രുദ്രാഗ്നി [Ammu] 285

” കണ്ണാ നിൻ്റെ പെണ്ണിനെ നീ കുഞ്ഞായിരിക്കുമ്പോഴേ അച്ഛനും അമ്മയും തിരുമാനിച്ചതാണ് , നിന്നോടും മോളോടും പറയാതെ ഇരുന്നത് ഞങ്ങടെ വാക്കിനെ നിങ്ങൾ എതിർക്കില്ലാന്ന് ഉറപ്പുള്ളത് കൊണ്ടാണ് ”

“നിനക്ക് അറിയുന്ന ആളു തന്നെയാണ് കണ്ണാ ” ഗീത ഉടനെ പറഞ്ഞു

അഗ്നിയുടെ നില്പ് കണ്ടപ്പോൾ ദേവൻ അവൻ്റെ അടുത്ത് ചെന്ന് അവനെ പിടിച്ച് അവരുടെ നടുക്ക് ഇരുത്തി

” നിൻ്റെ ബാലൻ അങ്കിളിൻ്റെ മോളാണ് കുട്ടി … രുദ… അവൾക്കും ഇക്കാര്യം ഒന്നും അറയില്ല അവര് ഇന്ന് മോളോടും കാര്യം പറയും ” ദേവൻ പറഞ്ഞു

അച്ഛാ ഞാൻ :.. അഗ്നി പറഞ്ഞ് തുടങ്ങിയപ്പോഴേ ദേവി അവൻ്റെ മുഖം തൻ്റെ നേരെയാക്കി പറഞ്ഞു

” കണ്ണാ ഇതു നടക്കില്ലാന്ന് അമ്മേട മോൻ പറയരുത്… നമ്മൾ രണ്ട് കുടുംബവും എങ്ങനെയാന്ന് നിനക്ക് നന്നായി അറിയാം … മായ വിശേഷം ആണെന്ന് അറിഞ്ഞ നിമിഷം തന്നെ അവൾക്ക് ഉണ്ടാക്കുന്നത് പെൺകുഞ്ഞാണെന്ന് എൻ്റെ കണ്ണന് തരണമെന്ന് ആവശ്യപ്പെട്ടെത് ഞാനാണ്
നാളെ നമ്മൾ അങ്ങോട്ട് പോവാണ് എൻ്റെ കണ്ണന് വേണ്ടി രുദ്രയെ ഉറപ്പിക്കാൻ ”

അഗ്നിക്ക് എന്തു പറയണം എന്ന് ഒരു നിശ്ചയവും ഉണ്ടായില്ല, ഇതുവരെ അമ്മ തന്നോട് ഒന്നു ദേഷ്യപ്പെടുകയോ തൻ്റെ ആവശ്യങ്ങൾക്ക് എതിര് നിൽക്കുകയാ ചെയ്തിട്ടില്ല

ഒരുത്തിയെ സ്നേഹിച്ചപ്പോഴും അമ്മ എതിര് പറയില്ല എന്ന ഒറപ്പുണ്ടായിരുന്നു, പക്ഷേ അമ്മയോട് പറയുന്നതിന് മുൻപേ അവളുടെ തനി ഗുണം അറഞ്ഞു, അതുകൊണ്ട് ആർക്കും അതൊന്നും അറയില്ല.

കല്യാണം തന്നെ വേണ്ടാന്നാണ് മനസിൽ ഉള്ളത്, പക്ഷേ അതെങ്ങനെ ഇനി പറയും.
ഒടുവിൽ അവന് ഉപായം കിട്ടി
താൻ ഇഷ്ടമല്ലാന്ന് പറഞ്ഞാൽ അല്ലേ കുഴപ്പം, രുദ്ര ഇഷ്ടമല്ലാന്ന് പറഞ്ഞാൽ പ്രശ്നം തീരുല്ലോ.

” അമ്മേ … നിങ്ങടെ ഇഷ്ടത്തിന് ഞാൻ എതിര് നിൽക്കോ… നമുക്ക് നാളെ പോകാം”

ഇത്രയും പറഞ്ഞവൻ തൻ്റെ റൂമിലേക്ക് പോയി.

“ഏട്ടാ മോന് എതിര് പറയോന്ന് ഞാൻ ഒത്തിരി പേടിച്ചൂട്ടോ ”

ഞാനപ്പോഴേ പറഞ്ഞില്ലേ… അവൻ സമ്മതിക്കും എന്ന് നിനക്കല്ലേയിരുന്നു വലിയ പേടി ഇപ്പോ എന്തായി
ഞാനേതായാലും ബാലനെ വിളിച്ച് മോൻ സമ്മതിച്ചതും നാളെ വരുന്ന കാര്യം ഒന്ന് പറയട്ടെ.

പിറ്റേന്ന് തന്നെ അഗ്നിയെയും കൊണ്ട് അവർ ബാലൻ്റെ വീട്ടിലേക്ക് പോയി.

അഗ്നിയാണെങ്കിൽ ആകെ ഭ്രാന്ത് പിടിക്കുമ്പോഴും എല്ലാവരുടെ മുൻപിലും എങ്ങനെ ഒക്കെയോ ചിരിച്ച് നിന്നു, അവന് രുദ്രയെ കാണണം അവളോട് തന്നെ ഇഷ്ടമല്ലാന്ന് പറയാൻ പറയണം .

