രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-6[PONMINS] 398

മുറിവുകൾ എല്ലാം ഉണങ്ങി ഉഷാറായി വരുക ആണ് മഹാ , ഇന്നവൾ വീട്ടിലെ ഒരു അംഗത്തെ പോലെ ആണ്,ഫർസാനയും ഫൈസലും നജീബും എന്ത് കാര്യത്തിലും അവളുടെ കൂടെ തന്നെ ഉണ്ടാവും , അവളുടെ ചിരികാണാൻ അവർക്കെല്ലാം വലിയ ഇഷ്ടമായത് കൊണ്ട് അവളെ എപ്പോഴും സന്തോഷിച്ചു നിർത്താൻ അവർനോക്കാറുണ്ട് , അങ്ങനെ അന്നത്തെ അത്താഴ ശേഷം അവരെല്ലാം ഒന്നിച്ചു കൂടിയിരിക്ക ആണ് , രാവിലെ മുതൽഫർസാനയുടെ മുഖത്തെ നിരാശ മഹാ ശ്രേദ്ധിച്ചിരുന്നു ,

മഹാ : എന്ത് പറ്റി ഫർസാന , ആകെ ഒരു വാട്ടം

ഫർസാന : ഹേയ് , ഒന്നുല്ലെടോ ,,,അവൾ ചിരിയോടെ പറഞ്ഞു

ഫൈസൽ : ,അതുണ്ടല്ലോ മഹാ ചേച്ചി , ഇത്താക്ക് ഇന്നലെ പോയ ഇന്റർവ്യൂവിനും ജോബ് കിട്ടിയില്ലഅതിന്റെ ടെൻഷൻ ആണ് , അത് അടുത്ത ഇന്റർവ്യൂ വരെ കാണും ,, അവൻ തമാശ രൂപത്തിൽ പറഞ്ഞു ,,,

ഫർസാന : അങ്ങനെ ഒന്നും ഇല്ലാട്ടോ ചെറിയൊരു വിഷമം അത്രേ ഉള്ളു ,,, അവൾ ഫൈസലിന്റെ മണ്ടക്ക് ഇട്ട്ചെറുതായി ഒന്ന് കൊട്ടിക്കൊണ്ട് പറഞ്ഞു ,,,

മഹാ : വിഷമിക്കണ്ട ഫർസാന , ചെറിയ ചെറിയ നിരാശകൾ ദൈവം നമുക്ക് തരുന്നത് വലിയ സന്തോഷങ്ങൾനൽകാൻ ആണെന്ന് കേട്ടിട്ടില്ലേ , അതുപോലെ ആർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത ആർക്കുംതട്ടിത്തെറിപ്പിക്കാൻ പറ്റാത്ത നീ സ്വപ്നം കണ്ടത് പോലെ ഒരു ജോബ് നിന്നെ തേടി വരും ,, ഞാൻപ്രാർത്ഥിക്കാംട്ടോ ,,,,, അവൾ ചിരിയോടെ പറഞ്ഞു ,,, അതുകേട്ട ഫർസാനയും ചിരിച്ചു .

ഫൈസൽ : ആഹാ , കണ്ടോ ഇത്ത ഇതാണ് സ്പിരിറ്റ് , മഹാ ചേച്ചി എന്തായാലും പ്രാർത്ഥിക്കും എന്ന ഇത്താക്ക്ഒരു കുഞ്ഞുണ്ടാവാൻ കൂടി പ്രാർത്ഥിച്ചെക്ക് ,,,, അവൻ കളിയോടെ പറഞ്ഞു , എന്നാൽ അതുകേട്ട ഫർസാനയുടെമുഖം വാടി , നജീബ് ഫൈസലിനെ ഒന്ന് ദേശിച്ചു നോക്കി , അതൊക്കെ കണ്ട് കാര്യം മനസ്സിലാവാതെ മഹാഫർസാനയെ നോക്കി , ഫർസാനയുടെ മുഖത്തെ സങ്കടം കണ്ട മഹാ അവളുടെ കയ്യിൽ പതിയെ കൈ വെച്ചു , ഫർസാന അവളെ നോക്കി ഒന്ന് വേദനയോടെ ചിരിച്ചു , അതൊക്കെ കണ്ട് ദേഷ്യം വന്ന് നജീബ് ചാടി എണീച്ചുറൂമിലേക്ക് പോയി .

