രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-6[PONMINS] 398

V6 4U ഗ്രൂപ്പിന്റെ പുതിയ ഓഫീസിൽ എത്തിയ പ്രിയ റിസപ്ഷനിൽ പറഞ്ഞ ശേഷം വച്ചുവിന്റെ ഓഫീസിലേക്ക്പോയി ചാർജ് എടുത്തു , അവളുടെ വർക്കിലെ കാര്യപ്രാപ്തിയും ചെയ്യുന്നതിന്റെയും പറയുന്നതിൻറെയുംകോൺഫിഡൻസ് എല്ലാം മഹേഷിനും ദേവനും നല്ലപോലെ ഇഷ്ടപ്പെട്ടിരുന്നു , കണ്ണൻ അവിടെ വെച്ച് തന്നെമാൻഷനോട്‌ ചേർന്ന് അവൾക്കായി അലോട്ട് ചെയ്ത വില്ലയുടെ കീ അവൾക്ക് നൽകി , ലൊക്കേഷനുംകൊടുത്തിരുന്നു , അവളും അതൊക്കെ സന്തോഷത്തോടെ സ്വീകരിച്ചു എങ്കിലും അവളുടെ കണ്ണുകൾ ആരെയോതേടി നടന്നു .

വൈകീട്ടോടെ ആണ് പ്രിയയും ഭുവനും മോനും വില്ലയിലേക്ക് വന്നത് , അവർക്ക് തൊട്ടടുത്തുള്ള വലിയമാൻഷൻ അവർ അമ്പരപ്പോടെ നോക്കി , അവിടെയാണ് കമ്പനി ഓണർ താമസയ്ക്കുന്നത് എന്ന് സെക്യൂരിറ്റിപറഞ്ഞിരുന്നു , മുറ്റത്തെ ഗാർഡനിൽ പെൺകുട്ടികളുടെ കളിചിരിയും ഒരു കൊച്ചു ആൺകുട്ടിയുടെകളിയുമെല്ലാം ശബ്ദങ്ങൾ മാത്രമായി അവർക്ക് കേൾക്കാൻ കഴിഞ്ഞു , വില്ലയിൽ എത്തി സെറ്റൽ ആയ ശേഷംഅവർ അവിടെ മൊത്തം നടന്നു കണ്ടു , മറ്റുള്ള വീടുകളിലേക്ക് പോകരുതെന്ന കണ്ണന്റെ കർശന നിർദേശംഅവർ പാലിച്ചു .

ദിവസങ്ങൾ ഓടി മറഞ്ഞു , ദിന ചര്യപോലുള്ള ദിവസങ്ങൾ ഓഫീസും വീടും അവിടുത്തെ കാര്യങ്ങളുമായി പോയി.

രാത്രി ഭക്ഷണം കഴിക്കാൻ ഒത്തുകൂടി ഇരിക്കുക ആണ് എല്ലാവരും , കളിയും ചിരിയുമായി ഇരുന്നു എല്ലാവരുംഒന്നിച്ചു തന്നെ കഴിക്കും അതിപ്പോ ഒരു ശീലമായി ,

വച്ചു : അപ്പോ , നാളെ രാവിലെ നിങ്ങൾ പോവും അല്ലേ ,,, അവൻ അച്ചുവിനെ നോക്കി ചോദിച്ചു

അച്ചു : അതെ , ആദ്യം മൈക്കിന്റെ വീട്ടിൽ പോണം , അവിടുന്ന് കണ്ണൻറേം അജുവിന്റേം നാട്ടിലേക്ക് ,,,,,

മൈക്ക് : വിച്ചുവേട്ടനും വരാമായിരുന്നു , ഞാൻ നേരത്തെ പറഞ്ഞതല്ലേ , നവി കണ്ടില്ലേ ലീവ് എടുത്തത്അതുപോലെ സെറ്റ് ആക്കാമായിരുന്നു ,

വിച്ചു : സാരമില്ലെടാ , നിങ്ങൾ പോയിട്ട് വാ ,നിങ്ങൾ ഒക്കെ പോയാൽ ഇവിടുത്തെ കാര്യങ്ങൾ നോക്കാനും ആള്വേണ്ടേ , നാളെ അല്ലേ Dv യിൽ പഴയ സ്റ്റാഫ്സ് റിജോയിന് ആവുന്നത് , അതൊക്കെ അച്ചന്മാർക്ക് ഒന്നിച്ചുനോക്കിയ എത്തില്ല ,,,, അവൻ ചിരിയോടെ പറഞ്ഞു

പിന്നെ ഭക്ഷണവും കഴിച്ചു ചിരിയോടെ അവരെല്ലാം കിടക്കാൻ പോയി ,പാക്കിങ് എല്ലാം കഴിഞ്ഞു അവർ കിടന്നു.

