രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-6[PONMINS] 398

അവനെ കണ്ടതും വൃദ്ധന്റെ കണ്ണുകൾ തിളങ്ങി ഉടൻ അവന് നേരെ തിരിഞ്ഞു വലത് കാൽ മുട്ട് നിലത്തു കുത്തിഇടതുകാൽ പൊക്കി വെച്ച് ഇടതു കൈ അതിൽവെച്ചു വലതു കൈ മടക്കി ഇടതും നെഞ്ചിൽ വെച്ച് തല താഴ്ത്തിഅവനെ ബഹുമാനിച്ചു , അതുപോലെ ബാക്കിയുള്ള 100  പേരും ചെയ്തു , ഇതെല്ലം കണ്ട് അച്ചുവും കണ്ണനുംഒമറും ഒന്ന് ഞെട്ടി , പിന്നെ അച്ചു മുന്നോട്ട് വന്ന് അദ്ദേഹത്തെ പിടിച്ചു പൊക്കി

അച്ചു : ഇനി ഇങ്ങനെ ഒന്നും ചെയ്യരുത് മുത്തശ്ശാ ,,, അവൻ ആഗ്നയോടെ പറഞ്ഞു , അദ്ദേഹം അത്  സമ്മതിച്ചപോലെ തലയാട്ടി ,,,

കണ്ണൻ : ഇദ്ദേഹം രാജ വീരൻ , മാർഷൽ ആർട്സ് ട്രൈനെർ ആണ് ,ബാക്കി ഉള്ളത് അവരുടെ സ്റ്റുഡന്റ്സ് ആണ്, ടെസ്റ്റ് ചെയ്തു , ദേ  ആർ വെൽ ട്രൈൻഡ് , എല്ലാ വെപ്പൺസും യൂസ് ചെയ്യാൻ അറിയാം ,,,,അവൻഗൗരവത്തോടെ കാര്യം അവതരിപ്പിച്ചു . അച്ചു വൃദ്ധനെയും കൂടെ ഉള്ളവരെയും ഒന്ന് നോക്കി , അവനെതന്നെ നോക്കി നിൽക്കുക ആണ് അവർ .

അച്ചു : മുത്തശ്ശാ നിങ്ങളുടെ ഡീറ്റെയിൽസ് ,,,

രാജ വീർ : ഞങ്ങൾ ഉത്തർ പ്രദേശിലെ വീർപുർ എന്ന സ്ഥലത്തെ രാജ കുടുംബത്തിന്റെ കീഴിൽ വരുന്ന ഒരുപുരാതന ക്ഷേത്രത്തിന്റെ കാവൽക്കാർ ആയിരുന്നു തലമുറകൾ ആയി , ഇപ്പോ ക്ഷേത്രം പുനരുദ്ധാരണംചെയ്യാൻ പോകുന്നത് കൊണ്ട് രാജകുടുംബം തന്നെ ഏറ്റെടുത്തു , അതോടെ ഞങ്ങൾ കുറച്ചു പേരുടെ ഉപജീവനംനഷ്ടമായി , പാരമ്പര്യമായി കൈമാറി വന്ന ആയോധന കലകൾ അല്ലാതെ ഞങ്ങളുടെ കയ്യിൽ ഒന്നും ഇല്ല , അന്വേഷിച്ചപ്പോൾ ഇവിടെ അതിനൊരു അവസരം ഉണ്ടെന്ന് അറിഞ്ഞു വന്നതാണ് , ക്ഷത്രിയ വംശമാണ്ഞങ്ങളുടേത് ജീവൻ കൊടുത്തും കാക്കും ചതിക്കില്ല , ഇവിടുന്ന് ഉപേക്ഷിക്കരുത് , ഞങ്ങളെ കാത്തു കുറച്ചുകുടുംബങ്ങൾ തന്നെ ഉണ്ട് ,,,,അദ്ദേഹം അച്ചുവിനെ നോക്കി അപേക്ഷ സ്വരത്തിൽ പറഞ്ഞു .

വൃദ്ധന്റെ അപേക്ഷ അവനിൽ ഒരു നോവുണർത്തി , അതുപോലെ വാക്കുകളിൽ വിശ്വാസവും , അവൻഅയാളെ തന്നെ അൽപ നേരം നോക്കി നിന്നു ,

അച്ചു : സമ്മതം , നിങ്ങൾക്ക് ഇവിടെ തുടരാം , ജോലിയുടെ കാര്യങ്ങൾ എല്ലാം വഴിയേ നിങ്ങൾക്ക് പറഞ്ഞുതരാൻആളുകൾ വരും , താമസം വസ്ത്രം ഭക്ഷണം എല്ലാം അറേഞ്ച് ചെയ്ത് തരും , നിങ്ങൾക്ക് നിങ്ങടെ കുടുംബങ്ങളെകൊണ്ട് വരാനും പാർപ്പിക്കാനും മക്കളുടെ പഠിത്തവും എല്ലാം അറേഞ്ച് ചെയ്ത് തരാം , പിന്നെ മുത്തശ്ശാ എനിക്ക്നിങ്ങടെ കൂട്ടത്തിലെ പ്രഗൽബർ ആയ ഒരു ടീമിനെ വേണം , അത് എന്നെ കാക്കാൻ അല്ല , എന്റെ കൂടെ ഉള്ളവരെകാക്കാൻ , അവർക്കൊന്നും ഒരു പോറൽ പോലും ഏൽക്കാൻ പാടില്ല , മുത്തശ്ശൻ അതെല്ലാം അറേഞ്ച് ചെയ്തശേഷം ഇവരുടെ കൂടെ എന്റടുത്തേക്ക് വരണം ,,,, അവൻ അത്രയും പറഞ്ഞു കണ്ണനെ ഒന്ന് കണ്ണ് കാണിച്ച ശേഷംതിരിച്ചു നടന്നു ഓഫീസിലേക്ക് പോയി .

