രുദ്ര P-4[രാവണസുരൻ(Rahul)] 108

 

 

ഡേവിസെ ആ കാറിൽ ഉണ്ടായിരുന്ന നാലവന്മാർ പുണ്യാളന്മാർ ഒന്നുമല്ലല്ലോ.ആ കൊച്ചുപിള്ളേരെ പിച്ചു ചീന്തിയ കേസിൽ ഉള്ളവന്മാർ അല്ലേ അത്കൊണ്ട് തന്നെയാ തീർത്തത്.പിന്നെ അവന്മാരുടെ കുടുംബത്തിൽ എത്തേണ്ടത് എന്താണോ അതെത്തും.

എന്നിട്ട് സാമിനോടായി പറഞ്ഞു
ടാ പാലമറ്റത്തെ @#$%&*മോനെ ഇനി എന്റെ പെണ്ണിന്റെ നേർക്ക് നീയോ നിന്റെ ആൾക്കാരോ വന്നാൽ
ഭീക്ഷണി ഒന്നും കാണില്ല രണ്ടു റീത്തുഞാനങ്ങു കൊടുത്തുവിടും നിന്റെം നിന്റെ അപ്പൻ സണ്ണീടേം നെഞ്ചത്ത് വയ്ക്കാൻ.ഓർത്തോ പറയുന്ന വാക്ക് ഞാൻ മാറാറില്ല…..

തുടർന്ന് വായിക്കുക…..

 

                   രുദ്ര Part -4

  Author : രാവണസുരൻ(Rahul)

 

                           Previous Part

 

 

അപ്പുവിന്റെ മുറിവൊക്കെ ഉണങ്ങി ചെക്കന് ഇപ്പൊ ഒരു നേരം വീട്ടിൽ ഇരിക്കാൻ സമയമില്ല.നന്ദേട്ടന്റെ കൂടെ psc ക്ലാസും പിന്നെ മ്മടെ പാത്തൂന്റെ കൂടെ കറക്കവും എല്ലാം കൊണ്ടും ബിസി.ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട് കുഞ്ഞനേം കൂട്ടി കറങ്ങി നടക്കുന്നു.

പണികൾ എപ്പോഴാ എങ്ങനാ വരുന്നതെന്ന് പറയാൻ പറ്റില്ലല്ലോ.പക്ഷെ ആ തല്ലുകൊള്ളി സാം മുത്തശ്ശൻ ഇടപെട്ടതോടെ പോയി.But എന്നാലും പ്രശ്നങ്ങൾ
അവസാനിക്കുന്നില്ലല്ലോ അതിങ്ങനെ തിരമാലകൾ പോലെ വന്നുപോയ്ക്കൊണ്ടിരിക്കുന്നു.

ഇപ്പൊ നിങ്ങൾ ചിന്തിക്കുന്നത് ഇപ്പോഴത്തെ പ്രശ്നം എന്താന്ന് അല്ലേ.വേറൊന്നുമല്ല എന്റെ കല്യാണം തന്നെ മ്മടെ നായർ മുത്തശ്ശൻ വഴി നന്ദേട്ടന്റെ ഒരു പ്രൊപോസൽ വന്നാർന്നു. മുത്തശ്ശൻ എന്നോട് ആലോചിച്ചു പറയാം എന്ന് പറഞ്ഞു.

അങ്ങനെ ആ പണി ഒഴിവാക്കാൻ നന്ദേട്ടനെ ഒന്ന് കാണണമെന്ന് ഞാൻ പറഞ്ഞു.ഇപ്പൊ പുള്ളിയെ കാത്ത് അമ്പല കുളത്തിന്റെ കരയിൽ ഇരുന്ന് കുളത്തിൽ കല്ലെറിഞ്ഞു കളിക്കുവാ.

രുദ്ര… പിന്നിൽ നിന്ന് ഒരു വിളി കേട്ടു

ഹോ എന്റെ നന്ദേട്ടാ ഇങ്ങക്ക് സമയത്തിന് വന്നൂടെ ഞാനിവിടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി.ഞാൻ നന്ദേട്ടനെ നോക്കി പറഞ്ഞു.

നന്ദേട്ടൻ വന്ന് ഞാനിരിക്കുന്ന പടിയിൽ തന്നെ കുറച്ചു ഡിസ്റ്റൻസ് ഇട്ട് ഇരുന്നു.

