രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-6[PONMINS] 398

മൈക്ക് : മ്മ് , എന്തായാലും അപ്പൻ വരട്ടെ , നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കണം , ഞാൻ ഇവിടുന്നുപോകുമ്പോൾ നീയും ഉണ്ടാവും എന്റെ കൂടെ ,,,,അവൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു .

വീടിന്റെ മുറ്റത്തേക്ക് അഞ്ചാറ് വണ്ടികൾ വന്നു നിന്നു ഗാർഡനിൽ നിന്ന് സംസാരിക്കുന്ന കുറച്ചു ചെറുപ്പക്കാരെഅവരെല്ലാം കണ്ടിരുന്നു ആളുകളെ മനസ്സിലാവാത്തത് കൊണ്ട് അവർ അകത്തേക്ക് കയറി ,,

അപ്പച്ചൻ : ആരാ റീത്ത കുട്ടികൾ ,,,അയാൾ ചോദിച്ചു

റീത്ത : അത് നമ്മുടെ കൊച്ചേർക്കന്റെ കൂട്ടുകാരാ ,,അവർ കുറച്ചുനേരായി വന്നിട്ട്

അപ്പച്ചൻ : ആഹാ അവൻ വന്നോ എന്നിട്ട് എവിടെ ,,, അയാൾ സന്തോഷത്തോടെ ചോദിച്ചു

റീത്ത : അവൻ മേരിയോട് സംസാരിക്ക മുകളിൽ ഉണ്ട് ,,,

മരിയ :ഓഹ് , വന്നപാടെ അവളെ കൊണ്ട് റൂമിൽ കേറി കാണും ലെ ,,, അവൾ പരിഹാസത്തോടെ ചോദിച്ചു ,,

അപ്പച്ചൻ : മരിയ നീ വെറുതെ വഴക്കുണ്ടാക്കാൻ നോക്കണ്ട , നാളെ കഴിഞ്ഞാൽ കേട്ട് നടക്കാൻ ഉള്ളതാ , മൊന്തയും വീങ്ങി കെട്ടാൻ ചെന്ന ചെക്കൻ ചെലപ്പോ വേണ്ടന്ന് പറയും ,,, അവൾ പറഞ്ഞ പരിഹാസത്തിനു അതെനാണയത്തിൽ അദ്ദേഹം മറുപടി കൊടുത്തു ,,,,

അത് കേട്ടതും അവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി , മറ്റുള്ളവർ അവളുടെ പോക്ക് കണ്ട് ചിരിച്ചു .

മൈക്ക് താഴെ വന്നതും അപ്പനോടും ഇച്ചായന്മാരോടും എല്ലാം സംസാരിച്ചു , കുട്ടികളോടെല്ലാം സ്നേഹത്തോടെതന്നെ പെരുമാറി , ഇതുവരെ കാണാത്തവരെ എല്ലാം കണ്ടു , അതുപോലെ അവന്റെ കൂട്ടുകാരെ എല്ലാം അവർക്ക്പരിചയപ്പെടുത്തി കൊടുത്തു .

അവർ സംസാരിച്ചിരിക്കെ ഒരു പോലീസ് ജീപ്പ് അങ്ങോട്ട് വന്ന് നിന്നു , അതിൽ നിന്നും സിഐ  പുറത്തിറങ്ങിവീടിന്റെ മുന്നിലേക്ക് വന്നു

സിഐ : ഇവിടെ ആരാ ജോസഫ് ,,

അപ്പച്ചൻ : ഞാനാ സർ എന്താ പ്രശ്നം ,,

സിഐ : പുലിക്കോട്ടിൽ സേവ്യർ എന്ന വ്യക്തിയെ ആളെ വിട്ട് തല്ലിച്ചു എന്നൊരു പരാതി കിട്ടിയിട്ടുണ്ട് , ആളിപ്പോ അത്യാസന്ന നിലയിൽ ഐസിയുവിൽ ആണ് , താങ്കൾ ഒന്ന് സ്റ്റേഷൻ വരെ വരണം മൊഴി എടുക്കാൻആണ് ,,,

അയാൾ പറഞ്ഞതും ഇതെന്ത് സംഭവം എന്നറിയാതെ അപ്പച്ചൻ കുഴഞ്ഞു

സാർ അയാളെ ഞാൻ ആണ് തല്ലിയത് ”,, അതും പറഞ്ഞു കണ്ണൻ മുന്നോട്ട് വന്ന് നിന്നു , പിന്നെ ഫോൺഎടുത്ത് അവരെ തല്ലുന്ന വിഡിയോയും കാണിച്ചു കൊടുത്തു ,,, ഇതെല്ലം കണ്ട് ബാക്കിയുള്ളവർ വായുംപൊളിച്ചു അവനെ നോക്കി നിന്നു

സിഐ : നിങ്ങൾ എന്തിനാ അവനെ തല്ലിയത് ,,, അയാൾ സംശയത്തോടെ ചോദിച്ചു

കണ്ണൻ : ഇന്ത്യയെ അപമാനിച്ചതിന് ആണ് സാർ ,,,, അവൻ നിഷ്കു ഭാവത്തിൽ പറഞ്ഞു

സിഐ : ഇന്ത്യയെ അപമാനിക്കേ എന്തിന് ,,,

കണ്ണൻ : സാർ ഞാനൊരു നാഷണൽ ലെവൽ ബോക്സിങ ചാമ്പ്യൻ ആണ് , എനിക്ക് ബോക്സിങ്അറിയില്ലെന്നും എനിക്ക് കിട്ടിയ ചാമ്പ്യൻഷിപ് മറ്റുള്ള രാജ്യങ്ങളുടെ കാലുപിടിച്ചു ഇന്ത്യ വാങ്ങിയതാണെന്നുംപറഞ്ഞു സാർ , അപ്പോ എനിക്ക് ബോക്സിങ് അറിയാമെന്ന് തെളിയിച്ചു കൊടുത്തതാണ് സാർ ,,,

അവൻ പറയുന്നതെല്ലാം കേട്ട് ആകെ കിളിപോയി നിൽക്കുക ആണ് എല്ലാവരും

കണ്ണൻ : സാർ സംശയം ഉണ്ടേൽ ഇവരോട് ചോദിച്ചു നോക്ക് സാർ ,,,

അതെ സാർ ഞങ്ങൾ കണ്ടതും കേട്ടതും ആണ് സാർഅവരെല്ലാം ഒരുപോലെ പറഞ്ഞു ,,

ഇതെല്ലം കണ്ടപ്പോൾ തന്നെ സിഐ ക് കാര്യം മനസ്സിലായി

32 Comments

  1. Bro waiting for next part

  2. ഇനി എപ്പോഴാണ് ഇതിന്റെ അടുത്ത ഭാഗം വരുന്നത് ?. ഇതിലുള്ള ഓരോ അഭിപ്രായങ്ങൾക്കും മറുപടി നൽകാൻ ചിലപ്പോൾ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, പൊതുവായി ഒരു മറുപടി നൽകിയാലും മതി.

    കഥ അത്രയും നന്നായി പോകുന്നുണ്ട്. അതൊകൊണ്ടാണ് എല്ലാര്ക്കും ഇത്രയും excitements.

    അടുത്തുതന്നെ ഇവിടെ ഒരു മറുപടി ഉണ്ടാകുമെന്നു കരുതുന്നു.

    1. Bro ponmins oru island il aanu work cheyyunnath. So leave undaavumbo maathre post cheyyu. So we have to wait.

  3. ??? അടിപൊളി മാസ്സ് ആണ് മുത്തേ

  4. ❤❤❤❤❤❤❤

Comments are closed.