ഇങ്ങ് തെക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിൽ….
അപ്പു രാവിലെ തന്നെ അവന്റെ ഇഷ്ട ജോലിയായ ഫുഡ് അടിക്കലിൽ വളരെ ബിസി ആയി അടുക്കളയിൽ ഇരിക്കുവാണ്.
അപ്പു മ്മക്ക് ഒരു യാത്ര പോണം.
ഊരു തെണ്ടികൾ രണ്ടും രാവിലെ തന്നെ എങ്ങോട്ട് ഊര് തെണ്ടാൻ പോകാൻ പ്ലാൻ ചെയ്യുവാ? അടുക്കള വാതിലിൽ കൂടെ ഉള്ളിലേക്കു തലയിട്ട് പാത്തു ചോദിച്ചു.
ഇതിടയ്ക്കിടെ ഉള്ളതല്ലേ മോളെ രണ്ടിന്റേം ഊര് തെണ്ടൽ മുത്തശ്ശിയും അവളെ പിന്തുണച്ചു പറഞ്ഞു.
അത് പിന്നെ നിന്റെ ഈ മരമോന്ത എപ്പോഴും നോക്കി ഇരുന്നാൽ എന്റെ ചെക്കന് ബോറടിക്കില്ലേ അപ്പൊ നാട്ടിൽ വേറെ നല്ല പെൺപിള്ളേർ ഉണ്ടെന്ന് ചെക്കന് കാണിച്ചു കൊടുക്കണ്ടേ?
നല്ല ചുവന്നു തുടുത്തു ഗോതമ്പിന്റെ നിറമുള്ള പഞ്ചാബി പിള്ളേരെയും,തേയില ഇല നുള്ളാൻ വെളുപ്പിന് വരുന്ന തരുണീമണികളായ നല്ല ആസാമി പിള്ളേരെയും,പിന്നെ അതുവഴിയെ നേരെ പോയി നല്ല ചന്ദനത്തിന്റെ നിറമുള്ള ബംഗാളി സുന്ദരികളെയും ഒക്കെ എന്റെ ചെക്കൻ ഒന്ന് വായിന്നോക്കട്ടെടി.
അത്രയും പറഞ്ഞപ്പോ തന്നെ പെണ്ണിന്റെ മുഖം കടന്നല് കുത്തിയത്പോലെ വീർത്തു.അപ്പുവിനെയും തുറിച്ചു നോക്കി അവൾ തല വെട്ടിച്ചു നേരെ പുറത്തേയ്ക്ക് പോയി.
എടി ഏച്ചി സാമദ്രോഹി ഒരു കുടുംബം കലക്കിയപ്പോ സമാധാനമായല്ലോ?
അതും ചോദിച്ചു കഴിച്ചോണ്ടിരുന്ന ആഹാരവും പകുതിക്കിട്ടു മൂട്ടിൽ തീപിടിച്ചത് പോലെ അപ്പു ഒറ്റ ഓട്ടമായിരുന്നു പാത്തുവിന്റെ പിന്നാലെ.
ഹോ എന്റെ കൊച്ച് നേരാം വണ്ണം ഒന്നും കഴിച്ചത് പോലുമില്ല മുത്തശ്ശി പറഞ്ഞു.
അപ്പൊ രാവിലെ മുതൽ അടുപ്പത്തു വച്ച അഞ്ചു കുറ്റി പുട്ടും മുത്തശ്ശിയോട് പിണങ്ങി ലോറി പിടിച്ചു ബംഗാളിന് പോയോ?
കണ്ണു വയ്ക്കാതെടി ആകപ്പാടെ ഈ വീട്ടിൽ കുറച്ചെങ്കിലും കഴിക്കുന്നത് അവനാ മുത്തശ്ശി പറഞ്ഞു.
ഇതാണോ കുറച്ച്? അല്ല എനിക്ക് ഒന്നും തന്നില്ലല്ലോ എന്നെ എന്താ തവിട് കൊടുത്തു വാങ്ങിയതാണോ?ഇതൊന്നും അത്ര ശരിയല്ല കേട്ടോ പാറുകുട്ടി.
