രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-6[PONMINS] 398

അച്ചു : ഫർസാന ഇപ്പോൾ എവിടെ ഉണ്ട് ,,,അവൻ വേണിയോട് ചോദിച്ചു

വേണി: അവൾ , ഇപ്പോ ജോബ് ഒന്നും ഇല്ല വീട്ടിൽ ഉണ്ട് ,,, വേണി പതിയെ പറഞ്ഞു

ദേവയാനി : അവളോട് വിളിച്ചു ഇങ്ങോട്ട് ഇപ്പൊ വരാൻ പറ ,,,  വേണി അത് കേട്ടതും ഞെട്ടലോടെ ഇല്ലെന്ന്തലയാട്ടി ,,, അത് കണ്ടതും ദേഷ്യം വന്നപോലെ ദേവയാനി ഫോൺ എടുത്തു ഒരു ഗ്യാലറിയിൽ നിന്നും ഒരുഫോട്ടോ എടുത്തു അവളെ കാണിച്ചു , അത് കണ്ടതും വേണി ഞെട്ടലോടെ ദേവയാനിയെ നോക്കി ,

ദേവയാനി : ഇപ്പോ മനസ്സിലായില്ലേ എനിക്ക് അറിയാൻ വേറെയും മാർഗം ഉണ്ടെന്ന് ,, നീ അവളെ വിളിച്ചു ഇവിടെവരാൻ പറ , പ്രശ്നം സോൾവ് ചെയ്യാൻ ആണ് ഞാൻ നോക്കുന്നത് ,, പ്ലീസ് ,,, അവൾ താഴ്മയോടെ തന്നെപറഞ്ഞു ,,, ഇനി വേറെ മാർഗ്ഗമില്ലെന്ന് മനസ്സിലാക്കിയ വേണി  ഫർസാനയെ വിളിച്ചു ,വേഗം അങ്ങോട്ട് വരാനുംക്യാന്റീനിൽ ഉണ്ടെന്നും പറഞ്ഞു ,,,

30 മിനിറ്റിനുള്ളിൽ തന്നെ ഫർസാന അവിടെ എത്തി വേണിയുടെ കൂടെ ഇരിക്കുന്നവരെ ഒന്ന് നോക്കി ചിരിച്ചശേഷം വേണിക്കടുത്തേക്ക് നിന്നു .

ദേവയാനി : ഹായ് ഫർസാന ഞാൻ ദേവയാനി ഇത് രുദ്രൻ ഞങ്ങൾ ഇവിടുത്തെ ന്യൂ മാനേജ്‌മന്റ് സ്റ്റാഫ് ആണ്,,,അവൾ ചിരിയോടെ സംസാരിച്ചുകൊണ്ട് അവളോട് ഇരിക്കാൻ കൈ കാണിച്ചു ,,,

ഫർസാന അവിടെ ഇരുന്ന ശേഷം വേണിയെയും മാറ്റ് രണ്ടുപേരെയും നോക്കി ,,

ദേവയാനി : ഫർസാനയെ ഞങ്ങൾ വിളിപ്പിച്ചതാണ് , ഞങ്ങള്ക് ചില കാര്യങ്ങൾ അറിയാൻ ഉണ്ട് , ഇവളുടെലൈഫിൽ നടന്ന കുറച്ചു കാര്യങ്ങൾ ഞങ്ങൾക്കറിയാം ,കുറച്ചൊക്കെ ഇവൾ പറഞ്ഞു , ചിലത് ഹൈഡ്ചെയ്യുകയും ചെയ്തു , ഇനി ബാക്കി പറയേണ്ടത് നീ ആണ് , നിനക്കറിയുന്ന മുഴുവൻ സത്യവും , യാസീനിൽനിന്ന് തുടങ്ങാം ,,,, അവൾ പറഞ്ഞുകൊണ്ട് ഫോൺ എടുത്ത് നേരത്തെ വേണിയെ കാണിച്ച ഫോട്ടോഫർസാനയെയും കാണിച്ചു , അതുകണ്ട് ഫർസാനയും ഞെട്ടി ,,,, ദേവയാനിയും ഖാലിദും യാസിനും നിൽക്കുന്നഒരു ഫോട്ടോ ആയിരുന്നു അത് .

