അല്ല അവൾക്ക് എന്നെ എപ്പോൾ ഇഷ്ടമായി അച്ഛന് പറഞ്ഞത് ഞങ്ങളെ വിവാഹം കഴിപ്പിക്കണ കാര്യം എൻ്റെ അടുത്ത് പറഞ്ഞ അന്നുതന്നെയാണ് അവളുടെ അടുത്തും പറഞ്ഞേക്കുന്നത് പിന്നെ എപ്പോ അവൾക്ക് ഇഷ്ടം തോന്നി…
അല്ല ഇനി അവൾക്ക് എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞിട്ട് എനിയ്ക്ക് അവളോട് ഇഷ്ടം തോന്നണ്ടേ…. ഈ പെണ്ണുങ്ങൾ എപ്പോൾ ചതിയ്ക്കുമെന്ന് പറയാൻ പറ്റില്ല.
ഒരുത്തിയെ കണ്ണും പൂട്ടി വിശ്വസിച്ചതാ പലതും കേട്ടപ്പോൾ വിശ്വസിച്ചല്ല ഒടുവിൽ കണ്ണു കൊണ്ട് തന്നെ കണ്ടപ്പോൾ തകർന്ന് പോയതാണ്
അന്ന് തീരുമാനിച്ചതാ ഒരുത്തിയെയും വിശ്ചസിക്കില്ലാന്ന് — വിവാഹം വേണ്ടാന്ന് തീരുമാനിച്ചതും അതുകൊണ്ടാണ്
അഗ്നി ഇതൊക്കെ ആലോചിക്കുമ്പോൾ രുദ്ര വീണ്ടും അകത്തേയ്ക്ക് കേറി വന്നു
അവളുടെ കൈയ്യിൽ ഒരു ഐസ് ബാഗ് ഉണ്ടായിരുന്നു അവൾ നേരേ അഗ്നിയുടെ അടുത്ത് ചെന്ന് അവൻ്റെ കൈ പിടിച്ച് നേരേ കട്ടിലിൽ കൊണ്ട് ഇരുത്തി
അവൻ കൈവിടിക്കാൻ നോക്കിയെങ്കിലും അവളുടെ ഒരു നോട്ടത്തിൽ തന്നെ അവൻ ഒതുങ്ങി
രുദ്ര പതിയെ അവൻ്റെ രണ്ട് കവിളിലും മാറി മാറി ഐസ് ബാഗ് പതുക്കെ വെച്ച് കൊടുത്തു. അവന് നല്ല വേദന ഉണ്ടായിരുന്നു പിന്നിട് പതിയെ അത് കുറഞ്ഞ് വരാൻ തുടങ്ങി
“കണ്ണേട്ടാ ” രുദ്ര വിളിച്ചു
അവൻ അത്ഭുതതോടെ അവളെ തോന്നി ഇതിപ്പോൾ ഭദ്രകാളി മാറി ശാന്തസ്വരുപ്പം ആയിട്ടുണ്ട്
കണ്ണേട്ടാ
മ്
ഇവിടെ നോക്ക് അവളൻ്റെ മുഖം തൻ്റെ നേരേ ആക്കി
”എൻ്റെ കണ്ണിൽ നോക്കാൻ ” അവളുടെ ഒച്ച ഉയർന്നപ്പോൾ താനേ അവളുടെ കണ്ണിലേക്ക് അവൻ നോക്കി
കണ്ണേട്ടൻ ഈ വിവാഹം എന്നോട് വേണ്ടാന്ന് വെക്കാൻ പറഞ്ഞപ്പോൾ ഞാനെങ്ങനെയാ ഇഷ്ടമല്ലാന്ന് പറയുക, മനസിൽ കൊണ്ട് നടക്കാൻ തുടങ്ങിട്ട് കാലങ്ങളായതാ, ഒരിയ്ക്കൽ താനെ ഒഴിയാൻ നോക്കിയതും ആണ് , പിന്നിട് എന്നിയ്ക്കുള്ളതാണ് ഈശ്വരൻ തന്നെ കാട്ടി തന്നതാ
ഇനി വിട്ടു കളയാൻ പറ്റില്ലെന്നിയ്ക്ക്
പിന്നെ ഈ മനസിൽ ഇപ്പോൾ ഞാനില്ലാന്ന് അറിയാം ദേഷ്യം ആണെന്നും അറിയാം
അതുകൊണ്ട് അത് മാറാൻ ഞാൻ കാത്തിരുന്നോളം എന്ന് വച്ച് എന്നെ ഒഴിവാക്കാൻ അതും ഇതും പറഞ്ഞാൽ ഞാൻ പോകില്ല എന്ന് മാത്രമല്ല
എൻ്റെ കൈയ്യിന്ന് നല്ല രീതിയിൽ വാങ്ങിക്കൂട്ടും ചെയ്യും.
