രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-6[PONMINS] 398

ആരോ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എണീച്ചത് , അവൻ ആയിരുന്നു സ്ഥലം എത്തി ഇറങ്ങാൻ പറഞ്ഞു , അങ്ങനെ ബാഗ്ലൂർ നഗരത്തിൽ കാൽ കുത്തി , പിന്നെ അവൻ എന്റെ മുന്നിൽ ഒരു അത്ഭുദം ആയിരുന്നു , എനിക്ക് താമസം ഒരുക്കി , വസ്ത്രങ്ങൾ വാങ്ങി തന്നു , അവന്റെ കൂടെ എന്നെ കോളേജിൽ ചേർത്തി അങ്ങനെഒരു സഹോദരന്റെ കടമകൾ എല്ലാം അതെ സ്ഥാനത്തു നിന്ന് ചെയ്ത് തന്നു , അങ്ങനെ ഇരിക്കെ ആണ് ഞാൻപ്രേഗ്നെന്റ് ആണെന്ന് അറിയുന്നത് , എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവനെ നോക്കി  ഒറ്റ ചോദ്യംആയിരുന്നു , “ നിനക്ക് വേണോ “,,, ഞാൻ അവനോട് തിരിച്ചും ചോദിച്ചു എന്താ വേണ്ടതെന്ന്നിനക്കുവേണ്ടെങ്കിൽ എനിക്ക് എടുക്കാൻ ആണെന്ന് പറഞ്ഞു അവൻ , പിന്നെ ഗർഭകാലം ഞാനും എന്റെ കുഞ്ഞുംകുഞ്ഞിന്റെ ആന്റി മാരും അങ്കിൾ മാരുമായി അടിച്ചു പൊളിച്ചു , സന്തോഷം മാത്രം നിറഞ്ഞ നാളുകൾ , ദേവുട്ടൻ  ജനിച്ചപ്പോ  അവൻ ആണ്  ആദ്യമായി അവനെ വാങ്ങിയത് , അവന് പേരിട്ടത് , അങ്ങനെ അങ്ങനെ എല്ലാം ,, പിന്നെ പഠിത്തം കഴിഞ്ഞു അവരുടെ കൂടെ തന്നെ കമ്പനിയിലും വർക്ക് ചെയ്യാൻ തുടങ്ങി , അങ്ങനെ ഇവിടെവരെഎത്തി നിൽക്കുന്നു , നമ്മളൊക്കെ  പറയാറില്ലേ ദൈവം ചില മനുഷ്യരെ നമ്മുടെ സഹായത്തിനു അയക്കുമെന്ന്അങ്ങനെ എന്റെ മുന്നിൽ വന്ന ദൈവം തന്നെയാ എന്റെ രുദ്രൻ .,,,,,,,അവൾ അത്രയും പറഞ്ഞു ഒരുനെടുവീർപ്പോടെ നിർത്തി , ചുറ്റും നോക്കിയതും എല്ലാവരും കണ്ണിൽ വെള്ളവും നിറച്ചു അവളെ തന്നെ നോക്കിഇരിക്കുക ആണ് , പിന്നെ ശിവ അടക്കം എല്ലാവരും അവളെ ചേർത്ത് കെട്ടിപ്പിടിച്ചു ,,

ദേവൂട്ടി : ഇത്ര ഡാർക്ക് പ്രതീക്ഷിച്ചില്ല സോറി ചേച്ചി

ദേവയാനി : ഹേയ് , അതൊന്നും വേണ്ടാട്ടോ , ഞാൻ ഇപ്പോ നല്ല ഹാപ്പി ആണ് , സൊ അതിന്റെ ഒന്നും ആവശ്യംഇല്ല ,,,,

ജാനകിഅമ്മ അങ്ങോട്ടേക്ക് കയ്യിൽ ഒരു ഗ്ലാസ്സുമായി വന്നു , അത് കണ്ടതും ദേവൂട്ടി ചാടി എണീച്ചു

ദേവൂട്ടി : എന്റെഅമ്മ കറക്റ്റ് ടൈമിംഗ് ആണ് ഞാൻ ഇപ്പൊ ജ്യൂസ് കുടിക്കണം എന്ന് വിജാരിച്ചതേ ഉള്ളു ,, അവൾ ജാനകിക്ക് നേരെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു ,, എന്നാൽ ജാനകി അവളുടെ കൈ തട്ടി മാറ്റി ഗ്ലാസ്ശിവക്ക് നേരെ നീട്ടി