മഹാ : എന്താ ,, എന്താ ഫർസാന പ്രശ്നം , നിങ്ങടെ കല്യാണം കഴിഞ്ഞിട്ട് കുറെ ആയോ ,,,

ഫർസാന : 10 വർഷം , 10 വർഷം ആയി ഭാഗ്യമില്ലാത്തവൾക്ക് വേണ്ടി എന്റെ ഇക്ക ജീവിതം കളയാൻതുടങ്ങിയിട്ട് , ഞാൻ ,,ഞാൻ ഇതുവരെ ഒരു പെണ്ണായിട്ടില്ല മഹാ ,, ഞാൻ ഇത് വരെ ഋതുമതി ആയിട്ടില്ല , കുറെകുറെ ചികിൽസിച്ചു , എല്ലാം അറിഞ്ഞിട്ട് തന്നെയാ എന്നെ ഇക്ക കെട്ടിയത് , ഞാൻ കുറെ വേണ്ടെന്ന് പറഞ്ഞതാ , പക്ഷേ ഞാൻ ചങ്കിൽ കേറിപോയി ഇറക്കി വിടാൻ മൂപ്പർക്ക് പറ്റില്ലത്രേ ,,അത് സത്യം ആണെന്ന് ഇപ്പോഴുംതെളിയിക്കുന്നു , ഒരു പരിഭവമോ പരാതിയോ ഇല്ലാതെ ഭാഗ്യം ഇല്ലാത്തവളുടെ കൂടെ ജീവിതം നശിപ്പിക്കുന്നു,,,, അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു നിർത്തി ,, മഹാ സങ്കടത്തോടെ അവളെ ചേർത്തുപിടിച്ചു ,,കുറച്ചു നേരംകരഞ്ഞ ശേഷം അവൾ ഒക്കെ ആയി , ഇതെല്ലം കണ്ട് ഫൈസൽ തലയും താഴ്ത്തി ഇരിക്കുന്നുണ്ട് .

മഹാ : പോട്ടെ ഫർസാന സങ്കടപ്പെട്ടിട്ട് എന്താ കാര്യം , ഇതിനെല്ലാം ഒരു പ്രതിവിധി ഈശ്വരൻകണ്ടെത്തിയിട്ടുണ്ടാവും നമ്മൾ വ്യക്തിയുടെ മുന്നിൽ എത്തപ്പെടാൻ ചില നിയോഗങ്ങൾ ഉണ്ടാവും അത്അതിന്റെ സമയത് നടക്കേണ്ട പോലെ നടക്കും , പ്രശ്നം പരിഹരിക്കപെടുക തന്നെ ചെയ്യും ,,,,,,,അത്രയുംപറഞ്ഞു മഹാ ഫർസാനയെ ഒന്ന് നോക്കി ചിരിച്ച ശേഷം ഫൈസലിന്റെ മുടിയിൽ പിടിച്ചു വലിച്ചു അവന്റെ തലപൊക്കി