ഓഫീസിലേക്ക് കേറുമ്പോൾ തന്നെ റാമും മൈക്കും എത്തിയിരുന്നു , അവരോട് ഗാർഡ്സിന്റെ കാര്യം പറഞ്ഞതുംമൈക്ക് അങ്ങോട്ട് പോയി അതിന്റെ കാര്യങ്ങൾ എല്ലാം അവൻ നോക്കാം എന്നേറ്റു , രണ്ട് മൂന്ന് ദിവസം കഴിഞ്ഞുചെല്ലുന്നത് കൊണ്ട് തന്നെ ചില പുതിയ സ്റ്റാഫുകളും മറ്റും അവിടെ ഉണ്ടായിരുന്നു , അവരെ ഒക്കെ ജസ്റ്റ് ഒന്ന്പരിചയപ്പെട്ട ശേഷം അവർ മീറ്റിംഗ് ഹാളിലേക്ക് പോയി , അവിടെ വേണിയും മനോജ് സാറും പുതുതായി റിക്രൂട്ചെയ്ത സ്റ്റാഫുകൾക്ക് ഡീറ്റെയിൽസ് കൊടുക്കുന്നുണ്ടായിരുന്നു , അവനും റാമും ഒരു ചെയറിൽ ഇരുന്ന്അതെല്ലാം നോക്കി കണ്ടു , അവരുടെ വർക്ക് എല്ലാം കഴിയുന്നതിനിടക്ക് തന്നെ കണ്ണനും മൈക്കും ഒമറുംവന്നിരുന്നു , വേണിയും മനോജ് സാറും പുതിയ സ്റ്റാഫിസിന് ഡീറ്റെയിൽസ് കൊടുത്ത ശേഷം അവരെ പറഞ്ഞുവിട്ടു പിന്നെ പാർട്ട് ടൈം ജോബിനായി അവർ അവരെല്ലാം ഹാളിലെ ചെയറുകളിൽ ഇരുന്നു എന്നാൽ ഇരുനിറമുള്ള സാധാരണ ചുരിദാർ ധരിച്ച ഒരു അലങ്കാരവുമില്ലാത്ത രണ്ടു പെൺകുട്ടികളുടെ കണ്ണുകൾഅത്ഭുദത്തോടെ അച്ചുവിനെ തന്നെ നോക്കി നിന്നു , അത് അച്ചുവും ശ്രേദ്ധിച്ചിരുന്നു ,

വേണി : സാർ ഇവരാണ് പാർട്ട് ടൈം ആയി നമ്മൾ വർക്കിന് എടുത്ത ടീം ,,

റാം : ഹായ് , നിങ്ങൾക്ക് ഇവിടുത്തെ വർക്കിംഗ് നേച്ചറിനെ പറ്റി ഇവർ പറഞ്ഞു തന്നല്ലോ , നിങ്ങൾ ചെയ്യേണ്ടത്ഇൻഫർമേഷൻ കളക്ഷൻ ആണ് , ഫോണിലൂടെയോ മൈലിലൂടെയോ വെബ്സൈറ്റ് സോഷ്യൽ മീഡിയഅനിതിങ് യൂ   ക്യാൻ യൂസ് ,, അതെല്ലാം ദിവസവും ഇവിടുത്തെ സിസ്റ്റത്തിൽ ആഡ് ചെയ്യണം ,,,,, അവൻഅവരുടെ വർക്ക് പറഞ്ഞുകൊടുത്ത ശേഷം അവരെ വർക്കിലേക്ക് പറഞ്ഞയച്ചു ,,, മുറിക്ക് പുറത്തിറങ്ങും വരെ രണ്ട് പെൺകുട്ടികൾ അച്ചുവിനെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു, അതെല്ലാം അച്ചുവും ഒരുസംശയത്തോടെ നോക്കി നിന്നു .

32 Comments

  1. Bro waiting for next part

  2. ഇനി എപ്പോഴാണ് ഇതിന്റെ അടുത്ത ഭാഗം വരുന്നത് ?. ഇതിലുള്ള ഓരോ അഭിപ്രായങ്ങൾക്കും മറുപടി നൽകാൻ ചിലപ്പോൾ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, പൊതുവായി ഒരു മറുപടി നൽകിയാലും മതി.

    കഥ അത്രയും നന്നായി പോകുന്നുണ്ട്. അതൊകൊണ്ടാണ് എല്ലാര്ക്കും ഇത്രയും excitements.

    അടുത്തുതന്നെ ഇവിടെ ഒരു മറുപടി ഉണ്ടാകുമെന്നു കരുതുന്നു.

    1. Bro ponmins oru island il aanu work cheyyunnath. So leave undaavumbo maathre post cheyyu. So we have to wait.

  3. ??? അടിപൊളി മാസ്സ് ആണ് മുത്തേ

  4. ❤❤❤❤❤❤❤

Comments are closed.