രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-6[PONMINS] 398

ഫൈസൽ : നിങ്ങൾ കേട്ടിട്ടില്ല കരിനാക്കുള്ളവർ പറഞ്ഞാൽ അതുപോലെ സംഭവിക്കും , അല്ലേൽ ചിലരുടെകണ്ണിനെ കുറിച്ച് ചിലർ ചില ഇടങ്ങളിൽ പോയാൽ നല്ലത് സംഭവിക്കുന്നു എന്നൊക്കെ , അതുപോലെ ചിലകാര്യങ്ങൾ മഹാ ചേച്ചിയിൽ ഉണ്ടെന്ന് കാശി എന്നോട് പറഞ്ഞിട്ടുണ്ട് ,,, അവൻ പറഞ്ഞുകൊണ്ട് അവരെ നോക്കി

നജീബ് : എന്ത് കാര്യങ്ങൾ ,,, നജീബ് സംശയത്തോടെ ചോദിച്ചു ,,,

ഫൈസൽ : മഹാ ചേച്ചി പറയുന്ന ചില കാര്യങ്ങൾ അക്ഷരം പ്രതി നടക്കാറുണ്ട് , അതിന് എനിക്ക് അനുഭവവുംഉണ്ട് , എനിക്ക് കോളേജ് പ്ലേസ്‌മെന്റിൽ തന്നെ ജോബ് കിട്ടുമെന്ന് മഹാ ചേച്ചി പറഞ്ഞിരുന്നു അത് അതുപോലെതന്നെ കിട്ടുകയും ചെയ്തു , അതും അത്രയും പേർക്കിടയിൽ എനിക്കും കാശിക്കും മാത്രം , അതുപോലെകാശിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട് , അതൊക്കെ നടന്നിട്ടും ഉണ്ട് ……

നജീബ് : ഇതൊക്കെ ഇപ്പോ ഇവിടെ പറയാൻ ,,, വീണ്ടും സംശയത്തോടെ ചോദിച്ചു

ഫൈസൽ : നേരത്തെ ഇത്താടെ കാര്യം ഞാൻ ചേച്ചിയോട് പറഞ്ഞത് സങ്കടം ആയി എന്നറിയ പക്ഷേ ഞാൻഅത് മനപ്പൂർവം ചോദിച്ചതാ എന്തേലും ഒരു പ്രതീക്ഷ ഉണ്ടെങ്കിലോ എന്നറിയാൻ , എന്നാൽ ചേച്ചിയുടെ മറുപടികേട്ടില്ലേ പ്രതീക്ഷ മാത്രം അല്ല ഉറപ്പും തന്നു , എനിക്ക് ഉറപ്പാ ഇപ്പോ ഇത്തന്റെ  പ്രശ്നങ്ങൾ എല്ലാം മാറുംനോക്കിക്കോ , പിന്നെ ചേച്ചി പറഞ്ഞത് ജോബിന്റെ കാര്യം ഇത്ത നോക്കിക്കോ അതും പെട്ടെന്ന് തന്നെ റെഡിആവും , ,,,, അവൻ സന്തോഷത്തോടെ പറഞ്ഞുകൊണ്ടിരുന്നു , ,, ,,, ഇതെല്ലം കേട്ട് തള്ളണോ കൊള്ളണോഎന്നറിയാതെ ഫർസാനയും നജീബും നിന്നു ,,,, വാതിലിലെ തട്ട് കേട്ടാണ് അവർ പോയി തുറന്നത് , മുന്നിൽഫോണും പിടിച്ചു ചിരിയോടെ നിൽക്കുന്ന മഹായെ കണ്ടതും അവരും ചിരിയോടെ അവളെ നോക്കി , മഹാഫൈസലിന് ഫോൺ കൊടുത്തു .

ഫൈസൽ : കാശി എന്ത് പറഞ്ഞു ,,,

മഹാ : അവൻ കഴിഞ്ഞ ആഴ്ച്ച പറഞ്ഞിരുന്നില്ലേ കമ്പനി മെർജ് ചെയ്യുന്നുണ്ട് ആളുകളെ ഒക്കെ ട്രാൻസ്ഫർചെയ്യുന്നുണ്ട് എന്ന് , അത് അവനും കിട്ടി , അടുത്ത ആഴ്ച്ച ഇവിടെ കൊച്ചിയിലെ അവരുടെ പുതിയഓഫീസിലേക്ക് ആണ് ട്രാൻസ്ഫർ ,,, അവൾ ചിരിയോടെ പറഞ്ഞു

ഫൈസൽ : ഭാഗ്യവാൻ , അപ്പൊ ഇനി മുതൽ ഞാൻ അവിടെ ഒറ്റക്കാവും അല്ലേ ,,,, അവൻ ചെറിയ ഒരുസങ്കടത്തോടെ പറഞ്ഞു

മഹാ : നീ നോക്കിക്കോ നിനക്കും ഇവിടെ കിട്ടും ,,, അവൾ അവന്റെ തലമുടിയിൽ ചിനക്കിക്കൊണ്ട് ചിരിയോടെപറഞ്ഞുകൊണ്ട് പോയി ,, അതുകേട്ട അവൻ ചിരിയോടെ തിരിഞ്ഞു ഫർസാനയെയും നജീബിനെയും നോക്കി , എന്നിട്ട് അതെ ചിരിയോടെ അവന്റെ റൂമിലേക്ക് പോയി .