രുദ്ര എന്താ കാണണമെന്ന് പറഞ്ഞത്.
നന്ദേട്ടൻ ചോദിച്ചു

അത് നന്ദേട്ടാ എങ്ങനെ പറഞ്ഞു തുടങ്ങണമെന്ന് അറിയില്ല.

താൻ പറയെടോ നമ്മൾ ആദ്യമായി കാണുന്നതൊന്നും അല്ലല്ലോ ധൈര്യമായി പറഞ്ഞോ.

ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു ധൈര്യത്തിന് കുറവൊന്നുമില്ല.

അത് പിന്നെ ശിവ മാമന്റെ കൊച്ചുമോളല്ലേ അങ്ങനെയല്ലേ വരൂ.പിന്നെ എന്താ പ്രശ്നം താൻ പറയ്.

നന്ദേട്ടാ ഇങ്ങക്ക് അറിയാവുന്നതും എന്നാൽ അറിയാത്തതുമായ കുറച്ചു കാര്യങ്ങൾ ഉണ്ട്.
ഞാൻ പറയുന്നത് സമാധാനമായി കേൾക്കണം.

ശരി താൻ പറയ് നന്ദേട്ടൻ പറഞ്ഞു.

ഇവിടെ ശിവപുരത്തേയ്ക്ക് ഞാൻ എന്റെ പത്താമത്തെ വയസ്സിലാ ആദ്യമായി വരുന്നത്.അതുവരെ അമ്മയുടെ നാടിനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്.പക്ഷെ അമ്മയും മുത്തശ്ശനുമായി വഴക്കിൽ ആയിരുന്നത്കൊണ്ട് അതുവരെ ഇങ്ങോട്ട് വരാൻ സാധിച്ചില്ല.

മുത്തശ്ശന്റെ സമ്മതമില്ലാതെ അമ്മ ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിച്ചതുകൊണ്ട്. അമ്മയെ മുത്തശ്ശൻ പുറത്താക്കിയതാ.

ഞാനും ഏട്ടന്മാരും ജനിച്ചത് തിരുവനന്തപുരത്ത് ആണെങ്കിലും അച്ഛനുമായി പിണങ്ങി അമ്മ ഞങ്ങളെയും കൊണ്ട് ബാംഗ്ലൂർ പോയി ഞങ്ങൾ വളർന്നതൊക്കെ അവിടെയാണ്.

അതിനിടയ്ക്കാ മുത്തശ്ശൻ അമ്മയോട് ഞങ്ങളെ കാണണം എന്ന് പറഞ്ഞത്.അങ്ങനെയാ ആദ്യമായി ഞാനും ഏട്ടനും ശിവപുരത്ത് എത്തുന്നത്.ഇവിടെവച്ചാണ് ഞാൻ ആദ്യമായി എന്റെ കണ്ണേട്ടനെ കാണുന്നത്.മുത്തശ്ശനാണു അത് എന്റെ അമ്മാവന്റെ മകനാണെന്ന് പരിചയപ്പെടുത്തിയത്.

ആദ്യമായി അമ്മയുടെ നാട്ടിൽ ചിലവഴിക്കുന്ന അവധിക്കാലം ബാംഗ്ലൂർ നഗരത്തിന്റെ തിരക്കുകൾക്കിടയിൽ വളർന്ന എനിക്ക് ഇവിടം പുതിയൊരു അനുഭവം തന്നെയായിരുന്നു. അങ്ങനെ ആസ്വദിക്കുന്നതിനിടയിലും എന്നെ അലോസരപ്പെടുത്തിയിരുന്നത് കണ്ണൻ എന്ന അമ്മാവന്റെ മകൻ തന്നെയായിരുന്നു. എല്ലാവർക്കും എന്തിനും ഏതിനും കണ്ണൻ മുത്തശ്ശനും മുത്തശ്ശിയും എല്ലാവരും ഞാൻ അടുത്തുണ്ടെങ്കിലും എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യം ആയാലും ആദ്യം വിളിക്കുന്നത് കണ്ണാ എന്നായിരുന്നു. അതെന്നിൽ വളരെയധികം ദേഷ്യം ഉളവാക്കി.

