രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-6[PONMINS] 398

അച്ചു : അന്ന് ശെരിക്കും എന്താ സംഭവിച്ചത് ,,,

ഫർസാന : വിവരോം കിട്ടി ഞങ്ങൾ ഹോസ്പിറ്റലിൽ എത്തുമ്പോൾ അത്യാസന്ന നിലയിൽ ആയിരുന്നു വേണി , തലക്ക് കിട്ടിയ അടിയിൽ ഹെഡ് ഇഞ്ചുറി വലിയ പ്രശ്നം ഉള്ളത് ആയിരുന്നില്ല , രണ്ട മുല കണ്ണുകളുംകത്തികൊണ്ട് അറുത്തു മാറ്റിയിട്ടുണ്ട് , ശരീരം മുഴുവൻ കത്തികൊണ്ട് കീറി മുറിച്ചിട്ട് ,വയറ്റിൽ പൊട്ടിയ കുപ്പികൊണ്ട് പലയിടത്തായി 8 കുത്തും ,, പിന്നെ പിന്നെ അവളുടെ കാലുകൾക്കിടയിൽ കത്തികൊണ്ട്കുത്തിക്കീറിയിട്ടുണ്ട് ,,തുടയെല്ലും കാൽ എല്ലും അടിച്ചു മുറിച്ചിട്ടുണ്ട് , എത്രോയോക്കെ സംഭവിച്ചിട്ടുംമരിക്കാത്തതിൽ ആയിരുന്നു ഡോക്ടറിന് അതിശയം , വയറ്റിൽ ഏറ്റ കുത്തുകൊണ്ട് ഗർഭപാത്രം നഷ്ട്ടപെട്ടുകുടലുകളിൽ സാരമായ പരിക്ക് പറ്റി , 35 ദിവസം ബോധം പോലും ഇല്ലാതെ കിടന്നു , വാണിയെ കുറിച്ച് ഒരറിവുംകിട്ടിയില്ല , എനിക്ക് അന്ന് എനിക്ക് അന്ന് പോവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്റെ കുട്ടികൾക്ക് ഒന്നുംവരുത്തില്ലായിയുന്നു ഞാൻ ,,

പിന്നെ എന്റെ വേണിക് വേണ്ടി നിയമപോരാട്ടത്തിന് ഇറങ്ങി ഞാൻ , പക്ഷേ പണം കൊണ്ടും പവർ കൊണ്ടുംതെളിവുകൾ എല്ലാം അവർ തൂത്തെറിഞ്ഞു , ഏതോ രണ്ട് ബംഗാളികൾ അവരാണ് ചെയ്തത് എന്നും പറഞ്ഞുസ്റ്റേഷനിൽ ഹാജരായി , അതോടെ അതോടെ എല്ലാം കൈവിട്ട് പോയി ,,, പിന്നെ അവർ എന്റെ പുറകെ ആയി , എനിക്ക് പല ഭാഗത്തു നിന്നും ആക്രമണം ഉണ്ടായി അതോടെ ഇപ്പോ എന്റെ ഭർത്താവോ സഹോദരനോ കൂടെഇല്ലാതെ ഞാൻ പുറത്തിറങ്ങാറില്ല ,, എന്റെ ഇവിടുത്തെ ജോലി അവർ കളയിച്ചു , വേറെ എവിടെയെങ്കിലുംജോലിക്ക് കയറാൻ ഇതുവരെ എനിക്ക് പറ്റിയിട്ടില്ല എല്ലാം അവർ മുടക്കും ,,

ദേവയാനി : എന്തിന് ,, എന്തിന് വേണ്ടിയാണ് ഇവർ ഇതെല്ലം ചെയ്യുന്നത് ,,,

ഫർസാന :” ദി സോൾഅതിനു വേണ്ടി , ഞങ്ങളുടെ ഡ്രീം പ്രോജെക്ടിന് വേണ്ടി ,,,,

ദേവയാനി : എന്നിട്ട് അത് കൊടുത്തോ അവർക്ക് ,,,

ഫർസാന : ഒരാളെ കൊന്ന , മറ്റൊരാളെ വേദനിക്കുന്ന ജീവിതത്തിലേക്കു തള്ളിവിട്ട , മറ്റൊരുവളെ എവിടെയെന്ന്പോലും അറിയാത്ത വിധം ആക്കിയ അവർക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്ത ഞങ്ങളുടെ സ്വപ്നംകൊടുക്കേണ്ടെന്ന് ഞങ്ങൾ അങ് തീരുമാനിച്ചു , അതുകൊണ്ട് അവർ ഇപ്പോഴും അതിനു വേണ്ടി ഞങ്ങളുടെപുറകെ തന്നെ ഉണ്ട് ,,,

ദേവയാനി : നിങ്ങൾ കാര്യങ്ങൾ എല്ലാം യാസിനെ അറിയിച്ചോ ,,,

ഫർസാന :ഇല്ല , അവനോട് ഒരു ആക്സിഡന്റ് എന്ന് മാത്രമേ പറഞ്ഞോളു

എല്ലാം പറഞ്ഞ ശേഷം ഫർസാന പോയി വേണിയെ കൂടിവന്നു ,,, അവൾക്കടുത്തേക്ക് ദേവയാനി ഇരുന്നു അവൾഫർസാനയെയും വേണിയെയും ഒന്ന് നോക്കിയ ശേഷം അവളുടെ ജീവിതം അവരോട് പറഞ്ഞു , ബാംഗ്ലൂർട്രെയിൻ ഇറങ്ങിയവരെ ഉള്ള കാര്യങ്ങൾ ,എല്ലാം കേട്ടതും അവളെ അവരും സങ്കടത്തോടെ നോക്കി

അച്ചു  : അന്ന് ഇവൾ ഒരേ ഒരു വട്ടം എന്നെ വിശ്വസിച്ചതിനാൽ ആണ് ഇന്ന് ഇവിടെ നിങ്ങടെ മുന്നിൽനിൽക്കുന്നത് , അതുപോലെ ഞാൻ നിങ്ങളോടും ചോദിക്കുക ആണ് ഒരേ ഒരു വട്ടം എന്നെ വിശ്വാസത്തിൽഎടുത്ത് നിങ്ങളുടെ സ്വപ്നം എനിക്ക് തരാമോ ,,,, അവൻ അവരെ നോക്കി ചോദിച്ചു

വേണിയും ഫർസാനയും മുഖത്തോട് മുഖം നോക്കി നിന്നു , എന്നിട്ട് എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ഫർസാനഅച്ചുവിന് നേരെ തിരിഞ്ഞു

32 Comments

  1. Bro waiting for next part

  2. ഇനി എപ്പോഴാണ് ഇതിന്റെ അടുത്ത ഭാഗം വരുന്നത് ?. ഇതിലുള്ള ഓരോ അഭിപ്രായങ്ങൾക്കും മറുപടി നൽകാൻ ചിലപ്പോൾ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, പൊതുവായി ഒരു മറുപടി നൽകിയാലും മതി.

    കഥ അത്രയും നന്നായി പോകുന്നുണ്ട്. അതൊകൊണ്ടാണ് എല്ലാര്ക്കും ഇത്രയും excitements.

    അടുത്തുതന്നെ ഇവിടെ ഒരു മറുപടി ഉണ്ടാകുമെന്നു കരുതുന്നു.

    1. Bro ponmins oru island il aanu work cheyyunnath. So leave undaavumbo maathre post cheyyu. So we have to wait.

  3. ??? അടിപൊളി മാസ്സ് ആണ് മുത്തേ

  4. ❤❤❤❤❤❤❤

Comments are closed.