രുദ്രാഗ്നി [Ammu] 285

ശബ്ദം ഇടറി ഗീത അതു പറഞ്ഞതും രുദ്ര വിണ്ടും ഗിതയെ കെട്ടിപ്പിടിച്ചു അതിന് ആദ്യം പിടിച്ചതിനേക്കാൾ ഇറുക്കം ഉണ്ടായിരുന്നു.

അവൾക്ക് നന്നായി അറിയാമായിരുന്നു ഗിതയ്ക്ക് അവളോടുള്ള സ്നേഹം.

അങ്ങനെ വൈകുന്നേരത്തെ ചെറിയൊരു ഫങ്ഷൻ ഒക്കെ കഴിഞ്ഞ് ഗീത തന്നെ അവളെ നന്നായി ഒരുക്കി മകൻ്റെ മുറിയിലേക്ക് അയച്ചു.

രുദ്ര മുറിയിൽ ചെല്ലുമ്പോൾ അഗ്നി മുറിയിൽ തന്നെ ഉണ്ടായിരുന്നു. അവനാണെങ്കിൽ ഒരു ടീഷർട്ടും പാൻ്റും ഇട്ട മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഭ്രാന്ത് പിടിച്ച് നടക്കായിരുന്നു.

രുദ്ര നേരെ അവൻ്റെ അടുത്ത് ചെന്ന് പാൽ ഗ്ലാസ് അവന് നേരേ നീട്ടി,അവനവളെ കണ്ടതും തൻ്റെ നേരേ നീട്ടിയ പാൽ ഗ്ലാസ് ഒട്ട തട്ടായിരുന്നു.
ചുമരിൽ തട്ടി ഗ്ലാസ് പൊട്ടി ചില്ല് മൊത്തം പൊട്ടിച്ചിതറി.

“നീയെന്താടി കരുതിയേ? എൻ്റെ താലിനിൻ്റെ കഴുത്തിൽ വീണാൽ ഞാൻ നിന്നെ അങ്ങ് സ്നേഹിച്ച് എൻ്റെ ഭാര്യയായി അംഗീകരിയ്ക്കും എന്നോ–
എത്ര തവണ പറഞ്ഞെടി ഈ കല്യാണത്തിൽ നിന്നും പിൻമാറാൻ എന്നിട്ട് കേട്ടോടി നി
അതെങ്ങനെയാ ,പെണ്ണെന്ന് പറയണ വർഗത്തെ വിശ്വസിക്കാൻ കൊള്ളില്ലല്ലോ… ഇനി നീ എത്ര പേരേ തേച്ചാടി എൻ്റെ തലയിൽ വന്ന് കേറി —-

oപ്പേ
അമ്മേ

പിന്നിട് അവിടെ കേട്ടത് വേറൊന്നും അല്ല, അഗ്നി ബാക്കി പറയുന്നതിനും മുൻപ് നമ്മടെ രുദ്ര കുട്ടി അവൻ്റെ കരണം അടിച്ച് പൊകച്ചതാണ് .
അടിയുടെ ഫോയ്സിൽ ചെക്കൻ അമ്മേ നെ ഓർത്ത് പോയീ

അടി കിട്ടിയ ഷോക്ക് മാറിയതും അഗ്നി
” ടീ”
oപ്പേ
വീണ്ടും ചെക്കന് അടുത്തത് കിട്ടി

” ഇനി മിണ്ടിയാൽ താൻ ഇനിയും വാങ്ങിക്കും”

ഇപ്പോ നമ്മടാ രുദ്ര കുട്ടിയെ കണ്ടാൽ ഭദ്രകാളി സംഹാരത്തിന് പോകണ അവസ്ഥയാണ്

അഗ്നിയാണെങ്കിൽ മൊത്തം കിളിപ്പോയ അവസ്ഥയിൽ ആണ് .രൂദ്രയെ ഒരിക്കലും ഇങ്ങനെ കണ്ടട്ടില്ല.

“ടോ താനെന്താ എന്നെ കുറിച്ച് വിചാരിച്ചേക്കണേ തന്നെ ഏതോ ഒരുത്തി തേച്ചിട്ട് പോയിന്ന് വിചാരിച്ച് എല്ലാവരും അങ്ങനെ ആണെന്ന് കരുതിയോ ഇനിയെങ്ങാനും എന്നെ വെല്ല അനാവശ്യവും പറഞ്ഞാൽ ഇനിനപ്പുറം വാങ്ങും ”

“പിന്നെ ചോദിച്ചില്ലേ എത്ര പേരെ തേച്ചേന്ന്
ഈ രുദ്ര ഒരാളെയെ സ്നേഹിച്ചിട്ടുള്ളൂ ദേ അയാളുടെ താലി തന്നെയാ ഈ കഴുത്തിൽ വീണേക്കുന്നതും അതിനി മരണം വരെ എൻ്റെ കഴുത്തിൽ ഉണ്ടാകും

അതുകൊണ്ട് എന്നെ ഓടിക്കാമെന്ന് നിങ്ങൾ സ്വപ്നം കാണണ്ടാ ”

ഇത്രയും പറഞ്ഞ് രുദ്ര നേരേ പൊട്ടിയ ഗ്ലാസിൻ്റെ ചില്ലല്ലാം പെറുക്കി അവിടെ തുടച്ച് പുറത്തേക്ക്പോയി.