എന്റെ ഏട്ടൻ ഉൾപ്പെടെ കണ്ണനെ ഇഷ്ടപ്പെടാൻ തുടങ്ങി.അതുംകൂടെ ആയപ്പോൾ ഞാൻ കണ്ണേട്ടനിൽ കുറ്റങ്ങൾ കണ്ടുപിടിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കുവാനും തുടങ്ങി. അങ്ങനെ മുത്തശ്ശനും മുത്തശ്ശിയും കണ്ണേട്ടനെ വഴക്ക് പറയാനും മാറ്റി നിർത്താനും തുടങ്ങി മാത്രമല്ല എനിക്ക് ആ വീട്ടിൽ കൂടുതൽ സ്ഥാനവും കിട്ടി.

ആ ഇടയ്ക്കായാണ് ഞാൻ നന്ദേട്ടനെ പരിചയപ്പെടുന്നത്. നായർമുത്തശ്ശന്റെ കൂടെ വീട്ടിൽ വന്നപ്പോഴല്ലേ നമ്മൾ ആദ്യമായി കണ്ടത്. അങ്ങനെ അല്ലേ നമ്മൾ കൂട്ടായത് പക്ഷെ അപ്പോഴൊക്കെ നന്ദേട്ടൻ കണ്ണേട്ടനുമായി കൂട്ടുകൂടുന്നത് എനിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല.

15 Comments

  1. Adutha part udane undo bro.. Stip waiting.

    1. രാവണസുരൻ(Rahul)

      കുറച്ചു തിരക്കിൽ ആണ് bro
      Nxt month കഴിഞ്ഞേ കാണു.
      ജോലിതിരക്ക് ഉണ്ട് പിന്നെ exam നടക്കുവാണ് രണ്ടും കൂടെ ആയപ്പോ എഴുതാൻ tym കിട്ടുന്നില്ല അതാ ☹️

  2. റാവു എന്താ ഇപ്പാ പറയാ രുദ്രയുടെ സംഹാര താണ്ടവം ഒരു രക്ഷയില്ല ഒരേ പൊളി എന്റെ അഭിപ്രായത്തിൽ. ഇങ്ങനെ ഒക്കെ ചെയ്യുന്ന ——- ഡാഷ് മക്കൾക്കു ഇങ്ങനെയുള്ള സമ്മാനങ്ങൾ കൊടുക്കന്നത് വളരെ നല്ലതാണ്

    അടുത്തത് പോന്നോട്ടെ ❤️❤️

    1. രാവണസുരൻ(Rahul)

      ?????

  3. രുദ്ര

    ❤️❤️❤️

    1. രാവണാസുരൻ(rahul)

      ????

      1. സൂര്യൻ

        Gap ഒത്തിരി ആണ്.

  4. തലയ്ക്കിട്ട്‌ ഒരു കൊട്ടു കൊടുത്തിട്ട് പറഞ്ഞുവിട്ടെക് അപ്പനെ

    1. രാവണാസുരൻ(rahul)

      ?പണികൾ on the way

      അപ്രതീക്ഷിതമാക്കാനാണ് ഞാൻ പ്ലാൻ ചെയ്യുന്നത്.
      പണി പാളുമോ എന്നറിയില്ല ☹️പാളിയാൽ നുമ്മ നാട് വിടേണ്ടി വരും ?

  5. ഏക - ദന്തി

    രാഹുലെയാ … നിങ്ങൾ കുറെ കാത്തിരുത്തി എങ്കിലും ….പൊളി സാനം ….
    കൊള്ളാ ട്ടാ … ഇനി അങ്ങോട്ട് വല്യ ഗാപ് ഇടരുത് …എന്നൊന്നും പറയില്ല .. ഇതുപോലെ ഹൈ – ഡോസ് സാധനം തരണം , എന്ത് വന്നാലും ….

    തോനെ ഹാർട്സ്

    1. രാവണാസുരൻ(rahul)

      ????

      Nxt രാവണസുരൻ വരും അത് വായിച്ചിട്ട് ഇവിടെയുള്ളവർ എന്നെ തല്ലി കൊന്നില്ലെങ്കിൽ രണ്ടു കഥയും തീർക്കും ?

  6. ❤❤❤

    ഇനി അടുത്ത part?

    1. രാവണാസുരൻ(rahul)

      ?വരും.

      രാവണസുരൻ കഴിഞ്ഞതും അടുത്ത പാർട്ട്‌ വരും ?

    1. രാവണാസുരൻ(rahul)

      ??

Comments are closed.