രുദ്ര P-4[രാവണസുരൻ(Rahul)] 108

ഉത്തർപ്രദേശ്..

അവൾ ജോലി കഴിഞ്ഞു സ്കൂട്ടിയിൽ വീട്ടിലേക്ക് വരുകയാണ്.ഒരു എമർജൻസി കേസ് ആയതുകൊണ്ടാണ് ഡ്യൂട്ടി ഡോക്ടർ ആയ അവൾക്ക് രാത്രി വരെ നിൽക്കേണ്ടി വന്നത്.പ്രധാന ഹോസ്പിറ്റലിലേക്ക് വിടാമെന്ന് വച്ചാൽ അവിടേക്ക് പോകാൻ 30കിലോമീറ്റർ പോകണം. പക്ഷെ അതുവരെ ആ രോഗി എത്തില്ല അതിന് മുന്നേ അയാൾക്ക് എന്തെങ്കിലും പറ്റിയാൽ

കൊണ്ട് പ്രാഥമിക ചികിത്സ നൽകി ആണ് അയാളെ സിറ്റിയിലെ പ്രധാന ഹോസ്പിറ്റലിലേക്ക് പറഞ്ഞയച്ചത്.

അവൾ സ്ഥിരം യാത്ര ചെയ്യാറുള്ള വഴികൾ ആയത്കൊണ്ട് ഇരുട്ടിയിട്ടും അവളിൽ ഭയത്തിന്റെ ചെറിയ കണികകൾ പോലും ഇല്ലായിരുന്നു.പക്ഷെ ചില കഴുകൻ കണ്ണുകൾ തന്നിൽ പതിഞ്ഞത് അവൾ അറിഞ്ഞിരുന്നില്ല.

രണ്ടു ദിവസത്തിനു ശേഷം..

ഉത്തർപ്രദേശിൽ രണ്ടുദിവസത്തിനു മുൻപ് കാണാതായ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ മൃതദേഖം കത്തികരിഞ്ഞ നിലയിൽ.റോഡ് സൈഡ് ആൾവാസമില്ലാത്ത പ്രദേശത്തു നിന്ന് പോലിസ് ഇന്ന് രാവിലെ കണ്ടെടുത്തു.
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഖം പോസ്റ്റ്‌മാർട്ടത്തിനു ഹോസ്പിറ്റലിലേക്ക് മാറ്റി.

ഒരു സ്വിഫ്റ്റ് കാർ ലക്നൗ നാഷണൽ ഹൈവേയിലൂടെ ചീറിപ്പാഞ്ഞു പോയി ലക്നൗ മെഡിക്കൽകോളേജിനു മുന്നിൽ നിർത്തി.അതിൽ നിന്ന് നാല്പതു നാൽപതഞ്ചു വയസ്സ് പ്രായം വരുന്ന സ്ത്രീ ഇറങ്ങി വളരെ വേഗം ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് പോയി.

ശ്വേതമാഡം കുറച്ചു കോമ്പ്ലിക്കേഷൻസ്
ഉള്ളത്കൊണ്ടാണ് മാഡം നേരിൽ വരണമെന്ന് പറഞ്ഞത്.

എന്തുപറ്റി ഉറച്ച സ്വരത്തിൽ ശ്വേത ശർമ്മ ചോദിച്ചു.

ശ്വേത ശർമ്മ ലക്നൗ, ബാരാബാൻകി എന്നീ ജില്ലകളുടെ പോലീസ് സർജൻ ആണ്.സാധാരണ കേസുകൾ വരുമ്പോ ജില്ലാ ഹോസ്പിറ്റലുകളിലോ മെഡിക്കൽ കോളേജുകളിലോ പോസ്റ്മാർട്ടം നടത്തി റിപ്പോർട്ട്‌ അവരെ ഏൽപ്പിക്കാറാണ് പതിവ്.

പക്ഷെ രാവിലെ കത്തിക്കരിഞ്ഞ നിലയിൽ കൊണ്ടുവന്ന ഡോക്ടറുടെ മൃതശരീരം പ്രാഥമിക നിരീക്ഷണത്തിൽ പന്തികേട് തോന്നിയ ഡ്യുട്ടി ഡോക്ടർ പോലീസ് സർജന്റെ മേൽനോട്ടത്തിൽ പോസ്റ്മാർട്ടം നടത്തേണ്ട കേസ് ആണെന്ന് അറിയിച്ചു അവരെ ഹോസ്പിറ്റലിൽ എത്തിച്ചത്.

ശ്വേത ശർമ്മയുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പോസ്റ്റ്‌മാർട്ടം.
കലങ്ങിയ കണ്ണുകളുമായി ശ്വേത ശർമ്മ പുറത്തേക്ക് വന്നു. പോസ്റ്മാർട്ടം റിപ്പോർട്ട്‌ വാങ്ങാൻ ശ്വേത ശർമ്മ വിളിച്ചിട്ട് വന്ന പോലീസ് ഓഫീസർമാർ പുറത്ത് നിൽപ്പുണ്ടായിരുന്നു.