എടീ കുശുമ്പി അതിനാണല്ലേ നീ ആ ചെക്കന് രാവിലെ തന്നെ പണി കൊടുത്തത് മുത്തശ്ശി ചോദിച്ചു.
അത് പിന്നെ നമുക്ക് പറ്റുന്ന ചെറിയ ചെറിയ ഉപകാരങ്ങൾ ചെയ്യണമെന്നാണല്ലോ.എനിക്ക് ഇതുപോലെ ഉപകാരങ്ങൾ ചെയ്യാൻ ഇവിടെ അവനും പാത്തുവും അല്ലേ ഉള്ളു അതും പറഞ്ഞു ഞാൻ ഇളിച്ചു കാണിച്ചു.
പാറു എന്റെ കാറിന്റെ താക്കോൽ എവിടെ മുത്തശ്ശൻ റൂമിൽ നിന്ന് വിളിച്ചു ചോദിച്ചു.
അത് ആ മേശപ്പുറത്തു കാണും ശിവേട്ട മുത്തശ്ശി മറുപടി പറഞ്ഞു.
ഇവിടെ കാണാനില്ലാത്തത്കൊണ്ടല്ലേ ചോദിക്കുന്നത് മുത്തശ്ശൻ പറഞ്ഞു.
മോളെ നീയൊന്ന് പോയി ആ താക്കോൽ ഒന്ന് എടുത്ത് കൊടുത്തേ മുത്തശ്ശി എന്നോട് പറഞ്ഞു.
അപ്പൊ എന്റെ പുട്ടും കടലക്കറിയും ഞാൻ ചോദ്യഭാവേന മുത്തശ്ശിയുടെ മുഖത്തേക്ക് നോക്കി.
എടുത്തു വച്ചേക്കാം നീ പോയിട്ട് വാ മുത്തശ്ശി ഒരു കുഞ്ഞു ചിരിയോടെ പറഞ്ഞു.
ഞാൻ മുത്തശ്ശന് താക്കോലും എടുത്ത് കൊടുത്ത് യാത്രപോകാനുള്ള പെർമിഷനും വാങ്ങി തിരിച്ചു വന്ന് പുട്ടും കടലക്കറിയും വയറു നിറയെ തട്ടി.
കയ്യും കഴുകി നേരെ പോയി
ബാഗൊക്കെ പക്ക് ചെയ്ത് വണ്ടിയിൽ വച്ചു.
മുത്തശ്ശി തന്റെ പാചക പരീക്ഷണങ്ങൾ വിജയമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവൻ പോകുന്ന വിഷമത്തിലാ.
ചെക്കൻ പാത്തുവിന്റെ പിണക്കം മാറ്റിയെടുത്തിട്ടുണ്ട് അവളും നിറ മിഴികളുമായി നിൽപ്പുണ്ട്.
അതേയ് ഞാൻ ഇവനെയും കൊണ്ട് യുദ്ധത്തിന് പോക്കുവൊന്നുമല്ല ചുമ്മാ ഒന്ന് കറങ്ങാൻ പോകുന്നതാ.എന്ത് പ്രഹസനമാണ് സജി ഇതൊക്കെ ഞാൻ മുത്തശ്ശിയേയും പാത്തുവിനെയും നോക്കി ചോദിച്ചു.
നോക്കി പോയിട്ട് വാടി മുത്തശ്ശി പറഞ്ഞു.
സൂക്ഷിച്ചു പോയിട്ട് വാ ഞാൻ കാത്തിരിക്കും പാത്തു എന്നോട് പറഞ്ഞു.
