അത് കേട്ടതും റീത്തയും മേരിയും ഞെട്ടി , അവർ രണ്ടും ആൽബിയെ തന്നെ നോക്കി , അപ്പോഴേക്കുംആൽബിയുടെ ദോസ്ത് ജോ അങ്ങോട്ട് ഓടിയെത്തി ,
ജോ : നീ ഇവിടെ എന്ന ഉണ്ടാക്ക അവർ ഇങ് എത്തി , ഇവളെക്കൊണ്ട് പോവാൻ പറഞ്ഞതല്ലേ ഞാൻ ,,, അവൻഅലറിക്കൊണ്ട് ചോദിച്ചു ,,
പിന്നെ ആൽബിയെ കാക്കാതെ അവനെ ഒന്ന് ദേഷ്യത്തിൽ നോക്കി മേരിയുടെ കയ്യിൽ പിടിച്ചു അവളെക്കൊണ്ട്നടക്കാൻ ആഞ്ഞതും മേരിയുടെ മറ്റേ കയ്യിൽ മറ്റൊരാളുടെ കൈ വീണു , വലിച്ചിട്ട് വരാത്തത് കൊണ്ട് തിരിഞ്ഞുനോക്കിയ ജോ അവിടെ നിൽക്കുന്നവനെ കണ്ടതും സന്തോഷത്തോടെ മേരിയുടെ കൈ വിട്ടു , അതെ നിമിഷംതന്നെ മേരിയെ വലിച്ചു തന്റെ നെഞ്ചോട് ചേർത്തിരുന്നു അവൻ .
“ എന്റെ പെണ്ണിനെ , എന്റെ കയ്യിൽ നിന്നും ആരാ കൊണ്ടുപോകുന്നത് എന്ന് എനിക്കൊന്ന് കാണണം “
അവന്റെ ശബ്ദം അവിടെമാകെ അലയടിച്ചു , മേരി മുന്നിൽ നിൽക്കുന്നവനെ കണ്ണുകൾ തള്ളി നോക്കി നിന്നു , തന്റെ പ്രാണന്റെ നെഞ്ചിൽ ആണ് താൻ എന്ന് മനസ്സിലായതും അവൾ ആ ചൂടിലേക്ക് കൂടുതൽ ചേർന്ന് നിന്നു .
അപ്പോഴേക്കും പ്ലാമറ്റം ബംഗ്ലാവിന്റെ ഗേറ്റ് കടന്ന് 3 വണ്ടികൾ വന്ന് നിന്നു , അതിൽ നിന്നും 12പേർ ഇറങ്ങി , വന്നവരെ കണ്ടതും ആൽബി ഞെട്ടി ,
ആൽബി : ഇത് ആ ജോപ്പനും ടീമും ആണ് ,,,,, അവൻ പേടിയോടെ പറഞ്ഞു
അച്ചു : മൈക്ക് നീ പെണ്ണിനേം കൂട്ടി അകത്തേക്ക് പോയി അറിയാൻ ഉള്ള കാര്യങ്ങൾ അറിയൂ , ഇത് ഞങ്ങൾനോക്കിക്കോളാം ,,, അവൻ അത് പറഞ്ഞതും ഒരു ചിരിയോടെ മേരിയെയും ചേർത്തു പിടിച്ചു അവൻ മുകളിലേക്ക്പോയി ,
അച്ചു : വാ ,റീത്താമ്മച്ചി നമ്മക്കൊരു അടി കാണാം ,,, അവൻ റീത്തയുടെ തോളിലൂടെ കയ്യിട്ട് അവരെയും കൊണ്ട്പുറത്തേക്ക് നടന്നു , റീത്തയും ആൽബിയുമെല്ലാം ഇതിപ്പോ എന്ത് സാധനം എന്നറിയാതെ അവരെ ഫോളോചെയ്ത് ഉമ്മറത്തേക്ക് ഇറങ്ങി
അവർ പുറത്തേക് വന്നതും ഒരു 27 വയസ്സ് പ്രായം തോന്നുന്ന ഒരാൾ വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങിഅവരെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു ,