ഉറക്കം വരാതെ നജീബിന്റെ നെഞ്ചിൽ തലവെച്ചു കിടക്കുക ആണ് ഫർസാന , നജീബും ഉറങ്ങാതെ ചുമ്മാകണ്ണടച്ച് കിടക്കുക ആണ്

ഫർസാന : ഇക്ക ,,, അവൾ പതിയെ വിളിച്ചു

മ്മ് ,, അവൻ അതിനു ചെറുതായൊന്ന് മൂളി

ഫർസാന : ഇന്ന് ഫൈസു പറഞ്ഞതൊക്കെ സത്യം ആവുമോ ,,, അവൾ സംശയത്തോടെ ചോദിച്ചു

നജീബ് : തവക്കൽത്തു അളളാഹ് ,, എല്ലാം പടച്ചോന്റെ തീരുമാനം പോലെ ,,,

———

പിറ്റേന്ന് രാവിലെ റാമും മൈക്കും അച്ചുവും കൂടെ പെൺ പടകളെ എല്ലാം കൊണ്ടുപോയി കോളേജിൽ ചേർത്തു,അവർക്ക് വരാനും പോവാനും ഉള്ള വണ്ടികളും അറേഞ്ച് ചെയ്ത് കൊടുത്തിരുന്നു , കോളേജിൽ അവർമാനേജ്മെന്റിന്റെ ആളുകൾ ആണെന്ന് പറയാതെ ആണ് അവരെ അവിടെ ആക്കിയത് , അത് അങ്ങനെമതിയെന്ന് അവരും പറഞ്ഞു .

അജു അവന്റേതായ തിരക്കുകയിലേക്ക് പോയി , ഒമേറും കണ്ണനും കമ്പനിയിലേക്കും ,കോളേജിൽ അവരുടെകാര്യങ്ങൾ ഒക്കെ ചെയ്ത് തീർത്തു അവരെക്കൊണ്ട് തിരിച്ചു വീട്ടിലേക്ക് വന്ന് കൊണ്ടിരിക്കുമ്പോൾ ആണ്കണ്ണൻ അർജന്റ് ആയി കമ്പനിയിൽ എത്താൻ പറഞ്ഞു വിളിച്ചത് , പിന്നെ പെൺ പടയെ റാമിന്റെയുംമൈകിന്റെയും കൂടെ വിട്ട് അവൻ ഒരു ടാക്സിയിൽ കമ്പനിയിലേക്ക് പോയി ,അവിടെ പുറത്തു തന്നെ അവനെകാത്തു സെക്യൂരിറ്റി നിൽക്കുന്നുണ്ടായിരുന്നു അവനെ കണ്ടതും അയാൾ അവന്റെ അടുത്തേക്ക് ചിരിയോടെവന്ന് നിന്നു ,

സാർ വരുമ്പോൾ ഗോഡൗണിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട് കർണൻ സാർ ,, അയാൾ പറഞ്ഞതിന് ഒന്ന്തലയാട്ടിയ ശേഷം അവൻ കുറച്ചു മാറിയുള്ള ഗോഡൗണിലേക്ക് നടന്നു .

അവൻ നടന്ന് ഗോഡൗണിൽ എത്തി അകത്തേക്ക് കയറി അവിടെ ഒമറും കണ്ണനും ഒരു പ്രായമായ മനുഷ്യനോട്സംസാരിച്ചു നിൽക്കുന്നുണ്ട് , അവരിൽ നിന്നും കുറച്ചു മാറി 100 ഓളം പേർ അവരെ തന്നെ നോക്കി നിൽക്കുന്നു, അച്ചു മുന്നോട്ട് ചെന്നു ,

32 Comments

  1. Bro waiting for next part

  2. ഇനി എപ്പോഴാണ് ഇതിന്റെ അടുത്ത ഭാഗം വരുന്നത് ?. ഇതിലുള്ള ഓരോ അഭിപ്രായങ്ങൾക്കും മറുപടി നൽകാൻ ചിലപ്പോൾ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, പൊതുവായി ഒരു മറുപടി നൽകിയാലും മതി.

    കഥ അത്രയും നന്നായി പോകുന്നുണ്ട്. അതൊകൊണ്ടാണ് എല്ലാര്ക്കും ഇത്രയും excitements.

    അടുത്തുതന്നെ ഇവിടെ ഒരു മറുപടി ഉണ്ടാകുമെന്നു കരുതുന്നു.

    1. Bro ponmins oru island il aanu work cheyyunnath. So leave undaavumbo maathre post cheyyu. So we have to wait.

  3. ??? അടിപൊളി മാസ്സ് ആണ് മുത്തേ

  4. ❤❤❤❤❤❤❤

Comments are closed.