പിന്നെ റീത്താമ്മ വിളിച്ചത് കൊണ്ട് താഴേക്ക് ചെന്നു , അവിടെ നല്ല താറാവ് കറിയും വെള്ളപ്പവും ഉണ്ടായിരുന്നുഅതൊക്കെ അവർ പെട്ടെന്ന് തന്നെ തിന്ന് തീർത്തു .
മൈക്ക് : ചേച്ചിയാമ്മേ മേരി എവിടെ ,, അവൻ മടിച്ചാണേലും ചോദിച്ചു ,,
രീത : അവൾ പള്ളീൽ പോയതാടാ ഇപ്പോ വരും ,,, അവർ ചിരിയോടെ പറഞ്ഞു
മൈക്ക് : അവൾ ,, അവൾ എന്നതാ ഇവിടെ , അവളുടെ മമ്മ എന്തിയെ ,,, അവൻ സംശയത്തോടെ ചോദിച്ചു
റീത്ത : അതൊക്കെ അവൾ തന്നെ പറയും ,,,,, പിന്നെ അവന്റെ ചെവിയോരം അടുത്തേക്ക് ചെന്നു “നീ ഇനിപൊന്നുണ്ടേൽ അവളെയും കെട്ടി കൊണ്ടുപൊക്കോണം , അവളെ ഇനി ഇവിടെ നിർത്തുന്നത് സേഫ് അല്ല ,,,
മൈക്ക് : എന്നതൊക്കെയാ ചേച്ചിയാമ്മേ ഈ പറയുന്നേ ,, ഒന്ന് തെളിച്ചു പറ ,,,
റീത്ത : അതൊക്കെ അവളും അപ്പനും പറയും , എന്നെകൊണ്ട് പറയാൻ ഒക്കത്തില്ല ,,, അവർ അത്രയും പറഞ്ഞുഅവിടുന്ന് പോയി
അവർ കഴിച്ചു കഴിഞ്ഞു മുകളിലേക്ക് തന്നെ പോയി പിന്നെ ടെറസിലെ ബാൽക്കണിയിലേക്ക് പോയി , അവിടെനിന്നും നോക്കിയാൽ ഗേറ്റ് കിടന്നു വരുന്നവരെ കാണാം , കുറച്ചു കഴിഞ്ഞതും ഒരു മാലാഖയെ പോലെ വെള്ളവസ്ത്രം അണിഞ്ഞ ഒരു സുന്ദരി കുട്ടി പതിയെ പതിയെ നടന്നു ഗേറ്റ് കടന്നു അകത്തേക്ക് കയറി , മൈക്കിന്റെചുണ്ടിലെ ചിരിയിൽ നിന്നും അത് മേരി ആണെന്ന് അവർക്ക് മനസ്സിലായി , മൈക്ക് അവളുടെ മുഖത്തേക്ക് തന്നെനോക്കി നിൽക്കുക ആണ് , അവൾ കുറച്ചൂടെ അടുത്തേക്ക് എത്തിയതും അവന്റെ ചിരിയോടെ ഉള്ള മുഖം മാറി , ഇടതുകൈയിൽ അവൾ ചുരുട്ടി പിടിച്ചു വെച്ച ഷാളിന്റെ അറ്റത് പരന്ന ചുവപ്പ് നിറയും , നെറ്റിയിലെ പ്ലാസ്റ്ററുംഅവൾക്ക് ഇന്ന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവർക്ക് മനസ്സിലായി ,അവൾ വീടിന്റെ അകത്തേക്ക് കയറിയതുംമൈക്കും കൂട്ടരും താഴേക്ക് പാഞ്ഞു .