എന്നെയാണോ അതോ വേറെ ആരെയെങ്കിലും കാത്തിരിക്കുന്ന കാര്യമാണോ പറഞ്ഞത്?ഞാൻ പാത്തുവിനെ കളിയാക്കി ചോദിച്ചു
എന്നിട്ട് നമ്മളെയൊക്കെ അല്ലേലും ആര് കാത്തിരിക്കാൻ എന്ന് സെന്റി എന്നോണം പറഞ്ഞു.
ഞാൻ ഇവിടെ കാത്തിരിക്കുവല്ലേ?ന്നെ കൊണ്ടു പോവൂല്ലല്ലോ അത്കൊണ്ട് കാത്തിരിക്കാ. പാത്തുവിന്റെ പിന്നിൽ നിന്ന് എത്തി നോക്കി കുഞ്ഞൻ പറഞ്ഞു.
ഈ ചെക്കനെ ഞാനിന്ന് അത്രയും പറഞ്ഞപ്പോഴേക്കും കുഞ്ഞൻ ഒറ്റ ഓട്ടം പിന്നെ ചെക്കന്റെ പൊടി പോലും കാണാനില്ല.ഇറങ്ങാൻ നേരം എല്ലാരേയും ഒന്ന് നോക്കിയപ്പോ വീടിന്റെ സൈഡിൽ നിന്ന് കുഞ്ഞൻ ഒളിഞ്ഞു നോക്കുന്നു.പിന്നെ ഓനും ഒരു റ്റാറ്റ കൊടുത്ത് അവിടുന്ന് തിരിച്ചു.
Adutha part udane undo bro.. Stip waiting.
കുറച്ചു തിരക്കിൽ ആണ് bro
Nxt month കഴിഞ്ഞേ കാണു.
ജോലിതിരക്ക് ഉണ്ട് പിന്നെ exam നടക്കുവാണ് രണ്ടും കൂടെ ആയപ്പോ എഴുതാൻ tym കിട്ടുന്നില്ല അതാ ☹️
റാവു എന്താ ഇപ്പാ പറയാ രുദ്രയുടെ സംഹാര താണ്ടവം ഒരു രക്ഷയില്ല ഒരേ പൊളി എന്റെ അഭിപ്രായത്തിൽ. ഇങ്ങനെ ഒക്കെ ചെയ്യുന്ന ——- ഡാഷ് മക്കൾക്കു ഇങ്ങനെയുള്ള സമ്മാനങ്ങൾ കൊടുക്കന്നത് വളരെ നല്ലതാണ്
അടുത്തത് പോന്നോട്ടെ ❤️❤️
?????
❤️❤️❤️
????
Gap ഒത്തിരി ആണ്.
തലയ്ക്കിട്ട് ഒരു കൊട്ടു കൊടുത്തിട്ട് പറഞ്ഞുവിട്ടെക് അപ്പനെ
?പണികൾ on the way
അപ്രതീക്ഷിതമാക്കാനാണ് ഞാൻ പ്ലാൻ ചെയ്യുന്നത്.
പണി പാളുമോ എന്നറിയില്ല ☹️പാളിയാൽ നുമ്മ നാട് വിടേണ്ടി വരും ?
രാഹുലെയാ … നിങ്ങൾ കുറെ കാത്തിരുത്തി എങ്കിലും ….പൊളി സാനം ….
കൊള്ളാ ട്ടാ … ഇനി അങ്ങോട്ട് വല്യ ഗാപ് ഇടരുത് …എന്നൊന്നും പറയില്ല .. ഇതുപോലെ ഹൈ – ഡോസ് സാധനം തരണം , എന്ത് വന്നാലും ….
തോനെ ഹാർട്സ്
????
Nxt രാവണസുരൻ വരും അത് വായിച്ചിട്ട് ഇവിടെയുള്ളവർ എന്നെ തല്ലി കൊന്നില്ലെങ്കിൽ രണ്ടു കഥയും തീർക്കും ?
❤❤❤
ഇനി അടുത്ത part?
?വരും.
രാവണസുരൻ കഴിഞ്ഞതും അടുത്ത പാർട്ട് വരും ?
❤❤❤
??