രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-6[PONMINS] 398

രുദ്ര വീരസിംഹൻ -THE WARRIOR PRINCE 6

Author :PONMINS

PREVIOUS PARTS 

 

എന്റെ നോട്ടം കണ്ട അവൻ എനിക്ക് ഇളിച്ചു കാണിച്ചു പിന്നെ എന്റെ കയ്യും പിടിച്ചു അകത്തെ ക്യാബിനിലേക്ക്കയറി അവിടെ ഒന്നും ഒരാൾ പോലും ഇല്ലായിരുന്നു , ഒരു സീറ്റിൽ എന്നെ ഇരുത്തിയ ശേഷം അവനും എന്റെഅടുത്തായി ഇരുന്നു , ഞാൻ ആയപ്പോഴും അവന്റെ സംസാരത്തിലും പ്രവർത്തിയിലും ഞെട്ടി നിൽക്കുകആയിരുന്നു ,

നമുക്ക് കൊക്കേടെ അവിടെ എത്താൻ അര മണിക്കൂർ ഉണ്ട് , അതുവരെ നീ നിന്റെ ഡാർക്ക് സാഡ് സ്റ്റോറിപറ , എന്തായാലും മരിക്കാൻ പോവല്ലേ , ഞാൻ കൂടി അറിഞ്ഞാൽ കുഴപ്പില്ലലോഅവൻ ഇളിച്ചുകൊണ്ട്ചോദിച്ചു ,,, അവന്റെ സംസാരവും പെരുമാറ്റവും എല്ലാം എന്നിൽ എന്തൊക്കെയോ മാറ്റം വരുത്തുന്നത് ഞാൻഅറിഞ്ഞു ,,എന്നാൽ അവനോട് എന്തെങ്കിലും സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല ,ഞാൻ അവന്റെ മുഖത്തേക്ക്തന്നെ നോക്കി ഇരുന്നു പോയി ,,,

അപ്പൊ പറ എന്താ മരിക്കലുകാരിയുടെ പേര് ”,,,, അവന്റെ ചോദ്യം സത്യം പറഞ്ഞ എനിക്ക് ചിരിയാണ്വന്നത് , മരിക്കലുകാരി അവൻ കണ്ടുപിടിച്ച പേര് കൊള്ളാം , പക്ഷേ അപ്പോഴും ഞാൻ ഒന്നും മറുപടി പറഞ്ഞില്ല , എന്റെ അങ്ങനെ ഉള്ള ഇരുപ്പ് കണ്ട അവൻ പെട്ടെന്ന് എന്റെ കൈ എടുത്ത് അവന്റെ തലയിലേക്ക് ബലമായി തന്നെവെച്ചു

നീ ആരെന്നോ എന്താ നിന്റെ പ്രശ്നം എന്നോ എനിക്കറിയില്ല , നിനക്ക് ആരൊക്കെ ഉണ്ടെന്നോ നീ ആരുടെആണെന്നോ എനിക്കറിയില്ല , എനിക്ക് ലോകത്തു വെച്ചു ഏറ്റവും ഇഷ്ട്ടമുള്ള എന്റെ അമ്മയുടെ മേൽ ഞാൻസത്യം ചെയ്ത് പറയുക ആണ് നിന്നെ ഞാൻ എന്റെ സ്വന്തം സഹോദരിയുടെ സ്ഥാനത്തു തന്നെ ആണ്കാണുന്നത് , എന്നെ വിശ്വസിക്കുമെങ്കിൽ ഒരേ ഒരു തവണ എന്നെ സഹോദരൻ ആയി കാണുമെങ്കിൽ നിന്റെവിഷമം നീ പറയണം അത് എന്ത് തന്നെ ആയാലും എന്തിനും സഹോദര സ്ഥാനത്തു നിനക്ക് വേണ്ടി ഞാൻഉണ്ടാവും ,അതിപ്പോ കൊല്ലാൻ ആണേലും ചാവാൻ ആണേലും , പക്ഷേ എന്റെ നെഞ്ചിൽ ജീവനുള്ള കാലംഎന്റെ പെങ്ങളെ ദേഹത്തു ഒരു നുള്ള് മണ്ണ് പറ്റാൻ ഞാൻ സമ്മതിക്കില്ല , ഇത് രുദ്രന്റെ വാക്കാണ് “,,,, അവന്റെ പറച്ചിൽ അത് വരെ ഞാൻ അനുഭവിച്ച മുഴുവൻ വേദനകളും മാറാനുള്ള മരുന്ന് പോലെ എന്റെഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി ,,,,ഞാൻ കണ്ണീരോടെ തന്നെ അവനെ തന്നെ നോക്കി ഇരുന്നു , അവൻഎന്നെയും

സെ എസ് ഓർ നോ “,,, അവൻ വീണ്ടും ചോദിച്ചു , ഞാൻ യാന്ത്രികമായി എസ് എന്ന് തലയാട്ടി , അതവനിൽഒരു പുഞ്ചിരി വിരിയിച്ചു .