അകത്തേക്ക് കയറിയ മേരിയെ കണ്ട റീത്ത ഓടി വന്നു
റീത്ത : എന്ന അന്നക്കൊച്ചേ ഇത് , എന്ന ,എന്ന പറ്റി ,,, അവർ ആവലാതിയോടെ ചോദിച്ചു
മേരി : ഒന്നും ഇല്ലാ റീത്താമോ , അതൊന്ന് വീണതാ ,, സ്റ്റെപ്പിൽ ഒന്ന് സ്ലിപ് ആയി വീണു ,,,
“ ബിയർ കുപ്പികൊണ്ട് തലയടിച്ചു പൊട്ടിക്കുന്നതിനും ഇപ്പോ വീണു എന്നാണോ പേര് “,,, പെട്ടെന്ന് അവളുടെപുറകിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു ,അതുകേട്ട് ഞാട്ടലോടെ അവൾ തിരിഞ്ഞു നോക്കി , അവിടെ അവളെകലിപ്പിച്ചു നോക്കി നിൽക്കുന്ന അവളുടെ ആത്മ മിത്രം ആൽബി ,,,,
റീത്ത : എന്നാ ആൽബി ഉണ്ടായേ സത്യം പറ ,,,,
ആൽബി : ആ ജോണിയാ റീത്താമ്മച്ചി , അവൻ ഇന്നും ഇവളെ കേറി പിടിക്കാൻ നോക്കി ഇവൾ അവന്റെമോന്തക്കിട്ടൊന്ന് കൊടുത്തു അപ്പോ കിട്ടിയ ബിയർ ബോട്ടിൽ കൊണ്ട് അവളുടെ തലക്കടിച്ചു , നാട്ടുകാർകണ്ടപ്പോ അവൻ സ്ഥലം കാലിയാക്കി ,,,
റീത്താമ്മ : എന്റെ കർത്താവെ ഇനി എന്ന ഒക്കെ നടക്കുമോ ആവോ ,,, അവർ നെഞ്ചിൽ കൈവെച്ചുകൊണ്ട്പറഞ്ഞു
മേരി : അപ്പച്ചൻ അറിഞ്ഞ ചോദിക്കാൻ ചെല്ലും അപ്പച്ചനോട് പറയണ്ട റീത്താമ്മച്ചി ,, ഇത് ചെറിയ ഒരു മുറിവല്ലേ,,,, അവൾ കെഞ്ചിക്കൊണ്ട് പറഞ്ഞു
ആൽബി : അല്ലേലും അപ്പച്ചനോട് പറയേണ്ട ആവശ്യം ഇല്ല , ഇത് അപ്പച്ചനിൽ ഒന്നും നിക്കുല ,,, അവൻദേഷ്യത്തോടെ പറഞ്ഞു
റീത്ത : എന്താ ആൽബി ,, എന്നേലും പ്രശ്നം ഉണ്ടോ ,,,
ആൽബി : അത് പറയാനാ ഞാനിപ്പോ വന്നത് , ആ പുലിക്കോട്ടിലുകാർ ഇങ്ങോട്ട് പോന്നിട്ടുണ്ടെന്ന അറിഞ്ഞത്,അവർ ഇവിടെ ഏത് നിമിഷം വേണേൽ എത്തും , അപ്പച്ചനും ഇച്ചായന്മാരും കോട്ടയത്തു പോയത് അറിഞ്ഞുള്ളവരവ , അവർ എത്തുന്നതിനു മുൻപ് ഇവളെ ഇവിടുന്ന് മാറ്റണം റീത്താമ്മച്ചി ,,,,,
Bro waiting for next part
Next eppola
ഇനി എപ്പോഴാണ് ഇതിന്റെ അടുത്ത ഭാഗം വരുന്നത് ?. ഇതിലുള്ള ഓരോ അഭിപ്രായങ്ങൾക്കും മറുപടി നൽകാൻ ചിലപ്പോൾ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, പൊതുവായി ഒരു മറുപടി നൽകിയാലും മതി.
കഥ അത്രയും നന്നായി പോകുന്നുണ്ട്. അതൊകൊണ്ടാണ് എല്ലാര്ക്കും ഇത്രയും excitements.
അടുത്തുതന്നെ ഇവിടെ ഒരു മറുപടി ഉണ്ടാകുമെന്നു കരുതുന്നു.
Bro ponmins oru island il aanu work cheyyunnath. So leave undaavumbo maathre post cheyyu. So we have to wait.
??? അടിപൊളി മാസ്സ് ആണ് മുത്തേ
❤❤❤❤❤❤❤