അങ്ങനെ കുറച്ച് കഴിഞ്ഞപ്പോൾ മായയും ഗീതയും കൂടെ രുദ്രയെ വിളിച്ച് കൊണ്ട് വന്നു, ഇളം പിങ്ക് പട്ട് സാരിയും അതിന് മാച്ചിങ് ആഭരണങ്ങളും മുല്ലപ്പൂവും ചൂടി ഒരു നാടൻ പെൺകുട്ടി. അഗ്നി ഒരു നിമിഷം അവളെ നോക്കി നിന്നു പോയി.പെട്ടെന്ന് തന്നെ അവൻ ok ആയി,

അവരോട് രണ്ട് പേരോടും സംസാരിയ്ക്കാൻ പറഞ്ഞ സമയത്ത് തന്നെ അഗ്നി തൻ്റെ കാര്യങ്ങൾ അവളോട് പറഞ്ഞു.

അവള് വീട്ടുകാരോട് ഇഷ്ടരല്ലാന്ന് പറയുമെന്ന് കരുതി വീട്ടിൽ വന്നപ്പോഴാണ് അവൾക്കും സമ്മതമാണ്, ഉടനെ വിവാഹം നടത്താമെന്ന് അച്ചൻ പറയുന്നത്.

ഇതിനിടയിൽ പല തവണ അവളോട് വിവാഹത്തിൽ നിന്ന് പിൻമാറാൻ പറഞ്ഞെങ്കിലും ഒരു മറുപടിപ്പോലും അവൾ തന്നിട്ടില്ല.

അവളാണ് ഇന്നെൻ്റെ കരണം അടിച്ച് പൊകച്ച് ഭദ്രകാളി ആയി മാറിയത്.

Updated: October 6, 2021 — 9:45 pm

21 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  2. ഹേയ് വളരെ നല്ല ഒരു കഥ തന്നെ ആയിരുന്നു പ്രധീക്ഷിച്ചതിലും കിടു പക്ഷെ വേഗം എഴുതി തീർത്ത ഒരു ഫീൽ പോലെ അവരുടെ 2 പേരുടെയും ഭൂതകാലം കുറച്ചു കൂടി വിശദീകരിച്ചു എഴുതിയാരുന്നെങ്കിൽ വേറെ ലെവൽ ആയേനെ
    ഒരുപാട് ഇഷ്ടമായി നല്ല അവതരണം ഇനിയും ഇതിലും മികച്ച കഥ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ
    എന്ന്
    സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. കഥ തീർന്നട്ടില്ല, ഉടനെ തന്നെ അടുത്ത part ഇടാൻ നോക്കാം

      1. Thanq so much

  3. Ithil chekkanekkal terror aaya pennullath kurach nannaaayittunde . Enthaayaalum adutha bhaagathinaayi kaathirikkunnu

  4. എല്ലാവരും തങ്ങളുടെ അഭിപ്രായം അറിയിക്കുന്നതിന്ന് ഒത്തിരി നന്ദി. ഈ കഥ എൻ്റെ മനസിൽ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായതാണ് ആദ്യമേ ഇത് എഴുതണം എന്നാണ് കരുതിയത് പക്ഷേ എല്ലാവരും ഇതെങ്ങനെ എടുക്കുമെന്ന് എനിക്ക് നല്ല സംശയം ഉണ്ടായിരുന്നു.

    1. Next part eppozha.

      1. കുറച്ച് ദിവസത്തിനുള്ളിൽ ഇടാൻ നോക്കാം

        1. Hlo ? any updates.

  5. Kollam nalla thudakam pakshe ee type kura kadhakal vannitund enthayalum ithu thudarnnu ezhuthu enitu nokam waiting for next part ?❤️

  6. Ithu kollalo,.. heroine vere level aanallo… continue bro.. Page ???? kooti ezhuthanam..ok❤️❤️❤️

  7. നിധീഷ്

    ഈ മോഡലിൽ ഉള്ള കഥകൾ ഒരുപാട് ഇപ്പോൾ ഈ സൈറ്റിൽ വരുന്നുണ്ട്…. ഇത് അതിൽനിന്നും വ്യത്യസ്തമാവും എന്ന് പ്രദീക്ഷിക്കുന്നു… ഏതായാലും ആദ്യപാർട്ട് നന്നായിട്ടുണ്ട്….

  8. നല്ല stroy

  9. nalla story

  10. വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി. ഇതു ഒരു തുടർക്കഥ തന്നെയാണ് എന്ന് വെച്ച് കുറെ പാർട്ട് ഒന്നും ഉണ്ടാകില്ലാട്ടോ. പിന്നെ തെറ്റുകൾ ഉണ്ടെങ്കിലും പറയണം, അതനുസരിച്ച് എഴുതാലോ, ഞാൻ കഥ വയങ്കരമായി മനസിൽ ആലോചിച്ച് കൂട്ടും, പക്ഷേ അത് വരികൾ ആക്കുമ്പോൾ എന്തെങ്കിലും കുഴപ്പം പറ്റും അതാണ് പറഞ്ഞത്.

    1. No problem❕
      അടുത്ത part il എങ്കിലും പറയാൻ എന്തെങ്കിലും തെറ്റുകൾ ഉണ്ടാവട്ടെ??
      പ്രതീക്ഷയോടെ?

  11. ഇത് തുടർക്കഥ ആണോ?
    ഇനി continue cheyumo❓
    Anyway nice story ❤️

  12. °~?അശ്വിൻ?~°

    കൊള്ളാം കൊള്ളാം….?❤️

  13. തൃലോക്

    പെണ്ണ് ആള് പുലിയണല്ലോ… പെട്ടന്ന് തന്നെ പൂച്ചയും ആയിനും… ???

Comments are closed.