ഡി , നീ ഇവിടെ വന്ന് ഒളിച്ചിരിക്കുക ആണല്ലേ , വാടി ഇവിടെ “ ,,പെട്ടെന്ന് ഗുണ്ട വന്നു എനിക്ക് നേരെഅലറിക്കൊണ്ട് എന്നെ പിടിക്കാൻ കൈ നീട്ടി , ഞാൻ പേടിയോടെ കരഞ്ഞുകൊണ്ട് പിന്നോട്ട് നീങ്ങി , എന്നാൽഅയാളുടെ കൈ എന്നിൽ എത്തും മുൻപേ മറ്റൊരു കൈ അതിൽ പിടുത്തം ഇട്ടു , സെക്കൻഡുകൾ കൊണ്ട് രുദ്രൻഅയാളുടെ കൈ പിടിച്ചു തിരിച്ചു ഓടിച്ചു പിന്നെ അയാളെ കറക്കി ബാത്റൂം സൈഡിലേക്ക് ഒറ്റ ഏർ ആയിരുന്നുഅയാൾ അവിടെ തട്ടി തെറിച്ചു ട്രെയിനിന് പുറത്തേക്ക് വീണു ,, ഇത് കണ്ട ഞാൻ ഞെട്ടിപ്പോയി , എന്നാൽ ഒരുകൂസലുമില്ലാതെ കൈരണ്ടും തട്ടി കൊട്ടി ചിരിയോടെ അവൻ എന്റടുത്തു വന്നിരുന്നു .

എന്താണ് പ്രശ്നം ,ഇനി പറ ”,,, അവൻ ചോദിച്ചുകൊണ്ട് എന്നെ തന്നെ പ്രതീക്ഷയോടെ നോക്കി ഇരുന്നു . അവന്റെ പ്രതീക്ഷ നിറഞ്ഞ മുഖം എന്നിലും എന്തൊക്കയോ പ്രതീക്ഷകൾ നൽകി , പിന്നെ ഒന്നും മറച്ചുവെക്കാതെ വള്ളിപുള്ളി തെറ്റാതെ ഞാൻ എല്ലാം പറഞ്ഞു ,എല്ലാം കേട്ട് കഴിഞ്ഞ ശേഷം അവൻ ഒരുനെടുവീർപ്പോടെ എന്നെ നോക്കി ഇരുന്നു , അവന്റെ കണ്ണുകളും എനിക്കായ് നിറഞ്ഞത് കണ്ട ഞാൻആശ്ചര്യത്തോടെ അവനെ നോക്കി , കയ്യിലുള ഭക്ഷണവും വെള്ളവും എനിക്ക്  തന്നു ,അത് കുടിച്ച ശേഷം , എന്നെ സീറ്റിൽ നിവർത്തി കിടത്തി ഉറങ്ങിക്കൊള്ളാൻ പറഞ്ഞു ,ഒരുപാട് നാളുകൾക്കു ശേഷംമനസമാധാനത്തോടെ ഞാൻ ഉറങ്ങി .

32 Comments

  1. Bro waiting for next part

  2. ഇനി എപ്പോഴാണ് ഇതിന്റെ അടുത്ത ഭാഗം വരുന്നത് ?. ഇതിലുള്ള ഓരോ അഭിപ്രായങ്ങൾക്കും മറുപടി നൽകാൻ ചിലപ്പോൾ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, പൊതുവായി ഒരു മറുപടി നൽകിയാലും മതി.

    കഥ അത്രയും നന്നായി പോകുന്നുണ്ട്. അതൊകൊണ്ടാണ് എല്ലാര്ക്കും ഇത്രയും excitements.

    അടുത്തുതന്നെ ഇവിടെ ഒരു മറുപടി ഉണ്ടാകുമെന്നു കരുതുന്നു.

    1. Bro ponmins oru island il aanu work cheyyunnath. So leave undaavumbo maathre post cheyyu. So we have to wait.

  3. ??? അടിപൊളി മാസ്സ് ആണ് മുത്തേ

  4. ❤❤❤❤❤❤❤

Comments are closed.