അഗ്നിക്ക് ഇപ്പോ എന്താ ഇവിടെ നടന്നതെന്ന് ഒരു പിടിയും കിട്ടിയില്ല. അവൾക്ക് തന്നെ ഇഷ്ടമാണെന്നല്ലേ ഇപ്പോ പറഞ്ഞിട്ട് പോയത് അതെങ്ങനെ

അഗ്നിയുടെ മനസ് ഒരു മാസം പുറകിലേക്ക് പോയി

ഓഫീസിൽ നിന്നും വീട്ടിലേക്ക് ചെല്ലുമ്പോൾ പതിവിന് വിപരീതമായി അച്ഛനും അമ്മയും ഒരുമിച്ച് ഹോളിൽ തന്നെ ഇരിയ്ക്കുണ്ടായിരുന്നു.

“കണ്ണാ”
” എന്താ അമ്മേ ”
” കുറച്ചായി നിന്നോട് ഒരു കാര്യം പറയണം എന്ന് വിചാരിച്ച് ഇരിക്കുന്നത്, വേറൊന്നും അല്ല നിൻ്റെ കല്യാണ കാര്യം തന്നെയാണ് ”

കല്യാണം എന്ന് കേട്ടതും തന്നെ തേച്ചാട്ട് പോയവളുടെ ഓർമ്മയാണ് അവന് വന്നത്

“എന്നിക്ക് കല്യാണം വേണ്ടമ്മേ” അവൻ്റെ ഒച്ച നന്നായി കൂടിയിരുന്നു
ആദ്യമായി ഇത്രയും ഉച്ചത്തിൽ സംസാരിക്കുന്നത് ദേവനും ഗീതയും വല്ലാതെ ആയി.
പെട്ടെന്ന് വിവാഹം എന്ന് കേട്ടത് കൊണ്ടാണെന്ന് കരുതി ദേവൻ സംസാരിച്ച് തുടങ്ങി

Updated: October 6, 2021 — 9:45 pm

21 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  2. ഹേയ് വളരെ നല്ല ഒരു കഥ തന്നെ ആയിരുന്നു പ്രധീക്ഷിച്ചതിലും കിടു പക്ഷെ വേഗം എഴുതി തീർത്ത ഒരു ഫീൽ പോലെ അവരുടെ 2 പേരുടെയും ഭൂതകാലം കുറച്ചു കൂടി വിശദീകരിച്ചു എഴുതിയാരുന്നെങ്കിൽ വേറെ ലെവൽ ആയേനെ
    ഒരുപാട് ഇഷ്ടമായി നല്ല അവതരണം ഇനിയും ഇതിലും മികച്ച കഥ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ
    എന്ന്
    സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. കഥ തീർന്നട്ടില്ല, ഉടനെ തന്നെ അടുത്ത part ഇടാൻ നോക്കാം

      1. Thanq so much

  3. Ithil chekkanekkal terror aaya pennullath kurach nannaaayittunde . Enthaayaalum adutha bhaagathinaayi kaathirikkunnu

  4. എല്ലാവരും തങ്ങളുടെ അഭിപ്രായം അറിയിക്കുന്നതിന്ന് ഒത്തിരി നന്ദി. ഈ കഥ എൻ്റെ മനസിൽ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായതാണ് ആദ്യമേ ഇത് എഴുതണം എന്നാണ് കരുതിയത് പക്ഷേ എല്ലാവരും ഇതെങ്ങനെ എടുക്കുമെന്ന് എനിക്ക് നല്ല സംശയം ഉണ്ടായിരുന്നു.

    1. Next part eppozha.

      1. കുറച്ച് ദിവസത്തിനുള്ളിൽ ഇടാൻ നോക്കാം

        1. Hlo ? any updates.

  5. Kollam nalla thudakam pakshe ee type kura kadhakal vannitund enthayalum ithu thudarnnu ezhuthu enitu nokam waiting for next part ?❤️

  6. Ithu kollalo,.. heroine vere level aanallo… continue bro.. Page ???? kooti ezhuthanam..ok❤️❤️❤️

  7. നിധീഷ്

    ഈ മോഡലിൽ ഉള്ള കഥകൾ ഒരുപാട് ഇപ്പോൾ ഈ സൈറ്റിൽ വരുന്നുണ്ട്…. ഇത് അതിൽനിന്നും വ്യത്യസ്തമാവും എന്ന് പ്രദീക്ഷിക്കുന്നു… ഏതായാലും ആദ്യപാർട്ട് നന്നായിട്ടുണ്ട്….

  8. നല്ല stroy

  9. nalla story

  10. വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി. ഇതു ഒരു തുടർക്കഥ തന്നെയാണ് എന്ന് വെച്ച് കുറെ പാർട്ട് ഒന്നും ഉണ്ടാകില്ലാട്ടോ. പിന്നെ തെറ്റുകൾ ഉണ്ടെങ്കിലും പറയണം, അതനുസരിച്ച് എഴുതാലോ, ഞാൻ കഥ വയങ്കരമായി മനസിൽ ആലോചിച്ച് കൂട്ടും, പക്ഷേ അത് വരികൾ ആക്കുമ്പോൾ എന്തെങ്കിലും കുഴപ്പം പറ്റും അതാണ് പറഞ്ഞത്.

    1. No problem❕
      അടുത്ത part il എങ്കിലും പറയാൻ എന്തെങ്കിലും തെറ്റുകൾ ഉണ്ടാവട്ടെ??
      പ്രതീക്ഷയോടെ?

  11. ഇത് തുടർക്കഥ ആണോ?
    ഇനി continue cheyumo❓
    Anyway nice story ❤️

  12. °~?അശ്വിൻ?~°

    കൊള്ളാം കൊള്ളാം….?❤️

  13. തൃലോക്

    പെണ്ണ് ആള് പുലിയണല്ലോ… പെട്ടന്ന് തന്നെ പൂച്ചയും ആയിനും… ???

Comments are closed.