രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-6[PONMINS] 398

അതോടെ തീർന്നു അമ്മയുമായുള്ള ബന്ധം, പിന്നെ കോളേജ് അവിടെ എനിക്ക് ആദ്യമായി കിട്ടിയ കൂട്ട്ആയിരുന്നു സുഫൈൽ ,ഞങ്ങളെ രണ്ടിനേം ഒന്നിച്ച സീനിയർ റാഗ് ചെയ്തത് ഒരേ ക്ലാസ്സിൽ ആണെന്ന്അറിഞ്ഞപ്പോൾ അങ്ങനെ കൂട്ട് ആയി ക്ലാസ്സിൽ എത്തിയ ശേഷം കിട്ടി മറ്റൊരു കൂട്ട് കൃഷ്ണ ഭക്തയായ കൃഷ്ണവാണി , ഞങ്ങളുടെ പേര് തമ്മിൽ ഉള്ള സാമ്യം പോലും അതിശയം ആയിരുന്നു , അവൾക്ക് അമ്മയും അച്ഛനുംഒരു ചേട്ടനും ഉണ്ട് , അവരെല്ലാം സാധാരണ ജോലിക്കാർ ആയിരുന്നു , കോളേജ് ലൈഫ് അടിച്ചു പൊളിച്ചു തന്നെമുന്നോട്ട് പോയി , ഞങ്ങൾ ഫസ്റ്റ് ഇയർ ആയിരുന്നപ്പോൾ അവിടെ തേർഡ് ഇയർ ആയിരുന്ന ഫർസാന എന്നഞങ്ങളുടെ ഇത്തയും ഞാനും വാണിയും ആയിരുന്നു ഒരു ഹോസ്റ്റൽ മുറിയിൽ , അതുകൊണ്ട് തന്നെ ഞങ്ങൾകോളേജിലും നല്ല കമ്പനി ആയി , വർഷങ്ങൾ കഴിഞ്ഞു എംബിഎ കഴിഞ്ഞു ജോലി എന്ന മാമാങ്കം വന്നപ്പോൾഇത്തയാണ് ഇത്ത വർക്ക് ചെയ്യുന്ന കമ്പനിയിൽ ഞങ്ങൾക്ക് ജോബ് ശെരിയാക്കി തന്നത് ,സുഫൈലുംഇവിടെ തന്നെ വന്നത് ഞങ്ങൾക്ക് വളരെ സന്തോഷം നൽകി ,പിന്നെയും ഞങ്ങളുടെ കൂട്ടും സന്തോഷം മാത്രംനില നിന്നിരുന്ന ജീവിതം , കൃത്യം ഒരു വർഷം മുൻപ് ഇവിടെ അടുത്ത ഒരു കൃഷ്ണന്റെ അമ്പലത്തിൽപോയതാണ് ഞാനും വാണിയും ,അവിടെ വെച്ച് വാണിയുടെ കയ്യിൽ ഒരു സ്വാമി എന്തോ കൊടുത്ത ശേഷംഅവിടുന്ന് പോയി, ഞങ്ങൾ അത് എടുത്തു നോക്കി അതൊരു വിസിറ്റിംഗ് കാർഡ് ആയിരുന്നു V6 4U ഗ്രൂപ്പിന്റെമുംബൈ ബ്രാഞ്ചിലെ യാസിൻ എന്ന് പേരുള്ള അവിടുത്തെ മാനേജരുടെ വിസിറ്റിംഗ് കാർഡ് , ഞങ്ങൾക്ക് ആകെകൗതുകം ആയിരുന്നു അത് , ഓഫീസിൽ എത്തിയ ശേഷം ഞങ്ങൾ കമ്പനിയെ കുറിച്ച് സെർച്ച് ചെയ്തു , എക്സ്പോർട് ആൻഡ് ഇമ്പോർട് കമ്പനി ആയത് കൊണ്ട് തന്നെ ഞങ്ങളുടെ വർക്കിന് ഗുണമാകുമെന്ന്അറിയാമായിരുന്നു , അതുകൊണ്ട് തന്നെ ഞങ്ങൾ കാര്യം ഇത്തയുമായി ഷെയർ ചെയ്തു , ഇത്ത തന്നെഞങ്ങളെ കൂട്ടി മനോജ് സാറിന്റെ അടുത്ത് ചെന്ന് സംസാരിച്ചു ഡീൽ ചെയ്യാൻ പെർമിഷൻ വാങ്ങി , അങ്ങനെഞങ്ങൾ യാസിൻ എന്ന അയാളെ വിളിച്ചു , നല്ല പെരുമാറ്റം തന്നെ ആയിരുന്നു അയാളുടെ ഇത്ത ആണ്സംസാരിച്ചത് പരിചയപ്പെട്ട് വന്നപ്പോൾ ആണ് അറിയുന്നത് അയാൾ ഇത്തയുടെ റിലേറ്റീവ് ആണെന്ന് , അവരുടെവീട്ടിലെ എന്തോ ഫങ്ക്ഷന് രണ്ടാഴ്ച്ച കഴിഞ്ഞു വരുന്നുണ്ടെന്ന് പറഞ്ഞു അപ്പൊ നേരിട്ട് കണ്ട് സംസാരിക്കാംഎന്നും പറഞ്ഞു , അങ്ങനെ നാട്ടിൽ വന്ന ആളെ ഞാനും ഇത്തയും കൂടി പോയി കണ്ടു വാണി അന്ന് നാട്ടിൽപോയത് ആയിരുന്നു , അങ്ങനെ അയാൾ വഴി ഞങ്ങൾ ബാംഗ്ലൂർ ഓഫീസിലെ അവരുടെ ബോസ്സുമായി മീറ്റിംഗ്ഫിക്സ് ചെയ്തു പക്ഷേ 4 മാസം കഴിഞ്ഞുള്ള തീയതി ആണ് അവർ തന്നത് ബോസ് സ്ഥലത്തില്ല അപ്പോഴെക്കെവരൂ എന്ന പറഞ്ഞത് , അങ്ങനെ ഞങ്ങൾ ദിവസത്തിന് വേണ്ടി എല്ലാം ഒരുക്കി കാത്തിരുന്നു , ഞാനുംവാണിയും ഇത്തയും വിജയ് അരുൺ സാം മനുഷ് സാർ ഇത്രയും പേരാണ് അന്ന് പോവാൻ നിന്നത് എന്നാൽലാസ്റ്റ് മിനുട്ടിൽ ഇത്തയുടെ ഉമ്മാക്ക് സുഖമില്ലാതെ ആശുപത്രിയിൽ ആയതിനാൽ ഇത്ത പിന്മാറി ഇത്താക്ക് പകരംസുഫൈൽ വന്നു . അങ്ങനെ ആഘോഷത്തോടെ തന്നെ ബാംഗ്ലൂർ പോയി , മീറ്റിംഗിന് തലേ ദിവസം ആയത്കൊണ്ട് ഹോട്ടലിൽ എത്തി രാത്രി ഫുഡ് കഴിച്ചു നേരത്തെ തന്നെ ഉറങ്ങാൻ കിടന്നു , വാണിക്ക് പീരിയഡ്‌സ്ആയത്കൊണ്ട് വല്ലാത്ത വേദന കാരണം ഉറങ്ങാൻ ആവാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുക ആയിരുന്നു , എന്റെ ഫോൺ ബെല്ലടിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത് എടുത്തു നോക്കിയപ്പോൾ സമയം 12 മണി,സുഫൈൽ ആയിരുന്നു ,ഞാൻ അൻസർ ചെയ്തപ്പോൾ അപ്പുറത് നിന്നും വിജയ്‌യുടെ വെപ്രാളപ്പെട്ട ശബ്ദവുംസുഫൈലിന്ന് എന്തോ പറ്റി പെട്ടെന്ന് ഒന്ന് വാ എന്നും പറഞ്ഞു ഫോൺ കട്ട് ആക്കി , ഞാൻ ആകെ പേടിച്ചുപോയി,വാണി അപ്പോ ഒന്ന് മയങ്ങിയതേ ഉള്ളു അതുകൊണ്ട് അവളെ വിളിക്കാതെ ഞാൻ ഒറ്റക്ക് അപ്പോഴത്തെപൊട്ടബുദ്ധിക്ക് അങ്ങോട്ട് ചെന്നു ,അവിടെ ബെഡിൽ മനുഷ് സാറും സുഫൈലും ബോധമില്ലാതെ കിടക്കുന്നുണ്ട് , വിജയ്‍യും അരുണും അവിടെ നിൽക്കുന്നുണ്ട് ഞാൻ അവരെ രണ്ടുപേരെയും കുറെ വിളിച്ചു , പക്ഷേ അവർഎണീച്ചില്ല ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ വേണ്ടി അവരോട് പറയാൻ തിരിഞ്ഞ എന്റെ മുഖത്തേക്ക് അവർഎന്തോ സ്പ്രൈ ചെയ്തു , ബോധം മറയും മുൻപ് ഞാൻ കണ്ടു എനിക്ക് നേരെ പ്രയോഗിച്ച അതെ സ്പ്രൈ അവർമനുഷ് സാറിനും സുഫൈലിനും നേരെയും ഉപയോഗിക്കുന്നത് .