ജാനകി : ന്റെ മോൾക്ക് ജ്യൂസ് വേണച്ചാ അടുക്കളയിൽ ഉണ്ട് , ഇത് ശിവക്കുള്ളതാ ,,,

ശിവ ആണേൽ അത് വാങ്ങാതെ നിൽക്കുക ആണ്,അത് കണ്ട ജാനകി അവളെ നോക്കി കണ്ണുരുട്ടി

ജാനകി : ദേ , മര്യാദക്ക് വാങ്ങി കുടിച്ചോ ,ഒന്നും രണ്ടും അല്ല , 4 പേർക്ക മുല കൊടുക്കേണ്ടത് , അതിനു നീഎന്തേലും കഴിച്ചാലേ ഉണ്ടാവു ,ഇത് ഡോക്ടർ എഴുതിയ മരുന്ന അങ് കുടിക്ക് വേഗം ,,,, അവർ കുറച്ചുകർശനയോടെ പറഞ്ഞതും ശിവ ഒറ്റ വലിക്ക് കുടിച്ചു തീർത്തു ,,,, അതുകണ്ട എല്ലാവർക്കും ചിരിവന്നു , അല്പനേരം കൂടി സംസാരിച്ചിരുന്ന ശേഷം എല്ലാവരും കിടക്കാൻ ആയി പോയി .

പിറ്റേ ദിവസം അച്ചുവും ദേവയാനിയും റാമും കൂടെ DV ഓഫീസിലേക്കും , കണ്ണനും ഒമറും വിച്ചുവും അച്ചന്മാരുംകൂടെ V6 4U ഓഫീസിലേക്കും പോയി , പെൺ പടകൾ മുഴുവൻ  ശിവയുടെയും കുട്ടികളുടെയും ലോകത്തുആയിരുന്നു , ശിവക്കുള്ള പ്രസവ രക്ഷകൾ എല്ലാം മുറപോലെ 3 അമ്മമാരും കൂടി ചെയ്ത് കൊടുത്തു .

ഓഫീസിൽ എത്തിയ അച്ചുവും ടീമും കണ്ടത് റിസെപ്ഷനിസ്റ്റിനോട് കത്തി അടിച്ചു നിൽക്കുന്ന ഒരു ഇരുനിറമുള്ള പെൺകുട്ടിയെ ആണ് , അവർ അങ്ങോട്ട് ചെന്ന് അവളെ തട്ടി വിളിച്ചു തിരിഞ്ഞു നോക്കിപിന്നിലുള്ളവരെ കണ്ടതും അവൾ ഇളിയോടെ അവരെ നോക്കി

ദേവയാനി : ഒരു ചാൻസ് കിട്ടിയ അപ്പോ മൊതലാക്കിക്കോണം ,,,, അവൾ

നീ പോടീ , ഞാൻ ചുമ്മാ ഒന്ന് പരിചയപ്പെട്ടത് അല്ലേ , അല്ല എവിടെ എന്റെ മൊയലാളി “,,, അവൾ അവരെനോക്കി ചോദിച്ചു

അച്ചു : അവൻ കുറച്ചു കഴിഞ്ഞു വരും , നമുക്ക് മനോജ് സാറിനെ ഒന്ന് കാണാം വാ ,,, അവർ അവരെയും കൂട്ടിഅകത്തേക്കു പോയി പിന്നെ മനോജ് സാറിന്റെ കാബിനിൽ പോയി അദ്ദേഹത്തെ കണ്ടു

റാം : സാർ ഇതെന്റെ പിഎ ആണ് ദേവയാനി ഇത് കർണന്റെ പിഎ  കാതറിൻ ,,ഞാൻ ഇന്നലെ പറഞ്ഞപോലെഇവിടുത്തെ വർക്ക് റിപ്പോർട്ട് സാർ ഒന്ന് ഇവർക്ക് പറഞ്ഞു കൊടുക്കണം ,,

32 Comments

  1. Bro waiting for next part

  2. ഇനി എപ്പോഴാണ് ഇതിന്റെ അടുത്ത ഭാഗം വരുന്നത് ?. ഇതിലുള്ള ഓരോ അഭിപ്രായങ്ങൾക്കും മറുപടി നൽകാൻ ചിലപ്പോൾ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, പൊതുവായി ഒരു മറുപടി നൽകിയാലും മതി.

    കഥ അത്രയും നന്നായി പോകുന്നുണ്ട്. അതൊകൊണ്ടാണ് എല്ലാര്ക്കും ഇത്രയും excitements.

    അടുത്തുതന്നെ ഇവിടെ ഒരു മറുപടി ഉണ്ടാകുമെന്നു കരുതുന്നു.

    1. Bro ponmins oru island il aanu work cheyyunnath. So leave undaavumbo maathre post cheyyu. So we have to wait.

  3. ??? അടിപൊളി മാസ്സ് ആണ് മുത്തേ

  4. ❤❤❤❤❤❤❤

Comments are closed.