർന്നു.പത്രവർത്തകളിൽ നിന്ന് അവളുടെ സ്കൂട്ടർ കണ്ടെടുത്ത സ്ഥലം ഞങ്ങൾ മനസ്സിലാക്കിയിരുന്നു. ചുമ്മാ അവിടെയൊക്കെ കറങ്ങി നോക്കാം എന്ന് കരുതി ഞങ്ങൾ അങ്ങോട്ട് പോയി അവിടെയൊക്കെ അരിച്ചു പെറുക്കി എന്തെങ്കിലും തെളിവ് ലഭിക്കുമോ എന്ന് പക്ഷെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
എന്നാൽ യാദൃശ്ചികമായി റോഡ് സൈഡിൽ നിന്ന് ഒരു 100മീറ്റർ അകലെ ഒരാൾ ഉയരത്തിനു മുകളിൽ വളർന്നു നിൽക്കുന്ന കള്ളിമുൾ ചെടികളുടെ ഇടയിൽ നിന്നും ചെറിയ തോതിൽ പുക ഉയരുന്നു.
അപ്പു അവിടെ ആരോ ഉണ്ട് വാ നമുക്ക് അങ്ങോട്ട് പോകാം.
ഞങ്ങൾ അവിടെ ചെന്നു നോക്കി കള്ളിമുൾ ചെടുകൾക്ക് പിന്നിലായി ഒരു ഇടിഞ്ഞു പൊളി വീട്. വീട് എന്ന് പറയാൻ കഴിയില്ല രണ്ടു ചുമര് ഒരുവശത്തു ഒരു കമ്പ് നാട്ടി ചുമരിൽ നിന്നും തുണി അതിലേക്ക് വലിച്ചു കെട്ടിയിരിക്കുന്നു.
അതിന് അടുത്തു നിൽക്കുന്ന ഒരു കള്ളിമുൾ ചെടിയുടെ പിന്നിൽ നിന്നുമാണ് പുക വന്നത്.
ഞങ്ങൾ അവിടേക്ക് പോയി ആ കള്ളിമുൾ ചെടിക്കു പിന്നിലായി ഇഷ്ടികകൾ അടുക്കി അതിൽ ഒരു മൺകലം വച്ചു ഒരു വൃദ്ധനായ മനുഷ്യൻ എന്തോ പാകം ചെയ്യുന്നു.ഞങ്ങളെ കണ്ടപ്പോൾ അയാൾ തന്റെ പല്ലുകൾ കൊഴിഞ്ഞ മോണകാട്ടി ചിരിച്ചു. ഞങ്ങളും തിരിച്ചു ചിരിച്ചു.
ബാവ താങ്കൾ ഇവിടെയാണോ താമസിക്കുന്നത്? ഞാൻ ചോദിച്ചു
അതെ മോളെ വർഷങ്ങളായി ഞാൻ ഇവിടെയാണ് താമസിക്കുന്നത്. നിങ്ങൾ രണ്ടുപേരും ആരാ പോലീസ് ആണോ അയാൾ ചെറിയൊരു പേടിയോടെ ഞങ്ങളോട് ചോദിച്ചു.
അല്ല ബാവ ഞാൻ ശിവാനി ഡോക്ടർ ആണ് ഇത് എന്റെ അനിയൻ അശ്വിജിത് ഇവൻ എഞ്ചിനീയർ ആണ്. ഞാൻ ഒരു കാര്യം അന്വേഷിച്ചു വന്നതാണ്. എനിക്ക് തോന്നുന്നത് ബാവയ്ക്ക് ഞങ്ങളെ സഹായിക്കാൻ പറ്റും എന്നാണ്.എന്റെ ഒരു കൂട്ടുകാരി ഈ ഇടയ്ക്ക് ഇവിടെ വച്ചു കാണാതായി രണ്ടുദിവസം കഴിഞ്ഞപ്പോൾ അവളുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ കുറച്ചു ദൂരെ ഉള്ള ഒരു പാലത്തിന്റെ താഴെ നിന്ന് കിട്ടി.
