രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-6[PONMINS] 398

കണ്ണൻ പേടിച്ചു വിറച്ചു നിൽക്കുന്ന സേവ്യറിന് അടുത്തെത്തി അവന്റെ നെഞ്ചിലേക് ആഞ്ഞു ചവിട്ടി , അവൻതെറിച്ചു വണ്ടിയിലേക്ക് നടുവും തള്ളി വീണു ,അവിടുന്ന് പിടിച്ചു പൊക്കി രണ്ടുകയ്യും പിടിച്ചു തിരിച്ചൊടിച്ചുഒന്നിച്, സേവ്യർ അലറി കരഞ്ഞു , അവനെ റീത്താമ്മയുടെ കാൽ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞു , താഴെ കമിഴ്ന്നുവീണ് കിടക്കുന്ന അവന്റെ മുതുകിൽ ആഞ്ഞു ചവിട്ടി

കണ്ണൻ : അമ്മയുടെ പ്രായമുള്ളവർ ആണെന്ന് പോലും നോക്കാതെ നിന്റെ പിഴച്ച നാക്ക് കൊണ്ട് നീ നടത്തിയപുലയാട്ട് ഉണ്ടല്ലോ അതിനു കാൽ ചുവട്ടിൽ വായിൽ നിന്നും നിനക്ക് മാപ്പ് കിട്ടുന്നത് വരെ നീ ഇങ്ങനെതന്നെ കിടക്കും “,,, അവൻ ഉച്ചത്തിൽ പറഞ്ഞു

സേവ്യർ : മാപ്പ് ,,, മാപ്പ് ,,, അറിയാതെ പറഞ്ഞു പോയത് ആണ് ,,,മാപ്പാക്കണം ,,,, അവൻ വേദനകൊണ്ട്അലറിക്കരഞ്ഞുകൊണ്ട് പറഞ്ഞു ..

അതുകേട്ട രീത കണ്ണനെ ഒന്ന് നോക്കി

റീത്ത : വിട്ടേക്ക് മോനെ , അപ്പച്ചനും പിള്ളേരും ഒക്കെ ഇപ്പോ വരും ,ഇതും കണ്ടോണ്ട് വന്ന പിന്നെ കൂടുതൽപ്രശ്നവും ,അതുകൊണ്ട് കൊണ്ടുപോയി എവിടേലും കള ഇതിട്ടങ്ങളെ ,,, അവർ അത്രയും പറഞ്ഞു അകത്തേക്ക്പോയി , എന്നാലും മനസ്സ് നിറഞ്ഞൊരു ചിരി ഉണ്ടായിരുന്നു അവരുടെ മുഖത്തു .

കണ്ണൻ : ആൽബി , ഇവരെ ഒന്ന് പുറത്താക്കിയേക്ക് ,,,, എല്ലാത്തിനേം എടുത്തു വണ്ടിയിൽ കയറ്റിയ ശേഷംആൽബിയോട് പറഞ്ഞു ,,,, അവനും ജോയും കൂടി വണ്ടികൾ ഓടിച്ചു കുറച്ചപ്പുറം മാറ്റി നിർത്തി , ആംബുലൻസ് വിളിച്ചു പറഞ്ഞ ശേഷം തിരിച്ചു അങ്ങോട്ട് തന്നെ വന്നു , അവിടെ ചിരിയും കളിയുമായിഗാർഡനിൽ തന്നെ നിൽക്കുന്നവരെ കണ്ടതും അവർ അവരെ വായും പൊളിച്ചു നോക്കി നിന്നുപോയി .

അകത്തു മേരിയിൽ നിന്നും അറിഞ്ഞ കാര്യങ്ങളിൽ ഞെട്ടി തലക്കും കൈകൊടുത്തിരിക്കുക ആണ് മൈക്ക് , അവനടുത് തന്നെ അവനെയും ചാരി മേരിയും നിറ മിഴിയോടെ നിൽക്കുന്നുണ്ട് ,

മൈക്ക് : ഇത്രയൊക്കെ നടന്നിട്ടും നീ എന്താ എന്നെ അറിയിക്കാതെ ഇരുന്നത് മേരി , ഞാൻ നിനക്ക് മാത്രം എന്റെഇമെയിലും ഫോൺ നമ്പറും തന്നിട്ടല്ലേ പോയത് ,,, അവൻ വിഷമത്തോടെ ചോദിച്ചു

മേരി : അതൊക്കെ അന്നത്തെ ബഹളത്തിൽ നഷ്ട്ടപെട്ടു ഇച്ചായ , പിന്നെ അപ്പച്ചൻ ഉള്ളതായിരുന്നു ആകെഒരു ആശ്വാസം ,,,

32 Comments

  1. Bro waiting for next part

  2. ഇനി എപ്പോഴാണ് ഇതിന്റെ അടുത്ത ഭാഗം വരുന്നത് ?. ഇതിലുള്ള ഓരോ അഭിപ്രായങ്ങൾക്കും മറുപടി നൽകാൻ ചിലപ്പോൾ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, പൊതുവായി ഒരു മറുപടി നൽകിയാലും മതി.

    കഥ അത്രയും നന്നായി പോകുന്നുണ്ട്. അതൊകൊണ്ടാണ് എല്ലാര്ക്കും ഇത്രയും excitements.

    അടുത്തുതന്നെ ഇവിടെ ഒരു മറുപടി ഉണ്ടാകുമെന്നു കരുതുന്നു.

    1. Bro ponmins oru island il aanu work cheyyunnath. So leave undaavumbo maathre post cheyyu. So we have to wait.

  3. ??? അടിപൊളി മാസ്സ് ആണ് മുത്തേ

  4. ❤❤❤❤❤❤❤

Comments are closed.