പിറ്റേന്ന് രാവിലെ തന്നെ ബ്ലാക്ക് റേഞ്ച് റോവറും ബ്ലാക്ക് ജീപ്പും അവർ 7  പേരെയും വഹിച്ചുകൊണ്ട് കോട്ടയംലക്ഷ്യമാക്കി കുതിച്ചു .

കോട്ടയം പാലയിലെ പ്ലാമറ്റം എന്ന ബംഗ്ലാവിന്റെ മുന്നിൽ അവരുടെ വണ്ടികൾ വന്ന് നിന്നു , 7 വർഷത്തിന്ശേഷമുള്ള മൈക്കിന്റെ തിരിച്ചു വരവാണ് , ഇതിനിടയിൽ ഇവിടെ എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് അവന്തന്നെ അറിയില്ല അന്ന് വിളിച്ചതിൽ പിന്നെ പലപ്പോഴും വിളിച്ചേങ്കിലും ആരും ഒന്നും പറഞ്ഞിട്ടും ഇല്ല , കല്യാണത്തിനുള്ള ഒരുക്കങ്ങൾ ഒക്കെ നടക്കുന്നുണ്ട് വീടിന്റെ മുന്നിൽ അവർ ഏഴു പേരും ഇറങ്ങിയ ശേഷം , വീടിനെ കുറച്ചു നേരം നോക്കി നിന്നു , വണ്ടിയുടെ സൗണ്ട് കേട്ട് പുറത്തേക്ക് വന്ന റീത്ത മുന്നിൽ നിൽക്കുന്നമൈക്കിനെ കണ്ട് കണ്ണുകൾ നിറച്ചു അവനടുത്തേക്ക് ഓടി വന്നു കെട്ടിപ്പിടിച്ചു അവനും അവരെ ചേർത്ത് പിടിച്ചു,

കൊച്ചേർക്ക

ചേച്ചിയാമ്മേ

അവർ രണ്ടും പരസ്പരം സ്നേഹം പങ്കിട്ടു ,,

നീ അവനെ അവിടെ തന്നെ നിർത്താൻ പോവാണോ “,,, പെട്ടെന്ന് പിന്നിൽ നിന്നും അവന്റെ മൂത്ത ഇച്ചായൻമാത്യു വിളിച്ചു പറഞ്ഞു ,അയാളെ കണ്ടതുംവല്യച്ഛയാഎന്നും പറഞ്ഞു ഓടി പോയി കെട്ടിപ്പിടിച്ചു അയാൾഅവനെയും അവരുടെ സഹോദര സ്നേഹ പ്രകാടനം കഴിഞ്ഞതും അവൻ അവന്റെ കൂട്ടുകാരെ എല്ലാം അവർക്ക്പരിചയപ്പെടുത്തി കൊടുത്തു , ശേഷം അവരെയെല്ലാം കൂട്ടി അകത്തേക്ക് കയറി ,ബാക്കി ഉള്ളവർ ഒന്നും അപ്പോഅവിടെ ഇല്ലായിരുന്നു , അതുകൊണ്ട് തന്നെ അവർ റൂമിൽ ചെന്ന് അല്പം വിശ്രമിച്ചു .

32 Comments

  1. Bro waiting for next part

  2. ഇനി എപ്പോഴാണ് ഇതിന്റെ അടുത്ത ഭാഗം വരുന്നത് ?. ഇതിലുള്ള ഓരോ അഭിപ്രായങ്ങൾക്കും മറുപടി നൽകാൻ ചിലപ്പോൾ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, പൊതുവായി ഒരു മറുപടി നൽകിയാലും മതി.

    കഥ അത്രയും നന്നായി പോകുന്നുണ്ട്. അതൊകൊണ്ടാണ് എല്ലാര്ക്കും ഇത്രയും excitements.

    അടുത്തുതന്നെ ഇവിടെ ഒരു മറുപടി ഉണ്ടാകുമെന്നു കരുതുന്നു.

    1. Bro ponmins oru island il aanu work cheyyunnath. So leave undaavumbo maathre post cheyyu. So we have to wait.

  3. ??? അടിപൊളി മാസ്സ് ആണ് മുത്തേ

  4. ❤❤❤❤❤❤❤

Comments are closed.