എന്നാ ഏട്ടൻ കിടന്നോ ഈ വേദന നാളെ രാവിലത്തേക്ക് മാറിക്കോളും എന്ന് പറഞ്ഞ് അവനെ കട്ടിലിൻ്റെ ഒരു ഭാഗത്ത് അവൾ പിടിച്ച് കിടത്തി
light ഓഫ് ചെയ്ത് മറുഭാഗത്ത് പോയി അവളും കിടന്നു.
സകല കിളികളും പോയ രീതിയിൽ കണ്ണും തുറന്ന് കിടന്ന അഗ്നി എപ്പോഴോ ഉറങ്ങിപ്പോയി.
അവൻ ഉറങ്ങിയെന്ന് മനസിലാക്കിയ രുദ്ര പതിയെ എണീറ്റ് അവൻ്റെ രണ്ട് കവിളിലും മാറി മാറി ചുംബിച്ചു അവളുടെ കണ്ണുകൾ അപ്പോൾ നിറഞ്ഞ് ഒഴുക്കുന്നുണ്ടായിരുന്നു.
“സോറി കണ്ണേട്ടാ വേദനിപ്പിച്ചതിന്
I love you കണ്ണേട്ടാ ”
❤❤❤❤
ഹേയ് വളരെ നല്ല ഒരു കഥ തന്നെ ആയിരുന്നു പ്രധീക്ഷിച്ചതിലും കിടു പക്ഷെ വേഗം എഴുതി തീർത്ത ഒരു ഫീൽ പോലെ അവരുടെ 2 പേരുടെയും ഭൂതകാലം കുറച്ചു കൂടി വിശദീകരിച്ചു എഴുതിയാരുന്നെങ്കിൽ വേറെ ലെവൽ ആയേനെ
ഒരുപാട് ഇഷ്ടമായി നല്ല അവതരണം ഇനിയും ഇതിലും മികച്ച കഥ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ
എന്ന്
സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
കഥ തീർന്നട്ടില്ല, ഉടനെ തന്നെ അടുത്ത part ഇടാൻ നോക്കാം
Thanq so much
Ithil chekkanekkal terror aaya pennullath kurach nannaaayittunde . Enthaayaalum adutha bhaagathinaayi kaathirikkunnu
എല്ലാവരും തങ്ങളുടെ അഭിപ്രായം അറിയിക്കുന്നതിന്ന് ഒത്തിരി നന്ദി. ഈ കഥ എൻ്റെ മനസിൽ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായതാണ് ആദ്യമേ ഇത് എഴുതണം എന്നാണ് കരുതിയത് പക്ഷേ എല്ലാവരും ഇതെങ്ങനെ എടുക്കുമെന്ന് എനിക്ക് നല്ല സംശയം ഉണ്ടായിരുന്നു.
Next part eppozha.
കുറച്ച് ദിവസത്തിനുള്ളിൽ ഇടാൻ നോക്കാം
Hlo ? any updates.
Kollam nalla thudakam pakshe ee type kura kadhakal vannitund enthayalum ithu thudarnnu ezhuthu enitu nokam waiting for next part ?❤️
Ithu kollalo,.. heroine vere level aanallo… continue bro.. Page ???? kooti ezhuthanam..ok❤️❤️❤️
ഈ മോഡലിൽ ഉള്ള കഥകൾ ഒരുപാട് ഇപ്പോൾ ഈ സൈറ്റിൽ വരുന്നുണ്ട്…. ഇത് അതിൽനിന്നും വ്യത്യസ്തമാവും എന്ന് പ്രദീക്ഷിക്കുന്നു… ഏതായാലും ആദ്യപാർട്ട് നന്നായിട്ടുണ്ട്….
നല്ല stroy
nalla story
വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി. ഇതു ഒരു തുടർക്കഥ തന്നെയാണ് എന്ന് വെച്ച് കുറെ പാർട്ട് ഒന്നും ഉണ്ടാകില്ലാട്ടോ. പിന്നെ തെറ്റുകൾ ഉണ്ടെങ്കിലും പറയണം, അതനുസരിച്ച് എഴുതാലോ, ഞാൻ കഥ വയങ്കരമായി മനസിൽ ആലോചിച്ച് കൂട്ടും, പക്ഷേ അത് വരികൾ ആക്കുമ്പോൾ എന്തെങ്കിലും കുഴപ്പം പറ്റും അതാണ് പറഞ്ഞത്.
No problem❕
അടുത്ത part il എങ്കിലും പറയാൻ എന്തെങ്കിലും തെറ്റുകൾ ഉണ്ടാവട്ടെ??
പ്രതീക്ഷയോടെ?
ഇത് തുടർക്കഥ ആണോ?
ഇനി continue cheyumo❓
Anyway nice story ❤️
Nice
കൊള്ളാം കൊള്ളാം….?❤️
????
പെണ്ണ് ആള് പുലിയണല്ലോ… പെട്ടന്ന് തന്നെ പൂച്ചയും ആയിനും… ???