പോലീസ് നാലുപേരെ പിടികൂടി വെടിവച്ചു കൊന്നു പക്ഷെ അവരാണ് കുറ്റവാളികൾ എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.
അന്ന് രാത്രി ബാവ ഇവിടെ ആരെയെങ്കിലും കണ്ടിരുന്നോ എന്തെങ്കിലും ശബ്ദം കേട്ടിരുന്നോ.
അത്രയും ചോദിച്ച് പ്രതീക്ഷയോടെ ഞങ്ങൾ ആ വൃദ്ധന്റെ മുഖത്തേയ്ക്ക് നോക്കി.
എനിക്ക് ഒന്നും അറിയില്ല ഞാൻ ഒന്നും കണ്ടില്ല അന്ന് ഞാൻ ഇവിടെ ഇല്ലായിരുന്നു അയാൾ മറുപടി പറഞ്ഞു.
ബാവ നിങ്ങളുടെ പേരകുട്ടിക്ക് ആണ് ഇങ്ങനെ സംഭവിച്ചതെങ്കിലും നിങ്ങൾ ഇങ്ങനെ പറയുമോ. നമ്മുടെ ആരും അല്ലാത്തത്കൊണ്ട് പ്രശ്നമില്ല എന്ന് വിചാരിക്കുന്നത് ശരിയാണോ? ഇന്ന് മറ്റൊരു വീട്ടിൽ നടന്നത് നാളെ നമുടെ വീട്ടിൽ നടക്കാം. ദയവ് ചെയ്തു താങ്കൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരു ഞാൻ അയാളോട് ചോദിച്ചു.
ആ വൃദ്ധനായ മനുഷ്യൻ കുറച്ചു നേരം ആലോചിച്ചു എന്നിട്ട് പറഞ്ഞു. മോളെ ഞാൻ അന്ന് ഇവിടെ തന്നെ ഉണ്ടായിരുന്നു ഞാൻ കണ്ടതുമാണ് അവളെ ഒരു ചുവന്ന കാറിൽ വന്നവർ ഇടിച്ചു തെറിപ്പിച്ചതും ആ വണ്ടിയിൽ തന്നെ അവളെ പിടിച്ചു കേറ്റി കൊണ്ടുപോകുന്നതും.
അവർ മൂന്നുപേർ ഉണ്ടായിരുന്നു.
അവർ ആരാണെന്ന് എനിക്കറിയില്ല പക്ഷെ അവർ ഇടയ്ക്കിടെ ഇതുവഴി ചീറിപ്പാഞ്ഞു പോകാറുള്ളതാ.
മോളെ എന്റെ കണ്മുന്നിൽ വച്ചാ ആ ദുഷ്ടന്മാർ ആ കുട്ടിയുടെ വസ്ത്രം വലിച്ചു കീറിയത് എന്നിട്ട് അവന്മാർ ഫോട്ടോയും എടുത്തു. ഈ പാവം മുടന്തനായ വൃദ്ധൻ എന്തു ചെയ്യാൻ പക്ഷെ ഒരു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോ ഞാൻ എതിർക്കാൻ ശ്രമിച്ചു അതിനുള്ള പ്രതിഭലമാ ഈ കാൽ. ആ ദുഷ്ടന്മാർ എന്നെ അടിച്ചു താഴെയിട്ട് അവളെ കാറിൽ കയറ്റി എന്നിട്ട് കാർ എന്റെ കാൽപാദത്തിൽ കയറ്റിയിറക്കി.
അടുത്ത ദിവസം അവന്മാർ വന്നിരുന്നു ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാൽ എന്നെ കൊന്നുകളയുമെന്ന് പറഞ്ഞു. പോലീസുകാരൊക്കെ അവന്മാരുടെ കൂടെയാണ്.വഴിവക്കിൽ കാലൊടിഞ്ഞു കിടന്ന എന്നെ ഹോസ്പിറ്റലിൽ എത്തിച്ച ലോറി ഡ്രൈവർമാരെ ആണ് അവർ വെടിവെച്ചു കൊന്നത്.
