സിഐ : ഓക്കേ , ഞാൻ അയാളോട് ഒന്നുടെ വിശദമായി ചോദിച്ചിട്ട് വരാം , നിങ്ങൾ ഇവിടുന്ന് പോയേക്കരുത് ,,,, അയാൾ അതും പറഞ്ഞു അവിടുന്ന് വേഗം തന്നെ മുങ്ങി .
വണ്ടിയിൽ കയറി ഗേറ്റ് കടന്ന ഉടൻ സിഐ സേവ്യറെ വിളിച്ചു
“ നിന്നെ തള്ളിയവൻ ഇന്ത്യയുടെ ഗുസ്തി ചാമ്പ്യൻ ആണ് , അയാളെ തൊട്ട നീ അകത്താവും എന്റെ തൊപ്പിയുംതെറിക്കും അതോണ്ട് ഒഴിഞ്ഞു മാറുന്നതാ നല്ലത് “
അത്രയും പറഞ്ഞു കട്ട് ആക്കി.
പ്ലാമറ്റത് എല്ലാവരും കാര്യം അറിഞ്ഞതും ദേഷ്യത്തിൽ ആയി , പിന്നെ വേണ്ടത് കൊടുത്തിട്ടുണ്ട് എന്നറിഞ്ഞപ്പോൾഎല്ലാവര്ക്കും സമാധനം ആയി .
പിന്നീട് അങ്ങോട്ട് അവരെല്ലാം കല്യാണ തിരക്കുകളിലേക്ക് തിരിഞ്ഞു, മൈക്കും കൂട്ടുകാരും അവിടെയെല്ലാംകറങ്ങി നടന്നു എല്ലാം കണ്ടും ചിരിച്ചും നടന്നു .
രാത്രി അത്താഴ ശേഷം അപ്പന്റെ റൂമിലേക്ക് ചെന്നു മൈക്ക് ,
മൈക്ക് : അപ്പ
അപ്പച്ചൻ : ആ വാ
മൈക്ക് : മേരിടെ കാര്യം, എന്താ ഇനി
അപ്പച്ചൻ : നീ എന്ന ഇനി പോകുന്നെ
മൈക്ക് : കല്യാണം കഴിഞ്ഞു അടുത്ത ദിവസം
അപ്പച്ചൻ : എന്ന പോവുമ്പോൾ അവളെയും കൊണ്ട് പൊയ്ക്കോ നീ ,,,
അദ്ദേഹം അത്രയും പറഞ്ഞു കിടന്നു , മൈക്ക് തിരിച്ചു റൂമിൽ എത്തി എന്തോ തീരുമാനിച്ചുറപ്പിച്ചു കിടന്നു ,
പിറ്റേ ദിവസം മാറ്റ് പ്രേതകതകൾ ഒന്നുമില്ലാതെ കടന്ന് പോയി , അത് കഴിഞ്ഞുള്ള ദിവസം കല്യാണ ദിവസംആയിരുന്നു , മൈക്കും കൂട്ടരും വെള്ള മുണ്ടും ജുബ്ബയും അണിഞ്ഞു തനി ഇച്ചായൻ സ്റ്റൈലിൽ തിളങ്ങി നിന്നു , പള്ളിയിൽ വെച്ച് മരിയയുടെ കേട്ട് നടന്ന് ചടങ്ങുകൾ കഴിഞ്ഞു ചെക്കനും പെണ്ണും പുറത്തേക്ക് ഇറങ്ങി , എന്നാൽജോസ്ഫ്ഉം മക്കളും അവിടെ തന്നെ നിന്ന് മൈകിന്റെയും മേരിയുടെയും കേട്ട് കൂടെ നടത്തി , വന്നവർക്കെല്ലാംസർപ്രൈസ് തന്നെ ആയിരുന്നു അത് , എന്നാൽ അത് ഇഷ്ട്ടപ്പെടാത്ത ചിലരും ആ കുട്ടത്തിൽ ഉണ്ടായിരുന്നു , കേട്ട് കഴിഞ്ഞു വീട്ടിൽ വന്ന ശേഷം അവിടെയുള്ള ചടങ്ങുകൾ എല്ലാം കഴിഞ്ഞതും മൈക്കും കൂട്ടരും മേരിയെയുംകൂട്ടി അന്ന് തന്നെ അവിടുന്ന് തിരിക്കണമെന്ന് അപ്പച്ചൻ പറഞ്ഞു , പിന്നെ ഒട്ടും സമയം കളയാതെ അവർഅവിടുന്ന് നേരെ കൊല്ലത്തേക്ക് പോവാൻ വണ്ടിയിൽ കയറി മുന്നോട്ട് പോയി .