മാഡം എന്താണ് ഞാൻ തന്നെ നേരിൽ വരണമെന്ന് പറഞ്ഞത്?ആ ഏരിയയുടെ ചുമതലയുള്ള സ്ഥലം സർക്കിൾഇൻസ്പെക്ടർ റിഷഭ് പട്ടേൽ ചോദിച്ചു

മിസ്റ്റർ റിഷഭ് അവൾ വളരെ മൃഗയമായി പീഡനത്തിന് ഇരയാക്ക പെട്ടിരിക്കുന്നു.ആ കുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം അവർ തെളിവ് നശിപ്പിക്കാനായി അവളെ കത്തിച്ചതാണ് ശ്വേത പറഞ്ഞു.

മാഡം ബോഡി കത്തികരിഞ്ഞ നിലയിൽ അല്ലേ കിട്ടിയത് പിന്നെ എങ്ങനെയാണ് നിങ്ങൾക്ക് ഇത്ര കൃത്യമായി പറയാൻ കഴിയുന്നത്
റിഷഭ് ചോദിച്ചു

മിസ്റ്റർ റിഷഭ് എന്റെ നിഗമനത്തിൽ അവന്മാർ ആ കുട്ടിയെ മൃഗയമായി മാനഭംഗപ്പെടുത്തിയ ശേഷം കെട്ടിയിട്ട് ജീവനോടെയാണ് കത്തിച്ചിരിക്കുന്നത്.അത്കൊണ്ട് തന്നെ അവൾ പ്രണാരക്ഷാർത്ഥം ഉരുളുകയോ മറ്റോ ചെയ്തത് കാരണം ഒരു ഭാഗം പൂർണമായും അഗ്നിക്ക് ഇരയാക്കപ്പെട്ടിരുന്നില്ല അത്കൊണ്ട് തന്നെ ആഴത്തിലുള്ള മുറിവുകളുടെ പുറംഭാഗം മാത്രമേ എരിഞ്ഞിട്ടുള്ളു. മാത്രമല്ല കയ്യിൽ കയർ എരിഞ്ഞതിന്റെ അവശിഷ്ടങ്ങൾ ഒട്ടിപ്പിടിച്ചിട്ടുണ്ട്.
അത് മിക്കവാറും അവൾ മരിച്ചു എന്ന് ഉറപ്പായ ശേഷം അവർ മുറിച്ചു മാറ്റിയതാകാം.

പിന്നെ അവളുടെ ശരീരത്തിൽ ആഴത്തിൽ ഉള്ള മുറിവുകൾ അവളുടെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ നഖംകൊണ്ടും പല്ലുകൊണ്ടും പിന്നെ പറ്റിയിട്ടുള്ളതാണ് മാത്രമല്ല അവളുടെ തലയ്ക്കു പുറകിലായി ഒരു ക്ഷതം പറ്റിയിട്ടുണ്ട് അത് മിക്കവാറും
അവളെ തട്ടിക്കൊണ്ടു പോകാൻ നേരം പറ്റിയതാകും.

പക്ഷെ മനുഷ്യർ ഇങ്ങനെ ചെയ്യുമോ എന്ന തലത്തിൽ എന്നെ ചിന്തിപ്പിച്ചത്. അവർ ആ കുട്ടിയുടെ പ്രൈവറ്റ് പാർട്ടിൽ ആസിഡ് പോലുള്ള എന്തോ ഒഴിച്ചിട്ടുണ്ട്.
മാത്രമല്ല അവളുടെ തലമുടി പിഴുത്തെടുത്തിട്ടുമുണ്ട് കാരണം അവളുടെ തലയിൽ മുടി എരിഞ്ഞു ഒട്ടിപിടിച്ച രീതിയിൽ ആയിരുന്നില്ല. എന്നാൽ അത് വെട്ടികളഞ്ഞ രീതിയിലും ആയിരുന്നില്ല.

അവന്മാർ ആ കുട്ടിയെ കഴിഞ്ഞ രണ്ടു
ദിവസം കൊല്ലാകൊല ചെയ്തിട്ടുണ്ട്. ഒരുപാട് പോസ്റ്റ്മോർട്ടം കണ്ടിട്ടുള്ള ഞാൻ പോലും അവളോട് ചെയ്തേക്കുന്നത് കണ്ടപ്പോൾ കരഞ്ഞുപോയി.

