വേണിയും മനോജ് സാറും പോയ ശേഷം അവർ അഞ്ച് പേരും അവിടെ തന്നെ ഇരുന്നു
മൈക്ക് : നീ പറഞ്ഞപോലെ അതിലെ മികച്ച ടീമിനെ തന്നെ അവർ തന്നിട്ടുണ്ട് , 15 ആണുങ്ങളും 10 പെണ്ണും , കണ്ണൻ പറഞ്ഞപോലെ ദേ ർ പവർഫുൾ ,,,
ഒമർ : അതുപോലെ ഞാൻ പറയുമ്പോൾ ആ മുത്തശ്ശനെ നമുക്ക് കൂടെ നിർത്താം അതാവുമ്പോൾ നമുക്ക് കുറച്ചുപേരെ കൂടി റിക്രൂട് ചെയ്ത് അദ്ദേഹത്തെ കൊണ്ട് മേൽനോട്ടത്തിൽ ട്രെയിൻ ചെയ്യലോ ,,,,
കണ്ണൻ : അത് നല്ലൊരു ഐഡിയ ആണ് , 80 വയസ്സുള്ള ആൾ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല നല്ല കരുത്തഇപ്പോഴും , ഞാൻ ഒന്ന് മുട്ടിനോക്കി പക്ഷേ പുള്ളി ഈസി ആയി തറപറ്റിച്ചു ,,,,,
റാം : ഹഹഹ , അപ്പോ നമുക്ക് പറ്റിയ ടീമാ , എങ്ങനെ അവരുടെ പോസ്റ്റിങ്ങ്
അച്ചു : അവരെയെല്ലാം നമ്മുടെ വിലക്ക് അടുത്തുള്ള ഫ്ലാറ്റിലേക്ക് താമസം മാറ്റം , ആ 25 പേരുണ്ടല്ലോ അവർവീട്ടിൽ നിൽക്കട്ടെ , അതിൽ കുറച്ചുപേരെ വിച്ചേട്ടനും അച്ഛനും വല്യച്ചനും സെക്യൂരിറ്റി ആക്കം , ലേഡീസ്കുറച്ചുപേരെ കുട്ടികളെ നോക്കാൻ ഏൽപ്പിക്കണം അവർക്കിനി ക്ലാസ് ഒക്കെ ഇല്ലേ ,സൊ ഒരു ഗാർഡ് എന്നരീതിയിൽ അല്ലാതെ അവരോട് ഫ്രണ്ട്‌ലി ആയിട്ട് ഇടപെടാൻ പറയണം , എന്നാലേ എന്തേലും പ്രശ്നം ഉണ്ടേലുംഷെയർ ചെയ്യൂ ,പാഷയോട് പറഞ്ഞു അവരെ കുറച്ചു ദിവസം കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ നിർത്തണം , അതുപോലെ യൂണിഫോം ഒന്നും വേണ്ട കേസുൾ ഡ്രെസ്സിൽ ഉണ്ടായാൽമതി , പിന്നെ ഒമർ പറഞ്ഞപോലെ നമുക്ക്കുറച്ചുപേരെ കൂടി അറേഞ്ച് ചെയ്യണം , ബാക്കി ഉള്ളവരെ എല്ലാം അലെർട്ടിൽ ആക്കി നിർത്താൻ പറയണം ,,,,, അവൻ നിർദേശങ്ങൾ കൊടുത്തു കൊണ്ടിരുന്നു .
മൈക്കും ഒമറും കാര്യങ്ങൾ ഏറ്റെടുത്തു അവിടുന്ന് പോയി , കണ്ണൻ ഒഫീഷ്യൽ കാര്യങ്ങളിലേക്ക് തിരിഞ്ഞു , റാംഹെഡ് ഓഫീസിലേക്ക് പോയി , അച്ചു എന്തോ ചിന്തയിൽ അവിടെ അങ്ങനെ ഇരുന്നു , കുറച്ചു കഴിഞ്ഞതുംദേവയാനി അങ്ങോട്ട് വന്ന് അവനെ വിളിച്ചു
ദേവയാനി : വാ , ഫുഡ് കഴിക്കണ്ടേ ,,, അവൾ അവനെയും വിളിച്ചു ക്യാന്റീനിലേക്ക് പോയി ,അവിടെ സ്റ്റാഫ്എല്ലാം കഴിച്ചുകൊണ്ടിരിക്കുന്നുണ്ട് , അച്ചുവും ദേവയാനിയും രാജേട്ടന്റെ അടുത്തുപോയി ഫുഡ് വാങ്ങി വന്നശേഷം ഒരു ഒഴിഞ്ഞ ടേബിളിലേക്ക് ഇരുന്നു , അവർ സംസാരത്തോടെ ഭക്ഷണം കഴിച്ചു , അൽപം മാറിയുള്ള ഒരുടേബിളിൽ തന്നെ തന്നെ നോക്കി ഇരിക്കുന്ന ആ രണ്ട് കുട്ടികളെ അച്ചു വീണ്ടും കണ്ടു , അവരുടെ ഉദ്ദേശംമനസ്സിലാവാതെ അവൻ ഭക്ഷണം കഴിച്ചു തീർത്തു , ശേഷം അവന്റേതായ തിരക്കുകളിലേക്ക് മുഴുകി .
ഉച്ച ഭക്ഷണ ശേഷം ടേബിളിൽ മറന്നു വെച്ച ഫോൺ എടുക്കാൻ വന്നപ്പോൾ ആണ് അച്ചു ആ കാഴ്ച കണ്ടത് , ഒരു മൂലയിലെ ടേബിളിൽ തൈരും ചോറും മാത്രം കൂട്ടി പതിയെ സമയമെടുത്ത് ചവച്ചു ചവച്ചു കഴിക്കുന്ന വേണി , അവളുടെ ചില കാര്യങ്ങൾ ഇതിനകം തന്നെ അച്ചു അറിഞ്ഞിരുന്നു എന്നിരുന്നാലും അവളോട് ഒന്ന് നേരിട്ട്സംസാരിക്കണം എന്ന് തന്നെ അവൻ ഉറപ്പിച്ചു , ദേവയാനിയെ വിളിച്ചു ക്യാന്റീനിലേക്ക് വരാൻ പറഞ്ഞു അവൻവേണി ഇരിക്കുന്ന ടേബിളിലേക്ക് നടന്നു .
Bro waiting for next part
Next eppola
ഇനി എപ്പോഴാണ് ഇതിന്റെ അടുത്ത ഭാഗം വരുന്നത് ?. ഇതിലുള്ള ഓരോ അഭിപ്രായങ്ങൾക്കും മറുപടി നൽകാൻ ചിലപ്പോൾ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, പൊതുവായി ഒരു മറുപടി നൽകിയാലും മതി.
കഥ അത്രയും നന്നായി പോകുന്നുണ്ട്. അതൊകൊണ്ടാണ് എല്ലാര്ക്കും ഇത്രയും excitements.
അടുത്തുതന്നെ ഇവിടെ ഒരു മറുപടി ഉണ്ടാകുമെന്നു കരുതുന്നു.
Bro ponmins oru island il aanu work cheyyunnath. So leave undaavumbo maathre post cheyyu. So we have to wait.
??? അടിപൊളി മാസ്സ് ആണ് മുത്തേ
❤❤❤❤❤❤❤