അച്ചു : അപ്പൊ എങ്ങനെ പറയല്ലേ ,, അവനും ചോദിച്ചു ,,, ഫർസാന വേണിയെ ഒന്ന് നോക്കി അതിനർത്ഥംമനസ്സിലായ പോലെ അവൾ അവിടുന്ന് എണീച് കുറച്ചപ്പുറം മാറി ഇരുന്ന് ഹെഡ്‍ഫോൺ ചെവിയിൽ കുത്തി പാട്ട്വെച്ച് കണ്ണടച്ച് ഇരുന്നു .

ഫർസാന : അവൾക് നേർവെസ് ആവും പെട്ടെന്ന് , റിക്കവർ ആയിട്ട് അതികം ആയിട്ടില്ല ,,,, അവൾവിഷമത്തോടെ പറഞ്ഞു

യാസിൻ ഞങ്ങളെ കാണാൻ വന്ന ദിവസം അന്ന് ഞങ്ങളുടെ വർക്കിനെ കുറിച്ചറിഞ്ഞ അവൻ ഭയങ്കരസന്തോഷത്തിൽ ആയിരുന്നു കാരണം ഇങ്ങനെ ഒരു വർക്ക് ചെയ്യുന്നവർ വിരളം ആണല്ലോ അതുകൊണ്ട് തന്നെഅപ്പോ തന്നെ അവന്റെ ബോസ് ഖാലിദിനെ വിളിച്ചു അവൻ സംസാരിച്ചു കാര്യങ്ങൾ ഒക്കെ വിശദമായി പറഞ്ഞുഅപ്പോയ്ന്റ്മെന്റ് വാങ്ങി തന്നു , പിന്നെ അവൻ ഞങ്ങൾക്കൊരു കഥ പറഞ്ഞു തന്നു , ഒരു ബുദ്ധിരാക്ഷസന്റെകഥ , ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ശൈത്താന്റെ കഥ , അയാളുടെ എണ്ണിയാൽ ഒടുങ്ങാത്തബിസിനസ് സാമ്രാജ്യത്തിന്റെ കഥ , എതിർക്കുന്നവരെയും വഴിമുടക്കുന്നവരെയും വേരോടെ പിഴുതെറിയുന്നഅസ്രായീലിന്റെ കഥ ,,,,, അത് പറഞ്ഞു ഫർസാന ഒന്ന് നിർത്തി

