അച്ചു : ഇതൊക്കെ ആരാടാ , സംസാരിക്കാൻ നിൽക്കേണ്ട ആവശ്യം ഉണ്ടോ ,ഇവിടുന്ന് ഒരു മൂന്നര മണിക്കൂർയാത്ര ഉണ്ട് ,,,,, അവൻ കൂളായി ചോദിച്ചു
മൈക്ക് : കഥ ഞാൻ പിന്നെ വിശദമായി പറഞ്ഞു തരാം , അവന്മാർ ഒന്നും സംസാരിക്കാൻ കൊള്ളാത്തവർ ആണ്,,,, അവനും മറുപടി പറഞ്ഞു
അച്ചു : എന്ന ഞാൻ പോയി കണ്ടിട്ട് വരാം ടൈം കളയാൻ ഇല്ല ,,, അതും പറഞ്ഞു അവൻ ഇറങ്ങാൻ നിന്നു
മേരി : വേണ്ട ഏട്ടാ ഇറങ്ങേണ്ട , അവരൊന്നും നല്ല ആളുകൾ അല്ല , തോക്കൊക്കെ ഉണ്ട് ,,, അവൾ പേടിയോടെപറഞ്ഞു
അച്ചു അവളെ നോക്കി ഒന്ന് ചിരിച്ച ശേഷം പുറത്തേക്ക് ഇറങ്ങി , പിന്നിലെ വണ്ടിയിലേക്ക് നോക്കി രണ്ടു വിരൽപൊക്കി കാണിച്ചു , അത് കണ്ടതും കണ്ണനും അജുവും ഇറങ്ങി അവരുടെ പിന്നിൽ നിൽക്കുന്നവരുടെഅടുത്തേക്ക് നടന്നു ,
അച്ചു മുന്നിലേക്ക് നടന്ന് ബോണറ്റിന് അടുത്ത് വന്ന് നിന്ന് മിന്നിലുള്ളവരെ നോക്കി ,,
അച്ചു ; ഒരു മിനിട്ട് സമയം തരും വണ്ടി മാറ്റാൻ , ചെയ്‌തില്ലേൽ പിന്നെ ആ വണ്ടി ഓടിക്കാൻ പോലുംനിനക്കൊന്നും സാധിക്കില്ല ,,, അവൻ ഉച്ചത്തിൽ അവരോട് പറഞ്ഞു
എന്നാൽ അവർ പുച്ഛത്തോടെ അവനെ നോക്കി ചിരിക്കുക മാത്രം ചെയ്തു , ആ ആജാനബാഹു ആയ മനുഷൻതന്റെ ആളുകളെ നോക്കി “ പോയി പിടിച്ചോണ്ട് വാടാ അവളെ “ എന്ന അലറിക്കൊണ്ട് പറഞ്ഞു , അത് കേട്ടതുംഅവർ മുന്നോട്ട് പാഞ്ഞു ,
മുന്നോട്ട് ഓടിയവർ അതിലും സ്പീഡിൽ പിന്നോട്ട് തെറിച്ചു വീണ് ചോര തുപ്പി , മുന്നിൽ ചിരിയോടെ നിന്ന് തന്റെആളുകളെ നിഷ്ട്ടൂരം തല്ലി താഴെ ഇടുന്നവനെ അവർ ദേഷ്യത്താൽ നോക്കി നിന്നു , 30ഓളം പേരുള്ള അവരുടെഗുണ്ടാപട നിമിഷ നേരം കൊണ്ട് താഴെ കിടന്നു നിരങ്ങാൻ തുടങ്ങി , അതുകണ്ട് ആദ്യം ഒന്ന് ഞെട്ടി എങ്കിലുംപിന്നെ അവർ മൂന്നും മുന്നോട്ട് അയാൻ നോക്കുന്നതിനു മുന്നേ തന്നെ അവരുടെ മുന്നിലേക്ക് അച്ചു വന്ന്നിന്നിരുന്നു , കണ്ണിൽ നിന്നും പൊന്നീച്ച പാറുന്ന പോലെ അവരെ തല്ലി കയ്യും ഓടിച്ചു സൈഡിലേക് ഇട്ടു അവൻ, വണ്ടി എടുത്ത് റോഡിൽ നിന്നും മാറ്റിയ ശേഷം അവന്റെ വണ്ടിയിലേക്ക് വന്നു കയറി , മുന്നിൽ കണ്ടഅടിയെല്ലാം കണ്ട് വായും തുറന്ന് ഇരിക്കുക ആണ് മേരി , അവൾ അച്ചുവിനെ കണ്ണെടുക്കാതെ അത്ഭുതത്തോടെനോക്കി നിന്നു , അത് മനസ്സിലായെന്ന പോലെ അവൻ അവളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ച ശേഷം വണ്ടിഓടിക്കാൻ തുടങ്ങി , ഈ സമയം കൊണ്ട് തന്നെ കണ്ണനും അജുവും അവരുടെ പരിപാടിയും തീർത്തിരുന്നു , അവർ കളിയും ചിരിയുമായി തന്നെ കൊല്ലത്തേക്ക് യാത്ര തിരിച്ചു .