നീ നോക്കിക്കോട ദാ ഇത് പോലെ നിന്റെ തല പിടിച്ചു വലിച്ചു ഒരു കുഞ്ഞു ഫർസാനയും കുഞ്ഞു നജീബുംഅതികം വൈകാതെ തന്നെ ഇവിടെ ഓടി നടക്കും , അവരെ കൊണ്ട് ഞാൻ നിന്നെപത്തി മാമഎന്ന്വിളിപ്പിക്കുകയും ചെയ്യും ഇത് ഞാൻ എന്ന മഹാലക്ഷ്മി തരുന്ന വാക്ക “,,,, അവൾ അവരെ രണ്ടുപേരെയുംനോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു , ഫൈസൽ നിറ കണ്ണുകളോടെ മഹായെ നോക്കി ,, പെട്ടെന്ന് അവന്റെഫോൺ റിങ് ചെയ്തു , ഫോൺ എടുത്ത ശേഷം അത് മഹാക്ക് നേരെ നീട്ടി , കാശി ആണെന്ന് കണ്ടതും അവൾഅതും വാങ്ങി ബാൽക്കണിയിലേക്ക് പോയി .

അവൾ അവിടുന്ന് പോയതും ഫൈസൽ ചാടി എണീച്ചു, ഫർസാനയുടെ കൈ പിടിച്ചു വലിച്ചു നജീബ് പോയറൂമിലേക്ക് കയറി വാതിൽ അടച്ചു , ബെഡിൽ കിടക്കുക ആയിരുന്ന നജീബ് ഫർസാനയെയും ഫൈസലിനെയുംകണ്ടതും എണീച്ചിരുന്നു ഫൈസൽ ഫർസാനയുടെ കൈപിടിച്ച് തന്നെ കൊണ്ട് വന്ന് നജീബിനരികിൽ ഇരുത്തിഅവൻ താഴെ അവരുടെ മുന്നിൽ മുട്ട് കുത്തി നിന്നു , അവർ രണ്ട്‌ പേരും അവൻ ഇത് എന്തൊക്കെയാ ചെയ്യുന്നത്എന്നറിയാതെ നോക്കി നിന്നു .

ഫൈസൽ അവരെ രണ്ട് പേരെയും അൽപനേരം നോക്കി നിന്നു .

ഫൈസൽ : ഞാൻ ഇനി പറയുന്ന കാര്യം നിങ്ങൾക്ക് മണ്ടത്തരം ആയി തോന്നാം ,പക്ഷേ ഞാൻ ഇത് എന്റെഅനുഭവത്തിൽ നിന്നും ആണ് പറയുന്നത് , പക്ഷേ ഞാൻ പറയുന്നത് മുഴുവൻ കേൾക്കണം , ഞാൻചോദിക്കുന്നതിന് ഉത്തരവും തരണം , നിങ്ങൾ അമാനുഷിക ശക്തി എന്നൊക്കെ  പറയുന്നതിൽവിശ്വസിക്കുന്നുണ്ടോ ,,,, അവൻ ചോദ്യഭാവത്തിൽ അവരെ നോക്കി ചോദിച്ചു , അവർ രണ്ടുപേരും ഇവൻ ഇത്എന്തൊക്കെയാ പറയുന്നേ എന്ന രീതിയിൽ അവനെ നോക്കി ,

32 Comments

  1. Bro waiting for next part

  2. ഇനി എപ്പോഴാണ് ഇതിന്റെ അടുത്ത ഭാഗം വരുന്നത് ?. ഇതിലുള്ള ഓരോ അഭിപ്രായങ്ങൾക്കും മറുപടി നൽകാൻ ചിലപ്പോൾ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, പൊതുവായി ഒരു മറുപടി നൽകിയാലും മതി.

    കഥ അത്രയും നന്നായി പോകുന്നുണ്ട്. അതൊകൊണ്ടാണ് എല്ലാര്ക്കും ഇത്രയും excitements.

    അടുത്തുതന്നെ ഇവിടെ ഒരു മറുപടി ഉണ്ടാകുമെന്നു കരുതുന്നു.

    1. Bro ponmins oru island il aanu work cheyyunnath. So leave undaavumbo maathre post cheyyu. So we have to wait.

  3. ??? അടിപൊളി മാസ്സ് ആണ് മുത്തേ

  4. ❤❤❤❤❤❤❤

Comments are closed.