അവരുടെ വണ്ടി പല കഴിഞ്ഞു ഒരു വിജനമായ വഴിയിൽ എത്തിയതും ഒരു ഓപ്പൺ ജീപ്പ് അവരുടെ വണ്ടിയുടെകുറുകെ നിർത്തി , അതിനു പുറകിലായി മാറ്റ് 4 പജേറോകളും വന്നനിന്നു , രണ്ടു വണ്ടിയും നിർത്തി ,തൊട്ടടുത്തനിമിഷം പിന്നിലും റോഡ് ബ്ലോക്ക് ചെയ്ത് കൊണ്ട് വണ്ടികൾ വന്ന് നിർത്തി ,മുന്നില്ലേ ഓപ്പൺ ജീപ്പിൽ നിന്നുംകത്തിച്ചു വെച്ച ചുരുട്ടും കടിച്ചു പിടിച്ചുകൊണ്ട് 35 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ കോ ഡ്രൈവിംഗ് സീറ്റിൽനിന്നും ഇറങ്ങി , ഡ്രൈവിംഗ് സീറ്റിൽ നിന്നും 26 വയസ്സ് പ്രായം വരുന്ന കട്ട താടിയും നല്ല ബോഡിയും ഉള്ളഒരാളും ഇറങ്ങി , അവരുടെ പുറകിലെ പജേറോകളിൽ നിന്നും ഒരു ആജാനു ബഹു ആയ മനുഷ്യനോടപ്പം30ഓളം വരുന്ന ഗുണ്ടാ പടകളും ഇറങ്ങി , ആ ആജാനുബാഹു ആയ മനുഷ്യൻ ഒരു ഇരട്ട കുഴൽ തോക്കുംകയ്യിൽ പിടിച്ചിട്ടുണ്ട് , അവരെല്ലാം റേഞ്ച് റോവറിൽ നിന്നും കുറച്ചു മുന്നിലായി നിരന്ന് നിന്നു , പുറകിലെവണ്ടികളിൽ നിന്നും 18 പേർ അടങ്ങിയ ഗുണ്ടാ പടക്കൊപ്പം മധ്യവയസ്‌കൻ ആയ ഒരു മനുഷ്യനും ഇറങ്ങി നിന്നു, ഇവരെയെല്ലാം കണ്ട് പേടിയോടെ മൈക്കിനെ ഇറുകെ പിടിച്ചുകൊണ്ട് ഇരിക്കുക ആണ് മേരി , മൈക്ക് അവളെചിരിയോടെ ചേർത്ത് പിടിച്ചു ,
Bro waiting for next part
Next eppola
ഇനി എപ്പോഴാണ് ഇതിന്റെ അടുത്ത ഭാഗം വരുന്നത് ?. ഇതിലുള്ള ഓരോ അഭിപ്രായങ്ങൾക്കും മറുപടി നൽകാൻ ചിലപ്പോൾ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, പൊതുവായി ഒരു മറുപടി നൽകിയാലും മതി.
കഥ അത്രയും നന്നായി പോകുന്നുണ്ട്. അതൊകൊണ്ടാണ് എല്ലാര്ക്കും ഇത്രയും excitements.
അടുത്തുതന്നെ ഇവിടെ ഒരു മറുപടി ഉണ്ടാകുമെന്നു കരുതുന്നു.
Bro ponmins oru island il aanu work cheyyunnath. So leave undaavumbo maathre post cheyyu. So we have to wait.
??? അടിപൊളി മാസ്സ് ആണ് മുത്തേ
❤❤❤❤❤❤❤