കൊല്ലത്തുള്ള ഒരു കൊച്ചു ഗ്രാമത്തിലേക്ക് ആണ് അവർ എത്തിയത് ,ഒരു കൊച്ചു ഒറ്റ നില ഓട് വീടിനുമുന്നിലേക്ക് അവർ വണ്ടി കയറ്റി നിർത്തി ഇറങ്ങി , വണ്ടിയുടെ ശബ്ദം കേട്ട് കണ്ണന്റെയും അജുവിന്റെയുംമുത്തശ്ശി ശ്രീലത പുറത്തേക്ക് വന്നു , വർഷങ്ങൾക്ക് ശേഷം കാണുന്ന തന്റെ പേരകുട്ടികളെ കാണെ കണ്ണുകൾനിറച്ചു അവർ ഓടി അടുത്തു , തൊട്ടു പുറകെ തന്നെ കണ്ണന്റെ അമ്മയായ രാജശ്രീയും അജുവിന്റെ അമ്മയായധനശ്രീയും വന്ന് മക്കളെ ചേർത്തുപിടിച്ചു , പിന്നെ എല്ലാവരും അകത്തേക്ക് കയറി ഉള്ള സ്ഥല പരിമിതിയിൽഒത്തുകൂടി , അവർക്കായി ഒരുക്കിയ ഭക്ഷണം എല്ലാം കഴിച്ചു , അവരെല്ലാം കൂടെ ആ നാടൊക്കെ ചുറ്റി നടന്ന്കണ്ടു .,, വൈകുന്നേരത്തോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും അമ്മമാരും മുത്തശ്ശിയും അവരുടെ കൂടെപോകാൻ റെഡി ആയി നിന്നിരുന്നു , അവരെയും കയറ്റി അവർ തിരിച്ചു കൊച്ചിയിലേക്ക് തന്നെ തിരിച്ചു , രാത്രിയോടെ അവരെല്ലാം കൊച്ചിയിൽ എത്തി മേരിയെ പെൺപടകൾ അപ്പോ തന്നെ പൊക്കിക്കൊണ്ട് പോയി , എല്ലാവരും സന്തോഷത്തോടെ ഭക്ഷണ ശേഷം അവരവരുടെ മുറിയിലേക്ക് പോയി .
——————///////————////////———-//////—
Bro waiting for next part
Next eppola
ഇനി എപ്പോഴാണ് ഇതിന്റെ അടുത്ത ഭാഗം വരുന്നത് ?. ഇതിലുള്ള ഓരോ അഭിപ്രായങ്ങൾക്കും മറുപടി നൽകാൻ ചിലപ്പോൾ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, പൊതുവായി ഒരു മറുപടി നൽകിയാലും മതി.
കഥ അത്രയും നന്നായി പോകുന്നുണ്ട്. അതൊകൊണ്ടാണ് എല്ലാര്ക്കും ഇത്രയും excitements.
അടുത്തുതന്നെ ഇവിടെ ഒരു മറുപടി ഉണ്ടാകുമെന്നു കരുതുന്നു.
Bro ponmins oru island il aanu work cheyyunnath. So leave undaavumbo maathre post cheyyu. So we have to wait.
??? അടിപൊളി മാസ്സ് ആണ് മുത്തേ
❤❤❤❤❤❤❤