അവനെ കണ്ടതും “ പുലിക്കോട്ടിൽ സേവ്യർ “ എന്ന് ആൽബി പറഞ്ഞു
സേവ്യർ : എന്റെ പൊന്നമ്മച്ചി വെറുതെ തടി വടക്കാക്കാതെ എന്റെ പെണ്ണിനെ ഇങ് ഇറക്കി വിട്ടേക്ക് , എന്നാൽപ്രായമൊന്നും നോക്കില്ല ഇവന്മാർ കേറി അങ് മേയും ,,,അയാൾ ഒരു വൃത്തികെട്ട നോട്ടം നോക്കികൊണ്ട് പറഞ്ഞു, ,, റീത്താമ്മ അപമാനം കൊണ്ട് തല താഴ്ത്തി ,,,, അച്ചു കണ്ണനെ ഒന്ന് നോക്കി ,,,
കണ്ണൻ സേവ്യറേ ഒന്ന് നോക്കി അവനടുത്തേക്ക് നടന്നു , അവനെ തടയാൻ എന്ന പോലെ വന്ന അവന്റെകൂട്ടത്തിൽ ഒരുത്തനെ കൈ തിരിച്ചൊടിച്ചു കഴുത്തും തിരിച്ചു താഴെ ഇട്ടു ,,അത് കണ്ട മറ്റുള്ളവർ ഒന്ന് പതറി , കാരണം അത്രക്ക് ഫാസ്റ്റ് മൂവ് ആയിരുന്നു , ട്രൈൻഡ് ആയ ആളുകൾക്കെ അത് സാധിക്കു , അവരെല്ലാം ഒന്ന്പരസ്പരം നോക്കി ബാക്കി 11 പേരും ഒന്നിച്ചു ചെന്നു കണ്ണന് നേരെ , എന്നാൽ
നിമിഷ നേരം കൊണ്ട് 11 പേരും ചോര തുപ്പി താഴെ വീണു ബോധം പോയി ,,, സേവ്യർ ഞെട്ടി തരിച്ചുപോയിആൽബിയും ജോയും വായും പൊളിച്ചു നിന്നു , അടി തുടങ്ങി ഒരു മിനിറ്റ് ആയപ്പോഴേക്കും ശത്രു പട തവിട് പൊടി, അതും പേരുകേട്ട ആ നാട്ടിലെ കൊലകൊമ്പൻ ,, അവർ കൂടെ നിൽക്കുന്ന അച്ചുവിനെയും കൂട്ടരെയും ഒന്ന്നോക്കി ,അവിടെ ഇതെല്ലം സർവ്വ സാദാരണം എന്ന രീതിയിൽ നിൽക്കുക ആണ് .
Bro waiting for next part
Next eppola
ഇനി എപ്പോഴാണ് ഇതിന്റെ അടുത്ത ഭാഗം വരുന്നത് ?. ഇതിലുള്ള ഓരോ അഭിപ്രായങ്ങൾക്കും മറുപടി നൽകാൻ ചിലപ്പോൾ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, പൊതുവായി ഒരു മറുപടി നൽകിയാലും മതി.
കഥ അത്രയും നന്നായി പോകുന്നുണ്ട്. അതൊകൊണ്ടാണ് എല്ലാര്ക്കും ഇത്രയും excitements.
അടുത്തുതന്നെ ഇവിടെ ഒരു മറുപടി ഉണ്ടാകുമെന്നു കരുതുന്നു.
Bro ponmins oru island il aanu work cheyyunnath. So leave undaavumbo maathre post cheyyu. So we have to wait.
??? അടിപൊളി മാസ്സ് ആണ് മുത്തേ
❤❤❤❤❤❤❤