സോ മിസ്റ്റർ റിഷഭ് ഇപ്പോൾ താങ്കൾക്ക് മനസ്സിലായില്ലേ എന്തിനാണ് ഒരു സർക്കിൾ ഇൻസ്‌പെക്ടർനെ തന്നെ ഇവിടേക്ക് വിളിച്ചു വരുത്തിയതെന്ന്. ശ്വേത ശർമ്മ തന്റെ കണ്ണുകൾ തൂവാല കൊണ്ട് തുടച്ചുകൊണ്ട് ചോദിച്ചു.

യെസ് എത്രയും പെട്ടെന്ന് ഞാൻ നേരിട്ട് തന്നെ ഈ ക്രൂരത കാണിച്ചവന്മാരെ കണ്ടെത്തും.അതും പറഞ്ഞു റിഷഭ് പട്ടേൽ അവിടുന്ന് റിപ്പോർട്ട് വാങ്ങി തിരിച്ചു പോയി.

മകളേ വിട

ക്രൂരതയ്ക്ക് പ്രതിഫലം

അവൾക്ക് നീതി ലഭിച്ചു

ഉത്തർപ്രദേശ് പോലീസിന് ബിഗ്ഗ് സല്യൂട്ട്

ഇങ്ങനെ പല പല തലക്കെട്ടുകളുമായി പിറ്റേ ദിവസത്തെ പത്രവും ചാനൽ വാർത്തകളും ആഘോഷമാക്കി.

അവളെ ഇല്ലാതാക്കിയവരെ പിടിച്ച ഉടൻ മൊഴിയെടുക്കാൻ അവളുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ഥലത്തു കൊണ്ടുചെന്ന് എൻകൗണ്ടർ ചെയ്ത ഉത്തർപ്രദേശ് പോലീസിന് സോഷ്യൽ മീഡിയ വഴി ജനങ്ങൾ ആദരവ് അർപ്പിച്ചു.

15 Comments

  1. Adutha part udane undo bro.. Stip waiting.

    1. രാവണസുരൻ(Rahul)

      കുറച്ചു തിരക്കിൽ ആണ് bro
      Nxt month കഴിഞ്ഞേ കാണു.
      ജോലിതിരക്ക് ഉണ്ട് പിന്നെ exam നടക്കുവാണ് രണ്ടും കൂടെ ആയപ്പോ എഴുതാൻ tym കിട്ടുന്നില്ല അതാ ☹️

  2. റാവു എന്താ ഇപ്പാ പറയാ രുദ്രയുടെ സംഹാര താണ്ടവം ഒരു രക്ഷയില്ല ഒരേ പൊളി എന്റെ അഭിപ്രായത്തിൽ. ഇങ്ങനെ ഒക്കെ ചെയ്യുന്ന ——- ഡാഷ് മക്കൾക്കു ഇങ്ങനെയുള്ള സമ്മാനങ്ങൾ കൊടുക്കന്നത് വളരെ നല്ലതാണ്

    അടുത്തത് പോന്നോട്ടെ ❤️❤️

    1. രാവണസുരൻ(Rahul)

      ?????

  3. രുദ്ര

    ❤️❤️❤️

    1. രാവണാസുരൻ(rahul)

      ????

      1. സൂര്യൻ

        Gap ഒത്തിരി ആണ്.

  4. തലയ്ക്കിട്ട്‌ ഒരു കൊട്ടു കൊടുത്തിട്ട് പറഞ്ഞുവിട്ടെക് അപ്പനെ

    1. രാവണാസുരൻ(rahul)

      ?പണികൾ on the way

      അപ്രതീക്ഷിതമാക്കാനാണ് ഞാൻ പ്ലാൻ ചെയ്യുന്നത്.
      പണി പാളുമോ എന്നറിയില്ല ☹️പാളിയാൽ നുമ്മ നാട് വിടേണ്ടി വരും ?

  5. ഏക - ദന്തി

    രാഹുലെയാ … നിങ്ങൾ കുറെ കാത്തിരുത്തി എങ്കിലും ….പൊളി സാനം ….
    കൊള്ളാ ട്ടാ … ഇനി അങ്ങോട്ട് വല്യ ഗാപ് ഇടരുത് …എന്നൊന്നും പറയില്ല .. ഇതുപോലെ ഹൈ – ഡോസ് സാധനം തരണം , എന്ത് വന്നാലും ….

    തോനെ ഹാർട്സ്

    1. രാവണാസുരൻ(rahul)

      ????

      Nxt രാവണസുരൻ വരും അത് വായിച്ചിട്ട് ഇവിടെയുള്ളവർ എന്നെ തല്ലി കൊന്നില്ലെങ്കിൽ രണ്ടു കഥയും തീർക്കും ?

  6. ❤❤❤

    ഇനി അടുത്ത part?

    1. രാവണാസുരൻ(rahul)

      ?വരും.

      രാവണസുരൻ കഴിഞ്ഞതും അടുത്ത പാർട്ട്‌ വരും ?

    1. രാവണാസുരൻ(rahul)

      ??

Comments are closed.