ഈ വയസ്സന് ഇനി ജീവിക്കണമെന്ന് ആഗ്രഹമൊന്നുമില്ല. ഇത് മക്കളോട് പറഞ്ഞെന്ന് അറിഞ്ഞു വന്ന് അവന്മാർ എന്നെ കൊന്നലും കുഴപ്പമില്ല.
ആ വൃദ്ധനായ മനുഷ്യൻ കണ്ണുനീർ തുടച്ചുകൊണ്ട് ഞങ്ങളോട് പറഞ്ഞു.
ബാവ പേടിക്കണ്ട ബാവയെ ഇനി ആരും ഒന്നും ചെയ്യില്ല. ഞാൻ ഇവിടെ മനുഷ്യ രക്തം കുടിക്കുന്ന ചെന്നായകളെ കൊല്ലാൻ വന്നതാ. തിരിച്ചു പോകുന്ന അന്ന് ഞാൻ ഇനിയും വരും ബാവയെ കാണാൻ അപ്പോൾ എന്റെ കൂടെ വരണം അത്രയും പറഞ്ഞു ഞാൻ അവിടുന്ന് തിരിച്ചു പോന്നു.
Adutha part udane undo bro.. Stip waiting.
കുറച്ചു തിരക്കിൽ ആണ് bro
Nxt month കഴിഞ്ഞേ കാണു.
ജോലിതിരക്ക് ഉണ്ട് പിന്നെ exam നടക്കുവാണ് രണ്ടും കൂടെ ആയപ്പോ എഴുതാൻ tym കിട്ടുന്നില്ല അതാ ☹️
റാവു എന്താ ഇപ്പാ പറയാ രുദ്രയുടെ സംഹാര താണ്ടവം ഒരു രക്ഷയില്ല ഒരേ പൊളി എന്റെ അഭിപ്രായത്തിൽ. ഇങ്ങനെ ഒക്കെ ചെയ്യുന്ന ——- ഡാഷ് മക്കൾക്കു ഇങ്ങനെയുള്ള സമ്മാനങ്ങൾ കൊടുക്കന്നത് വളരെ നല്ലതാണ്
അടുത്തത് പോന്നോട്ടെ ❤️❤️
?????
❤️❤️❤️
????
Gap ഒത്തിരി ആണ്.
തലയ്ക്കിട്ട് ഒരു കൊട്ടു കൊടുത്തിട്ട് പറഞ്ഞുവിട്ടെക് അപ്പനെ
?പണികൾ on the way
അപ്രതീക്ഷിതമാക്കാനാണ് ഞാൻ പ്ലാൻ ചെയ്യുന്നത്.
പണി പാളുമോ എന്നറിയില്ല ☹️പാളിയാൽ നുമ്മ നാട് വിടേണ്ടി വരും ?
രാഹുലെയാ … നിങ്ങൾ കുറെ കാത്തിരുത്തി എങ്കിലും ….പൊളി സാനം ….
കൊള്ളാ ട്ടാ … ഇനി അങ്ങോട്ട് വല്യ ഗാപ് ഇടരുത് …എന്നൊന്നും പറയില്ല .. ഇതുപോലെ ഹൈ – ഡോസ് സാധനം തരണം , എന്ത് വന്നാലും ….
തോനെ ഹാർട്സ്
????
Nxt രാവണസുരൻ വരും അത് വായിച്ചിട്ട് ഇവിടെയുള്ളവർ എന്നെ തല്ലി കൊന്നില്ലെങ്കിൽ രണ്ടു കഥയും തീർക്കും ?
❤❤❤
ഇനി അടുത്ത part?
?വരും.
രാവണസുരൻ കഴിഞ്ഞതും അടുത്ത പാർട്ട് വരും ?
❤❤❤
??