പിന്നെ ,,, പിന്നെ ബോധം തെളിയുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആണ് , ശരീരം മുഴുവൻ അസഹ്യമായ വേദനഉണ്ടായിരുന്നു , പിന്നെ പതിയെ പതിയെ ഓരോന്ന് ഞാൻ അറിഞ്ഞു , കഴിഞ്ഞ 35 നാൾ ഒരേ കിടത്തം കിടന്നത്,എന്റെ മാർ കണ്ണുകൾ മുറിച്ചു മാറ്റപ്പെട്ടത് , എന്റെ വയറ്റിൽ ഏറ്റ കുത്തുകൾ കാരണം എനിക്ക് നഷ്ട്ടപെട്ടമാതൃത്വം എന്ന വലിയ നഷ്ട്ടം ,

,ആഹ്ഹഹ്ഹ ,, ആഹ്ഹ്ഹ് ,, ആഹ്ഹഹ്ഹഹ്ഹ ,,,,, വേണി അലറി അലറി കരഞ്ഞു , അവളെസമാധാനിപ്പിക്കാൻ കഴിയാതെ കുഴഞ്ഞു , കരഞ്ഞു കരഞ്ഞു അവൾ തളർന്ന് താഴേക്ക് ഇരുന്നു പോയി ,,,

മുന്നില്ലേക് ഒരു ഗ്ലാസ് വെള്ളം നീണ്ടു വന്നതും വേണി അത് പെട്ടെന്ന് വാങ്ങി കുടിച്ചു , ഒന്ന് റിലാക്സ് ആയതുംഅവൾ പതിയെ താഴെ നിന്ന് എണീച്ചു ചെയറിലേക്ക് ഇരുന്നു , തന്റെ തൊട്ടടുത്തു ഇരിക്കുന്ന അച്ചുവിനെകണ്ടതും അവൾ ഞെട്ടി , അവന്റെ മുഖം ഗൗരവം നിറഞ്ഞത് ആയിരുന്നു , അവൻ അവളെ ഒന്ന് നോക്കി .

ദേവയാനി : വേണി നീ പറഞ്ഞതിൽ പലതും ഹൈഡ് ചെയ്തിട്ടുണ്ട് എന്ന് ഞങ്ങൾക്ക് അറിയാം , അത് നീപറയണ്ട , ഞാൻ നിന്നോട് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു നീ എന്നെ ഒരു വട്ടം ട്രസ്റ്റ് ചെയ്താൽ നിന്റെ എന്ത്പ്രശ്നവും ഞാൻ സോൾവ് ചെയ്ത് തരുമെന്ന് ,,, വേണിയെ നോക്കി മയത്തിൽ തന്നെ ദേവയാനി പറഞ്ഞു .

32 Comments

  1. Bro waiting for next part

  2. ഇനി എപ്പോഴാണ് ഇതിന്റെ അടുത്ത ഭാഗം വരുന്നത് ?. ഇതിലുള്ള ഓരോ അഭിപ്രായങ്ങൾക്കും മറുപടി നൽകാൻ ചിലപ്പോൾ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, പൊതുവായി ഒരു മറുപടി നൽകിയാലും മതി.

    കഥ അത്രയും നന്നായി പോകുന്നുണ്ട്. അതൊകൊണ്ടാണ് എല്ലാര്ക്കും ഇത്രയും excitements.

    അടുത്തുതന്നെ ഇവിടെ ഒരു മറുപടി ഉണ്ടാകുമെന്നു കരുതുന്നു.

    1. Bro ponmins oru island il aanu work cheyyunnath. So leave undaavumbo maathre post cheyyu. So we have to wait.

  3. ??? അടിപൊളി മാസ്സ് ആണ് മുത്തേ

  4. ❤❤❤❤❤❤❤

Comments are closed.