നമ്മൾ ഇന്നി കാണുന്ന ബാംഗ്ലൂരിലും മുംബൈയിലും ഡൽഹിയും മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു സാമ്രാജ്യംഅല്ല V6 4U ഗ്രൂപ്പ് , ലോകമെമ്പാടും പറന്നു കിടക്കുന്ന വലിയൊരു സാമ്രാജ്യം തന്നെ ഉണ്ടാവർക്ക് , അവരുടെ സ്വത്തുവകകൾ മുഴുവൻ കണക്കെടുത്താൽ ഏഷ്യയിലെ തന്നെ നമ്പർ വൺ ബിസിനസ് ഗ്രൂപ്പ്അവരുടേത് ആവും ,,,അങ്ങനെ ഉള്ള ഒരു ഗ്രൂപ്പുമായി ഞങ്ങളെ പോലെയുള്ള ചെറിയൊരു കമ്പനി ഡീലിനുപോകുക എന്ന് വെച്ചാൽ ഞങ്ങൾക്കൊന്നും സ്വപ്നം കൂടെ കാണാൻ പറ്റാത്തത്ര വലിയൊരു ഓഫർ ആയിരുന്നു , അതുകൊണ്ട് തന്നെ ആണ് ഞാനും വേണിയും വാണിയും രാപകൽ കഷ്ടപ്പെട്ട് 4 മാസം കൊണ്ട് ഞങ്ങൾനെയ്തെടുത്ത ഞങ്ങളുടെ dream project , ദി സോൾ  , അങ്ങനെ ഒരു ഗ്രൂപ്പുമായി ഞങ്ങൾ പ്രൊജക്റ്റ് ചർച്ചചെയ്യണമെങ്കിൽ ഞങ്ങളിൽ അവരെ ആകർഷിക്കുന്ന എന്തെങ്കിലും വേണമെന്ന് ഞങ്ങളുടെ നിർബന്ധബുദ്ധിയിൽ ഉദിച്ച ആശയം , കമ്പനിക്ക് മുന്നിൽ തലയെടുപ്പോടെ തന്നെ ഞങ്ങൾക്ക് നിൽക്കാം എന്ന്  ഉറപ്പുണ്ടായിരുന്നു ആത്മവിശ്വാസം ഉണ്ടായിരുന്നു ഞങ്ങൾക്ക് ,,,, പക്ഷേ ,,പക്ഷേ കൂടെ തന്നെ കുതികാൽവെട്ടുന്നവർ ഉണ്ടെന്ന് അറിയാൻ വൈകിപ്പോയി , ഞാൻ എന്റെ സഹോദരങ്ങളെ പോലെ സ്നേഹിച്ച മൂന്ന് പേരെആണ് എനിക്ക് ദിവസം നഷ്ടപെട്ടത് , സുഫൈൽ ഒരു അസ്മ രോഗിയായിരുന്നു , ക്ലോറോഫോംസ്പ്രൈയുടെ അമിത ഉപയോഗം അവന്റെ ജീവൻ എടുത്തു അന്ന് , വാണി ,, വാണി എവിടെ ആണെന്ന് പോലുംഅറിയില്ല ,, വേണി അവൾക്ക് നഷ്ട്ടപെട്ടതൊന്നും ആർക്കും ആർക്കും ഇനി തിരിച്ചു കൊടുക്കാൻ പറ്റില്ല , 6 മാസംഞാനും എന്റെ ഉമ്മിയും കഷ്ടപ്പെട്ട് നോക്കി തിരിച്ചു പിടിച്ചത ഇരിക്കുന്നവളെ , ഇന്നും ഒരു ടെൻഷനോപനിയോ വന്നാൽ പോലും പേടിയാ , ആരോഗ്യ പരമായി വട്ട പൂജ്യം ആണ് , ഇഷ്ട്ടപെട്ട ഭക്ഷണമോ എരിവോപുളിയോ ഒന്നും കൂട്ടാൻ പറ്റാതെ ഇങ്ങനെ ഇങ്ങനെ വേദനയും സഹിച്ചു ജീവിത കാലം മുഴുവൻ ജീവിക്കണംഅതാ അവളുടെ വിധി ,,,,,

32 Comments

  1. Bro waiting for next part

  2. ഇനി എപ്പോഴാണ് ഇതിന്റെ അടുത്ത ഭാഗം വരുന്നത് ?. ഇതിലുള്ള ഓരോ അഭിപ്രായങ്ങൾക്കും മറുപടി നൽകാൻ ചിലപ്പോൾ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, പൊതുവായി ഒരു മറുപടി നൽകിയാലും മതി.

    കഥ അത്രയും നന്നായി പോകുന്നുണ്ട്. അതൊകൊണ്ടാണ് എല്ലാര്ക്കും ഇത്രയും excitements.

    അടുത്തുതന്നെ ഇവിടെ ഒരു മറുപടി ഉണ്ടാകുമെന്നു കരുതുന്നു.

    1. Bro ponmins oru island il aanu work cheyyunnath. So leave undaavumbo maathre post cheyyu. So we have to wait.

  3. ??? അടിപൊളി മാസ്സ് ആണ് മുത്തേ

  4. ❤❤❤❤❤❤❤

Comments are closed.